Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തിരുവനന്തപുരം മേയര്‍ പ്രഖ്യാപനം; കടകംപള്ളിയെ വെട്ടി ജില്ലാ സെക്രട്ടേറിയറ്റ്

മേയര്‍ വനിതാ സംവരണം ആയതിനാല്‍ പേരൂര്‍ക്കട കൗണ്‍സിലര്‍ ജമീല ശ്രീധറിനെ ആയിരുന്നു ജില്ലാ കമ്മറ്റി നിര്‍ദേശിച്ചത്. എന്നാല്‍ യുവാക്കള്‍ക്ക് പ്രധാന്യം നല്‍കണമെന്ന നിര്‍ദേശമാണ് സംസ്ഥാന കമ്മറ്റി നല്‍കിയത്. വഞ്ചിയൂര്‍ കൗണ്‍സിലര്‍ ഗായത്രി.എസ്.ബാബുവിനെ എം.വി.ഗോവിന്ദനും കടകംപള്ളിസുരേന്ദ്രനും ചേര്‍ന്ന് നിര്‍ദേശിക്കുകയും ചെയ്തു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Dec 27, 2020, 08:57 am IST
inKerala

തിരുവനന്തപുരം: തലസ്ഥാന കോര്‍പ്പറേഷനിലെ മേയര്‍ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി സിപിഎം ജില്ലാ കമ്മറ്റിയില്‍ ഗ്രൂപ്പ് പോര് ശക്തം. സംസ്ഥാന കമ്മറ്റിയുടെ നിര്‍ദ്ദേശപ്രകാരം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മുന്നോട്ടുവച്ച സ്ഥാനാര്‍ത്ഥിയെ ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് തള്ളി. തലസ്ഥാന ജില്ലയുടെ മേയറെ സംസ്ഥാനകമ്മറ്റി നിര്‍ദ്ദേശിക്കേണ്ടെന്നും ജില്ലാ സെക്രട്ടേറിയേറ്റ് നിലപാട് സ്വീകരിച്ചു.

മേയര്‍ വനിതാ സംവരണം ആയതിനാല്‍ പേരൂര്‍ക്കട കൗണ്‍സിലര്‍ ജമീല ശ്രീധറിനെ ആയിരുന്നു ജില്ലാ കമ്മറ്റി നിര്‍ദേശിച്ചത്. എന്നാല്‍ യുവാക്കള്‍ക്ക് പ്രധാന്യം നല്‍കണമെന്ന നിര്‍ദേശമാണ് സംസ്ഥാന കമ്മറ്റി നല്‍കിയത്. വഞ്ചിയൂര്‍ കൗണ്‍സിലര്‍ ഗായത്രി.എസ്.ബാബുവിനെ എം.വി.ഗോവിന്ദനും കടകംപള്ളിസുരേന്ദ്രനും ചേര്‍ന്ന് നിര്‍ദേശിക്കുകയും ചെയ്തു. ബാലസംഘം മുതല്‍ പ്രവര്‍ത്തിക്കുന്ന ഗായത്രി, ഹൈദരാബാബാദ് യൂണിവേഴ്‌സിറ്റിയില്‍ എസ്എഫ്‌ഐ നേതാവാണ്, ജയില്‍വാസം അനുഷ്ഠിച്ചു തുടങ്ങിയവ മുന്‍നിര്‍ത്തിയായിരുന്നു നിര്‍ദ്ദേശം. മാത്രമല്ല എം.വി.ഗോവിന്ദന്റെ ‘മാവോയിസം കാടുകയറുമ്പോള്‍’ എന്ന പുസ്തകം ഇംഗ്ലീഷിലേക്ക് തര്‍ജ്ജമ ചെയ്യുന്നതും എഴുത്തുകാരികൂടിയായ ഗായത്രിയാണ്. എന്നാല്‍ ഈ നിര്‍ദ്ദേശം തലസ്ഥാനത്തെ നേതാക്കള്‍ തള്ളി.

ജില്ലയില്‍ നിന്നുള്ള സംസ്ഥാന സമിതി അംഗങ്ങളുടെ യോഗത്തില്‍ ഗായത്രി ബാബുവിന്റെ പേര് നിര്‍ദേശിച്ച കടകംപള്ളി ഒറ്റപ്പെട്ടു. ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, വി.ശിവന്‍കുട്ടി, കോലിയക്കോട് കൃഷ്ണന്‍ നായര്‍, ടി.എന്‍.സീമ എന്നിവര്‍ ശക്തമായി എതിര്‍ത്തു.  

