Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇരകളാകുന്നത് നിരവധി പേര്‍; പോക്‌സോ നിയമത്തിന്റെ ദുരുപയോഗം വ്യാപകം; വേണം നിയമത്തില്‍ ഭേദഗതി

2019 ഡിസംബറില്‍ ഹൈക്കോടതി പോക്‌സോ നിയമം ദുരുപയോഗം ചെയ്തുവെന്ന് പരാമര്‍ശിച്ചു. സ്‌കൂള്‍ ബസ് ഡ്രൈവര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പെണ്‍കുട്ടി സത്യം തുറന്നു പറഞ്ഞതോടെയാണ് പരാതി കളവാണെന്ന് തെളിഞ്ഞത്. 2020 മെയില്‍ അച്ഛനെതിരെ വ്യാജപരാതി നല്‍കിയ പെണ്‍കുട്ടിയുടെ അമ്മയ്‌ക്കെതിരെ കേസെടുക്കാന്‍ പത്തനംതിട്ട പോക്‌സോ കോടതി ഉത്തരവിട്ടു.

അനീഷ് അയിലംbyഅനീഷ് അയിലം
Jan 11, 2021, 10:55 am IST
inKerala

തിരുവനന്തപുരം: കുടുംബവഴക്കിന്റെയും അയല്‍പ്പക്കക്കാരനോടുള്ള വൈരാഗ്യത്തിന്റെയും പേരില്‍ വരെ പോക്‌സോ നിയമം (കുട്ടികള്‍ക്കെതിരായുള്ള ലൈംഗികാതിക്രമം തടയല്‍ നിയമം) പ്രകാരം കേസു കൊടുക്കുന്നത് തുടര്‍ക്കഥയാവുന്നു. തലസ്ഥാനത്ത്  കടയ്‌ക്കാവൂരില്‍ മകനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ അമ്മയെ ജയിലിലടച്ചതാണ് ഒടുവിലത്തേത്. ഇവരുടെ മുന്‍ ഭര്‍ത്താവ് ഇടപെട്ട് നല്‍കിയ പരാതി വ്യാജമാണെന്നാണ് ആക്ഷേപം.  

ജില്ലയിലെ തന്നെ വാമനപുരത്ത് മകളെ പീഡിപ്പിച്ചെന്നാരോപിച്ച് ജയിലിലടയ്‌ക്കപ്പെട്ട അച്ഛന്‍ ഇപ്പോള്‍ മാനസികനില തകര്‍ന്ന അവസ്ഥയിലാണ്. അച്ഛന്‍ അല്ല പീഡിപ്പിച്ചതെന്ന് കുട്ടി നിരവധി തവണ പറഞ്ഞിട്ടും നടപടികളുണ്ടായില്ല. അയല്‍ക്കാരനോടുള്ള പകയുടെ പേരിലാണ് കഴിഞ്ഞ ദിവസം കോഴിക്കോട് വിമുക്തഭടനെ പോക്‌സോ കേസില്‍ കുടുക്കി അഞ്ച് ദിവസം തുറങ്കിലടച്ചത്. പരാതിക്കാരന്റെ വീട്ടിലെ സിസിടിവി ഉപയോഗിച്ച് വിമുക്തഭടന്റെ വീട്ടില്‍ നിന്നു വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ എടുത്താണ് നഗ്നത പ്രദര്‍ശിപ്പിച്ചു എന്ന് പറഞ്ഞ് പരാതി നല്‍കിയത്.

2019 ഡിസംബറില്‍ ഹൈക്കോടതി പോക്‌സോ നിയമം ദുരുപയോഗം ചെയ്തുവെന്ന് പരാമര്‍ശിച്ചു. സ്‌കൂള്‍ ബസ് ഡ്രൈവര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പെണ്‍കുട്ടി സത്യം തുറന്നു പറഞ്ഞതോടെയാണ് പരാതി കളവാണെന്ന് തെളിഞ്ഞത്. 2020 മെയില്‍ അച്ഛനെതിരെ വ്യാജപരാതി നല്‍കിയ പെണ്‍കുട്ടിയുടെ അമ്മയ്‌ക്കെതിരെ കേസെടുക്കാന്‍ പത്തനംതിട്ട പോക്‌സോ കോടതി ഉത്തരവിട്ടു.  

പാലത്തായി പീഡനക്കേസില്‍ പെണ്‍കുട്ടി കളവാണ് പറയുന്നതെന്നും പരാതി കെട്ടിച്ചമച്ചതാണെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ തന്നെ വെളിപ്പെടുത്തി. ഹൈക്കോടതിയും ഈ നിരീക്ഷണത്തിലെത്തി. വേറൊരു കേസില്‍ അച്ഛനമ്മമാര്‍ തമ്മിലുള്ള വഴക്കില്‍ പോക്‌സോ നിയമം പ്രയോഗിക്കുന്നതില്‍ അതീവ ശ്രദ്ധ വേണമെന്ന് ഹൈക്കോടതി പോലീസിനോട് നിര്‍ദേശിച്ചു. സംസ്ഥാനത്ത് ഉണ്ടാകുന്ന 50 ശതമാനത്തിലധികം പോക്‌സോ കേസുകള്‍ വ്യാജമാണെന്ന് പോലീസുകാര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. എന്നിട്ടും ആഭ്യന്തര വകുപ്പോ സര്‍ക്കാരോ നിയമത്തിലെ അപാകതകള്‍ പഠിക്കാനോ പരിഹാരം കാണാനോ തയാറായിട്ടില്ല.  

  • പോലീസ് വെട്ടിലാണ്

പരാതി ലഭിച്ചാല്‍ 24 മണിക്കൂറിനകം നടപടി എടുക്കണം. എഫ്‌ഐആര്‍ പോക്‌സോ കോടതിയിലോ തത്തുല്യ കോടതികളിലോ നല്‍കണം. ഇല്ലെങ്കില്‍ ചുമതലയുള്ള ഉദ്യോഗസ്ഥനെതിരെ നിയമനടപടി ഉണ്ടാകും. അതിനാല്‍ അത്തരം പരാതികള്‍ വന്നാല്‍ നടപടി എടുക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അതേസമയം, വാളയാര്‍ പീഡനം അടക്കമുള്ള സംഭവങ്ങളില്‍ പോലീസ് ഈ നിയമം യഥാവിധി പ്രയോഗിച്ചിട്ടുമില്ല.

.

  • നിയമ ഭേദഗതി വേണം

പോക്‌സോ നിയമപ്രകാരം ഉള്ള പരാതികള്‍ വ്യാജമാണെന്ന് തെളിഞ്ഞാല്‍ രക്ഷിതാവിനെതിരെയും പരാതി നല്‍കാന്‍ പ്രേരിപ്പിക്കുന്നവര്‍ക്കെതിരെയും കൂട്ടുനില്‍ക്കുന്നവര്‍ക്കെതിരെയും ശിക്ഷാനടപടികള്‍ വേണം. ഇതിനായി നിയമത്തില്‍ ഭേദഗതി വരുത്തണം

-ഡോ. ടി.പി. സെന്‍കുമാര്‍,

മുന്‍ പോലീസ് മേധാവി

  • പരാതിയുടെ സാഹചര്യം കൂടി അന്വേഷിക്കണം

അറസ്റ്റിലേക്ക് നീങ്ങുന്നതിന് മുന്നേ പരാതി ഉണ്ടാകനുള്ള സാഹചര്യം എന്തെന്ന് കൂടി അന്വേഷിക്കണം. വൈരാഗ്യം മൂലമുള്ള പരാതികളാണെങ്കില്‍ അവ തിരിച്ചറിയണം. വ്യാജപരാതികള്‍ നിര്‍ത്തലാക്കണമെങ്കില്‍ അതിനുള്ള ശിക്ഷ കൂടി നിയമത്തില്‍ ചേര്‍ക്കണം

