Sunday, May 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തദ്ദേശീയമായി വികസിപ്പിച്ച പരിശീലന യുദ്ധവിമാനം യുഎസിന് വില്‍ക്കാനൊരുങ്ങി ഇന്ത്യ; നല്‍കുന്നത് എല്‍സിഎയുടെ നാവിക പതിപ്പിന് സമാനമായ വിമാനം

എല്‍സിഎയുടെ നാവിക പതിപ്പിന് സമാനമായ പരിശീലന പോര്‍വിമാനമാണ് ഇന്ത്യ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഈ പോര്‍വിമാനത്തിന്റെ വിമാനവാഹിനിക്കപ്പലില്‍ നിന്നുള്ള ടേക്ക് ഓഫും ലാന്‍ഡിങ്ങും വിജയകരമായി പൂര്‍ത്തിയാക്കിയതാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2020, 12:45 pm IST
in India

ന്യൂദല്‍ഹി : തദ്ദേശീയമായി നിര്‍മിത പരിശീലന യുദ്ധവിമാനം യുഎസിന് വില്‍ക്കാനൊരുങ്ങി ഇന്ത്യ. അത്യാധുനിക പോര്‍വിമാനങ്ങളും ബോംബറുകളും പക്കലുള്ള യുഎസ് ഇന്ത്യയില്‍ നിന്നും പോര്‍വിമാനങ്ങള്‍ വാങ്ങിക്കുന്നത് രാജ്യത്തിന് വലിയ നേട്ടമാണ്.  

യുഎസ് നേവി അണ്ടര്‍ ഗ്രാജ്വേറ്റ് ജെറ്റ് ട്രെയിനിങ് സിസ്റ്റത്തിനായി (യുജെടിഎസ്) അന്വേഷിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് ഇന്ത്യ തദ്ദേശീയ ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റിന്റെ (എല്‍സിഎ) ലീഡ് ഇന്‍ ഫൈറ്റര്‍ ട്രെയിനര്‍ (ലിഫ്റ്റ്) പതിപ്പ് വാഗ്ദാനം ചെയ്യുകയായിരുന്നു. അന്താരാഷ്‌ട്ര മാധ്യമങ്ങളാണ് ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്.  

എല്‍സിഎയുടെ നാവിക പതിപ്പിന് സമാനമായ പരിശീലന പോര്‍വിമാനമാണ് ഇന്ത്യ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഈ പോര്‍വിമാനത്തിന്റെ വിമാനവാഹിനിക്കപ്പലില്‍ നിന്നുള്ള ടേക്ക് ഓഫും ലാന്‍ഡിങ്ങും വിജയകരമായി പൂര്‍ത്തിയാക്കിയതാണ്. കോക്ക്പിറ്റ് ഡിസ്‌പ്ലേ ലേ ഔട്ട്, നൂതന ഏവിയോണിക്‌സ് ഉള്‍പ്പെടെ വിമാനത്തിന്റെ എല്ലാ വിശദമായ പ്ലാനുകളും ഇന്ത്യ യുഎസിന് കൈമാറിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ വിമാനത്തിന്റെ എല്ലാ നിര്‍മാണ ജോലികളും തദ്ദേശീയമായി തന്നെ പൂര്‍ത്തിയാക്കിയിട്ടുള്ളതാണ്.  57 പരിശീലക പോര്‍ വിമാനങ്ങള്‍ക്കായി 9.6 ബില്യണ്‍ ഡോളറാണ് അമേരിക്കന്‍ നാവികസേന മുടക്കുകയെന്നാണ് സൂചനകള്‍. അമേരിക്കന്‍ നാവിക സേനയുടെ പരിശീലക പോര്‍വിമാനത്തിന്റെ കരാര്‍ ഇന്ത്യക്ക് ലഭിച്ചാല്‍ അത് വലിയ നേട്ടമാവുകയും ചെയ്യും.

ഇന്ത്യ ആദ്യമായാണ് ഒരു വികസിതരാജ്യത്തിന് മുന്‍പാകെ തദ്ദേശീയമായി നിര്‍മിച്ച പരിശീലക പോര്‍വിമാനം നല്‍കാമെന്ന് വാഗ്ദാനം ചെയ്യുന്നത്. യുഎസ് നേവി ആവശ്യപ്പെട്ട എല്ലാ അടിസ്ഥാന പാരാമീറ്ററുകളും എല്‍സിഎ പാലിക്കുന്നുണ്ട്. ഇത്തരത്തിലുള്ള ഒരു വിമാനം നിലവിലില്ലാത്തതിനാല്‍ ഇന്ത്യന്‍ വിമാനത്തെ യുഎസ് നേവി ഷോര്‍ട്ട്ലിസ്റ്റ് ചെയ്യുന്നതിന് വിജയസാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ കരുതുന്നത്. ഇന്ത്യയുടെ ബ്രഹ്‌മോസ് മിസൈലിനായി അറബ് രാജ്യങ്ങള്‍ താത്പ്പര്യം പ്രകടിപ്പിച്ചിരുന്നു. അതിനു പിന്നാലെയാണ് യുഎസിനും യുദ്ധവിമാനം വില്‍ക്കാന്‍ ഇന്ത്യ തയ്യാറാകുന്നത്.  

ഇതിനു മുമ്പ് ബഹ്‌റൈന്‍ എയര്‍ ഷോയില്‍ പങ്കെടുത്തപ്പോള്‍ ഇന്ത്യന്‍ നിര്‍മിത തേജസ്.യുദ്ധ വിമാനത്തിനായി മലേഷ്യ താത്പ്പര്യം പ്രകടിപ്പിക്കുകയും, നല്‍കാന്‍ ഇന്ത്യ തയ്യാറാവുകയും ചെയ്തിരുന്നു. ഇത് കൂടാതെ 2018ല്‍ ശ്രീലങ്ക, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ തേജസ് വാങ്ങാന്‍ താത്പ്പര്യം പ്രകടിപ്പിച്ചിട്ടുള്ളതാണ്.  

തെക്കു കിഴക്കന്‍ ഏഷ്യ, പടിഞ്ഞാറന്‍ ഏഷ്യ, വടക്കന്‍ ആഫ്രിക്ക എന്നിവ കേന്ദ്രീകരിച്ച് ഇന്ത്യ ആയുധ വ്യാപാരത്തിന് എച്ച്എഎല്ലിന് പദ്ധതിയുണ്ടെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തേജസ് യുദ്ധ വിമാനത്തിന് പുറമേ അറ്റാക്ക് ഹെലിക്കോപ്റ്റര്‍ രുദ്ര, അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലിക്കോപ്റ്റര്‍ ധ്രുവ് എന്നിവയാണ് ഇന്ത്യയുടെ പ്രധാന തുറുപ്പു ചീട്ടുകള്‍. എച്ച്എഎല്ലിന് പുറമേ ദസാള്‍ട്ട്, ബോയിങ്, തുടങ്ങി രാജ്യാന്തര വ്യോമയാന കമ്പനികളും അമേരിക്കന്‍ നാവികസേനയുടെ കരാറിനായി സജീമായി രംഗത്തുണ്ട്.

Tags: യുദ്ധ വിമാനങ്ങള്‍indiaയുഎസ്പ്രതിരോധംusa
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗ്ലാദേശിൽ ബക്രീദിന് ”ഡൊണാൾഡ് ട്രംപിനെ” ബലി നൽകും ; ഉടമ വിറ്റത് കിലോയ്‌ക്ക് 550 രൂപയ്‌ക്ക്

India

എബോള: കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാൻ ഇന്ത്യയുടെ മുന്നറിയിപ്പ്

News

ആയുധക്കയറ്റുമതിയിൽ ഭാരതം കാൽ നൂറ്റാണ്ടുകൊണ്ട് ഒന്നാം അമേരിക്കയെ മറികടക്കും

India

‘ദീർഘകാല ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച രണ്ട് ഗൗരവമുള്ള നേതാക്കളാണ് ട്രംപും മോദിയും’: യുഎസ്-ഇന്ത്യ ബന്ധത്തെക്കുറിച്ച് മാർക്കോ റൂബിയോ

India

പാകിസ്ഥാൻ, ബംഗ്ലാദേശ് അതിർത്തികളിൽ ‘സ്മാർട്ട് ബോർഡർ’ പദ്ധതി; നുഴഞ്ഞുകയറ്റം വേരോടെ ഇല്ലാതാക്കുമെന്ന് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

 വി ഡി സതീശന്റെ ഗുരുവായൂര്‍  സന്ദര്‍ശനം ഭക്തരുടെ ദര്‍ശനം തടസപ്പെടുത്തി,വിലക്കുള്ള സ്ഥലത്ത് വീഡിയോ ചിത്രീകരിച്ച് ഹൈബി ഈഡന്‍- പരാതി നല്‍കി ബി ജെ പി

കൊടുങ്കാറ്റുണ്ടായാലും വൈദ്യുതി ഉടൻ പുനസ്ഥാപിക്കണം ; ഇല്ലെങ്കിൽ നടപടിയെന്ന് യോഗി ; 2027 ലും യോഗി തന്നെയെന്ന് പ്രദീപ് ഗുപ്ത പറയാൻ കാരണമിതൊക്കെയാണ്

ഇന്ത്യൻ കരസേനാ ഓഫിസർ മേജർ അഭിലാഷ ബരാക്കിന് യുഎന്‍ പുരസ്കാരം

ടിനി ടോമിനെ വ്യക്തിഹത്യ ചെയ്യാൻ അനുവദിക്കില്ല , ഞങ്ങളെല്ലാവരും ടിനിയുടെ കൂടെത്തന്നെ ശക്തമായി നിൽക്കും ; പ്രിയങ്ക

വാരഫലം: മെയ് 25 മുതല്‍ 31 വരെ; ഈ നാളുകാര്‍ക്ക് പ്രേമകാര്യങ്ങള്‍ വിവാഹത്തില്‍ കലാശിക്കും, കലാകാരന്മാര്‍ക്ക് അനുകൂല സമയമാണ്

അമ്മയുടെ കാമുകനെ കൊന്ന് മൃതദേഹം കാട്ടിൽ കുഴിച്ചിട്ട് യുവാവ് ; സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ

ലോകത്തിന്റെ നെറുകയില്‍ വന്ദേമാതരം മുഴങ്ങി; അഭിമാനമായി കൗസര്‍ ഫാത്തിമയും സംഘവും

ഭാസ്‌കര്‍ റാവു: കേരളത്തിന്റെ ഡോക്ടര്‍ജി

രത്തന്‍ ഖേല്‍ക്കറുടെ നിയമനം തിരഞ്ഞെടുപ്പ് അട്ടിമറിക്ക് സഹായിച്ചതിനോ?; കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പിന്റെ നേര്‍സാക്ഷ്യം: വി.മുരളീധരന്‍

പുതുമഴയിലെ മഴമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.