Monday, May 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദൈവികതയില്‍ ഊന്നിയ ജനാധിപത്യമാണ് ഇന്ത്യയുടെ പാരമ്പര്യമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

ജനാധിപത്യത്തിനുനേരെയുളള വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ജാഗരൂകരായി ഇരിക്കുകയാണ് ജനാധിപത്യം മുറുകെ പിടിക്കുന്നതിന് പൗരനെന്ന നിലയില്‍ ഓരോരുത്തര്‍ക്കും ചെയ്യാന്‍ കഴിയുന്നതെന്നും അദ്ദേഹം കുട്ടികളെ ഓര്‍മ്മപ്പെടുത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2020, 03:54 pm IST
in Kerala

ദൈവികതയില്‍ ഊന്നിയ ജനാധിപത്യമാണ് ഇന്ത്യയുടെ പാരമ്പര്യമെന്നും ജനാധിപത്യത്തെ ദൈവികമായി കണ്ടതുകൊണ്ടാണ് ലോകത്തിലെ ജനാധിപത്യ രാജ്യങ്ങളില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നതെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. ‘ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതില്‍ യുവാക്കളുടെ പങ്ക്’ എന്ന വിഷയത്തില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ്‌സിന്റെ ഫെയ്‌സ്ബുക്ക് പേജിലെ പ്രതിവാര പരിപാടിയായ പടവുകളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  ജനാധിപത്യം ഇന്ത്യയില്‍ ആഴത്തില്‍ വേരോടിയിട്ടുണ്ട്. ജനാധിപത്യത്തിനുനേരെയുളള വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ജാഗരൂകരായി ഇരിക്കുകയാണ് ജനാധിപത്യം മുറുകെ പിടിക്കുന്നതിന് പൗരനെന്ന നിലയില്‍ ഓരോരുത്തര്‍ക്കും ചെയ്യാന്‍ കഴിയുന്നതെന്നും അദ്ദേഹം കുട്ടികളെ ഓര്‍മ്മപ്പെടുത്തി.  

രാജ്യത്തിനു വേണ്ടി പ്രവര്‍ത്തിക്കേണ്ട വലിയ ഉത്തരവാദിത്തം ജനാധിപത്യത്തില്‍ ജീവിക്കുന്ന ഓരോ പൗരനുമുണ്ട്. എസ് പി സി യില്‍ അംഗമായ ഓരോ കുട്ടിയും ഏറ്റവും പ്രധാനപ്പെട്ട പ്രായത്തിലൂടെയാണ് കടന്നുപോകുന്നത്. അവരോരുത്തരും രാജ്യത്തിനുവേണ്ടി ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടവരാണ്. മറ്റുളളവര്‍ക്കു വേണ്ടി കാത്തുനില്‍ക്കാതെ അവനവന്റെ ഉത്തരവാദിത്തം നിര്‍വ്വഹിക്കുക എന്ന മൂല്യമാണ് ജനാധിപത്യത്തില്‍ കാത്തുസൂക്ഷിക്കേണ്ടതെന്ന് സ്വാമി വിവേകാനന്ദനെ ഉദ്ധരിച്ച് അദ്ദേഹം കുട്ടികളെ ഓര്‍മ്മിപ്പിച്ചു.  സേവനസന്നദ്ധരും മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നവരുമായ എസ്.പി.സിയിലെ കുട്ടികളില്‍ വലിയ പ്രതീക്ഷയുണ്ടെന്നും ഈ കുട്ടികള്‍ രാജ്യത്തെ  ഔന്നിത്യത്തിലേയ്‌ക്ക് നയിക്കുമെന്നും അദ്ദേഹം പ്രത്യാശിച്ചു.  

കേരള പോലീസിന്റെ അഭിമാനപദ്ധതിയായ സ്റ്റുഡന്റ് പോലീസ് കേഡറ്റ്‌സിന്റെ ഭാഗാമാകാന്‍ കഴിഞ്ഞത് വളരെ പ്രധാനപ്പെട്ടകാര്യമാണെന്ന്  അദ്ദേഹം പറഞ്ഞു. കോവിഡിന്റെ ഈ കാലഘട്ടത്തില്‍ എസ് പി സി കേഡറ്റുകള്‍ ചെയ്യുന്ന അഭൂതപൂര്‍വ്വമായ പ്രവര്‍ത്തനങ്ങളെയും സാമൂഹികനന്‍മകളെയും ബോധവല്‍ക്കരണപ്രവര്‍ത്തനങ്ങളെയും ഗവര്‍ണര്‍ അഭിനന്ദിച്ചു.  ഉത്തരവാദിത്തമുളള പൗരന്‍മാരായി ഓരോ കുട്ടിയും വളരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അതിന് എസ് പി സിയും കേരളാ പോലീസും വഹിക്കുന്ന പങ്കിനെ കുറിച്ചും അദ്ദേഹം പ്രത്യേകം പരാമര്‍ശിച്ചു. ഉത്തരവാദിത്തബോധവും നീതിബോധവുമുളള പുതുതലമുറയെ വാര്‍ത്തെടുക്കുന്ന എസ്.പി.സി പദ്ധതി ആഗോളതലത്തിലേയ്‌ക്ക് വ്യാപിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കുട്ടികള്‍ക്ക് സമൂഹത്തിന്റെ വിവിധ മേഖലകളില്‍ മികവ് തെളിയിച്ച മഹത് വ്യക്തികളുമായി ആശയവിനിമയം നടത്തുന്നതിനും അവരുടെ ജീവിതാനുഭവങ്ങളും വീക്ഷണങ്ങളും മനസിലാക്കുന്നതിനുമായാണ് കോവിഡ് കാലത്ത് ഓണ്‍ലൈന്‍ ആയി എല്ലാ തിങ്കളാഴ്ചയും പടവുകള്‍ എന്ന പരിപാടി സ്റ്റുഡന്റ് പോലീസ് കേഡറ്റ്  സംഘടിപ്പിച്ചിരിക്കുന്നത്. വിവിധ തുറകളില്‍ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തികള്‍ തങ്ങളുടെ ജീവിതപാതയിലെ വഴിത്തിരിവുകളും കാല്‍വയ്‌പ്പുകളും കുട്ടികള്‍ക്കായി പങ്കുവയ്‌ക്കുന്ന പരിപാടിയുടെ ഇരുപത്തിരണ്ടാം അദ്ധ്യായത്തിലാണ് കേരള ഗവര്‍ണര്‍ കുട്ടികളുമായി സംവദിച്ചത്.  

സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, എ.ഡി.ജി.പി മനോജ് എബ്രഹാം, ഐ.ജി   പി. വിജയന്‍ എന്നിവരു  മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്ത പരിപാടി മൂന്ന് ലക്ഷത്തിലധികം പേരാണ് ലോകമെമ്പാടും തത്സമയം ഓണ്‍ലൈനായി വീക്ഷിച്ചത്.

Tags: Studentsപോലീസ്arif muhammad khan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നീറ്റ് പുനഃപരീക്ഷ; വിദ്യാർത്ഥികൾക്ക് സൗജന്യ ബസ് യാത്ര പ്രഖ്യാപിച്ച് ബീഹാർ സർക്കാർ, ആശ്വാസ നടപടികളുമായി സമ്രാട് ചൗധരി

Kerala

കോതമംഗലത്ത് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് 3 വിദ്യാര്‍ത്ഥികള്‍ മരിച്ചു

Kerala

മെഡിക്കല്‍ കോളേജ് അധ്യാപകര്‍ മാനസികമായി പീഡീപ്പിക്കുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍

Kerala

ബോഡി ഷെയ്‌മിങ് പതിവ്, പ്രശ്നം ഉണ്ടാക്കിയാൽ പരീക്ഷയിൽ തോൽപ്പിക്കും; ഡോക്ടർ എം കെ റാമിനെതിരെ ഗുരുതര വെളിപ്പെടുത്തലുകൾ

Kerala

രണ്ട് പേജുള്ള ചോദ്യങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത് ഒരു പേജിലെ ചോദ്യങ്ങള്‍

പുതിയ വാര്‍ത്തകള്‍

വീട്ടിലെ ദുഖങ്ങളും ദൗര്‍ഭാഗ്യവും നെഗറ്റീവ് എനര്‍ജിയും ഇല്ലാതാക്കുന്ന ഗംഗാജലം

ആശാന്‍ ജനിച്ച മണ്ണ് വീണ്ടെടുക്കാന്‍ സാഹിത്യകാരന്മാര്‍ മുന്നിട്ടിറങ്ങണം: സ്വാമി സച്ചിദാനന്ദ

മുനമ്പം ഭൂമി വഖഫ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തത് വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന്റെ ബലത്തില്‍ : രാജീവ് ചന്ദ്രശേഖര്‍

അമ്മയുടെ കുടുംബ സംഗമം സ്പോണ്‍സര്‍ ചെയ്തത് വിവാദ ദല്ലാള്‍ ചെയര്‍മാനായ ക്ഷേത്രം

യുദ്ധവിമാനത്തില്‍ നിന്നും കൂട്ടത്തോടെ ലക്ഷ്യസ്ഥാനത്തേക്ക് കാര്‍പെറ്റ് ബോംബിംഗ് നടത്തുന്ന പഴയ രീതി (ഇടത്ത്) വിമാനത്തില്‍ നിന്നും വിക്ഷേപിക്കുന്ന ഗ്ലൈഡ് ബോംബ് സംവിധാനം ബോംബുമായി ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കുന്നു. (വലത്ത്)

ഒരു ബോംബും ഇനി ഇന്ത്യ പാഴാക്കില്ല, കണ്ണടച്ചുള്ള കാര്‍പെറ്റ് ബോംബിങ്ങ് നിര്‍ത്തി, പകരം ബോംബും വഹിച്ച് താര ഗ്ലൈഡ് ബോംബ് ലക്ഷ്യസ്ഥാനത്ത് കൃത്യമായി എത്തും

എസ്.ശിവ കേരള സര്‍വകലാശാല യൂണിയന്‍ ചെയര്‍മാന്‍

തൊഴിൽ നിയമങ്ങൾ ലംഘിച്ച 8943 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്ത് സൗദി പോലീസ്

കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസുകാരന് കസ്റ്റഡിയിലേറ്റ മര്‍ദ്ദനം; ആഭ്യന്തരമന്ത്രി റിപ്പോര്‍ട്ട് തേടി

ഗുരുവായൂരില്‍ വി ഐ പി ദര്‍ശനം നടത്തിയില്ലെന്ന് മുഖ്യമന്ത്രി,വിലക്കുളള സ്ഥലത്ത് ഹൈബി ഈഡന്‍ വീഡിയോ ചിത്രീകരിച്ചതില്‍ വിശദീകരണമില്ല

കേദാർനാഥ് സന്ദർശിച്ച് സൽമാൻ ഖാന്റെ സഹോദരി അർപിത ഖാൻ ; താനൊരു തികഞ്ഞ ശിവഭക്തയെന്നും സൂപ്പർ താരത്തിന്റെ സഹോദരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.