Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കമ്മ്യൂണിസ്റ്റ്കാരെ ജയില്‍ കാണിച്ചു പേടിപ്പിക്കരുതെന്ന് മുഖ്യമന്ത്രി; കുറച്ചൊക്കെ മയത്തില്‍ തള്ളണമെന്ന് ചെന്നിത്തല, നിയമസഭയില്‍ വാക്‌പോര്‌

അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സംശയത്തിന്റെ നിഴലിലാണ്. ഈ സാഹചര്യത്തില്‍ സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷം നോട്ടീസ് നല്‍കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2021, 01:43 pm IST
inKerala

തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും പ്രതിപക്ഷവും തമ്മില്‍ വാക് പോര്. അടിയന്തിര പ്രമേയത്തിന് പിടി. തോമസ് നോട്ടീസ് നല്‍കിയതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയും പ്രതിപക്ഷവും തമ്മില്‍ വാക്‌പോരിലേക്ക് എത്തിയത്. പ്രമേയ അവതരണത്തില്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ രൂക്ഷമായ ഭാഷയിലാണ് പിണറായി വിജയന്‍ മറുപടി നല്‍കിയത്. പിന്നാലെ പ്രസംഗിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കണക്കിന് വിമര്‍ശനങ്ങള്‍ ഉയര്‍ത്തി.  

അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സംശയത്തിന്റെ നിഴലിലാണ്. ഈ സാഹചര്യത്തില്‍ സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷം നോട്ടീസ് നല്‍കിയത്. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു സംഭവമെന്ന് സ്വര്‍ണക്കടത്ത് കേസിനെ ഉദ്ധരിച്ച് പ്രതിപക്ഷം ആരോപിച്ചു. കേന്ദ്ര ഏജന്‍സികള്‍ വന്നപ്പോള്‍ മുഖ്യമന്ത്രി ഞെട്ടി. ശിവശങ്കറിന്റെ ചെയ്തികളില്‍ മുഖ്യമന്ത്രിയാണ് ഒന്നാം പ്രതി.  കള്ളക്കടത്തിനും സ്വര്‍ണക്കടത്തിനും കൂട്ടുനില്‍ക്കുന്ന മുഖ്യമന്ത്രി കമ്മ്യൂണിസ്റ്റാണോയെന്നും തോമസ് ചോദിച്ചു.  

എന്നാല്‍ റിയല്‍ എസ്റ്റേറ്റ് കച്ചവടം നടന്നപ്പോള്‍ കേന്ദ്രഏജന്‍സികള്‍ വരുന്നുണ്ടെന്ന് അറിഞ്ഞ് അവിടെ നിന്ന് ഓടി രക്ഷപ്പെട്ടത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ആരുമല്ലെന്ന് പിണറായി വിജയന്‍ തിരിച്ചടിച്ചു. കേരള സര്‍ക്കാരിനെ ശ്വാസം മുട്ടിച്ചു കളയാം എന്ന് വ്യാമോഹിക്കേണ്ട. അന്വേഷണ ഏജന്‍സികള്‍ അന്വേഷിച്ചു തെളിവുണ്ടാക്കണം.  

തോമസിന് ഈ പിണറായിയെ ശരിക്ക് മനസ്സിലായിട്ടില്ല. സഭ പൂരപ്പാട്ടിനുള്ള സ്ഥലമല്ല. മുഖ്യമന്ത്രിയെ പ്രതിയാക്കാന്‍ ആണ് മോഹം. ആ മോഹം ഇത് വരെ പൂവണിഞ്ഞിട്ടില്ല. ശിവശങ്കരന് ഐഎഎസ് കിട്ടിയത് എ.കെ. ആന്റണി മുഖ്യമന്ത്രി ആയിരുന്നപ്പോഴാണ്. പല ചുമതലകളും വഹിക്കാന്‍ അദ്ദേഹം പ്രാപ്തന്‍ തന്നെയായിരുന്നു. നടക്കാന്‍ പാടില്ലാത്തത് നടന്നു. അതിനെതിരെ സര്‍ക്കാര്‍ നടപടിയുമെടുത്തു. ഇതിന്റെ ഉറവിടം കണ്ടെത്തണമെന്നാണ്  കേന്ദ്രത്തോട് ആവശ്യപ്പെട്ടത് സംസ്ഥാന സര്‍ക്കാര്‍ ആണ്. കേന്ദ്ര ഏജന്‍സികള്‍ ഈ വിഷയത്തില്‍ രാഷ്‌ട്രീയപരമായ ഇടപെടല്‍ നടത്തിയപ്പോഴാണ് സംസ്ഥാനം നിലപാടെടുത്ത് തുടങ്ങിയതെന്നും പിണറായി തിരിച്ചടിച്ചു.  

