കൊല്‍ക്കത്ത: ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയുടെ സഹോദരന് മുഹമ്മദ് കെയ്ഫിനെ സയ്യദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റിനുള്ള ബംഗാള്‍ ടീമില്‍ ഉള്‍പ്പെടുത്തി. പരിചയ സമ്പന്നനായ ബാറ്റ്സ്മാന് അനുസ്തപ്പ് മജുംദാറാണ് ക്യാപ്റ്റന്‍. ശ്രീവത്സ് ഗോസ്വാമി ഉപനായകനും. ഷമിയുടെ സഹോദരന് കെയ്ഫ് ഓള്‍റൗണ്ടറാണ്.
തമിഴ്നാട്, ഝാര്‍ഖണ്ട്, ഒഡീഷ, ആസാം, ഹൈദരാബാദ് എന്നീ ടീമുകള്‍ക്കൊപ്പം ഗ്രൂപ്പ് ബിയിലാണ് ബംഗാള്‍ മത്സരിക്കുക. ജനുവരി പത്ത് മുതല്‍ മുപ്പത്തിയൊന്ന് വരെയാണ് മുഷ്താഖ് അലി ട്രോഫി ടൂര്‍ണമെന്റ്. ബംഗാള്‍ ആദ്യ മത്സരത്തില്‍ ജനുവരി പത്തിന് ഒഡീഷയെ നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: