Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കണ്ണൂരില്‍ ഭീഷണിയും അക്രമവുമായി സിപിഎം; പ്രചാരണരംഗത്ത് നിഷ്‌ക്രിയമായി യുഡിഎഫ്

യുഡിഎഫ് ഒട്ടു മിക്ക സ്ഥലങ്ങളിലും പേരിനു സ്ഥാനാര്‍ഥികളെ നിര്‍ത്തിയെങ്കിലും പലയിടത്തും സ്ഥാനാര്‍ത്ഥിയുടെ വോട്ടഭ്യര്‍ത്ഥനയോ മറ്റ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയോ ചെയ്യുന്നില്ല. ലീഗ് ഉള്‍പ്പെടെയുള്ള ചില ഘടകകക്ഷികള്‍ മത്സരിക്കുന്ന വാര്‍ഡുകളിലും ഡിവിഷനുകളിലും മാത്രമാണ് ചെറിയ തോതിലെങ്കിലും പ്രചാരണം നടക്കുന്നത്.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Nov 29, 2020, 09:31 pm IST
inKannur

 കണ്ണൂര്‍: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ കണ്ണൂരില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സിപിഎം നേതൃത്വം തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു. യുഡിഎഫ് ആകട്ടെ ജില്ലയിലെ തെരഞ്ഞെടുപ്പ് രംഗത്ത് നിഷ്‌ക്രിയമായി നിലകൊള്ളുകയാണ്. അതേസമയം, ദേശീയ ജനാധിപത്യ സഖ്യം ശക്തമായ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുമായി മുന്നോട്ടു പോവുകയാണ്.  

യുഡിഎഫ് ഒട്ടു മിക്ക സ്ഥലങ്ങളിലും പേരിനു സ്ഥാനാര്‍ഥികളെ നിര്‍ത്തിയെങ്കിലും പലയിടത്തും സ്ഥാനാര്‍ത്ഥിയുടെ വോട്ടഭ്യര്‍ത്ഥനയോ മറ്റ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയോ ചെയ്യുന്നില്ല. ലീഗ് ഉള്‍പ്പെടെയുള്ള ചില ഘടകകക്ഷികള്‍ മത്സരിക്കുന്ന വാര്‍ഡുകളിലും ഡിവിഷനുകളിലും മാത്രമാണ് ചെറിയ തോതിലെങ്കിലും പ്രചാരണം നടക്കുന്നത്. പലയിടങ്ങളിലും എന്‍ഡിഎയെ പരാജയപ്പെടുത്താന്‍ ഇടതുപക്ഷവുമായി യുഡിഎഫ് രഹസ്യനീക്കുപോക്കുകള്‍ ഉണ്ടാക്കി കഴിഞ്ഞതായും ആരോപണം ഉണ്ട്. പലയിടങ്ങളിലും തെരഞ്ഞെടുപ്പിനു മുന്നേ പരാജയം സമ്മതിച്ച സ്ഥിതിയാണ് യുഡിഎഫ്. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ഉണ്ടായ ഗ്രൂപ്പ് പോരും പലയിടത്തും പ്രാദേശിക നേതാക്കള്‍ വിമത സ്ഥാനാര്‍ത്ഥികളായി മത്സരരംഗത്തുളളതും യുഡിഎഫിനെ കുഴക്കുകയാണ്.

സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളില്‍ കഴിഞ്ഞകാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി  എന്‍ഡിഎയ്‌ക്ക്  അനുകൂലമായ അടിയൊഴുക്കുകള്‍ ശക്തമാണ്. ഇത് മുന്‍കൂട്ടി കണ്ട് തെരഞ്ഞെടുപ്പിന് മുന്നേ തന്നെ  ഇത്തരം പ്രദേശങ്ങളില്‍ സ്ഥാനാര്‍ത്ഥികളെയും അവരുടെ ബന്ധുക്കളെയും ഭീഷണിപ്പെടുത്തിയും ആക്രമിച്ചും പതിവ് തന്ത്രങ്ങള്‍ പ്രയോഗിച്ചുക്കൊണ്ടിരിക്കുകയാണ് സിപിഎം. മുഖ്യമന്ത്രിയുടെ നാടായ പിണറായിയിലും ആന്തൂര്‍ നഗരസഭാ പരിധിയിലും എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ പ്രചരണ ബോര്‍ഡുകളും പോസ്റ്ററുകളും കഴിഞ്ഞദിവസങ്ങളില്‍ വ്യാപകമായി നശിപ്പിക്കപ്പെട്ടു. ശ്രീകണ്ഠപുരം നെടുങ്ങോത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയുടെ വീട്ടിലേക്കുളള വഴി സിപിഎം സംഘം ചെങ്കല്ല് നിരത്തി തടയുകയുണ്ടായി. ചരിത്രത്തിലാദ്യമായി എന്‍ഡിഎ  ഈ വാര്‍ഡില്‍ മത്സരരംഗത്തെത്തിയതിലുളള വിരോധമാണ് ആണ് വീട്ടിലേക്കുള്ള വഴി അടയ്‌ക്കാന്‍ ഇടയാക്കിയത്.  

പത്രികാ സമര്‍പ്പണം മുതല്‍ ആരംഭിച്ച സിപിഎമ്മിന്റെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിന് മുന്നോടിയാണെന്നും തെരഞ്ഞെടുപ്പ് ദിവസം കളളവോട്ടും ബൂത്ത്പിടുത്തവും നടത്താനുളള ആസൂത്രിത നീക്കങ്ങള്‍ നടക്കാനിടയുണ്ടെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ വലിയൊരു തിരിച്ചടി മുന്നില്‍ കണ്ടാണ് ഇത്തരം നീക്കങ്ങളെല്ലാം എന്ന് വ്യക്തമാണ്. അതു കൊണ്ട്തന്നെ നിക്ഷ്പക്ഷമായ വോട്ടെടുപ്പ് നടക്കാന്‍ മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും ആന്തൂര്‍, പയ്യന്നൂര്‍ മേഖലകളിലും കേന്ദ്രസേനയെ നിയോഗിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

തലശ്ശേരിയില്‍ സിപിഎം നേതാവായ അഭിഭാഷകയുടെ നേതൃത്വത്തില്‍ വീടുകളില്‍ ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്ത സംഭവമുണ്ടായി. തലശ്ശേരി തിരുവങ്ങാടാണ് പരാജയം മുന്നില്‍ കണ്ട് സിപിഎം നേതൃത്വത്തിന്റെ അറിവോടെ  കിറ്റ് വിതരണം നടത്തിയത്. ഇത് ബിജെപി പ്രവര്‍ത്തകര്‍ കയ്യോടെ പിടികൂടുകയായിരുന്നു.  

Tags: kannurപ്രചാരണം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബംഗാൾ വഴി അനധികൃതമായി കണ്ണൂരിലെത്തി ജോലിചെയ്യുന്ന നാല് ബംഗ്ലാദേശി യുവതികളെക്കൂടി പോലീസ് അറസ്റ്റുചെയ്തു

Kerala

കെ. കുഞ്ഞിക്കണ്ണൻ ഏറെ അനുഭവ സമ്പത്തുള്ള പത്രപ്രവർത്തകൻ; അനുശോചിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

Vicharam

കെ. കുഞ്ഞിക്കണ്ണൻ — ജന്മഭൂമിയുടെ ചരിത്രത്തോടൊപ്പം നടന്ന ഒരു മാധ്യമജീവിതം

Kerala

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു
Kerala

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

പുതിയ വാര്‍ത്തകള്‍

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.