– ജിജിതോംസണ്‍,

മുന്‍ ചീഫ് സെക്രട്ടറി

  • ഡിജിപി സര്‍ക്കുലര്‍  നല്‍കണം

പോക്‌സോയില്‍ നിരപരാധികളെ ഇരകളാക്കുന്നത് അതീവ ഗൗരവമുള്ളതാണ്. കുടുംബപ്രശ്‌നങ്ങളുടെ പേരിലുള്ളതും വൈരാഗ്യത്തിന്റെ മറവിലെയും പരാതികളില്‍ പോലീസ് പ്രതിഭാഗത്തിന്റെ അഭിപ്രായവും കൂടി കേള്‍ക്കണം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കിതരെ കേസെടുക്കുംമുമ്പ് അവരുടെ ഭാഗം കൂടി കേള്‍ക്കണമെന്ന സര്‍ക്കുലര്‍ പോക്‌സോ കേസുകളിലും ബാധകമാക്കാന്‍ ഡിജിപി നടപടിയെടുക്കണം

– പി. സുരേഷ്,

മുന്‍ ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍

  • കടുത്ത മനുഷ്യാവകാശ ലംഘനം

കുട്ടികളെ മറയാക്കി വൈരാഗ്യം തീര്‍ക്കുന്നത് കുടുംബ കോടതികളില്‍ സാധാരണമായിരുന്നു. ഇന്ന് കുടുംബവഴക്കില്‍ മാത്രമല്ല നിസാര വൈരാഗ്യമുള്ള കേസുകളിലും പോക്‌സോ നിയമം പ്രയോഗിക്കുകയാണ്. ഇതെല്ലാം ബാധിക്കുന്നത് കുട്ടികളെ കൂടിയാണ്. വ്യാജപരാതികളില്‍ കുടുങ്ങുന്നവര്‍ക്ക് കടുത്ത മനുഷ്യാവകാശലംഘനം കൂടിയാണ് ഉണ്ടാകുന്നത്.

 – പി. മോഹനദാസ്

സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം

  • പരാതി വ്യാജമെങ്കില്‍ കോടതിയെ അറിയിക്കണം

അച്ഛന്‍, അമ്മ എന്നിവര്‍ക്കെതിരെയുള്ള പരാതികള്‍ പോലീസ് നന്നായി അന്വേഷിച്ചശേഷം മാത്രമേ അറസ്റ്റിലേക്ക് നീങ്ങാവൂ. കുട്ടികളെ പ്രലോഭിപ്പിച്ച് കള്ളം പറയിക്കാന്‍ എളുപ്പമാണ്. പരാതി വ്യാജമാണോ എന്ന് അറിയാന്‍ അന്വേഷണ ഏജന്‍സിയായ പോലീസിന് മാത്രമേ സാധിക്കൂ. വ്യാജമാണെങ്കില്‍ ആ വിവരം കോടതിയെ ധരിപ്പിക്കുക എന്നതും പോലീസിന്റെ ഉത്തരവാദിത്തമാണ്.

 –അഡ്വ. എന്‍. സുനന്ദ

ചെയര്‍പേഴ്‌സണ്‍, ജില്ലാ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി, തിരുവനന്തപുരം

Tags: കേരള സര്‍ക്കാര്‍pocso
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കിടപ്പറ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്കു വിറ്റെന്ന യുവതിയുടെ പരാതി: ഭര്‍ത്താവിനെതിരെ പോക്സോ വകുപ്പും ചുമത്തി

Kerala

10വയസ്സുകാരിയുടെ മൊഴിയില്‍ വൈരുദ്ധ്യങ്ങള്‍, മെഡിക്കല്‍ തെളിവുകളിലും സംഭവസ്ഥലത്തിലും സംശയം: പാലത്തായി കേസ് കെട്ടിച്ചമച്ചതെന്ന് കോടതി നിരീക്ഷണം

Kerala

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 9ാം ക്ലാസ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍, കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തെത്തി പീഡനം

