Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ധനരാശിയുമായി ശിവാജി സ്വരാജ്യത്തേക്ക്

തന്റെ സ്ഥാനത്ത് തന്റെ രാഷ്‌ട്രം എന്ന ചിന്തയാണ്, രാഷ്‌ട്രാഭിമാനമാണ് അവരെ സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ അധിപന്മാരാക്കിയത്. പ്രബലമായ രാഷ്‌ട്രനിഷ്ഠയാണ് ഈ മഹത് കാര്യം ചെയ്യാന്‍ അവരെ ശക്തരാക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2021, 05:00 am IST
in Samskriti

മോഹന കണ്ണന്‍

സൂറത്ത് നഗരം നോക്കിക്കൊണ്ട് ശിവാജി പറഞ്ഞു. ആരോടും വ്യക്തിപരമായി ഞങ്ങള്‍ക്ക് വിദ്വേഷമില്ല, ഔറംഗസേബ് മൂന്ന് വര്‍ഷം നിരന്തരം നമ്മുടെ രാജ്യം തകര്‍ത്തിരുന്നു. അതിന്റെ  പ്രായശ്ചിത്തമായി ഞങ്ങള്‍ക്ക് അയാളുടെ രാജ്യം കൊള്ളയടിക്കേണ്ടി വന്നു. വളരെ ദിവസങ്ങളായുള്ള ആഗ്രഹം ഇന്നു പൂര്‍ത്തിയായി.

വളരെയധികം ധനരാശി വഹിച്ചുകൊണ്ടുള്ള യാത്ര കുറച്ചു മന്ദഗതിയിലായിരുന്നു. അപ്രതീക്ഷിതമായി ആപത്തു വല്ലതും വന്നാല്‍ മുന്‍കരുതല്‍ എന്ന നിലയ്‌ക്ക് അഞ്ഞൂറ് കുതിരപ്പടയാളികള്‍ കുറച്ചുകഴിഞ്ഞ് പുറപ്പെട്ടാല്‍ മതിയെന്ന് ആജ്ഞകൊടുത്തു. സൂറത്തില്‍നിന്നും ശിവാജി പോയിട്ട് ഒരാഴ്ച കഴിഞ്ഞപ്പോള്‍ മഹബത്ഖാന്‍ വന്‍ സൈന്യവുമായി സൂറത്തില്‍ എത്തി. അതുവരെ ഇനായതഖാന്‍ കോട്ടയില്‍നിന്നും പുറത്തുവരാനുള്ള ധൈര്യം കാണിച്ചില്ല. മഹബത്ഖാന്റെ സ്വാഗതവും ഇംഗ്ലീഷുകാരാണ് ചെയ്തത്.

ശിവാജിയുടെ ആക്രമണ സമയത്ത് ഇംഗ്ലീഷുകാര്‍ കാണിച്ച ധൈര്യത്തില്‍ ആകൃഷ്ടനായ മൊഹബതഖാന്‍ അവരുടെ പ്രമുഖനായിരുന്ന ജോര്‍ജ്-ആക്‌സേണ്ഡന് വിലപിടിപ്പുള്ള ഒരു വാള്‍ സമ്മാനമായി കൊടുക്കാന്‍ തയ്യാറായി. എന്നാല്‍ ജോര്‍ജ് വിനയത്തോടെ പറഞ്ഞു-നമ്മള്‍ കച്ചവടക്കാരാണ്, വ്യക്തിപരമായി സമ്മാനം സ്വീകരിച്ചിട്ട് എന്ത് നേടാനാണ്. നമ്മുടെ ദേശത്തിന്റെ അഭിവൃദ്ധിക്കായി കച്ചവടത്തിനുള്ള അനുകൂല സൗകര്യങ്ങള്‍ നല്‍കിയാല്‍ മതി. ദയവായി നമ്മുടെ വസ്തുക്കള്‍ക്ക് കയറ്റുമതി ചുങ്കം ഒഴിവാക്കിത്തരിക. അയാളുടെ നിവേദനം അപ്പോള്‍ തന്നെ അംഗീകരിച്ചു. പിന്നീട് ഔറംഗസേബും ഇംഗ്ലീഷുകാര്‍ കാണിച്ച ധൈര്യത്തെ പ്രകീര്‍ത്തിച്ചുകൊണ്ട് ഒരു വര്‍ഷത്തെ കയറ്റുമതി ചുങ്കം ഒഴിവാക്കിക്കൊടുത്തു.

തന്റെ സ്ഥാനത്ത് തന്റെ രാഷ്‌ട്രം എന്ന ചിന്തയാണ്, രാഷ്‌ട്രാഭിമാനമാണ് അവരെ സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ അധിപന്മാരാക്കിയത്. പ്രബലമായ രാഷ്‌ട്രനിഷ്ഠയാണ് ഈ മഹത് കാര്യം ചെയ്യാന്‍ അവരെ ശക്തരാക്കിയത്.

കാശ്മീരിന്റെ ആനന്ദപ്രദായകമായ അന്തരീക്ഷത്തില്‍ വിശ്രമിച്ച് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ഔറംഗസേബ് തിരിച്ചെത്തിയത്. അപ്പോഴാണ് പൂനെയിലെ ലാല്‍ മഹളിലെ സംഭവം അറിഞ്ഞത്. അത് അറിഞ്ഞപ്പോള്‍ ശിവാജിയെ ഈ ഭൂമുഖത്തുനിന്ന് ഇല്ലായ്‌മ ചെയ്യുമെന്ന് ദൃഢപ്രതിജ്ഞ ചെയ്ത ഔറംഗസേബ് ലാഹോര്‍ നഗരത്തിലായിരുന്നപ്പോഴാണ് സൂറത്തിലെ സംഭവവികാസങ്ങള്‍ അറിയുന്നത്. സൂറത്ത് നഗരത്തിന്റെ അഗ്നിജ്വാല ഔറംഗസേബിന്റെ ശരീരത്തില്‍ പൊള്ളലേല്‍പ്പിച്ചു.

