Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ദേവാലയ നിര്‍മ്മാണ വിധി

എന്നാല്‍ മൂലാലയത്തില്‍ പൂര്‍ണമായും നിര്‍മാണം നടത്തുന്നില്ല എങ്കില്‍ ബാലാലയം ചെയ്യേണ്ട കാര്യം ഇല്ലാത്തതാകുന്നു. പഞ്ജരപ്രതിഷ്ഠ നടത്തി പണി ചെയ്യാവുന്നതാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2020, 03:00 am IST
in Samskriti

ഡോ. രാധാകൃഷ്ണന്‍ ശിവന്‍

പൂര്‍വ ദേവസാന്നിധ്യമുണ്ടെന്ന് അറിയുന്ന പക്ഷത്തിലോ പൂര്‍വക്ഷേത്ര സ്ഥാനങ്ങളിലോ ആണ് സാധാരണയായി ദേവാലയ നിര്‍മാണം നടത്തുന്നത്. ഇത് കൂടാതെ ആരാധനയ്‌ക്കായി ഉചിത ഭൂമി നിര്‍ണയം നടത്തി പ്രതിഷ്ഠ ചെയ്തും ക്ഷേത്ര നിര്‍മാണം ഇന്നും ആചരിക്കുന്നുണ്ട്. പ്രാചീനമായി നിലനിന്നിരുന്ന ക്ഷേത്രങ്ങള്‍ നവീകരിക്കുകയെന്നതും വാസ്തുവിദ്യാ വിഷയം തന്നെ. ഇതിന് ജീര്‍ണോദ്ധാരണം എന്നതാണ് വിധി.

പുതിയ ക്ഷേത്ര സ്ഥാനം ശാസ്ത്ര നിര്‍ദ്ദിഷ്ടമായ വിധികളില്‍ കൂടി സാധ്യമാക്കേണ്ടതാണ്. ഉചിതമായ രീതിയില്‍ ഭൂനിര്‍ണയം ചെയ്തു പ്രാസാദത്തിന്റെ അളവിനെ നിശ്ചയിച്ചു അതിനെ അടിസ്ഥാനപ്പെടുത്തി ഷഡാധാരസഹിതമായി അനുരൂപമായ അളവില്‍ ദേവ പ്രതിഷ്ഠയെ ചെയ്യണം. എന്നാല്‍ ദിവ്യന്മാരാല്‍ പ്രതിഷ്ഠാപിതമായതും സ്വയംഭൂവും മറ്റും കണ്ടാല്‍ അവിടെനിന്ന് മേല്‍പ്പോട്ട് ഉള്ള പ്രാസാദം മുതലായവ ബിംബാനുരൂപമായതുമാകണം. സാധാരണയായി പ്രാസാദമനുസരിച്ച് ബിംബത്തിന്റെ അളവ് നിശ്ചയിക്കുന്നതിനു വിപരീതമായി പ്രതിഷ്ഠയില്‍നിന്ന് പ്രാസാദത്തിന്റെ അളവ് നിര്‍ണയിക്കപ്പെടണം. ദേവാലയ നിര്‍മ്മാണത്തിന് അനുസൃതമായി ബിംബവും ബിംബാനുസൃതമായ ദേവാലയവും നിര്‍മ്മിക്കുക എന്നത് സാധാരണയായി ചെയ്തു വരുന്ന ഒരു കാര്യമാണ്. ഇത്തരത്തില്‍ ആര്‍ക്കാണ് പ്രാധാന്യമുള്ളത് എന്നത് അനുസരിച്ചുകൊണ്ട് സ്വീകരിക്കപ്പെടണം എന്ന് സാരം.

കാലപ്പഴക്കംകൊണ്ടോ, വായു, തീ, ജലം എന്നിവകളാലോ ദേവാലയം പൂര്‍ണമായോ ഭാഗികമായോ നശിച്ചുപോയാലോ ജീര്‍ണ്ണോദ്ധാരണം ചെയ്ത് നവീകരിക്കുമ്പോള്‍ പഴയ അളവുകളോ വസ്തുക്കളോ മാറ്റരുത് എന്ന് വിധിയുണ്ട്. എന്നാല്‍ ഏതെങ്കിലും വിധത്തില്‍ മാറാതെ നിവൃത്തിയില്ല എന്ന് വരുമ്പോള്‍ തദനുരൂപമായതോ ഉല്‍കൃഷ്ടമായതോ ആയ വസ്തുക്കളിലേക്ക് മാറ്റാവുന്നതാണ്.