തന്നെ കുറേനാള്‍ പ്രതിയാക്കാന്‍ നടന്നതല്ലേ. എന്നിട്ടെന്തായി? കേസ് കോടതി വലിച്ചെറിഞ്ഞു. ആരുടെ മുന്നിലും തല ഉയര്‍ത്തി നിന്ന് പറയാന്‍ ഉള്ള മനക്കരുത്ത് ഈ നെഞ്ചില്‍ ഉണ്ട്. തന്റെ കൈകള്‍ ശുദ്ധമാണ്. പിണറായി വിജയനെ ഇങ്ങനെ ആക്കിയത് പിആര്‍ ഏജന്‍സികള്‍ അല്ല. കമ്മ്യൂണിസ്റ്റ്കാരെ ജയില്‍ കാണിച്ചു പേടിപ്പിക്കരുത്. അതങ്ങ് മനസ്സില്‍ വച്ചാല്‍ മതി. ഇപ്പൊ നട്ടെല്ല് ഉയര്‍ത്തിയാണ് നില്‍ക്കുന്നത്.  

ക്ലിഫ് ഹൗസിലെ വലിയ റൂമില്‍ വച്ചാണ് മകളുടെ കല്യാണം നടന്നത്. ആ റൂം നിങ്ങള്‍ക്ക് എല്ലാം അറിയാമല്ലോ. കല്യാണത്തലേന്നും അന്നും സ്വപ്ന വന്നിട്ടില്ല. വീട്ടുകാരെ ഒരു കേന്ദ്ര ഏജന്‍സിയും ചോദ്യം ചെയ്തിട്ടുമില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.  

തുടര്‍ന്ന് പ്രസംഗിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയുടെ തള്ള് അല്‍പം കൂടിപ്പോയെന്ന് പരിഹസിച്ചു. താനൊരു സംഭവമാണെന്ന് സ്വയം പറയരുത്. പുറകിലുള്ളവരെക്കൊണ്ട് പറയിപ്പിക്കുകയാണ് വേണ്ടത്. മുഖ്യമന്ത്രിയുടേത് വലിയ തള്ളായിപ്പോയി. ഇത്രയും തള്ള് തള്ളേണ്ടിയിരുന്നില്ല. കുറച്ചൊക്കെ മയത്തില്‍ തള്ളണമെന്നും ചെന്നിത്തല പരിഹസിച്ചു.  

പാര്‍ട്ടിക്കകത്ത് വച്ച് ഗ്രൂപ്പ് കളിച്ച് വി.എസ് അച്യുതാനന്ദനെ ഒതുക്കിയ പിണറായി വിജയനാണ് ഇപ്പോള്‍ കോണ്‍ഗ്രസിനെതിരെ ഗ്രൂപ്പ് കളിയെ കുറിച്ച് ആക്ഷേപം ഉന്നയിക്കുന്നത്. ഗ്രൂപ്പ് കളിയുടെ ആശാനാണ് പിണറായിയെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. ആരുടെയും നട്ടെല്ല് തകര്‍ക്കുകയും തല വെട്ടുകയും ചെയ്യുന്ന സ്വഭാവം പ്രതിപക്ഷത്തിനില്ല. പ്രതിപക്ഷം മരണത്തിന്റെ വ്യാപാരികളല്ല. ടിപി ചന്ദ്രശേഖരനെ 51 വെട്ടു വെട്ടി കൊന്നത് ഞങ്ങളല്ല. പിണറായി പ്രത്യേക ജനുസ് തന്നെയാണെന്നും കൂട്ടിച്ചേര്‍ത്തു.  

