Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭീകരതയുടെ ഇരകൾക്കൊപ്പം നിൽക്കുന്നതിനുപകരം ഫാറൂഖും മെഹബൂബയും പാകിസ്ഥാനെ സംഭാഷണത്തിന് ക്ഷണിക്കുന്നു : തീവ്രവാദം മറന്ന് പ്രതിപക്ഷ നേതാക്കളുടെ പാക് സ്നേഹം

അമേരിക്കയ്‌ക്കും ഇറാനും ചർച്ച നടത്താൻ കഴിയുമെങ്കിൽ ഇന്ത്യയ്‌ക്കും പാകിസ്ഥാനും ചർച്ചയിൽ പങ്കെടുക്കാമെന്ന് മിർവൈസ് ഉമർ ഫാറൂഖ് പറഞ്ഞു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സൗഹൃദമാണ് ദീർഘകാല പ്രശ്നങ്ങൾ, പ്രത്യേകിച്ച് കശ്മീർ തർക്കം പരിഹരിക്കാനുള്ള ഏറ്റവും നല്ല മാർഗമെന്ന് മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2026, 04:37 pm IST
inIndia

ന്യൂദൽഹി : കോൺഗ്രസ് നേതാക്കളുടെ പാകിസ്ഥാൻ സ്‌നേഹം പണ്ടെ തുടങ്ങിയതാണ്. മുതിർന്ന നേതാക്കളായ ഫാറൂഖ് അബ്ദുള്ള, മെഹബൂബ മുഫ്തി, മണിശങ്കർ അയ്യർ എന്നിവരുൾപ്പെടെ നിരവധി നേതാക്കൾ നമ്മുടെ രാജ്യത്തിന്റെ സമാധാനം, സമൃദ്ധി, സുരക്ഷ എന്നിവയേക്കാൾ പ്രധാനപ്പെട്ടതായി പാകിസ്ഥാനെ സ്‌നേഹിക്കുന്നുവെന്ന് വേണം അവരുടെ ചില പ്രസ്താവനകളിൽ നിന്നും മനസിലാക്കാൻ. ഈ നേതാക്കൾ തീവ്രവാദം വളർത്തുന്ന പാകിസ്ഥാനുമായി നിരന്തരം സംഭാഷണം വാഗ്ദാനം ചെയ്യുന്നുണ്ട്. ഇപ്പോഴിത ഈ നേതാക്കൾ പാകിസ്ഥാൻ പ്രധാനമന്ത്രിക്ക് ഒരു തുറന്ന കത്ത് അയച്ചിരിക്കുകയാണ്. ഇന്ത്യയിലുടനീളമുള്ള 60 ഓളം പേർ ഒപ്പിട്ട കത്ത് ബിജെപിയിൽ നിന്ന് കടുത്ത വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.

ഈ കത്തിൽ എന്താണ് ഉള്ളത്?

ദക്ഷിണേഷ്യയിൽ സമാധാനം, സാധാരണ നില, സംഭാഷണം, സഹകരണം എന്നിവ പുനഃസ്ഥാപിക്കുന്നതിന് ഇരു സർക്കാരുകളും മൂർത്തവും സുസ്ഥിരവുമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്ത്യയുടെയും പാകിസ്ഥാന്റെയും പ്രധാനമന്ത്രിമാരായ നരേന്ദ്ര മോദിക്കും ഷഹബാസ് ഷെരീഫിനും കത്തയച്ചു.

ഇന്ത്യയും പാകിസ്ഥാനും ഒരുമിച്ച് ലോക ജനസംഖ്യയുടെ ഏകദേശം അഞ്ചിലൊന്ന് വരുന്ന രാജ്യമാണെന്ന് കത്തിൽ പറയുന്നു. അവരുടെ ജനസംഖ്യയുടെ വലിയൊരു ഭാഗം യുവാക്കളാണ്. നിരന്തരമായ ശത്രുത ദശലക്ഷക്കണക്കിന് യുവാക്കൾക്ക് അവസരങ്ങളും സമൃദ്ധിയും സുരക്ഷിതമായ ഭാവിയും നഷ്ടപ്പെടുത്തുന്നു. ഇരു രാജ്യങ്ങളിലെയും ജനങ്ങൾക്ക് അർഹതയുള്ളത് നിരന്തരമായ അവിശ്വാസവും സംഘർഷവുമല്ല, മറിച്ച് സമാധാനവും വികസനവും കണക്റ്റിവിറ്റിയും സഹകരണവും നിറഞ്ഞ ഒരു ഭാവിയാണെന്നും അതിൽ പറയുന്നു. പതിറ്റാണ്ടുകളുടെ ദൂരം നമ്മുടെ കഴിവുകളെ മുരടിപ്പിക്കുകയും സാമൂഹികവും സാമ്പത്തികവും മാനുഷികവുമായ ദോഷങ്ങൾക്ക് കാരണമാവുകയും ചെയ്തു. തുടർച്ചയായ ഇടപെടലും സംഭാഷണവുമാണ് വ്യത്യാസങ്ങൾ പരിഹരിക്കുന്നതിനും സ്ഥിരതയുള്ളതും സമൃദ്ധവുമായ ഒരു മേഖല കെട്ടിപ്പടുക്കുന്നതിനുമുള്ള ഏക മാർഗമെന്ന് ഞങ്ങൾ വിശ്വസിക്കുന്നുവെന്നുമാണ് കത്തിലുള്ളത്.

ഒപ്പിട്ടത് ആരൊക്കെ ?

ജമ്മു കശ്മീരിലെ പ്രമുഖ മതനേതാവ് മിർവൈസ് ഉമർ ഫാറൂഖ്, പിഡിപിയുടെ ആഗ മുൻതാസിർ മെഹ്ദി, സിപിഎമ്മിന്റെ മുഹമ്മദ് യൂസഫ് തരിഗാമി, ആർജെഡിയുടെ മനോജ് ഝാ, മണിശങ്കർ അയ്യർ, മറ്റ് നിരവധി രാഷ്‌ട്രീയക്കാർ, മുൻ നയതന്ത്രജ്ഞർ, സിവിൽ സൊസൈറ്റി വ്യക്തികൾ എന്നിവർ കത്തിൽ ഒപ്പുവച്ചിട്ടുണ്ട്. ആകെ 117 പേർ. 61 ഇന്ത്യക്കാരും 56 പാകിസ്ഥാനികളും ഇതിൽ ഒപ്പുവച്ചിട്ടുണ്ട്.

ഉമർ ഫാറൂഖിന്റെ പ്രസ്താവന

അമേരിക്കയ്‌ക്കും ഇറാനും ചർച്ച നടത്താൻ കഴിയുമെങ്കിൽ ഇന്ത്യയ്‌ക്കും പാകിസ്ഥാനും ചർച്ചയിൽ പങ്കെടുക്കാമെന്ന് മിർവൈസ് ഉമർ ഫാറൂഖ് പറഞ്ഞു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സൗഹൃദമാണ് ദീർഘകാല പ്രശ്നങ്ങൾ, പ്രത്യേകിച്ച് കശ്മീർ തർക്കം പരിഹരിക്കാനുള്ള ഏറ്റവും നല്ല മാർഗമെന്ന് മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
മധ്യേഷ്യയെയും ദക്ഷിണേഷ്യയെയും ബന്ധിപ്പിക്കുന്ന ജമ്മു-കാശ്മീർ ഇരു രാജ്യങ്ങൾക്കുമിടയിലുള്ള ഒരു കവാടമായി മാറുമെന്ന് മെഹബൂബ മുഫ്തി പറഞ്ഞു. കൂടാതെ അയൽക്കാരുമായി സമാധാനത്തിന് ഊന്നൽ നൽകിയ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ നയത്തെക്കുറിച്ച് അവർ പരാമർശിച്ചു. ‘സെന്റർ ഫോർ പീസ് ആൻഡ് പ്രോഗ്രസ്’ എന്ന സംഘടനയുടെ ആഭിമുഖ്യത്തിലാണ് ഈ കത്ത് പുറത്തിറക്കിയത് എന്നത് ശ്രദ്ധേയമാണ്.

ഭീകരതയും ചർച്ചയും ഒരുമിച്ച് പോകില്ല : ബിജെപി

മറുവശത്ത് ഈ അഭ്യർത്ഥനയോട് ബിജെപി രൂക്ഷമായി പ്രതികരിച്ചു. പാകിസ്ഥാൻ സ്പോൺസർ ചെയ്യുന്ന ഭീകരതയുടെ ഇരകൾക്കൊപ്പം നിൽക്കുന്നതിനുപകരം ഫാറൂഖ് അബ്ദുള്ളയും മെഹബൂബ മുഫ്തിയും വീണ്ടും പാകിസ്ഥാന്റെ നിലപാട് പ്രതിധ്വനിപ്പിക്കുകയാണെന്ന് പാർട്ടി ആരോപിച്ചു. ഭീകരതയും സംഭാഷണവും ഒരുമിച്ച് പോകില്ലെന്ന് ബിജെപി വ്യക്തമായി പറയുന്നു.