ഇത്തരത്തില്‍ പുനര്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നപക്ഷം മൂല പ്രാസാദത്തിന്റെ ഈശാനകോണിലോ, വായു കോണിലോ, നിരൃതിയിലോ ബാലാലയം ഉണ്ടാക്കി അവിടെ താല്‍ക്കാലിക പ്രതിഷ്ഠ നടത്തി വേണം മൂലപ്രാസാദം പണി കഴിപ്പിക്കാന്‍. താല്‍ക്കാലിക നിര്‍മ്മാണ വസ്തുക്കള്‍ കൊണ്ടോ അല്ലെങ്കില്‍ മണ്ണുകൊണ്ടോ മരം കൊണ്ടോ ബാലാലയം നിര്‍മിക്കാവുന്നതാണ്. ബാലാലയത്തില്‍ അധികകാലം ദേവനെ ഇരുത്തുന്നത് ഉചിതമല്ലാത്തതാകയാല്‍ ഉടനെ  പ്രാസാദ നിര്‍മാണം പൂര്‍ത്തിയാക്കണം.

മൂലാലയ വിസ്താരത്തിന്റ മൂന്നില്‍ രണ്ടു ഭാഗമോ അഞ്ചില്‍ മൂന്നോ ഒന്‍പത്തില്‍ അഞ്ചോ ഭാഗം കൊണ്ട് ബാലാലയത്തിന് സ്ഥാനം കല്‍പ്പിക്കണം. ബിംബത്തിന്റെ അളവും മൂലബിംബത്തില്‍ മേല്‍പ്പറഞ്ഞ അംശങ്ങള്‍ കൊണ്ട് തന്നെയാണ് നിശ്ചയിക്കേണ്ടത്. ബാലബിംബം ലോഹംകൊണ്ടോ, മണ്ണ് കൊണ്ടോ ദാരു കൊണ്ടോ ഉണ്ടാക്കണം. ശിലകൊണ്ട് ഉണ്ടാക്കുന്ന നിയമം കണ്ടിട്ടുണ്ടെങ്കിലും ചെയ്തു പതിവില്ല.

കാരണം പുനഃപ്രതിഷ്ഠ കഴിഞ്ഞാല്‍ ബാലബിംബം വിധിയാംവണ്ണം ഉപേക്ഷിക്കണം. അങ്ങനെ വരുമ്പോള്‍ ശില ജലത്തില്‍ വിസര്‍ജിക്കേണ്ടി വന്നാല്‍ ഏതെങ്കിലും കാലത്ത് ആ ശില തന്നെ കണ്ടെടുത്ത് പ്രതിഷ്ഠിക്കാന്‍ ഇട വരുന്നത് ഏറ്റവും ദോഷകരമാകുന്ന ഒന്നായാണ് തന്ത്രശാസ്ത്രം കരുതുന്നത്. അത് വരാതിരിക്കാന്‍ വേണ്ടിയാണ് ഈ നിയമം പാലിക്കുന്നത്. മറിച്ച് പുനഃപ്രതിഷ്ഠക്ക് ശേഷം ലോഹം ഉരുക്കുകയും ദാരു ദഹിപ്പിക്കുകയും ചെയ്യുമ്പോള്‍ വസ്തു തനത് രൂപത്തില്‍ അവശേഷിക്കുന്നില്ല എന്നുള്ളത് വ്യക്തമാണല്ലോ.

എന്നാല്‍ മൂലാലയത്തില്‍ പൂര്‍ണമായും നിര്‍മാണം നടത്തുന്നില്ല എങ്കില്‍ ബാലാലയം ചെയ്യേണ്ട കാര്യം ഇല്ലാത്തതാകുന്നു. പഞ്ജരപ്രതിഷ്ഠ നടത്തി പണി ചെയ്യാവുന്നതാണ്.

