Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

വാളയാര്‍ കേസിലെ വിധി സര്‍ക്കാരിനുള്ള കുറ്റപത്രം

ആദ്യത്തെ പെണ്‍കുട്ടിയുടെ മരണം പോലീസ് സത്യസന്ധമായി അന്വേഷിച്ചിരുന്നുവെങ്കില്‍ രണ്ടാമത്തെ പെണ്‍കുട്ടിയുടെ മരണം ഒഴിവാക്കാന്‍ കഴിയുമായിരുന്നു. പക്ഷേ രണ്ട് മരണവും ആത്മഹത്യകളാണെന്ന് കാണിച്ച് കുറ്റപത്രം നല്‍കുകയാണ് പോലീസ് ചെയ്തത്. പെണ്‍കുട്ടികളുടെ വസ്ത്രങ്ങള്‍ കത്തിച്ചുകളഞ്ഞതുള്‍പ്പെടെ ശക്തമായ ചില തെളിവുകളും പോലീസ് തന്നെ നശിപ്പിച്ചു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jan 7, 2021, 05:00 am IST
inEditorial

വാളയാര്‍ പീഡന കേസില്‍ പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള വിചാരണ കോടതി വിധി റദ്ദാക്കുകയും, പുനര്‍വിചാരണയ്‌ക്ക് ഉത്തരവിടുകയും ചെയ്തിരിക്കുന്നു.ഹൈക്കോടതിയുടെ ഈ നടപടി സിപിഎം നേതൃത്വം നല്‍കുന്ന ഇടതുമുന്നണി സര്‍ക്കാരിന് മുഖമടച്ച് കിട്ടിയ പ്രഹരമാണ്. കേസന്വേഷിച്ച പോലീസിനെയും പ്രോസിക്യൂഷനെയും, പ്രതികളെ വെറുതെ വിട്ട പോക്‌സോ കോടതി വിധിയെയും അതിനിശിതമായി വിമര്‍ശിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധി ഒരര്‍ത്ഥത്തില്‍ സര്‍ക്കാരിനെതിരായ കുറ്റപത്രം തന്നെയാണ്. കേസില്‍ പോലീസ് നടത്തിയ അന്വേഷണം വെറുപ്പുളവാക്കുന്നുവെന്നും, പ്രതികള്‍ ശിക്ഷിക്കപ്പെടാന്‍ പ്രോസിക്യൂഷന്റെ ഭാഗത്തുനിന്ന് യാതൊരു ശ്രമവും ഉണ്ടായില്ലെന്നും തുറന്നടിച്ച കോടതി പോക്‌സോ കേസുകള്‍ പരിഗണിക്കുന്ന ജഡ്ജിമാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കണമെന്നുവരെ പറഞ്ഞിരിക്കുകയാണ്. കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ അമ്മയാണ് തന്റെ മക്കള്‍ക്ക് നീതി കിട്ടാന്‍ ഹൈക്കോടതിയെ സമീപിച്ചത്. അതിദാരുണമായ കൊലപാതകങ്ങളായിരുന്നിട്ടും പ്രതികള്‍ക്കൊപ്പം നിന്ന സിപിഎമ്മിനും സര്‍ക്കാരിനുമെതിരെ കടുത്ത പ്രതിഷേധമുയര്‍ന്നു. ഈ സാഹചര്യത്തിലാണ് മുഖം രക്ഷിക്കുന്നതിനുവേണ്ടി വിചാരണക്കോടതി വിധിക്കെതിരെ സര്‍ക്കാരും ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.

പാലക്കാട് വാളയാറിനടുത്തെ അട്ടപ്പള്ളത്താണ്  പ്രായപൂര്‍ത്തിയാവാത്ത സഹോദരിമാരായ രണ്ട് ദളിത് പെണ്‍കുട്ടികള്‍ അന്‍പത്തിരണ്ട് ദിവസത്തെ ഇടവേളയില്‍ കൊലചെയ്യപ്പെട്ടത്. പതിമൂന്ന് വയസ്സായ മൂത്ത പെണ്‍കുട്ടി പീഡനത്തിനിരയായിട്ടുണ്ടെന്ന സൂചന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നു. എന്നാല്‍ ഇതിനെക്കുറിച്ച് അന്വേഷിക്കാതെ തെളിവു നശിപ്പിക്കുകയാണ് പോലീസ് ചെയ്തതെന്ന് ആരോപണം ഉയര്‍ന്നു. മൂത്ത പെണ്‍കുട്ടിയെപ്പോലെ തൂങ്ങിമരിച്ച നിലയിലാണ് രണ്ടാമത്തെ പെണ്‍കുട്ടിയെയും കണ്ടെത്തിയത്. ഈ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടിരുന്നതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ആദ്യത്തെ പെണ്‍കുട്ടിയുടെ മരണം  പോലീസ് സത്യസന്ധമായി അന്വേഷിച്ചിരുന്നുവെങ്കില്‍ രണ്ടാമത്തെ പെണ്‍കുട്ടിയുടെ മരണം ഒഴിവാക്കാന്‍ കഴിയുമായിരുന്നു. പക്ഷേ രണ്ട് മരണവും ആത്മഹത്യകളാണെന്ന് കാണിച്ച് കുറ്റപത്രം നല്‍കുകയാണ് പോലീസ് ചെയ്തത്. പെണ്‍കുട്ടികളുടെ വസ്ത്രങ്ങള്‍ കത്തിച്ചുകളഞ്ഞതുള്‍പ്പെടെ  ശക്തമായ ചില തെളിവുകളും പോലീസ് തന്നെ നശിപ്പിച്ചു. പെണ്‍കുട്ടികളുടെ അമ്മയുടെ മൊഴി ശരിയായി രേഖപ്പെടുത്താന്‍ തയ്യാറായതുമില്ല. ഇതിന്റെയൊക്കെ പരിണതഫലമായാണ് മൂന്നു പ്രതികളെയും വിചാരണക്കോടതി വെറുതെ വിട്ടത്.

