Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

27 വര്‍ഷം ഒരു ആശുപത്രിയില്‍ സേവനം; പാവങ്ങളുടെ ഡോക്ടര്‍ സര്‍വീസില്‍ നിന്നും വിരമിച്ചു

പാറശ്ശാല താലൂക്ക് ആശുപത്രിയിലെ ശിശുരോഗ വിദഗ്ധന്‍ ഡോ. സി. സുരേഷ്‌കുമാര്‍ ഇന്ന് സര്‍വീസില്‍ നിന്ന് പടിയിറങ്ങിയെങ്കിലും നാട്ടുകാര്‍ക്കൊപ്പം അദ്ദേഹം എന്നുമുണ്ടാകും, ഡോക്ടറായും പൊതു പ്രവര്‍ത്തകനായും, നല്ല ഭക്ഷണ സംസ്‌കാരത്തിന്റെ പ്രചാരകനായും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 31, 2025, 04:41 pm IST
inThiruvananthapuram, Health

തിരുവനന്തപുരം: 27 വര്‍ഷം ഒരു ആശുപത്രിയില്‍ തന്നെ ജോലിചെയ്യുക, ഇടയ്‌ക്ക് അവിടെ നിന്ന് സ്ഥലം മാറ്റപ്പെട്ടപ്പോള്‍ രാഷ്‌ട്രീയ വ്യത്യാസമില്ലാതെ നാട്ടുകാര്‍ ഒന്നടങ്കം സ്ഥലംമാറ്റത്തിനെതിരെ രംഗത്തുവരിക, നാട്ടുകാരുടെ ആവശ്യത്തിനു വഴങ്ങി സ്ഥലം മാറ്റം പിന്‍വലിക്കുക, ജോലി ചെയ്യുന്ന ആശുപത്രിയെ സര്‍ക്കാരിനെ ബുദ്ധിമുട്ടിക്കാതെ തന്നെ നാട്ടുകാരുടെ സഹായത്തോടെ സൗകര്യങ്ങളൊരുക്കി മികച്ച ആശുപത്രിയാക്കി മാറ്റുക, രോഗികള്‍ക്കായി സൗജന്യസേവനം നടത്താന്‍ എപ്പോഴും തയ്യാറാകുക… ഇതൊക്കെ ഒരു സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറെക്കുറിച്ചുള്ള വിവരങ്ങളാകുമ്പോള്‍ ആര്‍ക്കും അതിശയം തോന്നും. പാറശ്ശാല താലൂക്ക് ആശുപത്രിയിലെ ശിശുരോഗ വിദഗ്ധന്‍ ഡോ. സി. സുരേഷ്‌കുമാര്‍ ഇന്ന് സര്‍വീസില്‍ നിന്ന് പടിയിറങ്ങിയെങ്കിലും നാട്ടുകാര്‍ക്കൊപ്പം അദ്ദേഹം എന്നുമുണ്ടാകും, ഡോക്ടറായും പൊതു പ്രവര്‍ത്തകനായും, നല്ല ഭക്ഷണ സംസ്‌കാരത്തിന്റെ പ്രചാരകനായും.

