Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

വരാന്‍ പോകുന്ന മൂന്നു ടെക്നോളജി വിപ്ലവങ്ങള്‍; ബാറ്ററി വിപ്ലവം, ഫോട്ടോസിന്തസിസ് വിപ്ലവം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിപ്ലവം

മാറ്റങ്ങളെ ഭയപ്പെടാതെ ഉള്‍ക്കൊണ്ട് നൂറുകണക്കിന് പുതിയ സംരംഭങ്ങള്‍ കണ്ടുപിടിക്കാന്‍ സാധിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2021, 08:11 am IST
inArticle

കെ എല്‍ മോഹനവര്‍മ 

(ബിസിനസ് വോയിസ്)

മൂന്നു ടെക്നോളജി വിപ്ലവങ്ങള്‍ ആണ് വരാന്‍ പോകുന്നത്; ബാറ്ററി വിപ്ലവം, ഫോട്ടോസിന്തസിസ് വിപ്ലവം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിപ്ലവം. ഈ മാറ്റങ്ങളെ ഭയപ്പെടാതെ ഉള്‍ക്കൊണ്ട് നൂറുകണക്കിന് പുതിയ സംരംഭങ്ങള്‍ കണ്ടുപിടിക്കാന്‍ സാധിക്കും

കോവിഡ് വന്നു…എല്ലാ മേഖലകളിലും എല്ലാ വ്യക്തികളിലും മാറ്റം അനിവാര്യമായി. മാറ്റം വരും അത് പ്രകൃതി നിയമമാണ്. ഇനിയെന്ത്? എങ്ങനെ? ലക്ഷക്കണക്കിന് വിദഗ്ധരുടെ നിരന്തരമായ ശ്രമം നടക്കുന്നുണ്ട്. ഒരു ഉദാഹരണം. നമുക്കൊന്നു നോക്കാം. ശരീരത്തിനും മനസിനും എന്നും എല്ലാവര്‍ക്കും ഒന്നുപോലെ ആവശ്യം ഭക്ഷണവും വിനോദവും ആണ്. നമുക്ക് ഇന്ത്യക്കാര്‍ക്ക് വിനോദത്തിന്റെ സിംബലായി എടുക്കാവുന്നത് ക്രിക്കറ്റ് ആണ്, എല്ലാ കോവിഡ് ശത്രുവിനെയും തോല്‍പ്പിച്ച് ആവേശം കളയാതെ പുരോഗമിക്കുന്നു. കാലിയായ സ്റ്റേഡിയം. പക്ഷേ കളി ലോകം മുഴുവന്‍ അതേ രീതിയില്‍ നടക്കുന്നു. ബിസിനസും പഴയതില്‍ നിന്ന് ഒട്ടും കുറയാതെ പോകുന്നു, ടെക്നോളജിയുടെ സൂക്ഷ്മ വിജയം, എനിക്ക് ഇതില്‍ ഒരു പ്രത്യേക സന്തോഷമുണ്ട്.

കളിക്കാരുടെ രണ്ടു കൂട്ടര്‍ ആശ്രയിച്ചത് രണ്ടു മലയാളി സംരംഭങ്ങളെയാണ്. ബൈജൂസിനെയും മുത്തൂറ്റ് ഗ്രൂപ്പിനെയും..ഇതേ കണ്‍സെപ്റ്റ് നമുക്ക് കേരളത്തിലെ ഇന്നത്തെ അവസ്ഥയിലേക്ക് ഒന്ന് കൊണ്ടുവരാന്‍ നോക്കാം. ബിസിനസിന് പണം. ഒരു വലിയ കൂട്ടം മലയാളികളും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പെന്‍ഷന്‍ ലഭിക്കുന്നവര്‍, വിദേശത്ത് നിന്ന് വന്നവര്‍…ഇവരുടെ എല്ലാം കൈവശം സാധാരണയായി യാത്രയിലും ആഘോഷങ്ങളിലും ആചാരങ്ങളിലും നിര്‍മാണ മേഖലയിലുമെല്ലാം ചിലവാക്കുമായിരുന്ന പണം മൈക്രോഫൈനാന്‍സ് രീതിയില്‍ ചെറിയചെറിയ ബിസിനസുകളില്‍ നിക്ഷേപത്തിന് ലഭിക്കാന്‍ ഏറെ സാധ്യതയുണ്ട്. അതിന് സര്‍ക്കാറിന്റെയും പോസിറ്റീവായ സഹായം കിട്ടാന്‍ ഇന്ന് എളുപ്പമാണ്.

ബുദ്ധിയും പ്രവര്‍ത്തനശേഷിയും സാങ്കേതിക വിജ്ഞാനവും ഉള്ള ചെറുപ്പക്കാരുടെ സമൂഹമാണ് നമ്മുടേത്. ഭക്ഷണരീതി, യാത്ര, ആരോഗ്യം, വിദ്യാഭ്യാസം, വേഷം, സൗന്ദര്യം, ആരാധനാലയം, ജീവിതശൈലി, സാഹിത്യം, മീഡിയ, കമ്യൂണിക്കേഷന്‍, കളികള്‍, കൃഷി, ശുചിത്വം തുടങ്ങി എല്ലാ മേഖലകളിലും അനവധി പുതിയ സംരംഭങ്ങള്‍ക്ക് സാധ്യതയുണ്ട്. പക്ഷേ എങ്ങനെയാണ് സെലക്റ്റ് ചെയ്യുന്നത്, അത് എങ്ങനെയാണ് പ്രാവര്‍ത്തികമാക്കുന്നത്? നമുക്ക് ഇക്കാര്യത്തില്‍ ഗൈഡന്‍സ് ലഭിക്കുന്ന ചരിത്രമാണ് ധീരുഭായ് അംബാനിയുടേത്.

   1990കള്‍. മൊബീല്‍ ഫോണ്‍ ഒരു അത്ഭുത വസ്തുവായി പ്രത്യക്ഷപ്പെട്ട കാലം. ബോംബെയില്‍ ഈ പുതിയ ടെക്നോളജിയെ കുറിച്ച് വിദേശ കമ്പനികളും ടെക്നിക്കല്‍ വിദഗ്ധരും എല്ലാം ചേര്‍ന്ന് വിളിച്ചുകൂട്ടിയ സെമിനാര്‍. ധീരുഭായ് അംബാനിയും മകന്‍ മുകേഷും സെമിനാറില്‍ പങ്കെടുത്തു

ഒരു വെറും പത്താം ക്ലാസുകാരന്‍ ഇന്ത്യന്‍ ഗ്രാമീണന്‍ യാതൊരുവിധ ബാഹ്യമായ സപ്പോര്‍ട്ടും ഇല്ലാതെ ലോകത്തിലെ ഏറ്റവും വലിയ ഇന്ത്യന്‍ ബിസിനസുകാരനായി മാറിയ കഥയിലെ ഒരു ചെറിയ, നിര്‍ണായകമായ കാഴ്ചപ്പാട് നമുക്കൊന്ന് പരിശോധിക്കാം.

1990കള്‍. മൊബീല്‍ ഫോണ്‍ ഒരു അത്ഭുത വസ്തുവായി പ്രത്യക്ഷപ്പെട്ട കാലം. ബോംബെയില്‍ ഈ പുതിയ ടെക്നോളജിയെ കുറിച്ച് വിദേശ കമ്പനികളും ടെക്നിക്കല്‍ വിദഗ്ധരും എല്ലാം ചേര്‍ന്ന് വിളിച്ചുകൂട്ടിയ സെമിനാര്‍. ധീരുഭായ് അംബാനിയും മകന്‍ മുകേഷും സെമിനാറില്‍ പങ്കെടുത്തു. സെമിനാര്‍ കഴിഞ്ഞു അവര്‍ തിരികെ നരിമാന്‍ പോയ്ന്റ് ഓഫീസില്‍ തിരിച്ചെത്തി. അച്ഛനും മകനും മാത്രം. അച്ഛന്‍ മേശപ്പുറത്തിരുന്ന ടെലിഫോണ്‍ റിസീവറിലേക്ക് കുറച്ചു നേരം നോക്കി, എന്നിട്ട് പറഞ്ഞു.

   നീ ഒരു കാര്യം ചെയ്യ്. ഈ ഫോണ്‍ എടുത്ത് ചിറ്റപ്പനെ ഒന്ന് വിളിക്ക്.

നോക്ക്, അവിടെ എല്ലാവരും സംസാരിച്ചത് എനിക്ക് ശരിക്ക് പിടികിട്ടിയില്ല..നീ ഒരു കാര്യം ചെയ്യ്. ഈ ഫോണ്‍ എടുത്ത് ചിറ്റപ്പനെ ഒന്ന് വിളിക്ക്. ചിറ്റപ്പന്‍ ഗുജറാത്തിലെ ഉള്‍നാടന്‍ ജോര്‍ ഹട്ട് ഗ്രാമത്തിലാണ്. കൃഷിയാണ് പണി. മുകേഷ് എസ്റ്റിഡി കോള്‍ വിളിച്ചു. ചിറ്റപ്പന്‍ പാടത്തുനിന്ന് ഓടിവന്ന് കോള്‍ എടുത്തു. ചേട്ടനും അനിയനും തമ്മില്‍ വീട്ടുകാര്യങ്ങള്‍ സംസാരിച്ചു, സൗഹൃദം. അന്യോന്യം വിവരമെല്ലാം പങ്കിട്ട് ഫോണ്‍ വെച്ചു. ധീരുഭായ് മകനോട് ചോദിച്ചു.

ഈ ടെലിഫോണ്‍ വിളിക്ക് കണക്ക് കൂട്ടി നോക്ക്, എത്ര രൂപ ചെലവായി? മുകേഷ് കണക്കുകൂട്ടി 12 രൂപ 50 പൈസ. ധീരുഭായി പറഞ്ഞു. രണ്ടിടത്തും ഓരോ ഫോണ്‍ ഉള്ളത് കാരണം വലിയ അത്യാവശ്യം ഇല്ലാഞ്ഞിട്ടും വെറുതെ സംസാരിക്കാന്‍ 12 രൂപ 50 പൈസ നമ്മള്‍ സന്തോഷത്തോടെ ചിലവാക്കി. ഈ സംസാരിച്ച വിവരങ്ങളറിയാന്‍ നമ്മള്‍ ഒരു പോസ്റ്റ്കാര്‍ഡ് അയച്ചാല്‍ മതിയായിരുന്നു അതിന് എത്ര ചെലവാകും? മുകേഷ് പറഞ്ഞു. റിപ്ലൈ പെയ്ഡ് പോസ്റ്റ് കാര്‍ഡിന് 50 പൈസ. എട്ട് ദിവസം കഴിയും കാര്‍ഡ് പോയി മറുപടി തിരിച്ചുവരാന്‍. ഇരുവരും ചിരിച്ചു. ധീരുഭായി പത്തു നിമിഷം എടുത്തില്ല, തീരുമാനിക്കാന്‍ പറഞ്ഞു.

മുകേഷ്…നീ പഠിക്ക്. അന്വേഷിക്കുക, 50 പൈസയ്‌ക്ക് ഇത്രയും നേരം എനിക്ക് ഈ മൊബീല്‍ ഉപയോഗിച്ചു സംസാരിക്കാം എങ്കില്‍ നമുക്ക് ഈ ബിസിനസ് ഏറ്റെടുക്കാം..ഇതിന് ഇന്ന് ഇന്ത്യയിലെ പാവപ്പെട്ട ഗ്രാമീണന് അക്ഷരം പഠിക്കേണ്ട കാര്യം പോലുമില്ല. എപ്പോഴും സഹായിയായി കൂടെ കൊണ്ടു നടക്കാം. ആദ്യം ഇതുമായി ഇടപഴകാന്‍ തീരെ കുറഞ്ഞ ചെലവ് മാത്രമേ ആകാവൂ. അതാണ് പ്രധാനം.

