തിരുവനന്തപുരം: വളയാര്‍ കേസില്‍ കീഴ്‌ക്കോടതി വിധി റദ്ദാക്കിയ ഹൈക്കോടതി നിലപാട് സംസ്ഥാന സര്‍ക്കാരിനേറ്റ കനത്ത പ്രഹരമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.സുധീര്‍.
മന്ത്രി എ.കെ.ബാലന്‍, മുന്‍ എം.പി. എം.ബി. രാജേഷ് തുടങ്ങിയ സിപിഎം നേതാക്കളുടെ നേതൃത്വത്തില്‍ പ്രതികളെ രക്ഷിക്കാന്‍ നടന്ന ഇടപെടലാണ് കേസിനെ അട്ടിമറിച്ചത്
.പോലീസ് ഉദ്യോഗസ്ഥന്മാരും, പ്രോസിക്യൂഷനും, കേസിലെ പ്രതികളെ രക്ഷിക്കാന്‍ കൂട്ടു നിന്നു .അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടം മുതല്‍ കേസ് ആത്മഹത്യയാക്കി ഒതുക്കാനാണ് പോലീസ് ശ്രമിച്ചത് . തെളിവുകളും, വസ്തുതകളും, ഇളയ കുട്ടിയുടേയും, അമ്മയുടേയും മൊഴികളും ഉള്‍പ്പെടുത്താതെ കുറ്റപത്രം ദുര്‍ബലമാക്കി. അതിന് നേതൃത്വം കൊടുത്ത. അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി സോജന് ക്രൈംബ്രാഞ്ച് എസ്.പി യായി സംസ്ഥാന സര്‍ക്കാര്‍ പ്രമോഷന്‍ നല്‍കിയത് കേസ് അട്ടിമറിച്ചതിലുള്ള പ്രത്യുപകാരമാണ്. സിപിഎമ്മുകാരായ പ്രതികളെ സംരക്ഷിക്കാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ വാളയാറിലെ ഇരകള്‍ക്ക് നീതിനിഷേധിച്ചത്
. സിപിഎം നേതാവായ ശിശുക്ഷേമ സമിതി ചെയര്‍മാന്‍ തന്നെകേസില്‍ പ്രതികള്‍ക്ക് വേണ്ടി ഹാജരായത് തന്നെ ഈ കേസിലെ സിപിഎം-സര്‍ക്കാര്‍ ഗൂഢാലോചനയുടെ തെളിവാണ്. സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ നടക്കുന്ന അന്വേഷണത്തിലൂടെ പ്രതികള്‍ക്ക് നീതി ലഭിക്കില്ല .ഈ സാഹചര്യത്തില്‍ വാളയാര്‍ കേസ് സി.ബി.ഐക്ക് വിടാന്‍ സര്‍ക്കാര്‍ തയ്യാറാകണം . ബിജെപിയുടേയും മറ്റ് ദളിത് സംഘടനകളുടേയും പ്രതിഷേധത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയതെന്നും സുധീര്‍ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: