Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മുസ്ലിം മനസും മാറുന്നു; ലീഗ് കോട്ടകളിലും ബിജെപിയുടെ നിറ സാന്നിദ്ധ്യം

കോഴിക്കോട് കോര്‍പ്പറേഷനില്‍ ബിജെപി രൂപീകരിച്ചതിന് ശേഷം ഇതാദ്യമായി കുറ്റിച്ചിറ വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥി മത്സര രംഗത്തുണ്ട്. മുസ്ലിം ലീഗിന്റെയും മറ്റ് മുസ്ലിം മതവര്‍ഗ്ഗീയ സംഘടനകളുടെയും വിലക്കുകള്‍ ഭേദിച്ചാണ് ഇവര്‍ ബിജെപിക്കൊപ്പം ചേര്‍ന്നത്. കുരുവട്ടൂര്‍ പഞ്ചായത്തിലെ 14-ാം വാര്‍ഡില്‍ മത്സരിക്കുന്ന ഷെയ്‌ക്ക് ഷാഹിദ്, ബാലുശ്ശേരി 11-ാം വാര്‍ഡില്‍ മത്സരിക്കുന്ന എം. ഷെറീന, കുറ്റിച്ചിറ വാര്‍ഡിലെ അബ്ദുള്‍ മന്‍സൂര്‍ എന്നിവരാണ് കോഴിക്കോട് ജില്ലയില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥികള്‍. ''ലോകത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ മുസ്ലീങ്ങളും ഉള്‍ക്കൊള്ളുകയാണ്. നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പാക്കുന്ന വികസന പദ്ധതികള്‍ മതജാതിഭേദമന്യേ രാജ്യത്ത് വലിയ മാറ്റങ്ങളാണ് ഉണ്ടാക്കുന്നത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Dec 9, 2020, 12:27 pm IST
inKerala

കോഴിക്കോട്: മുസ്ലിം മനസ്സ് മാറുകയാണ്, മതവര്‍ഗ്ഗീയ സംഘടനകള്‍, ഇടത്, കോണ്‍ഗ്രസ്സ് കക്ഷികള്‍ എന്നിവ തുടര്‍ച്ചയായി നടത്തിയ വ്യാജപ്രചാരണത്തിന്റെ ഇരുമ്പു മറകള്‍ ഭേദിച്ച് മുസ്ലിം മനസ്സ് ബിജെപിയോട് ചേരുന്നതിന്റെ കാഴ്ചകളാണ് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പ്രകടമാകുന്നത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇത് ദൃശ്യമാണെങ്കിലും പ്രത്യേകിച്ച് മലബാറില്‍ മുസ്ലിം ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥികള്‍ രംഗത്ത് വന്നത് ഇടതു, വലതു രാഷ്‌ട്രീയ പാര്‍ട്ടികളെ ഞെട്ടിച്ചിരിക്കുകയാണ്. മുസ്ലിം സ്ത്രീകളടക്കം ബിജെപി സ്ഥാനാര്‍ത്ഥികളായി മലപ്പുറം ജില്ലയില്‍ 16 പേരാണ് മത്സരിക്കുന്നത്. ഇതില്‍ രണ്ടു വനിതകളുമുണ്ട്.  

കോഴിക്കോട് കോര്‍പ്പറേഷനില്‍ ബിജെപി രൂപീകരിച്ചതിന് ശേഷം ഇതാദ്യമായി കുറ്റിച്ചിറ വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥി മത്സര രംഗത്തുണ്ട്. മുസ്ലിം ലീഗിന്റെയും മറ്റ് മുസ്ലിം മതവര്‍ഗ്ഗീയ സംഘടനകളുടെയും വിലക്കുകള്‍ ഭേദിച്ചാണ് ഇവര്‍ ബിജെപിക്കൊപ്പം ചേര്‍ന്നത്. കുരുവട്ടൂര്‍ പഞ്ചായത്തിലെ 14-ാം വാര്‍ഡില്‍ മത്സരിക്കുന്ന ഷെയ്‌ക്ക് ഷാഹിദ്, ബാലുശ്ശേരി 11-ാം വാര്‍ഡില്‍ മത്സരിക്കുന്ന എം. ഷെറീന, കുറ്റിച്ചിറ വാര്‍ഡിലെ അബ്ദുള്‍ മന്‍സൂര്‍ എന്നിവരാണ് കോഴിക്കോട് ജില്ലയില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥികള്‍. ”ലോകത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ മുസ്ലീങ്ങളും ഉള്‍ക്കൊള്ളുകയാണ്. നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പാക്കുന്ന വികസന പദ്ധതികള്‍ മതജാതിഭേദമന്യേ രാജ്യത്ത് വലിയ മാറ്റങ്ങളാണ് ഉണ്ടാക്കുന്നത്. ഇതിന്റെ ഗുണഭോക്താക്കള്‍ ഏതെങ്കിലും ഒരു മതവിഭാഗത്തില്‍പെട്ടവരല്ല. സിപിഎമ്മും കോണ്‍ഗ്രസ്സും നടത്തുന്ന വ്യാജ പ്രചാരണങ്ങള്‍ തിരിച്ചറിയാന്‍ ഇന്ന് മുസ്ലീങ്ങള്‍ക്കും സാധിക്കുന്നുണ്ട് ഇതാണ് കാലം വരുത്തി വച്ച മാറ്റം”. ഷെയ്‌ക്ക് ഷാഹിദ് പറയുന്നു.