മൊബീല്‍ ഫോണ്‍ മേഖലയില്‍ 50 പൈസക്ക് എസ്റ്റിഡി എന്ന പരസ്യവുമായി നിരക്ഷരരായ, പക്ഷേ കൃഷിയുടെ പാരമ്പര്യമുള്ള സമൂഹത്തെ അവരുടെ പാടത്തില്‍ നിന്ന് സ്വന്തമാക്കി ടെക്നോളജിയെ ആധുനിക രീതിയില്‍ എങ്ങനെ ഉപയോഗിക്കാം എന്ന് അംബാനി കാണിച്ചു തന്നു. ഇവിടെ നാം കാണേണ്ടത് ഒരു ചെറിയ കാര്യം മാത്രമാണ്. മൂന്നു ടെക്നോളജി വിപ്ലവങ്ങള്‍ ആണ് വരാന്‍ പോകുന്നത്, കംപ്യൂട്ടര്‍ ചിപ്പ് വിപ്ലവം പോലെ നമുക്ക് ആവശ്യമുള്ള എല്ലാ ഇന്ധനവും നല്‍കുന്ന ബാറ്ററി വിപ്ലവം, കാര്‍ഷിക മേഖല ഉള്‍ക്കൊള്ളാന്‍ പോകുന്ന സൂര്യരശ്മികളെ പല ഇരട്ടി ഉപയോഗപ്രദമാക്കുന്ന ഫോട്ടോസിന്തസിസ് വിപ്ലവം പിന്നെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിപ്ലവവും. ഈ മാറ്റങ്ങളെ ഭയപ്പെടാതെ ഉള്‍ക്കൊണ്ടു നൂറുകണക്കിന് പുതിയ സംരംഭങ്ങള്‍ കണ്ടുപിടിക്കാന്‍ സാധിക്കും.

ഇത് സാധാരണ മുകളില്‍ നിന്ന് തരുന്ന ഐഡിയ ആയിരിക്കണമെന്നില്ല. നാം തെരഞ്ഞെടുക്കുന്ന മേഖലയാണ് പ്രധാനം. അത് നമുക്ക് ഇഷ്ടമുള്ളതും നമ്മുടെ ടാലന്റിന് അനുയോജ്യമായതും ആണെങ്കില്‍ ഒരു സംശയവുമില്ല, നമ്മുടെ ബിസിനസ് വിജയസാധ്യത കൂടും. പക്ഷേ എന്റെ നൂറുകണക്കിന് ബിസിനസ് വ്യവസായ സുഹൃത്തുക്കളില്‍ വിജയികള്‍ ആയവരുടെ ഒരു കോമണ്‍ ഫാക്റ്റര്‍ ഞാന്‍ കണ്ടു. അവര്‍ എല്ലാം അനവധി പരീക്ഷണങ്ങള്‍ നടത്തി എല്ലായിടവും ഒരു മാതിരി പരാജയം പറ്റിയവരായിരുന്നു. പക്ഷേ അവരില്‍ ആരും അവരുടെ പരാജയങ്ങള്‍ക്ക് കാരണം മറ്റുള്ളവരുടെ തലയില്‍ കെട്ടി വെച്ചില്ല. ദൈവമോ സര്‍ക്കാരോ സ്നേഹിതരോ ഉപദേശകരോ പാര്‍ട്ട്ണര്‍മാരോ എതിരാളികളോ ആണെന്ന് പറഞ്ഞില്ല. അവരുടെ പരാജയത്തിനു കാരണം അവര്‍ തന്നെയാണെന്ന് വിശ്വസിച്ചു. ആ കാരണം പിന്നീട് ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധയോടെ ഓരോ പടിയും മുന്നോട്ടുവെച്ചു

ഇത് എല്ലാവര്‍ക്കും ബാധകം ആകുന്നതേയുള്ളൂ. അതിനുള്ള ധൈര്യം മതി. ധീരതയോടെ മുമ്പോട്ടു പോവുക. ഓരോ പടിയും ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’ പിന്നെ മുകളിലേക്ക്’.