ജീര്‍ണോദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഉറപ്പുള്ളതും കേടില്ലാത്തതുമായ പഴയ കല്ലും മരവും എല്ലാം തന്നെ ഉപയോഗപ്പെടുത്താവുന്നതാണ്. എന്നാല്‍ പുതിയ ദേവാലയ നിര്‍മ്മാണത്തിന് പുതിയ വസ്തുക്കള്‍ തന്നെ വേണം. പുതിയത് ഉണ്ടാക്കുമ്പോള്‍ പഴയ വസ്തുക്കള്‍ അതില്‍ ചേര്‍ക്കുക യുക്തമല്ല.

നദി, സമുദ്രം, കൊടുങ്കാറ്റ് മുതലായ കാരണങ്ങളാല്‍ ക്ഷേത്രം നശിക്കാന്‍ ഇട വരുകയാണെങ്കില്‍ മാത്രം ആ സ്ഥലത്തുനിന്ന് ആയിരം ദണ്ഡിനകമായി വായു, അഗ്‌നി, നിരൃതി, തെക്ക് ഭാഗങ്ങളിലല്ലാത്ത ഏതു ദിക്കിലേക്കും മാറ്റി ക്ഷേത്രം പണിതു പ്രതിഷ്ഠിനടത്താം എന്നു വിധിയുണ്ട്. പില്‍ക്കാലത്ത് മേല്‍പ്പറഞ്ഞ ആപത്തുകള്‍ വരാതിരിക്കാന്‍ സാധ്യത ഇല്ലാത്ത സ്ഥലത്തേക്ക് ആയിരിക്കണം മാറ്റി സ്ഥാപിക്കേണ്ടത്. ഇത്തരത്തില്‍ ക്ഷേത്ര ബിംബം മാറ്റി സ്ഥാപിക്കുന്നതിനെക്കുറിച്ചും വിധികളുണ്ട്. അംഗങ്ങള്‍ പിളര്‍ന്നു നശിക്കുകയാണെങ്കില്‍ മാത്രം ബിംബം മാറ്റിയാല്‍ മതിയാകും. രൂപാംഗങ്ങള്‍ മുറിഞ്ഞതാണെങ്കില്‍ അവിടെ വാര്‍ത്തുകെട്ടിയാലും മതി. അമാനുഷ പ്രതിഷ്ഠ കൊണ്ടോ പുരാതന തത്വം കൊണ്ടോ സാന്നിധ്യം അധികമുള്ള ബിംബങ്ങള്‍ ദേഹം തന്നെ മുറിഞ്ഞാലും കെട്ടി സംരക്ഷിച്ചു നിര്‍ത്തുക തന്നെയാണ് ചെയ്യേണ്ടത്. അത്തരത്തിലുള്ള ബിംബങ്ങള്‍ക്ക് ജീര്‍ണത വന്നാലും മാറ്റരുതെന്ന് തന്നെയാണ് വിധി.

എന്തെങ്കിലും കാരണവശാല്‍ പഴയ ബിംബം നഷ്ടപ്പെട്ടു പോവുകയാണെങ്കില്‍ അതിനു സമമായ വിധത്തിലുള്ള മറ്റൊന്ന് ഉണ്ടാക്കണം. ബിംബത്തിന് കേടൊന്നും വന്നിട്ടില്ലെങ്കിലും ഒരു വര്‍ഷത്തിനിടയ്‌ക്ക് എല്ലാ ജീര്‍ണ്ണതപരിഹാരങ്ങളും തീരുമെങ്കിലും അവിടെ സങ്കോചക്രിയ ചെയ്താല്‍ മതിയാകും. അല്ലാത്ത പക്ഷം നിശ്ചയമായും ബിംബം പുറത്തേക്ക് മാറ്റിയെടുത്തു ചെയ്യേണ്ടതാകുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ചതില്‍ മുസ്ലിം ലീഗിന് യോജിപ്പില്ലായിരുന്നു-മന്ത്രി കെ.എം.ഷാജി