യുവാക്കളെ പരിഗണിക്കുകയാണെങ്കില്‍ പാര്‍ട്ടി അംഗത്വമുള്ള ബാലസംഘം സംസ്ഥാന പ്രസിഡന്റും മുടവന്‍മുഗള്‍ കൗണ്‍സിലറുമായ ആര്യ രാജേന്ദ്രന്‍ മതിയെന്ന നിര്‍ദ്ദേശവും മുന്നോട്ടുവച്ചു. മാത്രമല്ല ആര്യ രാജേന്ദ്രന്‍ കേശവദേവ് സിപിഎം ബ്രാഞ്ച് അംഗവുമാണെന്നും  കടകംപള്ളിയെ ആനാവൂര്‍ നാഗപ്പന്‍ ഓര്‍മ്മിപ്പിച്ചു. ഇതോടെ തര്‍ക്കം രൂക്ഷമായി. ഒടുവില്‍ തീരുമാനം ജില്ലാ സെക്രട്ടേറിയേറ്റിന് വിടുകയായിരുന്നു.

സെക്രട്ടേറിയേറ്റില്‍ കടകംപള്ളി സുരേന്ദ്രന്റെ നിര്‍ദ്ദേശത്തെ വി.കെ മധു, സി.അജയകുമാര്‍, പുത്തന്‍കട വിജയന്‍ എന്നിവര്‍ മാത്രമാണ്  അനുകൂലിച്ചത്്. ആനാവൂര്‍ നാഗപ്പനൊപ്പം കോലിയക്കോട് കൃഷ്ണന്‍ നായര്‍, വി.ശിവന്‍കുട്ടി, എം.വിജയകുമാര്‍, ബി.പി.മുരളി എന്നിവര്‍  ആര്യാ രാജേന്ദ്രന്‍ മതിയെന്ന് ശഠിച്ചു. ഇതോടെ കടകംപള്ളിയുടെ നിര്‍ദ്ദേശം സെക്രട്ടേറിയറ്റും തള്ളുകയായിരുന്നു. ഏറെക്കാലമായി തലസ്ഥാനത്ത് കടകംപള്ളി-ആനാവൂര്‍ ഗ്രൂപ്പ് പോര് രൂക്ഷമായി തുടരുകയാണ്.

Tags: cpmകടകം‌പള്ളി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മനീഷ് ബ്രഹ്മഭട്ട്‌
Kerala

പാറ്റപ്പാർട്ടി (സിജെപി) പിളർന്നു, വിമതരുടേത് ജനാധിപത്യ വിഭാഗം; അഭിജിത്തിന് രാഷ്‌ട്രീയ ലക്ഷ്യമെന്ന്

Kerala

പ്രതിപക്ഷ ഉപനേതൃപദവി: കാത്തിരിക്കാന്‍ സി പി ഐ

Kerala

ചവറ്റുകുട്ടയിലേക്ക് തള്ളപ്പെട്ടവർ വിശ്വാസികളുടെ കാര്യത്തിൽ ഇടപെടാൻ വരരുത് ; സിപിഎമ്മിനെതിരെ കാന്തപുരം സമസ്ത സംഘടനകൾ

Kerala

വീണ ജോര്‍ജിനെ ആയുധം ഉപയോഗിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം

Kerala

കുട്ടിക്കുരങ്ങിനെ കൊണ്ട് ചൂട് ചോറ് വാരിക്കുന്നുവെന്ന് ടി കെ ഗോവിന്ദന്‍, സിപിഎമ്മിന് അഹന്തയുടെ ഭാഷ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ വളർച്ചാ നിരക്ക് ശക്തമാണെന്ന് കാണിക്കാൻ ഇന്ത്യയുടെ ജിഡിപി ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന വാദങ്ങൾ തള്ളി സുർജിത് ഭല്ല

അഞ്ച് വര്‍ഷത്തിന് ശേഷം മിത്ഷുബിഷി പജീറോ ഓഫ് റോഡര്‍ പുറത്തിറക്കി

തേജസ് എംകെ1എ യുദ്ധവിമാനം (മുകളില്‍ ) എഫ് 404 എഞ്ചിന്‍ (താഴെ)

വീണ്ടും തേജസ്സ് കുതിപ്പ്….എച്ചഎഎല്ലിന് മൂന്ന് എഫ് 404 എഞ്ചിനുകൾ കൂടി കിട്ടി; തേജസ് എംകെ1എ യുദ്ധവിമാന നിര്‍മ്മാണം കുതിയ്‌ക്കും

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

40 വയസ്സിനു ശേഷം ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാർ , സമ്പത്ത് തേടിയെത്തും

കഷ്ടപ്പാടുകൾ മാറ്റി , സാമ്പത്തികമായി ഉയർച്ച നൽകുന്ന വരാഹി ദേവി

വിദേശസംഭാവന നിയന്ത്രിക്കുന്ന 2026 ലെ എഫ്‌സി‌ആർ‌എ ബിൽ: കേന്ദ്രം 31 അംഗ ജെ‌പി‌സി രൂപീകരിച്ചു, ബിജെപി എംപി നയിക്കും

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

സുക്കര്‍ബര്‍ഗിനും ജാക് ഡോര്‍സിക്കും സ്റ്റീവ് ജോബ്സിനും പ്രതിസന്ധിയില്‍ വഴികാട്ടിയ സന്യാസി നീം കരോലി ബാബയെക്കുറിച്ചുള്ള സിനിമ വന്‍ ഹിറ്റ്

റിട്ട: ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.