1997ലാണ് ഡോ. സി.സുരേഷ്‌കുമാര്‍ സര്‍ക്കാര്‍ സര്‍വീസില്‍ എത്തുന്നത്. കുറച്ചുകാലം പാലക്കാടും പെരുങ്കടവിള കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലും ജോലിചെയ്തു. പിന്നീട് പാറശ്ശാല താലൂക്ക് ആശുപത്രിയിലെത്തിയ അദ്ദേഹം ഇവിടെ നിന്ന് മാറിയതേയില്ല. ഇടയ്‌ക്ക് ഒരു സ്ഥലംമാറ്റം ഉണ്ടായെങ്കിലും അത് നടപ്പിലായില്ല. ഡോ. സുരേഷിനെ മാറ്റരുതെന്നാവശ്യപ്പെടാന്‍ ഒരു നാട് ഒന്നടങ്കമുണ്ടായിരുന്നു. 27 വര്‍ഷം പാറശ്ശാല ആശുപത്രിയില്‍ ജോലി ചെയ്ത അദ്ദേഹം അവിടെ ആര്‍എംഒ ആയും സൂപ്രണ്ടായും പ്രവര്‍ത്തിച്ചു. 2010 ല്‍ സ്‌പെഷ്യാലിറ്റി കേഡര്‍ നിലവില്‍ വന്നപ്പോള്‍ പീഡിയാട്രിക് കണ്‍സള്‍ട്ടന്റായി. സര്‍ക്കാര്‍ ആശുപത്രിയെ താലൂക്ക് ആശുപത്രിയായും അതിനുശേഷം താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയായും ഉയര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ചത് ഡോ. സുരേഷ്‌കുമാറാണ്. ജീവനക്കാരുടെ എണ്ണത്തിലും അടിസ്ഥാന സൗകര്യവികസനത്തിലും ഇക്കാലത്താണ് ഇവിടെ പുരോഗതിയുണ്ടായത്. നാട്ടുകാരുടെ സഹായത്തോടെ സര്‍ക്കാര്‍ പണം ഉപയോഗിക്കാതെ നിരവധി സൗകര്യങ്ങള്‍ ഇവിടെ ഒരുക്കി. പറശ്ശാല ആശുപത്രിയില്‍ മെഡിക്കല്‍ ഓഫീസറായി സേവനമനുഷ്ഠിച്ച സമയത്ത്, ആ ആശുപത്രിക്ക് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്ന് നാലുതവണ ‘മികച്ച താലൂക്ക് ആശുപത്രി’ എന്ന ബഹുമതി ലഭിച്ചു. ശുചിത്വ മിഷന്‍, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, റോട്ടറി ക്ലബ് തുടങ്ങിയ സംഘടനകളില്‍ നിന്നുമുള്ള അംഗീകാരങ്ങളും അദ്ദേഹത്തിന്റെ സേവനത്തെ അംഗീകരിച്ചു കൊണ്ടുള്ളതായിരുന്നു.

ഡോക്ടര്‍ എന്നതിലുപരി പൊതു പ്രവര്‍ത്തനത്തിലും അദ്ദേഹം തിളങ്ങി. നല്ല ഭക്ഷണ സംസ്‌കാരം പ്രചരിപ്പിക്കാനായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളേറെയും. ആയൂര്‍വേദ കോണ്‍ഗ്രസുകള്‍, ശാസ്ത്രപഠന ശില്പശാലകള്‍, കാര്‍ഷിക മേളകള്‍, പരിസ്ഥിതി സെമിനാറുകള്‍… കേരളത്തില്‍ ശ്രദ്ധേയമായ മഹാമേളകള്‍ക്കു പിന്നിലെ നിശബ്ദ സംഘാടകനായിരുന്നു ഡോ. സി.സുരേഷ് കുമാര്‍. എബിവിപി വഴിയാണ് സംഘാടന രംഗത്തേക്കുള്ള പ്രവേശനം. സംസ്ഥാന വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി, ട്രഷറര്‍, ദേശീയ സമിതി അംഗം എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. ‘സ്വദേശി ശാസ്ത്രപ്രസ്ഥാനം’ എന്ന സംഘടനയുടെ പിറവിയോടെയാണ് സുരേഷ് കുമാര്‍ പൊതുമേഖലയില്‍ കൂടുതല്‍ അറിയപ്പെടാന്‍ തുടങ്ങിയത്. ദീര്‍ഘകാലം അതിന്റെ സെക്രട്ടറിയായി. പിന്നീട് ശാസ്ത്രജ്ഞര്‍, എഞ്ചിനീയര്‍മാര്‍, വൈദ്യന്മാര്‍, അധ്യാപകര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ എന്നിവരെ ഏകോപിപ്പിച്ച് സുരേഷ് കുമാര്‍ രൂപീകരിച്ച, സെന്റര്‍ ഫോര്‍ ഇന്നൊവേഷന്‍ ഇന്‍ സയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍ (സിസ) വികസന കാഴ്ചപ്പാടില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നു. ജൈവവൈവിധ്യ സംരക്ഷണം, ജൈവ–സുസ്ഥിര കൃഷി, ഭക്ഷ്യസുരക്ഷ, നല്ല ഭക്ഷണ സംസ്‌കാരം എന്നിവയെ അടിസ്ഥാനമാക്കി സിസ്സ വിപുലമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. സിസ്സയുടെ പരിപാടിയിലേക്കു പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് എത്തിയത്, ഈ സംഘടനയുടെ പ്രാധാന്യത്തെ തെളിയിക്കുന്നതാണ്. പാറശ്ശാല ഭാരതീയ വിദ്യാപീഠം സെന്‍ട്രല്‍ സ്‌കൂളിന്റെ ചെയര്‍മാനും വഞ്ചിപൂവര്‍ ഫണ്ടിന്റെ ഗവേണിങ്‌ബോഡി അംഗവുമാണ് ഡോ. സി.സുരേഷ്‌കുമാര്‍.

