Sunday, May 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

സ്ലീപ്പര്‍ ബസും, സൈറ്റ് സീയിംഗ് സര്‍വീസും; കെഎസ്ആര്‍ടിസിക്ക് ഒരു ദിവസത്തെ വരുമാനം 18000 രൂപ വരെ

സഞ്ചാരികളുടെ പറുദീസയായ മൂന്നാറിലേക്കെത്തുന്ന വിനോദ സഞ്ചാരികള്‍ക്കായി ദിവസേന 100 രൂപ നിരക്കില്‍ താമസ സൗകര്യം ഒരുക്കുന്നതാണ് സ്ലീപ്പര്‍ ബസ്. ആരംഭിച്ച നവംബര്‍ 14 മുതല്‍ ജനുവരി 10 വരെ 2,80,790 രൂപ വരുമാനം ലഭിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2021, 10:25 am IST
in Travel

ഇടുക്കി: കിഴക്കിന്റെ കാശ്മീര്‍ എന്നറിയപ്പെടുന്ന മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്കായി കെഎസ്ആര്‍ടിസി നടപ്പാക്കിയ സ്ലീപ്പര്‍ ബസും, സൈറ്റ് സീയിംഗ് സര്‍വീസിനും മികച്ച പ്രതികരണം. സഞ്ചാരികളുടെ പറുദീസയായ മൂന്നാറിലേക്കെത്തുന്ന വിനോദ സഞ്ചാരികള്‍ക്കായി ദിവസേന 100 രൂപ നിരക്കില്‍ താമസ സൗകര്യം ഒരുക്കുന്നതാണ് സ്ലീപ്പര്‍ ബസ്. ആരംഭിച്ച നവംബര്‍ 14 മുതല്‍ ജനുവരി 10 വരെ 2,80,790 രൂപ വരുമാനം ലഭിച്ചു.

തുടര്‍ന്ന് ജനുവരി 1 മുതല്‍ ആരംഭിച്ച സൈറ്റ് സീയിംഗ് സര്‍വീസിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കേവലം 80 കിലോമീറ്റര്‍ സര്‍വീസുള്ള ഇതില്‍ നിന്നും കെഎസ്ആര്‍ടിസിക്ക് ദിവസേന 12,000 ത്തിലധികം രൂപ വരുമാനം ലഭിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ മൂന്നാറിലെ തിരക്ക് വച്ച് 3 സ്ലീപ്പറും സൈഡ് സീയിങ്ങില്‍ നിന്നുള്ള വരുമാനം 18000 രൂപയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ മൂന്നാറില്‍ കൂടുതല്‍ ബസുകള്‍ ഇത്തരത്തില്‍ സര്‍വീസ് ആരംഭിക്കുമെന്ന് സിഎംഡി ബിജുപ്രഭാകര്‍ ഐഎഎസ് അറിയിച്ചു. നിലവില്‍ ഒരു ബസില്‍ 16 സ്ലീപ്പര്‍ സീറ്റുകളാണുള്ളത്. 3 ബസുകളിലായി 48 സ്ലീപ്പര്‍ സീറ്റുകളില്‍ താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. മൂന്നാറിന് വേണ്ടി പ്രത്യേകമായി  രണ്ട് സൈഡിലേക്കും എട്ടു സ്ലീപ്പര്‍ വീതം രണ്ട് കമ്പാര്‍ട്ട്മെന്റായുള്ള ബസിന്റെ നിര്‍മാണവും ഇതിനകം ആരംഭിച്ചുകഴിഞ്ഞു.

മൂന്നാര്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്നും രാവിലെ 9 മണിക്ക് പുറപ്പെടുന്ന സര്‍വീസ് ടോപ്പ് സ്റ്റേഷന്‍, കുണ്ടള ഡാം, എക്കോ പോയിന്റ്, മാട്ടുപ്പെട്ടി, ഫ്‌ളവര്‍ ഗാര്‍ഡന്‍ എന്നിവിടങ്ങളില്‍ സഞ്ചാരികളെ കൊണ്ടുപോയി തിരികെ മൂന്നാര്‍ കെഎസ്ആര്‍ടിസി സ്റ്റേഷനിലെത്തിക്കും. ഓരോ പോയിന്റുകളില്‍ ഒരു മണിക്കൂര്‍ വരെ ചിലവഴിക്കാന്‍ അവസരം ലഭിക്കും. പുതിയതായി ടാറ്റ റ്റീ മ്യൂസിയത്തിലും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ടീ മ്യൂസിയത്തില്‍ എത്തുന്ന കെഎസ്ആര്‍ടിസി യാത്രക്കാര്‍ക്ക് പ്രത്യേക പരിഗണനയും ലഭ്യമാക്കുന്നു. കൂടാതെ ഭക്ഷണം കഴിക്കാന്‍ ഉള്‍പ്പെടെയുള്ള സൗകര്യം ഏര്‍പ്പെടുത്തും. ഏകദേശം 80 കിലോ മീറ്ററോളം ദൂരം സഞ്ചരിക്കാന്‍ ഒരാള്‍ക്ക് 250 രൂപമാത്രമാണ് ടിക്കറ്റ് നിരക്ക്. സ്ലീപ്പര്‍ ബസിലെ താമസക്കാര്‍ക്ക് 200 രൂപയാണ് ടിക്കറ്റ് നിരക്ക്.