”മുത്തലാക്ക് നിര്‍ത്തലാക്കിയത് വിപ്ലവകരമായ തീരുമാനമാണ്. വിദ്യാഭ്യാസം പൂര്‍ത്തിയാക്കാനാകാതെ നിരവധി പെണ്‍കുട്ടികളാണ് വിവാഹിതരാകേണ്ടിവരുന്നത്. പഠനം പൂര്‍ത്തിയാക്കി സ്വന്തം കാലില്‍ നില്‍ക്കാനുള്ള പെണ്‍കുട്ടികളുടെ ആഗ്രഹം മുസ്ലിം സമൂഹത്തിലും ശക്തമാണ്. പുതിയ തലമുറയുടെ ഈ ആഗ്രഹത്തെ അടിച്ചമര്‍ത്താന്‍ ഒരു രാഷ്‌ട്രീയ കുപ്രചാരണത്തിനും കഴിയില്ല”. ഷെയ്‌ക്ക് ഷാഹിദ് പറഞ്ഞു.

മലപ്പുറം പൊന്‍മുണ്ടം ഗ്രാമപഞ്ചായത്ത് ഒന്‍പതാം വാര്‍ഡില്‍ താമര ചിഹ്നത്തില്‍ മത്സരിക്കുന്ന ആയിഷ ഹുസൈനും വണ്ടുരിലെ 11-ാം വാര്‍ഡില്‍ മത്സരിക്കുന്ന ടി.പി. സുല്‍ഫത്തും ദേശീയ മാധ്യമങ്ങളിലടക്കം ശ്രദ്ധ പിടിച്ചുപറ്റി.  നരേന്ദ്ര മോദിയോടുള്ള ആരാധനയിലാണ് ആയിഷ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാവാന്‍ തയാറായത്. ന്യൂനപക്ഷ മോര്‍ച്ച ജില്ലാ അധ്യക്ഷന്‍ സത്താര്‍ ഹാജി കള്ളിയത്ത് ആയിഷയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിച്ച് രംഗത്തുണ്ട്.  

ഒന്‍പതാം വാര്‍ഡില്‍ ലീഗും കോണ്‍ഗ്രസും പരസ്പരം മത്സരിക്കുകയാണ്.  സിപിഎം ആകട്ടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി അരിവാള്‍ ചുറ്റിക ഉപേക്ഷിച്ചിരിക്കുന്നു. ആയിഷയുടെ ഭര്‍ത്താവ് ഹുസൈന്‍ വരിക്കോട്ടില്‍ മലപ്പുറം ജില്ലാ പഞ്ചായത്തിലേക്ക് എടരിക്കോട് ഡിവിഷന്‍ നിന്ന് താമര ചിഹ്നത്തില്‍ മത്സരിക്കുന്നു.

ബാലുശ്ശേരി 11-ാം വാര്‍ഡില്‍ എന്‍. ഷെറീന മത്സരിക്കുന്നത് ഇരുമുന്നണികള്‍ക്കും എതിരെയാണ്. അടിച്ചേല്‍പ്പിച്ച തെറ്റിദ്ധാരണകള്‍ തിരിച്ചറിഞ്ഞ് മുസ്ലിം സമൂഹം ദേശീയആശയത്തെ സ്വീകരിക്കുകയാണെന്നും ന്യൂനപക്ഷ മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി കൂടിയായ ഷെയ്‌ക്ക് ഷാഹിദ് പറയുന്നു. സിഎഎയെ കുറിച്ച് സൃഷ്ടിച്ച തെറ്റിദ്ധാരണകള്‍ എത്രമാത്രം അപകടകരമായിരുന്നു. മുസ്ലിംസമൂഹം ഇത് തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Tags: bjpMuslim League
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ മുസ്ലീം വര്‍ഗീയത സജീവം: പി ജയരാജന്‍, മുസ്ലീംലീഗ് പ്രചരിപ്പിച്ചത് പച്ചയായ വര്‍ഗീയത

India

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

Kerala

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

Kerala

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

India

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: മേപ്പയ്യൂര്‍ സ്വദേശിനി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.