കോഴിക്കോട് അന്നം ഫെസ്റ്റിവല്‍, ആറന്മുളയില്‍ ചക്ക മഹോത്സവം, വെള്ളായണിയില്‍ വാഴമഹോത്സവം, തിരുവനന്തപുരത്ത് ആറന്മുള വള്ളസദ്യ തുടങ്ങി നിരവധി വ്യത്യസ്തമായ മേളകള്‍ സംഘടിപ്പിച്ച് വിജയിപ്പിച്ചു. തിരുവനന്തപുരത്ത് നടന്ന ജന്മഭൂമി സുവര്‍ണജയന്തി ആഘോഷങ്ങള്‍ക്കും ജനറല്‍ കണ്‍വീനറെന്ന നിലയില്‍ അദ്ദേഹം നേതൃത്വം നല്‍കി. നല്ല ഭക്ഷണവും ആരോഗ്യപരമായ ജീവിതശൈലിയുമാണ് ഡോ. സുരേഷ് കുമാറിന്റെ പ്രഭാഷണങ്ങളിലും ബോധവത്ക്കരണങ്ങളിലും പ്രധാന വിഷയം.

‘Fast Food: The Lure and the Trap’ എന്ന ഇംഗ്ലീഷ് പുസ്തകത്തില്‍, ഫാസ്റ്റ് ഫുഡിന്റെ യുവജനാരോഗ്യത്തിലേക്കുള്ള ദോഷഫലങ്ങള്‍ അദ്ദേഹം സമഗ്രമായി വിശകലനം ചെയ്യുന്നു. നാടന്‍ പശു, അന്നവും സംസ്‌കാരവും, കിഴങ്ങുവര്‍ഗങ്ങളുമായി ബന്ധപ്പെട്ട പാചകരീതികള്‍, ആരോഗ്യഭക്ഷണവും ന്യൂട്രസ്യൂട്ടിക്കല്‍സും, പരമ്പരാഗത ഭക്ഷ്യ വിഭവങ്ങള്‍ എന്നിവയെക്കുറിച്ചുള്ള നിരവധി ഗ്രന്ഥങ്ങളിലും അദ്ദേഹത്തിന്റെ സംഭാവനയുണ്ട്.

Tags: hospitalparasalaretirementDr C Sureshkumar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

Kerala

ജില്ലാ,ജനറല്‍ ആശുപത്രികളില്‍ എല്ലാദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനങ്ങള്‍ ലഭ്യമാക്കും

World

ഇമ്രാന്‍ ഖാനെ ആശുപത്രിയിലേക്ക് മാറ്റാന്‍ ഉത്തരവിട്ട് പാക് സുപ്രീം കോടതി

ഇടമലക്കുടി ഗൂഡല്ലാര്‍കുടി സ്വദേശി മാലയപ്പനെ കടുത്ത പനിയും വയറുവേദനയും ബാധിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ വനപാതയിലൂടെ ചുമന്ന് ആശുപത്രിയിലെത്തിക്കുന്നു
Kerala

ചികിത്സ തേടിയുള്ള യാത്രയും ദുരിതം; മഞ്ചലില്‍ രോഗികളുമായി ഇടമലക്കുടിക്കാര്‍, അധികാരികളുടെ വാഗ്ദാനങ്ങള്‍ വെറും വാക്കായി

Kerala

സര്‍ക്കാര്‍ ആശുപത്രികളിലെ പേ വാര്‍ഡ് ലഭിക്കാന്‍ വരുമാനം മാനദണ്ഡമാക്കില്ല

പുതിയ വാര്‍ത്തകള്‍

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ മനുഭാക്കറും തജീന്ദർപാൽ സിംഗ് ടൂറും ഇന്ത്യൻ പതാക വഹിക്കും

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

ഇന്ത്യൻ പാസ്പോർട്ട് യാത്രയുടെ കാര്യത്തിൽ ദുർബലമാണെന്ന് എനിക്ക് തോന്നുന്നിടത്ത് ഞാൻ പറയും ; എന്റെ മതത്തെ ഒന്നിലും വലിച്ചിഴയ്‌ക്കരുതെന്ന് മാഹിൻ

കുതിച്ചുയര്‍ന്ന് സ്വർണ വില :  പവന് 1,160 രൂപയുടെ വര്‍ധന

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.