Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശിവഗിരിയോട് പകപോക്കുന്നു: നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിലച്ചിട്ട് രണ്ടു വര്‍ഷം; നിര്‍മാണത്തിന് അനുമതി നല്‍കാന്‍ തയ്യാറാകാതെ സിപിഎം ഭരണകൂടം

14 കോടിക്ക് നിര്‍മിക്കുന്ന തീര്‍ത്ഥാടനപ്പന്തലിന്റെ പണി പൂര്‍ത്തിയാകും മുന്‍പ് തടഞ്ഞു. അന്നക്ഷേത്രത്തിന്റെ പണി തടഞ്ഞു. കോഫി ഹൗസ് പൂട്ടിച്ചു. നമുക്ക് ജാതിയില്ലാ വിളംബരത്തിന്റെ പണി നിര്‍ത്തിച്ചു. ചുറ്റുമതില്‍ കെട്ടുന്നത് തടഞ്ഞു.

സി.രാജbyസി.രാജ
Jan 17, 2021, 04:08 pm IST
inKerala

തിരുവനന്തപുരം: കേരളത്തിന്റെ നവോത്ഥാന കേന്ദ്രമായ ശിവഗിരിയോട് സിപിഎമ്മിന്റെ പകപോക്കല്‍. രണ്ടു വര്‍ഷമായി  തടഞ്ഞുവച്ച നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കാന്‍ സിപിഎം ഭരിക്കുന്ന മുനിസിപ്പാലിറ്റിയും സര്‍ക്കാരും ചെറുവിരല്‍ അനക്കുന്നില്ല. സര്‍ക്കാരും ശ്രീനാരായണ ഗുരുദേവനെ ആരാധിക്കുന്നവരും നല്‍കിയ കോടിക്കണക്കിന് പണം ഉപയോഗിച്ച് ആരംഭിച്ച നിര്‍മാണപ്രവര്‍ത്തനങ്ങള്‍ കാടുമൂടി. സിപിഎമ്മിന്റെ നേതൃത്വത്തിലുണ്ടായിരുന്ന മുന്‍ ഭരണസമിതിയുടെ നിലപാടു മൂലമാണിത്.

ശിവഗിരിയെയും മഠത്തെയും കളങ്കപ്പെടുത്തുകയും ഗുരുഭക്തരെ അവഹേളിക്കുകയും അവഗണിക്കുകയും ചെയ്യുന്ന തരത്തിലാണ് മുന്‍ ഭരണസമിതി പെരുമാറിയത്. ശിവഗിരിയുമായി ബന്ധപ്പെട്ട മുഴുവന്‍ പണികളും യാതൊരു നീതീകരണവുമില്ലാതെ നിര്‍ത്തിവയ്‌പ്പിച്ചു. 14 കോടിക്ക് നിര്‍മിക്കുന്ന തീര്‍ത്ഥാടനപ്പന്തലിന്റെ പണി പൂര്‍ത്തിയാകും മുന്‍പ് തടഞ്ഞു. അന്നക്ഷേത്രത്തിന്റെ പണി തടഞ്ഞു. കോഫി ഹൗസ് പൂട്ടിച്ചു. നമുക്ക് ജാതിയില്ലാ വിളംബരത്തിന്റെ പണി നിര്‍ത്തിച്ചു. ചുറ്റുമതില്‍ കെട്ടുന്നത് തടഞ്ഞു.

പ്രമുഖ വ്യവസായി എം.എ. യൂസഫലിയുടെ സഹായത്താലാണ് പന്തല്‍ പണി തുടങ്ങിയത്. ഏഴു കോടി അനുവദിച്ചു നിര്‍മാണം മുന്നേറിയപ്പോഴാണ് സിപിഎമ്മിലെ ചിലരുടെ പിന്തുണയോടെ പന്തല്‍ നിര്‍മാണത്തിനെതിരെ നീക്കം. ജലസ്രോതസ്  തടസപ്പെടുത്തിയെന്നായിരുന്നു വാദം. എന്നാല്‍, വര്‍ഷങ്ങള്‍ക്കു മുന്‍പേ കരിങ്കല്‍ ഭിത്തികെട്ടി വഴി മാറ്റിയ ജലസ്രോതസ് വര്‍ക്കല ടണലില്‍ ചെന്നു ചേരുകയാണ്.  

നമുക്ക് ജാതിയില്ലാ വിളംബരം സ്മാരക മ്യൂസിയം നിര്‍മിക്കാന്‍ പ്രൊജക്ട് റിപ്പോര്‍ട്ട് 2016ലാണ് സര്‍ക്കാരിന് സമര്‍പ്പിച്ചത്. 2017 മാര്‍ച്ചില്‍ ആദ്യ ഗഡുവായി അഞ്ചു കോടി രൂപ അനുവദിച്ചു. 2017 ആഗസ്റ്റില്‍ മുഖ്യമന്ത്രി ശിലാസ്ഥാപനം നിര്‍വഹിച്ചു. 2018ല്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സന്റെയും എംഎല്‍എയുടെയും സാന്നിധ്യത്തില്‍ ഭൂമി പൂജ നടത്തിയിരുന്നു.

1926ല്‍ ശ്രീനാരായണഗുരുദേവന് സമര്‍പ്പണമായി ചെന്നൈ സ്വദേശിയായ ഭക്തന്‍ സമര്‍പ്പിച്ച ശിവഗിരി ഗസ്റ്റ് ഹൗസ് നില്‍ക്കുന്ന ഭൂമിയിലാണ് മ്യൂസിയം നിര്‍മാണം ആരംഭിക്കാന്‍ തീരുമാനിച്ചത്. അപേക്ഷ മാറ്റിവച്ചു. ആവശ്യമായ രേഖകള്‍  എത്തിച്ചപ്പോള്‍ 3000 ചതുരശ്ര അടിയില്‍ കൂടുതലായതിനാല്‍ ടൗണ്‍ പ്ലാനിങ്ങിന്റെ അനുമതി വേണമെന്നു പറഞ്ഞു. ഇതിനിടെ സര്‍ക്കാര്‍ ഫണ്ട് ചെലവഴിക്കേണ്ടതിനാല്‍ നിര്‍മാണം ആരംഭിച്ചിരുന്നു. 20 വര്‍ഷം മുമ്പ് വികസനത്തിന് തയാറാക്കിയ ഡിറ്റിപി സ്‌കീമില്‍പ്പെട്ട സര്‍വെ ആയതിനാല്‍ അനുമതി കിട്ടില്ലെന്നാണ് മുനിസിപ്പാലിറ്റി അറിയിച്ചത്.  

2018 ഡിസംബറില്‍ മുനിസിപ്പാലിറ്റി കെട്ടിട നിര്‍മാണം നിര്‍ത്തിവയ്‌പ്പിച്ചു. നടത്തിയ നിര്‍മാണം പൊളിച്ചുനീക്കാനും ആവശ്യപ്പെട്ടു. ശിവഗിരി മഠം വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടപ്പോള്‍ മഠം സമര്‍പ്പിച്ച സര്‍വെ നമ്പറില്‍ റോഡുകളൊന്നും ഇല്ലെന്നായിരുന്നു മുനിസിപ്പാലിറ്റിയുടെ  മറുപടി. ശിവഗിരി വഴിയുള്ള നിര്‍ദിഷ്ട ബൈപ്പാസ് റോഡ് സര്‍വെ,  റിവൈസ്ഡ് അലൈന്‍മെന്റ് പ്രകാരം കടന്നുപോകുന്നത് മഠത്തിന്റെ വകയായ സര്‍വെ നമ്പര്‍ 94ല്‍ ഉള്‍പ്പെട്ട ഭൂമിയിലൂടെയാണെന്നും വ്യക്തമായി.  

ഇത് ചൂണ്ടിക്കാട്ടിയപ്പോള്‍ പദ്ധതി സ്ഥലം ഡിറ്റിപി സ്‌കീമില്‍ നിന്ന് ഒഴിവാക്കി മുനിസിപ്പാലിറ്റി പ്രമേയം പാസാക്കി നല്‍കണമെന്ന് നിര്‍ദേശിച്ചു. എന്നാല്‍, മുനിസിപ്പാലിറ്റി അനങ്ങിയില്ല. ഇതിനിടെ ശിവഗിരി മട്ടിന്‍മൂട്ടില്‍ നിന്ന് പുന്നമൂട്ടിലേക്കുള്ള ബൈപ്പാസിന് ശിവഗിരി മഠം എതിരു നില്‍ക്കുകയാണെന്ന് സഖാക്കള്‍ വ്യാപക പ്രചാരണവും നടത്തി. മുനിസിപ്പാലിറ്റിയുടെ നിലപാടിനെതിരെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ ട്രൈബ്യൂണലിനെ സമീപിച്ച് കാത്തിരിക്കുകയാണ് ഇപ്പോള്‍ മഠം.  

ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് വി. ജോയി എംഎല്‍എ പ്രതികരിച്ചത്. നരേന്ദ്ര മോദിയെ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ശിവഗിരിയിലെത്തിച്ചതു മുതല്‍ ശിവഗിരി മഠവുമായി സിപിഎം അകല്‍ച്ചയിലാണ്. ഗുരുദേവനുമായി ബന്ധപ്പെട്ട് സിപിഎം നിലപാടുകള്‍ക്കെതിരെ മഠം പ്രതികരിച്ചതും ഗുരുദേവപ്രതിമ പൊതുസ്ഥലത്ത് സ്ഥാപിക്കുന്നതിനെ മഠം എതിര്‍ത്തതുമൊക്കെ സര്‍ക്കാരിന് മഠത്തിനോട് അതൃപ്തിയുണ്ടാക്കിയിരുന്നു.

