കൊട്ടാരക്കര: നെടുവത്തൂര്‍ താമരശ്ശേരി ജങ്ഷന് സമീപം ദേശീയപാതയില്‍ കലുങ്ക് നിര്‍മ്മാണത്തിനായി കോണ്‍ക്രീറ്റ് കമ്പികള്‍ സ്ഥാപിച്ച കുഴിയില്‍ ബൈക്ക് അപകടത്തില്‍പ്പെട്ടു. നിര്‍മാണം നടക്കുന്ന റോഡില്‍ സൂചനാ ബോര്‍ഡുകള്‍ ഇല്ലാത്തതിനാല്‍ ബൈക്ക് കുഴിയിലേക്ക് വീഴുകയായിരുന്നു. അപകടത്തില്‍ ബൈക്ക് യാത്രികന് കോണ്‍ക്രീറ്റ് കമ്പികള്‍ കുത്തികയറി സാരമായ പരിക്കേറ്റു. പരിക്കറ്റ ഇദ്ദേഹം താലൂക്കാശുപത്രിയില്‍ ചികിത്സ തേടി.
രാവിലെ പ്രതിഷേധവുമായി നാട്ടുകാര്‍ എത്തിയതോടെയാണ് അപകടസൂചന ബോര്‍ഡുകള്‍ സ്ഥാപിച്ചത്. അതേസമയം ബൈക്കപകടം ചിത്രീകരിക്കാനെത്തിയ മാധ്യമ പ്രവര്‍ത്തകനെ കരാറുകാരന്റെ നേതൃത്വത്തിലുള്ള സംഘം ജെസിബി ഉപയോഗിച്ച് ഇടിച്ചു കൊല്ലാന്‍ ശ്രമിച്ചത് തര്‍ക്കത്തിന് കാരണമായി.
മാസങ്ങളായി കൊട്ടാരക്കര-കൊല്ലം ദേശീയപാതയില്‍ മൂന്ന് സ്ഥലത്തായി കലുങ്ക് നിര്‍മ്മാണം ഇഴഞ്ഞു നീങ്ങുന്ന അവസ്ഥയാണ്. ഇക്കാരണത്താല്‍ കിലോമീറ്ററോളം ഗതാഗത തടസ്സമുണ്ടാകുന്നതും അപകടങ്ങള്‍ നടക്കുന്നതും ഇവിടെ ഇപ്പോള്‍ നിത്യസംഭവമാണ്.
റോഡ് ടാറിങ്ങിന് പിന്നാലെ കലുങ്ക് നിര്‍മാണത്തിനായും പൈപ്പ് ലൈന്‍ ഇടുന്നതിനായും കുഴികളെടുത്ത് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: