Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മരണം വിറ്റും രാഷ്‌ട്രീയം കളിച്ച് സിപിഎം; മണ്‍ട്രോതുരുത്തിലെ ഹോംസ്റ്റേ ഉടമയുടെ കൊലപാതകം ബിജെപിയുടെ തലയ്‌ക്കുവെയ്‌ക്കാന്‍ ശ്രമം

തൊട്ടടുത്തുണ്ടായിരുന്ന മുന്‍ പഞ്ചായത്ത് പ്രസിഡന്റു കൂടിയായ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ബിനു കരുണാകരന്‍ ആണ് വിവരമറിഞ്ഞ് ആദ്യമെത്തിയത്.

പ്രശാന്ത് ആര്യbyപ്രശാന്ത് ആര്യ
Dec 8, 2020, 04:13 pm IST
inKerala

കൊല്ലം: മണ്‍ട്രോത്തുരുത്തില്‍ ഹോംസ്റ്റേ ഉടമ കൊല്ലപ്പെട്ട സംഭവം രാഷ്‌ട്രീയ ആയുധമാക്കാനുള്ള സിപിഎം ശ്രമം പരിഹാസ്യമായി. കൊല്ലപ്പെട്ടയാളും കൊന്നയാളും സിപിഎമ്മുകാരാണെന്ന് വ്യക്തമായിട്ടും  പാര്‍ട്ടിനേതൃത്വം സംഭവത്തെ രാഷ്‌ട്രീയകൊലപാതകമാക്കാന്‍ ശ്രമിച്ചതാണ് പരിഹാസ്യമായത്.

വില്ലിമംഗലം നിധി പാലസ് വീട്ടില്‍ മയൂഖം ഹോംസ്റ്റേ ഉടമ മണിലാല്‍ (53) ആണ് ഞായറാഴ്ച രാത്രി എട്ടുമണിയോടെ കുത്തേറ്റ് മരിച്ചത്. അയാളുടെ സുഹൃത്ത് കൂടിയായ പട്ടംതുരുത്ത് തുപ്പാശ്ശേരില്‍ അശോകനാണ് പ്രതി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കിഴക്കേ കല്ലട പോലീസ് ഒളിവില്‍ പോയ അശോകനെ പിടികൂടി. ഇതൊരു രാഷ്‌ട്രീയ കൊലപാതകമല്ലെന്നും സുഹൃത്തുക്കള്‍ തമ്മില്‍ മദ്യപിച്ചുണ്ടായ തര്‍ക്കം കൊലയില്‍ കലാശിച്ചെന്നുമാണ് പോലീസ് നല്‍കിയ വിവരം.

അശോകനും മണിലാലും നാട്ടുകാരും പരിചയക്കാരുമാണെന്ന് പോലീസ് പറയുന്നു. തെരഞ്ഞെടുപ്പ് ശബ്ദപ്രചാരണം സമാപിച്ചശേഷം മണ്‍ട്രോത്തുരുത്തിലെ കനറാബാങ്ക് കവലയിലുള്ള സിപിഎം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ ഇവരെല്ലാവരും ഒത്തുകൂടി. ഇത് പോളിംഗ് സ്റ്റേഷനായ വില്ലിമംഗലം പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ നിന്നും 200 മീറ്ററിനുള്ളിലാണ്. ദൂരപരിധി സംബന്ധിച്ച പ്രശ്നം ഉള്ളതിനാല്‍ ഈ ഓഫീസ് ഇവിടെ നിന്ന് മാറ്റിസ്ഥാപിക്കാനുള്ള ശ്രമത്തിലായിരുന്നു മണിലാലും അശോകനും ഒപ്പമുണ്ടായിരുന്ന സത്യനും.

