Sunday, May 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

കാര്‍ഷിക നിയമം കര്‍ഷക രക്ഷക്ക്: കര്‍ഷക മോര്‍ച്ച

കാര്‍ഷിക നിയമം കര്‍ഷകരുടെ വളര്‍ച്ചക്ക് വേണ്ടിയാണെന്ന് കര്‍ഷക മോര്‍ച്ച ജില്ല അധ്യക്ഷന്‍ ആരോടരാമചന്ദ്രന്‍. കര്‍ഷക മോര്‍ച്ച ജില്ല നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2021, 11:40 am IST
in Wayanad
കാര്‍ഷിക നിയമം കര്‍ഷകരുടെ വളര്‍ച്ചക്ക് വേണ്ടി

കാര്‍ഷിക നിയമം കര്‍ഷകരുടെ വളര്‍ച്ചക്ക് വേണ്ടി

കല്‍പ്പറ്റ:  കാര്‍ഷിക നിയമം കര്‍ഷകരുടെ വളര്‍ച്ചക്ക് വേണ്ടിയാണെന്ന് കര്‍ഷക മോര്‍ച്ച ജില്ല അധ്യക്ഷന്‍ ആരോട രാമചന്ദ്രന്‍. കര്‍ഷക മോര്‍ച്ച ജില്ല നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷകര്‍ വസ്തുത മനസിലാക്കേണ്ടതുണ്ട്. വയനാട്ടില്‍ തന്നെ ഇതിന് മുമ്പ് ഇഞ്ചി മുതലായ കാര്‍ഷിക ഉത്പ്പന്നങ്ങള്‍ കര്‍ണാടകയിലേക്ക് കയറ്റി അയക്കുമ്പോള്‍ ചാക്കൊന്നിന് പത്ത് രൂപ വയനാട്ടിലൊരാള്‍ക്ക് കമ്മീഷന്‍ കൊടുക്കേണ്ടിയിരുന്നു. അധിക വില ലഭിക്കുന്നതിനായി കുരുമുളക് കശുവണ്ടി തുടങ്ങിയവ രാത്രികാലങ്ങളില്‍ തമിഴ്‌നാട്ടിലേക്കും കര്‍ണാടകയിലേക്കും കടത്തികൊണ്ടു പോവുകയും ചെയ്തിരുന്നു. എന്നാല്‍ കാര്‍ഷിക ബില്ലിലൂടെ കര്‍ഷകന് സ്വാതന്ത്രം ലഭിച്ചു.  

ബിട്ടീഷുകാരുടെ കാലം മുതല്‍ നിലവിലുണ്ടായിരുന്ന സമ്പ്രദായം പരിഷ്‌ക്കരിച്ചതിലൂടെ കര്‍ഷകനെ ഇടനിലക്കാരുടെ ചൂഷണത്തില്‍ നിന്നും രക്ഷപ്പെടുത്തുകയാണ്. കര്‍ഷകന് തന്റെ ഉല്‍പന്നങ്ങള്‍ അധികവില ലഭ്യമാകുന്ന സ്ഥലത്ത് സംസ്ഥാനത്തിനകത്തോ പുറത്തോ കൊണ്ടുപോയി വില്‍ക്കാനും മുന്‍കൂട്ടി വിലനിശ്ചയിച്ച് ഉറപ്പിച്ച് വില്‍പ്പന നടത്താനും സാധിക്കും. കര്‍ഷകനെ സംബന്ധിച്ചിടത്തോളം ഇത് ഗുണകരമാണ്. എഗ്രിമെന്റ് വ്യവസ്ഥയില്‍ കര്‍ഷകന് തന്റെ ഉത്പ്പന്നങ്ങള്‍ക്ക് മുന്‍കൂട്ടി വില നിശ്ചയിച്ച് തന്നെ ഗുണഭോക്താവിന്റെ മുതല്‍ മുടക്കില്‍ കൃഷി ചെയ്യാനാകും. അധിക വില ലഭ്യമാകുന്ന സാഹചര്യമുണ്ടെങ്കില്‍ ആ വില കര്‍ഷകന് കിട്ടുകയും ചെയ്യും. പ്രതികൂല കാലവസ്ഥകളില്‍ കൃഷിനാശം സംഭവിച്ചാല്‍ പണം തിരിച്ചു നല്‍കേണ്ടതുമില്ല.  

മുമ്പ് കൊള്ള പലിശക്ക് കടം വാങ്ങി കൃഷിചെയ്തതാണെങ്കിലും കൃഷി നാശം സംഭവിച്ചാലും പണം തിരിച്ചടക്കേണ്ടി വന്നിരുന്നു. ഇവിടെയാണ് കുത്തകകള്‍ കടന്നു വരുമെന്ന് പറഞ്ഞ് ഇടത് വലത് മുന്നണികള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത് എഫ്പിഒ കള്‍ (ഫാര്‍മേഴ്‌സ് പ്രൊഡ്യൂസ് ഓര്‍ഗനൈസേഷന്‍) രൂപീകരിക്കുക മാത്രമാണ്. ഇത്‌വഴി അതാത് കര്‍ഷകരുടെ കൂട്ടായ്‌മയിലൂടെ ഉല്‍പന്നങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടത്താനും സാധിക്കും. അത് മാര്‍ക്കറ്റിംഗ് സംവിധാനത്തിലാക്കി സൂക്ഷിച്ച് അന്താരാഷ്‌ട്ര വിപണിയലടക്കം വിലപേശല്‍ നടത്തി കര്‍ഷകന്റെ ഉല്‍പന്നങ്ങള്‍ക്ക് ഇരട്ടി വില ലഭ്യമാക്കാന്‍ പദ്ധതി വിഭാവനം ചെയ്യുന്നുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.  

എഫ്പിഒകളുടെ രൂപീകരണത്തിനായി കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ തന്നെ കേരളത്തിന് 4600 കോടി രൂപ അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെ കേരള സര്‍ക്കാര്‍ മുന്നോട്ട് വന്നിട്ടില്ല. ഇന്ന് ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെ കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഒരു നിശ്ചിത അളവില്‍ കൂടുതല്‍ ആരും വാങ്ങാന്‍ തയ്യാറല്ല. അതുകൊണ്ട് ആരും കൂടുതല്‍ സ്‌റ്റോക്ക് ചെയ്ത് വെക്കുവാന്‍ തയ്യാറാവുകയുമില്ല. ആതിനാലാണ് ഉത്പ്പന്നങ്ങള്‍ സ്‌റ്റോക്ക് ചെയ്യുന്നതിനുള്ള പരിധി ഒഴിവാക്കിയത്. തന്നെയുമല്ല യുദ്ധം പ്രകൃതിക്ഷോഭം തുടങ്ങി എത് ഘട്ടത്തിലും കേന്ദ്ര സര്‍ക്കാരിന് നിയന്ത്രണങ്ങള്‍ കൊണ്ടുവരാവുന്നതാണെന്നും നിയമത്തില്‍ പറയുന്നുണ്ട്.  

ഹരിയാന, പഞ്ചാബ് തുടങ്ങി സംസ്ഥാനങ്ങളില്‍ എപിഎംസി  (അഗ്രികള്‍ച്ചര്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ് കമ്മിറ്റി) കളിലൂടെ മാത്രമേ കര്‍ഷകന് ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാന്‍ കഴിയുകയുള്ളൂ. ഉത്തരേന്ത്യയില്‍ ഇതിന് മണ്ടി എന്നാണ് പറയുന്നത്. ഈ സമ്പ്രദായത്തിലൂടെ സംസ്ഥാന സര്‍ക്കാരിന് രണ്ട് ശതമാനവും മണ്ടി ഭരണാധികാരിക്ക് നാല് ശതമാനവും ഏജന്റ് മാര്‍ക്ക് ആറു ശതമാനവും ഉള്‍പ്പെടെ പന്ത്രണ്ട് ശതമാനം തുക കര്‍ഷകന്‍ നല്‍കണം. ഇതാണ് പുതിയ നിയമത്തിലൂടെ ഇല്ലാതായിരിക്കുന്നത്. ഇനി മണ്ടിയില്‍ നല്‍കണമെന്നുള്ളവര്‍ക്ക് അത് തുടരുകയും ചെയ്യാം. 2019 ജനവരിയില്‍ ജോയിന്റ് പാര്‍ലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റി ഫോര്‍ അഗ്രികള്‍ച്ചര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ മണ്ടി സമ്പ്രദായത്തില്‍ വന്‍ അഴിമതിയാണെന്നും ഇത് നിര്‍ത്തലാക്കണമെന്നും പറയുന്നുണ്ട്. അതിനാല്‍ തന്നെ ഇത് ഇവരുടെ കര്‍ഷക സ്‌നേഹമല്ല മറിച്ച് മോദി സര്‍ക്കാരിനോടുള്ള രാഷ്ടീയ വിരോധം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. 

Tags: krishiകാര്‍ഷിക ബില്‍ 2020കര്‍ഷകര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

30 മരങ്ങൾ നട്ടാൽ 1 കോടി വരുമാനം! വീട്ടുമുറ്റത്തും പറമ്പിലും വളർത്താം ; അറിയണം ഇക്കാര്യങ്ങൾ

Main Article

ചിങ്ങപ്പുലരിയില്‍ പുതുവര്‍ഷം

കര്‍ഷക മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടക്കുന്ന ബിജെപി സംസ്ഥാനതല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു
Kerala

കര്‍ഷകര്‍ക്ക് ഏറെ പ്രാധാന്യം നല്കിയത് നരേന്ദ്ര മോദി സര്‍ക്കാര്‍: എം.ടി. രമേശ്

Kerala

സര്‍ക്കാര്‍ വഞ്ചിച്ചു; നെല്‍കര്‍ഷകര്‍ ചിങ്ങം ഒന്നിന്‌ കരിദിനം ആചരിക്കും

Article

കരുത്താര്‍ജിക്കുന്ന കാര്‍ഷികമേഖല

പുതിയ വാര്‍ത്തകള്‍

പഞ്ചാബ് ബിജെപി പ്രസിഡന്‍റ് കേവല്‍ സിങ്ങ് ധില്ലന്‍ (ഇടത്ത്) ക്രിക്കറ്റ് താരം യുവരാജ് സിങ്ങ് (വലത്ത്)

പഞ്ചാബും ബിജെപി പിടിക്കുമെന്ന ക്രിക്കറ്റ് താരം യുവരാജ് സിംഗിന്റെ വാക്കുകള്‍ ഫലിക്കുന്നു, പഞ്ചാബിലെ കാലിഫോര്‍ണിയയില്‍ ബിജെപി മേയര്‍;ബിജെപി കളി തുടങ്ങി

അഖിലയുടെ ആദ്യ ഭര്‍ത്താവ് അഖില്‍ (ഇടത്ത്) അഖിലിന്‍റെ അച്ഛന്‍ സുനില്‍ കുമാര്‍ (വലത്ത് താഴെ)

‘അഖിലയ്‌ക്ക് അഷ്‌കറിന് മുന്‍പും അവിഹിതബന്ധം, മകന്‍ ഇത് കണ്ടെത്തി; അവന്‍ ജീവനൊടുക്കിയതാണ്: അഖിലയുടെ ആദ്യഭര്‍ത്താവിന്റെ അച്ഛന്‍

“13 മാസം സ്റ്റേജിൽ, തല ഭിത്തിയിൽ ഇടിപ്പിച്ചു , ഫാനിൽ കെട്ടിത്തൂക്കാൻ ശ്രെമിച്ചു , ഓർമശക്തി നഷ്ടമായി” അഷ്കറിന്റെ ആദ്യ ഭാര്യാ ആമിന ഇപ്പോള്‍ കോമയില്‍

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്ണെടുത്തതിനുള്ള ഓറഞ്ച് തൊപ്പി 15 കാരന്‍ വൈഭവ് സൂര്യവംശിക്ക്

ഒരു മിനിറ്റിനുള്ളിൽ ഇന്ത്യ തകരണം ; അയ്യായിരം മിസൈലെങ്കിലും ഇങ്ങോട്ട് അയക്കണം ; ഇറാനോട് അപേക്ഷിച്ച മുഹമ്മദ് മുബാറക്കിനെ കുടുക്കാൻ യുപി പൊലീസ്

ഐ പി എല്‍ ഫൈനല്‍ : റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് 156 റണ്‍സ് വിജയലക്ഷ്യം

‘ ആടിനെ ബലിയർപ്പിക്കുന്നത് ഇന്ന് കാണിച്ച് തരും ‘ ; ബക്രീദ് ദിനത്തിൽ ഹിന്ദു യുവാവിനെ കൊലപ്പെടുത്തി ; മുഖ്യപ്രതി ആസാദിനെ യുപി പൊലീസ് വെടിവച്ച് കൊന്നു

ബംഗാളിലെ ബിജെപി കാര്യകര്‍ത്തയായ സ്മിത ബറുവ (വലത്ത്)

മമതാ നിങ്ങള്‍ അവിടുത്തെ സ്ത്രീകളുടെ ഭീതി കണ്ടില്ല, പകരം ഗുണ്ടകളുടെ അഴിഞ്ഞാട്ടം നിശ്ശബ്ദം അനുവദിച്ചു, ബംഗാള്‍ കൈവിട്ടു

വെളളാപ്പളളി നടേശനെ സന്ദര്‍ശിച്ച മന്ത്രി ബിന്ദു കൃഷ്ണയെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി വി പി ദുല്‍ഖിഫില്‍

നടി ലക്ഷ്മിപ്രിയയോട് തിങ്കളാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ട് പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.