Tags: കെഎസ്ആര്‍ടിസിbusമൂന്നാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ആര്‍ടിസി മിന്നല്‍ ബസില്‍ യുവതിയെ കയറിപ്പിടിച്ച ഷെബീര്‍ അറസ്റ്റില്‍

Kerala

സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര നടപ്പിലാക്കിയാല്‍ കെഎസ്ആര്‍ടിസിക്ക് 112 കോടി നഷ്ടം

Kerala

വയനാട് കെഎസ്ആര്‍ടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 3 മരണം: മരിച്ചത് ദമ്പതികളും മകനും

Kerala

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ച് പൊട്ടിച്ചത് തന്റെ ഭാര്യ അല്ല: വ്യാജ പ്രചാരണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വി വസീഫ്

Kerala

‘ അടിയന്തരമായി ബാത്ത്റൂമില്‍ പോകേണ്ടി വന്നതു കൊണ്ടാണ് ബസിന്റെ സൈഡ് ഗ്ലാസ് അടിച്ച തകര്‍ത്തത് ‘ ; വിശദീകരണവുമായി യുവതി

പുതിയ വാര്‍ത്തകള്‍

എണ്ണത്തില്‍ ഡി.കെ. ശിവുകുമാര്‍ മുന്നില്‍, എംഎല്‍എമാരുടെ എണ്ണമല്ല കേസുകളുടെ എണ്ണം…..

തലസ്ഥാന നഗരത്തിലെ വെളളപ്പൊക്കം പല കാലങ്ങളിലെ അശാസ്ത്രീയ നിര്‍മാണത്താല്‍,9വകുപ്പുകളുടെ കൂട്ടായ പരിശ്രമിത്താലേ ശാശ്വത പരിഹാരം ഉണ്ടാകൂ-മേയര്‍

ഒന്നരവയസ്സുള്ള അര്‍ഷിദ് അനുഭവിച്ചത് പത്ത് ആയുസ്സിന്റെ ദുരിതം…ഒടുവില്‍ സ്നേഹനിധിയായ മുത്തച്ഛന്റെ കൈകളില്‍ എത്തുംമുന്‍പ് അര്‍ഷിദ് വിടപറഞ്ഞു

മുൻ ടിഎംസി എംഎൽഎ ഖോകൻ ദാസിനെ അറസ്റ്റ് ചെയ്തു ; ചുമത്തിയത് കൊള്ളയടിക്കൽ ഉൾപ്പെടെ നിരവധി ഗുരുതരമായ കുറ്റങ്ങൾ 

വാരഫലം: ജൂണ്‍ 01 മുതല്‍ 07 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യത്തില്‍ തീരുമാനമുണ്ടാകും, പുതിയ ഔദ്യോഗിക ചുമതലകള്‍ ഏറ്റെടുക്കും

ഓസ്‌കർ ജേത്രി മാർസിയ ലൂക്കസ് അന്തരിച്ചു, സ്റ്റാർ വാർസിന്റെ എഡിറ്റർ

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… മൺസൂൺ: കൊങ്കൺ വഴിയുള്ള ട്രെയിന്‍ സമയത്തിൽ ജൂണ്‍ 15 മുതല്‍ മാറ്റം

അനുഭവം: ജന്മാന്തര ജീവിതങ്ങള്‍-1

കഥ: അവസാനത്തെ പെണ്ണ്-1

തോട്ടപ്പള്ളി സ്പില്‍വേയില്‍ സന്ദര്‍ശനം നടത്തിയ കുട്ടനാട് എം എല്‍ എ റെജി ചെറിയാനെ രൂക്ഷമായി വിമര്‍ശിച്ച് അമ്പലപ്പുഴ എം എല്‍ എ ജി സുധാകരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.