Kerala

കൊച്ചിയില്‍ പ്രിന്റിംഗ് പ്രസില്‍ വന്‍ തീപ്പിടിത്തം

India

അയോധ്യ രാമക്ഷേത്രക്കൊള്ളയിലെ മുഖ്യ പ്രതിയുടെ വീട് ബുള്‍ഡോസറിന് ഇടിച്ച് നിരത്തും ; ഭഗവാന്റെ കാണിക്കപ്പണം കൊള്ളയടിച്ചവരെ കത്രികപൂട്ടിട്ട് യോഗി

Kerala

മദ്യപിച്ച് വാഹനമോടിച്ച വനിതാ യൂട്യൂബറെ പൊലീസ് അറസ്റ്റ് ചെയ്തു

കെ.പി. നൗഷാദലി (ഇടത്ത്) മെസ്സി(നടുവില്‍) വി. അബ്ദുറഹിമാന്‍ (വലത്ത്)
India

മെസ്സിയെ പൊന്നാനിയില്‍ കൊണ്ടുവരുമെന്ന് പൊന്നാനി എംഎല്‍എ; മെസ്സിയെ കൊണ്ടുവരാന്‍ ശ്രമിച്ചവര്‍ തോറ്റ് വീട്ടിലിരിപ്പുണ്ടെന്ന് പരിഹാസം

പുതിയ വാര്‍ത്തകള്‍

കേരളത്തിലെ മികച്ച കൗൺസിലറിനുള്ള അവാർഡ് ജനസേവനത്തിനുള്ള അംഗീകാരം;കരമന അജിത്

ആയിരക്കണക്കിന് ആളുകൾ ഒരേ സ്വരത്തിൽ പറയുന്നു…”ഞങ്ങൾക്ക് പാകിസ്ഥാനിൽ ജീവിക്കാൻ താൽപ്പര്യമില്ല ” ; പാക് അധീന കശ്മീരിൽ കലാപം ആളിക്കത്തുമ്പോൾ

ഹരിവരാസനം”പൂജാ ചടങ്ങുകളോടെ ആരംഭിച്ചു ;മലയാള സിനിമയിൽ ആദ്യമായി എല്ലാ സിനിമാ പ്രവർത്തകരും തൂഫാൻ വാരിയേഴ്‌സ് ആയ ചിത്രം

ഇന്ത്യയുടെ മാർക്കോസ് കമാൻഡോകളെ കണ്ടമാത്രയിൽ കപ്പൽ വിട്ടോടി കടൽ കൊള്ളക്കാർ ; സിനിമാ സ്റ്റൈൽ രംഗങ്ങൾ നടന്നത് ഏദൻ ഉൾക്കടലിൽ

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ എത്തി

ഭീകരതയുടെ ഇരകൾക്കൊപ്പം നിൽക്കുന്നതിനുപകരം ഫാറൂഖും മെഹബൂബയും പാകിസ്ഥാനെ സംഭാഷണത്തിന് ക്ഷണിക്കുന്നു : തീവ്രവാദം മറന്ന് പ്രതിപക്ഷ നേതാക്കളുടെ പാക് സ്നേഹം

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ചുരിദാർ അനുവദിക്കില്ല; ഉത്തരവിട്ട് ഹൈക്കോടതി, സ്ത്രീകൾക്ക് പരമ്പരാഗത കേരളീയ വസ്ത്രധാരണം തുടരും

ഗോവധ നിരോധനം: സുപ്രീംകോടതിയെ സമീപിച്ച് വിജയ് സ‌ർക്കാർ, 1958-ലെ മൃഗസംരക്ഷണ നിയമത്തിന് വിരുദ്ധമെന്ന് വാദം

റിലീസിന് മുൻപ് ‘ജനനായകൻ’ കണ്ടത് 1.2 കോടി ആളുകൾ;വിജയ്‌ക്ക് വൻ തിരിച്ചടി

35,000 കോടിയുടെ നിക്ഷേപം; 21,000 തൊഴിലവസരം ; രാജ്യത്ത് നാലാമത്തെ വാഹന പ്ലാന്റ് ഒരുക്കി സുസുക്കി ; പ്രതിവർഷം 40 ലക്ഷം വാഹനങ്ങൾ പുറത്തിറക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.