സൂറത്ത് നഗരത്തില്‍നിന്നും ലഭിച്ച ധനരാശിയുമായി വളരെ വേഗത്തില്‍ രാജദുര്‍ഗത്തിലേക്ക് പോകുകയായിരുന്നു ശിവാജി. സൂറത്തിലെ മഹാലക്ഷ്മിയെ അമ്മയുടെ കാല്‍ക്കല്‍ സമര്‍പ്പിച്ച് അവരെ നമസ്‌കരിക്കണം എന്ന് ആ മാതൃഭക്തന്റെ ഉത്കടേച്ഛയായിരുന്നു. എന്നാല്‍ ആ സമയത്ത് വിധി ജീജാബായിയുടെ മാംഗല്യം പറിച്ചെടുത്തു. കര്‍ണാടക രാജ്യത്തിലെ ഷിമോഗാ പ്രദേശത്ത് ഹോദിഗേരേ എന്ന വനത്തില്‍ നായാട്ടിനുപോയിരുന്ന ശഹാജിരാജേ ഭോസലെ അപ്രതീക്ഷിതമായി കുതിരപ്പുറത്ത് നിന്ന് വീണു മരിച്ചു. 1664 ജനുവരി 23 നായിരുന്നു ഇത് സംഭവിച്ചത്. 

Tags: Chatrapati Shivaji Maharajചരിത്രം നിര്‍മിച്ച ഛത്രപതിShivji Maharajകഥ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കഥ: അവസാനത്തെ പെണ്ണ്-1

Varadyam

കഥ: ശേഷം…

India

ഛത്രപതി ശിവാജി മഹാരാജിന്റെ 12 കോട്ടകൾ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്താൻ നടപടി ; പ്രധാനമന്ത്രിയ്‌ക്ക് നന്ദി അറിയിച്ച് ഏകനാഥ് ഷിൻഡെ

India

ഉറക്കെ മുഴങ്ങട്ടെ ശിവാജി മഹാരാജ് എന്ന നാമം ; അഫ്സൽ ഖാനെ കൊല്ലാൻ ശിവാജി മഹാരാജ് ഉപയോഗിച്ച കടുവ നഖം ജൂലൈ 19 ന് ഇന്ത്യയിലെത്തും

India

മുഗളൻമാരെ വിറപ്പിച്ച ഭാരതത്തിന്റെ ഗർജ്ജനം ; ഛത്രപതി ശിവജി മഹാരാജിന്റെ കിരീടധാരണത്തിന്റെ 351-ാം വാർഷികം ആഘോഷിച്ചു

പുതിയ വാര്‍ത്തകള്‍

തളിപ്പറമ്പിലെ തോല്‍വിയില്‍ നേതാക്കളെ വിമര്‍ശിച്ച ബ്രാഞ്ച് സെക്രട്ടറിക്കും ലോക്കല്‍ കമ്മിറ്റി അംഗത്തിനുമെതിരെ നടപടിയുമായി സി പി എം

ജീവിച്ചിരിക്കുന്നയാളുടെ മരണാനന്തര ചടങ്ങിന് പണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ കേസെടുത്തു

റഹീമും, ഗോവിന്ദനും, ശിവൻകുട്ടിയും അകത്താകാതിരിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ : ഫർമാന് വേണ്ടി എത്തിയത് മുൻ അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണ കുറുപ്പ്

പാകിസ്ഥാനിൽ ക്ഷേത്രങ്ങളും സിഖ് ഗുരുദ്വാരകളും സുരക്ഷിതമല്ല : ഭൂമാഫിയയും അഴിമതിക്കാരായ ഉദ്യോഗസ്ഥരും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ കൊള്ളയടിക്കുന്നു

മുക്കം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയെ കാണാനില്ലെന്ന് പരാതി

കറാച്ചിക്ക് അടുത്ത് പറന്ന് ഇന്ത്യയുടെ P-8I പോസിഡോൺ ഒപ്പം യുഎസ് ചാരവിമാനവും ; ഭീതിയിൽ പാകിസ്ഥാൻ , ലക്ഷ്യമിടുന്നത് ചൈന നൽകിയ അന്തർവാഹിനിയെയോ ?

ഹെഡ്ഫോണ്‍ ഉപയോഗിച്ച് ട്രാക്കിലൂടെ നടന്ന യുവാവ് ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല, കൈ അറ്റുപോയി

ശിവന്‍കുട്ടിയും ശബരിനാഥനും

ശബരീനാഥന്‍ ശിവന്‍കുട്ടിക്ക് പഠിച്ചെന്ന് സമൂഹമാധ്യമങ്ങളി‍ല്‍ പരിഹാസം

വിഴിഞ്ഞം തുറമുഖത്ത് വിദേശ നിക്ഷേപം: അദാനി പോര്‍ട്‌സിനെ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍

ജയ് ഹിന്ദ് മുഴക്കി ഇന്ത്യക്കാരനെ സ്വീകരിച്ച് അഫ്ഗാനികൾ : ഭക്ഷണങ്ങൾക്ക് പോലും പണം വാങ്ങിയില്ല : പാകിസ്ഥാനിയായിരുന്നെങ്കിൽ കൊന്നേനെയെന്നും അഫ്ഗാനികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.