Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

അന്ന ആദാനമെന്ന വിഷയഗ്രഹണം

വിസര്‍ഗ്ഗമെന്നതിന് കര്‍മ്മേന്ദ്രിയങ്ങളുടെ പ്രതികരണമെന്ന് പറയാം. ജ്ഞാനേന്ദ്രിയങ്ങളിലൂടെ അറിഞ്ഞ വിഷയങ്ങള്‍ക്കനുസരിച്ചാണ് കര്‍മ്മേന്ദ്രിയങ്ങള്‍ പ്രതികരിക്കുക.

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Dec 21, 2020, 03:00 am IST
inSamskriti

ശ്ലോകം 282

അന്നാദാനവിസര്‍ഗ്ഗാഭ്യാം  

ഈഷന്നാസ്തി ക്രിയാ മുനേഃ

തദേകനിഷ്ഠയാ നിത്യം സ്വാദ്ധ്യാ

സാപനയം കുരു

ഭക്ഷണം കഴിക്കുന്നതിലും വിസര്‍ജ്ജിക്കുന്നതിലും മുനിയ്‌ക്ക് അല്പം പോലും ആകാംക്ഷയില്ല. നിത്യ നിരന്തരമായ ആത്മാനുസന്ധാനം കൊണ്ട് സ്വന്തം അദ്ധ്യാസത്തെ നീക്കം ചെയ്യണം.

അന്ന ആദാനം എന്നാല്‍ ഭക്ഷണം കഴിക്കുക എന്നര്‍ത്ഥം. ഭക്ഷണം കഴിക്കുക എന്നാല്‍ ഉണ്ണുകയോ തിന്നുകയോ മാത്രമല്ല അതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഉള്‍പ്പെടും.

അത് എങ്ങനെ എവിടെ നിന്ന് കിട്ടും.  

സ്വയം ഉണ്ടാക്കുകയാണങ്കില്‍ അതിന് വേണ്ട സാധനങ്ങളും സാമഗ്രികളും വേണം. അവ സംഘടിപ്പിക്കാനുള്ള ഓട്ടം, ഭക്ഷണം പാചകം ചെയ്യല്‍, തയ്യാറാക്കുന്ന വിഭവങ്ങളുടെ രുചിയെ പറ്റിയുള്ള പ്രതീക്ഷയും വേവലാതിയും. കഴിക്കാനുള്ള കൊതി, ഏറ്റവും അവസാനമാണ് കഴിക്കുക എന്ന കര്‍മ്മം.

അന്നം എന്നതിന് വായിലൂടെ കഴിക്കുന്നവയ്‌ക്ക് പുറമെ എല്ലാ വിഷയങ്ങളും എന്ന് മനസ്സിലാക്കണം. കാണുന്നതും കേള്‍ക്കുന്നതും മണക്കുന്നതും തൊട്ടറിയുന്നതുമൊക്കെ അതാത് ഇന്ദ്രിയങ്ങളുടെ വിഷയങ്ങളാണ്. ശബ്ദസ്പര്‍ശരൂപരസഗന്ധങ്ങള്‍ ഇവയെല്ലാം നമ്മുടെ ഭക്ഷണമാണ്. അന്ന ആദാനമെന്നാല്‍ വിഷയഗ്രഹണം എന്നതു തന്നെയാണ്.

വിസര്‍ഗ്ഗമെന്നതിന് കര്‍മ്മേന്ദ്രിയങ്ങളുടെ പ്രതികരണമെന്ന് പറയാം. ജ്ഞാനേന്ദ്രിയങ്ങളിലൂടെ അറിഞ്ഞ വിഷയങ്ങള്‍ക്കനുസരിച്ചാണ് കര്‍മ്മേന്ദ്രിയങ്ങള്‍ പ്രതികരിക്കുക.

ഭക്ഷണം നല്‍കുന്ന പോഷണമാണ് കര്‍മ്മേന്ദ്രിങ്ങളുടെ ശക്തി. ശരീരത്തിന് ആവശ്യമില്ലാത്ത മലിന വസ്തുക്കളെ പുറം തള്ളല്‍ ഉള്‍പ്പെടെ ഇതില്‍ പെടും. ഇങ്ങനെ സ്വീകരിക്കലും പ്രതികരിക്കലുമൊക്കെ സാധകന് സ്വാഭാവികമായി നടക്കും. ഇതെല്ലാം പ്രാരബ്ധം പോലെ നടക്കുന്നുവെന്നറിയുന്ന മുനി അഹന്താ മമതകളില്ലാതെ ഉദാസീനഭാവത്തിലിരിക്കും.

ആത്മാനുസന്ധാനത്തില്‍ മുഴുകിയ യോഗിക്ക് നിസ്സാരങ്ങളായ ലൗകിക കാര്യങ്ങള്‍ ചിന്തിക്കാന്‍ സമയമില്ല. ഗൗരവമായ കാര്യങ്ങള്‍ ചിന്തിക്കുമ്പോള്‍ അപ്രധാനമായവ പലതും ശ്രദ്ധിക്കാതെ പോകുന്നത് പോലെയാണിത്. തന്റെ യഥാര്‍ത്ഥ സ്വരൂപത്തെ തേടുന്നയാള്‍ക്ക് വിഷയങ്ങള്‍ വളരെ നിസ്സാരമാണ്. അവയെ പറ്റി ഓര്‍ക്കുകയേ ഇല്ല.

എല്ലായ്‌പോഴും സ്വസ്വരൂപ അനുസന്ധാനം ചെയ്യുക. അപ്രകാരമുള്ള ഏക നിഷ്ഠയില്‍ ഉറച്ചിരുന്ന് അദ്ധ്യാസത്തെ പൂര്‍ണ്ണമായും നീക്കുകയും വേണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

Samskriti

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

Samskriti

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

പുതിയ വാര്‍ത്തകള്‍

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.