Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

മാലപൊട്ടിക്കല്‍ കേസില്‍ വഴിത്തിരിവ്: മകളേയും മരുമകനേയും ഉപദ്രവിക്കാന്‍ മാതാവിന്റെ ക്വട്ടേഷന്‍

കൊട്ടാരക്കര പുലമണില്‍ വാടയ്‌ക്ക് താമസിക്കുന്ന നജിയുടെ മൂത്തമകള്‍ അഖിന(20)യും ഭര്‍ത്താവ് ജോബിനും(24) കാക്കക്കോട്ടൂരിലെ നജിയുടെ വീട്ടിലേക്ക് വരവേയാണ് ഇരുചക്ര വാഹനത്തിലെത്തിയ മൂന്നംഗ സംഘം ആക്രമിച്ച ശേഷം ഒന്‍പത് പവന്‍ തൂക്കം വരുന്ന മാല പൊട്ടിച്ച് കടന്ന് കളഞ്ഞത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2021, 12:45 pm IST
inKollam
നജി

നജി

കൊട്ടാരക്കര: ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്ത ദമ്പതികളെ അടിച്ചു വീഴ്‌ത്തി മാല കവര്‍ന്നതിന് പിന്നില്‍ യുവതിയുടെ മാതാവെന്ന് പോലീസ്. ഇവര്‍ ഏര്‍പ്പാട് ചെയ്ത ക്വട്ടേഷന്‍ സംഘമാണ് കവര്‍ച്ച നടത്തിയതെന്നും എഴുകോണ്‍ പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. സംഭവത്തില്‍ എഴുകോണ്‍ കാക്കകോട്ടൂരില്‍ വാടകയ്‌ക്ക് താമസിക്കുന്ന കേരളപുരം, കല്ലൂര്‍വിളയില്‍ നജി(48) യെ ഇന്നലെ പുലര്‍ച്ചയോടെ വര്‍ക്കലയില്‍ നിന്നും പോലീസ് പിടികൂടി.  

കഴിഞ്ഞ ഡിസംബര്‍ 23 നായിരുന്നു കേസിനാസ്പദമായ സംഭവം. കൊട്ടാരക്കര പുലമണില്‍ വാടയ്‌ക്ക് താമസിക്കുന്ന നജിയുടെ മൂത്തമകള്‍ അഖിന(20)യും ഭര്‍ത്താവ് ജോബിനും(24) കാക്കക്കോട്ടൂരിലെ നജിയുടെ വീട്ടിലേക്ക് വരവേയാണ് ഇരുചക്ര വാഹനത്തിലെത്തിയ മൂന്നംഗ സംഘം ആക്രമിച്ച ശേഷം ഒന്‍പത് പവന്‍ തൂക്കം വരുന്ന മാല പൊട്ടിച്ച് കടന്ന് കളഞ്ഞത്. കേസില്‍ ഈ മാസം ആറാം തീയതി അറസ്റ്റിലായ കൊല്ലം മങ്ങാട് ഷാര്‍ജാ മന്‍സിലില്‍ ഷെബിന്‍ഷാ(29), മങ്ങാട് വികാസ് ഭവനില്‍ വികാസ് (34), കരിക്കോട് മുതുരുവിള വീട്ടില്‍ കിരണ്‍ (31) എന്നിവരെ ചോദ്യം ചെയ്തപ്പോഴാണ് മാതാവിന്റെ പങ്ക് പോലീസ് തിരിച്ചറിയുന്നത്.  

മകളുടെ രണ്ടാം ഭര്‍ത്താവായ തൃശൂര്‍ സ്വദേശി ജോബിന്‍ നജിയുടെ ചെലവിലാണ് കഴിഞ്ഞ് വന്നിരുന്നത്. ജോലിക്കു പോകാതെ ആഢംബര ജീവിതമാണ് മകളും മരുമകനും ചേര്‍ന്ന് നയിച്ച് വന്നതത്രേ. ജോലിക്ക് പോകാത്തതിന് വഴക്ക് പറഞ്ഞ നജിയെ ജോബിന്‍ മര്‍ദ്ദിച്ചിരുന്നു. ഇതിലുള്ള വിരോധമാണ് മാലപറിക്കുന്നതിനും ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് ആക്രമണം നടത്തിച്ചതിനും കാരണമെന്ന്  നജി പോലീസിനോട് പറഞ്ഞു.  

സംഭവത്തിന് ശേഷം നജി ഇളയമകളുമൊത്ത് വീടുവിട്ടിറങ്ങി പലയിടങ്ങളിലായി താമസിക്കുകയായിരുന്നു. എഴുകോണ്‍ സിഐ ശിവപ്രസാദ്, എസ്‌ഐ ബാബുക്കുറുപ്പ്, എഎസ്‌ഐ ആഷിര്‍ കോഹൂര്‍, സൈബര്‍ സെല്‍ ഉദ്യോഗസ്ഥരായ വിബു, മഹേഷ് മോഹന്‍ എന്നിവരടങ്ങുന്ന സംഘമാണ് ഒളിവില്‍കഴിഞ്ഞ് വരികയായിരുന്ന നജിയെ പിടികൂടിയത്.

Tags: Daughtermotherson-in-law
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

Kerala

മകളെ പീഡിപ്പിച്ചതിന് പിതാവിനെതിരെയുള്ള കേസ് അമ്മയ്‌ക്ക് ഒത്തുതീര്‍പ്പാക്കാനാവില്ലെന്ന് ഹൈക്കോടതി

Entertainment

‘തുടക്കം’ കുറിക്കുംമുന്‍പ് നാഗത്താന്‍മാരുടെ അനുഗ്രഹം തേടിയെത്തി വിസ്മയ മോഹന്‍ലാല്‍

India

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

Kerala

ചെന്താമരയ്‌ക്ക് വധശിക്ഷ ലഭിച്ചതിൽ സന്തോഷം; നെന്മാറയിലെ വീട്ടിലേക്ക് മടങ്ങിപ്പോകാൻ ഭയമുണ്ടെന്ന് സുധാകരന്റെ മക്കൾ

പുതിയ വാര്‍ത്തകള്‍

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.