മദ്യപിച്ചിരുന്ന മൂവരും തമ്മില്‍ സംസാരത്തിനിടെ വാക്കുതര്‍ക്കം ഉടലെടുത്തു. വഴക്കിനിടെ മണിലാല്‍ അശോകനെ തല്ലി. അടികൊണ്ട അശോകന്‍ കയര്‍ മുറിക്കാനായി മണിലാല്‍ തന്റെ കൈയില്‍ കരുതിയിരുന്ന മൂര്‍ച്ചയേറിയ കത്തി പിടിച്ചുവാങ്ങി നെഞ്ചത്തു കുത്തുകയായിരുന്നു. മണിലാല്‍ നിലത്തുവീണതും അശോകന്‍ ഓടിപ്പോയി. തൊട്ടടുത്തുണ്ടായിരുന്ന മുന്‍ പഞ്ചായത്ത് പ്രസിഡന്റു കൂടിയായ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ബിനു കരുണാകരന്‍ ആണ് വിവരമറിഞ്ഞ് ആദ്യമെത്തിയത്. പഞ്ചായത്തുവക ആംബുലന്‍സുണ്ടായിരുന്നിട്ടും സ്വകാര്യവാഹനം ലഭിക്കുന്നതുവരെ മണിലാലിനെ ഇവര്‍ ആശുപത്രിയിലെത്തിച്ചില്ലെന്ന് ആക്ഷേപമുണ്ട്. ചികിത്സ ലഭിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് അമിതമായി രക്തം വാര്‍ന്നാണ് മണിലാല്‍ മരിച്ചത്.  

അടുത്തിടെയാണ് ദല്‍ഹി പോലീസില്‍നിന്ന് വിരമിച്ച അശോകന്‍ നാട്ടിലെത്തിയത്.  ദീര്‍ഘകാലം ആര്‍എസ്പിയുടെ ജില്ലാ ജനറല്‍സെക്രട്ടറിയായിരുന്ന കുഞ്ഞുപണിക്കരുടെ മകനാണ് അശോകന്‍. കൊല്ലപ്പെട്ട മണിലാല്‍ വ്യാജച്ചാരായം കൈവശം വയ്‌ക്കുകയും വില്‍ക്കുകയും ചെയ്ത കേസിലെ പ്രതിയാണ്. ഈ കേസില്‍  ഇയാള്‍ രണ്ടുമാസത്തോളം റിമാന്‍ഡിലായിരുന്നു. കേസില്‍ നിന്ന് രക്ഷപ്പെടാനാണ് ഇയാള്‍ പിന്നീട് സിപിഎമ്മില്‍ ചേര്‍ന്നത്. രേണുകയാണ് മരിച്ച മണിലാലിന്റെ ഭാര്യ. പഞ്ചാബില്‍ പഠിക്കുന്ന അരുണിമയാണ് മകള്‍.

അശോകന്‍ ജന്മനാ ബിജെപിയാണെന്ന രീതിയിലായിരുന്നു തുടക്കം മുതല്‍ സിപിഎം പ്രചരിപ്പിച്ചത്. മണിലാലിന്റെ മരണം രക്തസാക്ഷിവത്കരിച്ച് വോട്ടാക്കാനുള്ള തത്രപ്പാടിലായിരുന്നു പാര്‍ട്ടി. പരസ്യപ്രചാരണം സമാപിച്ചതിനാല്‍ പാര്‍ട്ടി മുഖപത്രവും ചാനലും ഇതിനായി കഠിനപ്രയത്നം ചെയ്തു. എന്നാല്‍ സത്യം തിരിച്ചറിഞ്ഞ മറ്റ് മാധ്യമങ്ങള്‍ ഈ വലയില്‍ വീഴാതിരുന്നതിനാല്‍ അവസാനം പാര്‍ട്ടിക്ക് വായടയ്‌ക്കേണ്ടി വന്നു.

Tags: cpmകൊലപാതകംകേസ്bjp
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

India

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

Kerala

രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചെന്ന് പരാതി: സിപിഎം നേതാവ് കെ എസ് അരുണ്‍ കുമാറിനും പോരാളി ഷാജിക്കുമെതിരെ കേസ്

Kerala

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.