Tags: cpmകേരള സര്‍ക്കാര്‍sivagiriഎല്‍ഡിഎഫ്‌
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടിക്കേസിലും വീണയുടെ അനധികൃത പണമിടപാടുകളിലും അണികളുടെ കണ്ണില്‍ പൊടിയിടാനുളള നീക്കത്തില്‍ സി പി എം

Kerala

വഖഫ് വിഷയം: സിപിഎം മലപ്പുറത്ത് സംഘടിപ്പിച്ച സെമിനാറില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം, സര്‍ക്കാരിന് വിമര്‍ശനം

Kerala

ഗണേഷ്കുമാര്‍ വ്യക്തിശുദ്ധിയില്ലാത്ത പരനാറി,ഇടതുപക്ഷത്തിന്റെ പരാജയത്തിന് കാരണം ഭരണസംവിധാനത്തിലെ പുഴുക്കുത്തുകളും ധാര്‍ഷ്ട്യവും:വെള്ളാപ്പള്ളി

Kerala

“കാണണോ, നിന്നെ ഞാൻ പൂട്ടിക്കും…”; എക്സൈസ് ഉദ്യോഗസ്ഥർക്ക് സിപിഎം ജനപ്രതിനിധിയുടെ ഭീഷണി

Kerala

സിയാന്റെ അകാല മുതിര്‍ച്ച പരിഹരിക്കപ്പെടേണ്ട വൈകല്യമാണ് ; കൃത്യമായ ശിക്ഷണത്തിലൂടെ സിയാനെ കുട്ടിയാക്കണം ; AP സമസ്ത

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)

ആർ എസ് എസിനെതിരെ കലാപക്കേസുകളില്ലെന്ന് കർണാടക നിയമസഭയിൽ പ്രിയങ്ക് ഖാർഗെ

ആവനാഴിയിലെ ശക്തമായ ആയുധം പുറത്തെടുത്ത് റഷ്യ, ഇസ്കന്ദര്‍ മിസൈലേറ്റ് ഉക്രൈന്റെ മിസൈലുകള്‍ അയയ്‌ക്കാനുള്ള 40 ഹെവി ട്രക്കുകള്‍ തകര്‍ന്നു

സിജെപി നേതാക്കളായ വൈഷ്ണവി ഗോറും അഭിജിത് ദീപ്കെയും

സിജെപി നേതാവ് അഭിജിത് ദീപ്കെയുടെ വലംകൈയായ വൈഷ്ണവി ഗോര്‍ ആം ആദ്മി പ്രവര്‍ത്തക;2021 മുതലേ വൈഷ്ണവി ദീപ്കെയ്‌ക്കൊപ്പം ആപിലുണ്ട്

ഞാന്‍ ബിജെപിയ്‌ക്കൊപ്പം നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു: ഷട്ടില്‍ താരം സൈന നെഹ് വാള്‍

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയില്‍ ചിന്നു ചിലങ്കയുടെ നാടകാവതരണം (ഇടത്ത്) സ്നേഹലതാ റെഡ്ഡി (വലത്ത്)

സ്നേഹലതാ റെഡ്ഡിയെക്കുറിച്ച് ചിന്നു ചിലങ്ക ഡിവൈഎഫ് ഐ സംസ്ഥാനസമ്മേളനത്തില്‍ അവതരിപ്പിച്ച നാടകം ഊളത്തരമെന്ന് അഡ്വ. ജയശങ്കര്‍

പരീക്ഷണങ്ങളെ നേരിട്ട് മക്ക ഉടമ്പടി : ഹൂത്തികൾ സൗദി എണ്ണ ടാങ്കറുകളെ ആക്രമിക്കുമ്പോൾ പാകിസ്ഥാനും തുർക്കിയും കാഴ്ചക്കാരായി മാറുമോ ?

ടോക്സിക് ആഗസ്ത് 26ന് തിയറ്ററില്‍; നായകന്‍ യാഷ് മഞ്ജുനാഥ സ്വാമി ക്ഷേത്രം സന്ദർശിച്ചു; അഡ്വാന്‍സ് ബുക്കിംഗിലൂടെ ടോക്സിക് 18 കോടി നേടി

എവിടെയെങ്കിലും പുരുഷന്മാർക്ക് അനുകൂലമായ കോടതി പരാമർശമുണ്ടായാൽ അഭിപ്രായം പറയുമല്ലോ ? പാലത്തായി കേസിൽ രാഹുൽ പ്രതികരിക്കാത്തതെന്താണ് ?

ഷോപ്പിയാനിൽ മൂന്ന് ഹിസ്ബുൾ അനുകൂലികൾ അറസ്റ്റിൽ : ഗ്രനേഡും തീവ്രവാദ പോസ്റ്ററും പിടിച്ചെടുത്തു

‘വാരണാസി’ : കഥാപാത്രങ്ങളുടെ ശബ്ദത്തിന് എഐ ഉപയോഗിക്കില്ലെന്ന് രാജമൗലി; 1500 പേരെ ഓഡീഷന്‍ നടത്തി കഥാപാത്രങ്ങള്‍ യോജിച്ച ശബ്ദം കണ്ടെത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.