കേസിന്റെ തുടക്കം മുതല്‍ പ്രതികളെ രക്ഷിക്കാന്‍ സിപിഎം നേതാക്കള്‍ ഇടപെട്ടതായി ആക്ഷേപമുയര്‍ന്നു. പ്രതികളില്‍ ചിലര്‍ സിപിഎമ്മുകാരായിരുന്നു. എന്തുകൊണ്ടാണ് സംസ്ഥാനത്തെ നടുക്കിയ ക്രൂരമായ ഒരു പീഡനക്കേസില്‍ പ്രതികളെ രക്ഷിക്കാന്‍ സിപിഎം ശ്രമിക്കുന്നതെന്ന ചോദ്യം പല കോണുകളില്‍നിന്നും ഉയര്‍ന്നു. മരിച്ച പെണ്‍കുട്ടികളുടെ ജില്ലക്കാരനായ സാംസ്‌കാരിക മന്ത്രി എ.കെ. ബാലന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇരകളായ പെണ്‍കുട്ടികളെയും അവരുടെ കുടുംബത്തെയും അധിക്ഷേപിക്കുന്ന പ്രസ്താവനകളാണ് നടത്തിയത്. സിപിഎമ്മിന്റെ എംപിയായിരുന്ന ഒരാളും ഭാര്യാ സഹോദരനുമാണ് പ്രതികളെ രക്ഷപ്പെടുത്താന്‍ ചരടുവലിച്ചതെന്ന വിമര്‍ശനം ഉയര്‍ന്നു. ഈ സാഹചര്യത്തിലാണ് ജനങ്ങള്‍ക്കു മുന്നില്‍ നല്ലപിള്ള ചമഞ്ഞ് സര്‍ക്കാര്‍ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. കേസിന്റെ പുനര്‍വിചാരണയ്‌ക്കാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. എന്നാല്‍ പുനരന്വേഷണത്തിന് തടസ്സമില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ശാസ്ത്രീയമായ തെളിവുകള്‍ പലതും നശിപ്പിക്കപ്പെട്ട സാഹചര്യത്തില്‍ പുനരന്വേഷണം തന്നെയാണ് വേണ്ടത്. അതു പോലീസ് അന്വേഷിച്ചാല്‍ പോരാ. കാരണം കേസ് വീണ്ടും അട്ടിമറിക്കപ്പെടും. സിബിഐ അന്വേഷിക്കണമെന്ന് പെണ്‍കുട്ടിയുടെ അമ്മയും ബിജെപിയും പലയാവര്‍ത്തി ആവശ്യപ്പെട്ടതാണ്. ഇത്തരമൊരു അന്വേഷണത്തിലൂടെ മാത്രമേ പ്രതികള്‍ ശിക്ഷിക്കപ്പെടൂ. ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ സര്‍ക്കാര്‍ അതിന് തയ്യാറാവണം.

Tags: walayar case
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാളയാര്‍ കേസ്: ഇലക്ട്രോണിക് രേഖകള്‍ നല്‍കണമെന്ന അമ്മയുടെ ആവശ്യം കോടതി തള്ളി

Kerala

വാളയാർ കേസിലെ നാലാം പ്രതി തൂങ്ങിമരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് ആലുവ ഇടത്തലയിലെ ഫാക്ടറിയിൽ

Kerala

വാളയാര്‍ പീഡനക്കേസ് തുടര്‍ അന്വേഷണത്തിന് സിബിഐയുടെ പുതിയ സംഘം; മൂന്ന് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാനും കോടതി നിര്‍ദ്ദേശം

Kerala

വാളയാര്‍ പീഡനക്കേസ്: പെണ്‍കുട്ടികളുടെ മരണം ആത്മഹത്യയാണെന്ന സിബിഐ കുറ്റപത്രം തള്ളി; പുനരന്വേഷിക്കാന്‍ പോക്‌സോ കോടതി ഉത്തരവ്

Kerala

വാളയാര്‍ പെണ്‍കുട്ടികളുടെ മരണം: ഉന്നത സ്വാധീനമുള്ള ഒരാള്‍ക്ക് കൂടി പങ്കുണ്ട്, ഇളയ പെണ്‍കുട്ടിയുടെ ചരമവാര്‍ഷികത്തില്‍ ആത്മകഥയുമായി അമ്മ

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.