Tags: ബിസിനസ് വോയ്‌സ്ബാറ്ററി വിപ്ലവംഫോട്ടോസിന്തസിസ് വിപ്ലവംസാങ്കേതികംആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thrissur

വൈദ്യശാസ്ത്ര സാങ്കേതികവിദ്യാ എക്‌സ്‌പോ കൊച്ചിയില്‍

Main Article

നിര്‍മ്മിത ബുദ്ധിക്കാലത്തെ സൈബര്‍ വെല്ലുവിളികള്‍

Kerala

എ ഐ തട്ടിപ്പ്: അഹമ്മദാബാദ് സ്വദേശിക്ക് ഓണ്‍ലെന്‍ ഗെയിമിങ് ഇടപാടുമായി ബന്ധം

Kerala

എ ഐ ഉപയോഗിച്ച് കൂട്ടുകാരന്റെ രൂപത്തില്‍ വീഡിയോ കാള്‍ ചെയ്ത് പണം ചോദിച്ച് തട്ടിപ്പ് ; തട്ടിപ്പാണെന്ന് തോന്നിയാല്‍ ഉടന്‍ 1930ല്‍ വിളിക്കുക

Editorial

ചന്ദ്രനിലേക്കൊരു വിജയക്കുതിപ്പ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജിനനും ബിനു ഹരിദാസും ഓണം വാരാഘോഷ ഫ്‌ളോട്ടുകളുടെ അവസാന മിനുക്ക് പണിയില്‍

ഓണം വാരാഘോഷം കളറാക്കാന്‍ തേമ്പാമുട്ടത്ത് ഒരുക്കങ്ങള്‍ തകൃതി

ആലോചനാമൃതം: ബന്ധങ്ങളുടെ സുതാര്യത

കൃഷ്ണസ്പര്‍ശം: ഗോവര്‍ദ്ധനധാരണം; കൂട്ടായ്‌മയില്‍ ഭയം അതിജീവിക്കാം

ജരിത: മാതൃധര്‍മ്മത്തിന്റെ മഹനീയ മാതൃക

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍-2: രാമായണത്തിന്റെ നിത്യവര്‍ത്തമാനം

സംസ്‌കൃത പഠന- ഗവേഷണങ്ങളിലെ പുതിയ പ്രവണതകള്‍

മതങ്ങള്‍ വ്യത്യസ്തമായിരിക്കാം, പക്ഷെ മനുഷ്യത്വം ഒന്നാണ്: ആര്‍എസ്എസിനെക്കുറിച്ചുള്ള കുപ്രചാരണങ്ങള്‍ നീക്കുന്ന പ്രസംഗവുമായി മോഹന്‍ ഭാഗവത്

അമിത പഞ്ചസാര, ഉപ്പ്, കൊഴുപ്പ് ഉള്ള ഭക്ഷണങ്ങള്‍ക്ക് ചുവന്ന മുന്നറിയിപ്പ് ലേബല്‍ നിര്‍ബന്ധം; കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി

ഡീപ് സ്റ്റേറ്റിന്റെ വടിയും കൊണ്ട് മോദി സര്‍ക്കാരിന്റെ അടിക്കാന്‍ സോണിയാഗാന്ധി വരുന്നു

ഹരിദ്വാർ ജില്ലയിൽ രണ്ട് അനധികൃത മദ്രസകൾ പൂട്ടി : ഉത്തരാഖണ്ഡിലുടനീളം നടപടിയെടുക്കും, നയം വ്യക്തമാക്കി സർക്കാർ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.