Tags: cpmPinarayi Vijayanപ്രസംഗംpinarayiകമ്മ്യൂണിസ്റ്റ് പാര്‍ട്ടിരമേശ് ചെന്നിത്തല
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘എല്ലാം താനാണെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായിക്കെതിരെ സി.പി.ഐ മുഖപത്രം

Kerala

മെസിയുടെ പേരില്‍ തട്ടിപ്പ്: പിന്നില്‍ ഹവാല ഇടപാട്; ജിഎസ്ടി ശിപാര്‍ശ പിണറായി മുക്കി

Kerala

മാസപ്പടിക്കേസിലും വീണയുടെ അനധികൃത പണമിടപാടുകളിലും അണികളുടെ കണ്ണില്‍ പൊടിയിടാനുളള നീക്കത്തില്‍ സി പി എം

Kerala

വഖഫ് വിഷയം: സിപിഎം മലപ്പുറത്ത് സംഘടിപ്പിച്ച സെമിനാറില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം, സര്‍ക്കാരിന് വിമര്‍ശനം

Kerala

സിപിഐയുടെ അഭിമാനത്തിന് വിലയിടാന്‍ പിണറായി ആയിട്ടില്ലെന്ന് ബിനോയ് വിശ്വം, പ്രസ്താവന പദവിക്കു നിരക്കാത്തത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചെല്‍സി താരങ്ങളുടെ ആഹ്ലാദം

ലണ്ടന്‍ ഡാര്‍ബിയില്‍ ചെല്‍സിക്ക് ത്രില്ലിങ് ജയം; ഫുള്‍ഹാമിനെ വീഴ്‌ത്തി (3-2)

ഭാരതത്തിന് കൂറ്റന്‍ ലീഡ്; ലങ്കന്‍ ബാറ്റിങ് നിര തകര്‍ച്ചയില്‍

തിരുവാറന്മുളയപ്പന് തിരുവോണ വിഭവങ്ങളുമായി ഉത്രാട ദിനമായ ഇന്നലെ തിരുവോണത്തോണി കാട്ടൂര്‍ മഠത്തില്‍ നിന്നും യാത്ര തിരിച്ചപ്പോള്‍ അകമ്പടി സേവിക്കുന്ന പള്ളിയോടങ്ങള്‍

തോണി പുറപ്പെട്ടത് ഉത്രാടസന്ധ്യയില്‍; കാട്ടൂര്‍ മഠത്തില്‍ നിന്ന് ഭഗവാന്റെ തിരുമുല്‍ക്കാഴ്ചയുമായി തിരുവോണത്തോണി ആറന്മുളയില്‍

മഹാത്മാ അയ്യങ്കാളി ജയന്തി ആഘോഷം 27 മുതല്‍ സപ്തംബര്‍ 2 വരെ

ചിങ്ങത്തിലെ ഉത്രാട ദിനമായ ഇന്നലെ ഗുരുവായൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടന്ന കാഴ്ചക്കുല സമര്‍പ്പണം

ഗുരുവായൂരപ്പന് മുന്നില്‍ ഉത്രാടക്കുല സമര്‍പ്പണം

പ്രൊഫഷണൽ നേട്ടങ്ങളും കാര്യവിജയവും, അപ്രതീക്ഷിത സാമ്പത്തിക സ്രോതസ്സുകൾ തുറക്കപ്പെടും : സമ്പൂർണ്ണ രാശിഫലം (26 ഓഗസ്റ്റ് 2026)

ധന്വന്തരീമന്ത്രത്തിന്റെ ഗുണങ്ങൾ

തൃക്കാക്കര മഹാക്ഷേത്രത്തില്‍ ഇന്ന് ആറാട്ട്

സന്നിധാനത്ത് ഇന്ന് ഭക്തര്‍ക്ക് ഓണസദ്യ

ഓണാശംസകള്‍ നേര്‍ന്ന് രാഷ്‌ട്രപതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.