Thiruvananthapuram

റിമാന്‍ഡ് ചെയ്തതിന് പിന്നാലെ കോടതിയില്‍ നിന്ന് ഓടിരക്ഷപ്പെട്ട പോക്‌സോ കേസ് പ്രതിക്കായി വ്യാപകതെരച്ചില്‍

Kerala

ഐസ്ക്രീം വില്പന നടത്തുന്ന യുവാവിനൊപ്പം 12 കാരി നാടുവിട്ട സംഭവം, യുവാവിനെതിരെ പോക്സോ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)

ആർ എസ് എസിനെതിരെ കലാപക്കേസുകളില്ലെന്ന് കർണാടക നിയമസഭയിൽ പ്രിയങ്ക് ഖാർഗെ

ആവനാഴിയിലെ ശക്തമായ ആയുധം പുറത്തെടുത്ത് റഷ്യ, ഇസ്കന്ദര്‍ മിസൈലേറ്റ് ഉക്രൈന്റെ മിസൈലുകള്‍ അയയ്‌ക്കാനുള്ള 40 ഹെവി ട്രക്കുകള്‍ തകര്‍ന്നു

സിജെപി നേതാക്കളായ വൈഷ്ണവി ഗോറും അഭിജിത് ദീപ്കെയും

സിജെപി നേതാവ് അഭിജിത് ദീപ്കെയുടെ വലംകൈയായ വൈഷ്ണവി ഗോര്‍ ആം ആദ്മി പ്രവര്‍ത്തക;2021 മുതലേ വൈഷ്ണവി ദീപ്കെയ്‌ക്കൊപ്പം ആപിലുണ്ട്

ഞാന്‍ ബിജെപിയ്‌ക്കൊപ്പം നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു: ഷട്ടില്‍ താരം സൈന നെഹ് വാള്‍

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയില്‍ ചിന്നു ചിലങ്കയുടെ നാടകാവതരണം (ഇടത്ത്) സ്നേഹലതാ റെഡ്ഡി (വലത്ത്)

സ്നേഹലതാ റെഡ്ഡിയെക്കുറിച്ച് ചിന്നു ചിലങ്ക ഡിവൈഎഫ് ഐ സംസ്ഥാനസമ്മേളനത്തില്‍ അവതരിപ്പിച്ച നാടകം ഊളത്തരമെന്ന് അഡ്വ. ജയശങ്കര്‍

പരീക്ഷണങ്ങളെ നേരിട്ട് മക്ക ഉടമ്പടി : ഹൂത്തികൾ സൗദി എണ്ണ ടാങ്കറുകളെ ആക്രമിക്കുമ്പോൾ പാകിസ്ഥാനും തുർക്കിയും കാഴ്ചക്കാരായി മാറുമോ ?

ടോക്സിക് ആഗസ്ത് 26ന് തിയറ്ററില്‍; നായകന്‍ യാഷ് മഞ്ജുനാഥ സ്വാമി ക്ഷേത്രം സന്ദർശിച്ചു; അഡ്വാന്‍സ് ബുക്കിംഗിലൂടെ ടോക്സിക് 18 കോടി നേടി

എവിടെയെങ്കിലും പുരുഷന്മാർക്ക് അനുകൂലമായ കോടതി പരാമർശമുണ്ടായാൽ അഭിപ്രായം പറയുമല്ലോ ? പാലത്തായി കേസിൽ രാഹുൽ പ്രതികരിക്കാത്തതെന്താണ് ?

ഷോപ്പിയാനിൽ മൂന്ന് ഹിസ്ബുൾ അനുകൂലികൾ അറസ്റ്റിൽ : ഗ്രനേഡും തീവ്രവാദ പോസ്റ്ററും പിടിച്ചെടുത്തു

‘വാരണാസി’ : കഥാപാത്രങ്ങളുടെ ശബ്ദത്തിന് എഐ ഉപയോഗിക്കില്ലെന്ന് രാജമൗലി; 1500 പേരെ ഓഡീഷന്‍ നടത്തി കഥാപാത്രങ്ങള്‍ യോജിച്ച ശബ്ദം കണ്ടെത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.