Tags: pakistanJammu and Kashmirmehabooba mufti
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പേടിച്ചരണ്ട് സൗദി, രക്ഷിക്കാന്‍ തുര്‍ക്കിയോ പാകിസ്ഥാനോ ഇല്ല…ഹൂതികള്‍ മക്കയും ജിദ്ദയും ആക്രമിച്ചേക്കുമെന്ന് സൗദി

India

ഇറക്കുമതി വിലക്ക് മറികടന്നു; 362 മെട്രിക് ടണ്‍ പാക് ഈന്തപ്പഴം ഡിആര്‍ഐ പിടിച്ചെടുത്തു

World

ഭാരതത്തിന്റെ പിടികിട്ടാപ്പുള്ളിയും ജയ്ഷെ മുഹമ്മദിന്റെ തലവനുമായ മസൂദ് അസറിന്റെ തലയ്‌ക്ക് 70 ലക്ഷം പ്രഖ്യാപിച്ച് പാകിസ്ഥാന്‍

India

പാകിസ്ഥാനിലേക്ക് ഒഴുകിയിരുന്ന സിന്ധു നദി ഹിമാനികൾ വഴി തിരിച്ചു വിടുന്നു : പുനരുജ്ജീവിക്കുന്നത് ലഡാക്കിൽ വർഷങ്ങളായി വറ്റി വരണ്ട സോ കാർ തടാകം

World

പാകിസ്ഥാനിൽ അജ്ഞാതരുടെ പൂണ്ടുവിളയാട്ടം : കറാച്ചിയിൽ ലഷ്‌കർ തലവൻ ഹാഫിസ് സയീദുമായി അടുപ്പമുള്ള ഭീകരനെ നാല് തോക്കുധാരികൾ വെടിവച്ചു കൊന്നു

പുതിയ വാര്‍ത്തകള്‍

മെസിയുടെ പേര് പറഞ്ഞുള്ള തട്ടിപ്പ്: റിപ്പോര്‍ട്ടര്‍ ചാനലിന്റെ ഓഫീസില്‍ ഉള്‍പ്പെടെ അഞ്ചിടത്ത് എസ്‌ഐടി പരിശോധന

ജില്ലാ ഗണേശോത്സവ സമിതി മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സംഘടിപ്പിച്ച നിമജ്ജന മഹാശോഭായാത്ര സംഗമം ചെങ്കോട്ടുകോണം ശ്രീരാമദാസാശ്രമം മഠാധിപതി സ്വാമി ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്യുന്നു

വന്ദേമാതരം ആലപിക്കാന്‍ തയ്യാറാവാത്തത് അപകടകരം: ശാന്താനന്ദ മഹര്‍ഷി

സൗരവൈദ്യുതി ഉത്പാദനം: രാജസ്ഥാനും ഗുജറാത്തും മുന്നില്‍

ഇടതു, വലതു സര്‍ക്കാരുകളുടെ അലംഭാവം; സൗരവൈദ്യുതിയില്‍ കേരളം 10 വര്‍ഷം പിന്നില്‍

മാതൃകാ പ്രിന്റ്‌ടെക്കിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10ന്

14 വയസിന് താഴെയുള്ളവരുടെ മതപഠനം; കേന്ദ്ര സെക്രട്ടറിക്ക് നോട്ടീസ്

യാത്രയ്‌ക്ക് അധിക തുക നൽകാൻ പ്രേരിപ്പിച്ചെന്ന് കണ്ടെത്തൽ; റാപ്പിഡോയ്‌ക്ക് 10 ലക്ഷം രൂപ പിഴ

ദല്‍ഹി സര്‍വകലാശാലയില്‍ എബിവിപി തരംഗം

ഇറാനുമായുള്ള യുദ്ധം: നഷ്ടങ്ങള്‍ തുറന്ന് സമ്മതിച്ച് യുഎസ്

ഹവാല ഇടപാട് റിയാസിന്റെ ഓഫീസില്‍; ഇ ഡി അന്വേഷണം അന്തിമ ഘട്ടത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.