Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BMS

കേന്ദ്ര സര്‍ക്കാരിന്റേത് ചരിത്രപരമായ തൊഴില്‍ പരിഷ്‌കാരം: ബിഎംഎസ്

'കേന്ദ്ര സര്‍ക്കാരിനെതിരെ പണിമുടക്കിയവര്‍ക്ക് കേരളത്തില്‍ 85 വര്‍ഷം കഴിഞ്ഞിട്ടും 1939ലെ പേമെന്റ് ഓഫ് വേജസ് ആക്ടിന് ഒരു ചട്ടം രൂപീകരിക്കാന്‍ കഴിഞ്ഞിട്ടില്ല'

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Nov 28, 2020, 02:44 pm IST
in BMS

കൊച്ചി: രാജ്യത്തെ മുഴുവന്‍ തൊഴിലാളികള്‍ക്കും മിനിമം വേതനം ലഭ്യമാക്കുന്ന കോഡ് ഓണ്‍ വേജസ് നിയമം കൊണ്ടുവന്ന മോദി സര്‍ക്കാര്‍ ചരിത്രപരമായ തൊഴില്‍ പരിഷ്‌കാരമാണ് നടപ്പാക്കുന്നതെന്ന് ബിഎംഎസ്. 1948ല്‍ മിനിമം വേജസ് നിയമം വരികയും 1957ല്‍ ഉത്തരവ് ഇറക്കുകയും ചെയ്തിട്ട് 72 വര്‍ഷമായെങ്കിലും 10 ശതമാനം തൊഴിലാളികള്‍ക്കേ ഗുണം കിട്ടിയിട്ടുള്ളൂ എന്ന് കേന്ദ്ര തൊഴില്‍ നയത്തില്‍ പണിമുടക്കു സമരം നടത്തിയവര്‍ തിരിച്ചറിയണമെന്ന് ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. രാജീവ് വിശദീകരിച്ചു.

എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ വ്യവസായ ബില്ലിലെ ചില വ്യവസ്ഥകളില്‍ ബിഎംഎസിന് എതിര്‍പ്പുണ്ടെന്ന് വിശദീകരിച്ച ജനറല്‍ സെക്രട്ടറി പരിഹാരം കാണാനുള്ള ശ്രമത്തില്‍ പ്രതിഷേധത്തിന്റെ പാതയിലാണെന്ന് പറഞ്ഞു. 26ന് പണിമുടക്കു സമരം നടത്തിയവര്‍ക്ക് വാര്‍ഷിക പരിപാടി നടത്തിയെന്നതിനപ്പുറം പരിഹാരങ്ങള്‍ ലക്ഷ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. അന്ധമായ രാഷ്‌ട്രീയ ലക്ഷ്യമാണ് അവര്‍ക്ക്. അതുകൊണ്ടാണ് ബിഎംഎസ് പണിമുടക്കില്‍ പങ്കെടുക്കാഞ്ഞതെന്നും രാജീവ് പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിനെതിരെ പണിമുടക്കിയവര്‍ക്ക് കേരളത്തില്‍ 85 വര്‍ഷം കഴിഞ്ഞിട്ടും 1939ലെ പേമെന്റ് ഓഫ് വേജസ് ആക്ടിന് ഒരു ചട്ടം രൂപീകരിക്കാന്‍ കഴിയാത്തത് ബിഎംഎസ് നേതാവ് ചൂണ്ടിക്കാട്ടി. ഇക്കാരണത്താല്‍ അണ്‍ എയ്ഡഡ് മേഖലയിലെ ആയിരക്കണക്കിന് അധ്യാപകരുടെ ശമ്പളം ഇപ്പോഴും നാമമാത്രമായി തുടരുകയാണ്. അവര്‍ക്ക് കുറഞ്ഞ വേതനം പോലും കിട്ടുന്നില്ല. മറ്റു സംസ്ഥാനങ്ങളിലാകട്ടെ എയ്ഡഡ് സ്‌കൂളുകളിലെ ശമ്പളം നല്‍കാത്ത അണ്‍ എയ്ഡഡ് സ്‌കൂളുകളുടെ അംഗീകാരം റദ്ദാക്കുന്ന സാഹചര്യമുണ്ടെന്നും പ്രസ്താവന പറയുന്നു.

സുപ്രീം കോടതി നഴ്സുമാര്‍ക്ക് പ്രഖ്യാപിച്ച 18,000 രൂപ എന്ന അടിസ്ഥാന വേതനം കേരളത്തില്‍ നടപ്പാക്കാന്‍ പിണറായി സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. കേരളത്തിലെ 60 ശതമാനത്തോളം വരുന്ന മിനിമം വേജസ് കമ്മിറ്റിയുടെ കാലാവധി കാലഹരണപ്പെട്ടിട്ട് 15 വര്‍ഷമായി. ഇക്കാര്യത്തില്‍ ഒരു നടപടിയും ഉണ്ടായിട്ടില്ല.

ഈ സര്‍ക്കാരാണ് തൊഴിലാളികളുടെ ശമ്പളം നീതിമത്കരണമില്ലാതെ പിടിച്ചെടുക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. ലക്ഷക്കണക്കിന് തൊഴിലാളികളുടെ ജീവിതം തകര്‍ക്കും വിധം ചുമട്ടുതൊഴിലാളി രംഗത്ത് ഓര്‍ഡിനന്‍സിലൂടെ കരിനിയമം കൊണ്ടുവന്നത് ഈ സര്‍ക്കാരാണ്.

21,000 രൂപയ്‌ക്കുവേണ്ടി കേന്ദ്രവിരുദ്ധ സമരം ചെയ്യുമ്പോള്‍ കേരളത്തിലെ പ്ലാന്റേഷന്‍ തൊഴിലാളികളുടെ കൂലി 330 രൂപയാണ്. കയര്‍ കശുവണ്ടി മേഖലയും ദുരിതപൂര്‍ണമാക്കി ഈ സര്‍ക്കാര്‍. കെഎസ്ആര്‍ടിസിയില്‍ 4500 എംപാനല്‍ ജീവനക്കാരെ നീതിയില്ലാതെ പിരിച്ചു വിട്ടു. പിഎസ്സിയെ നോക്കുകുത്തിയാക്കി ഇഷ്ടക്കാര്‍ക്കും പാര്‍ട്ടിക്കാര്‍ക്കും ഈ സര്‍ക്കാര്‍ ജോലി നല്‍കിയതില്‍ അഭ്യസ്തവിദ്യര്‍ പ്രതിഷേധത്തിലാണ്. അഴിമതിയില്‍ മുങ്ങിനില്‍ക്കുന്ന സര്‍ക്കാര്‍ തൊഴിലാളി വിരുദ്ധ നടപടികളെ തുടര്‍ന്ന് ഒറ്റപ്പെട്ടിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിനെതിരെ പണിമുടക്കുകളും സമരങ്ങളും നടത്താനല്ല, കേരളത്തിലെ തൊഴില്‍ മേഖലയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്ന് എം.പി. രാജീവ് പറഞ്ഞു.

Tags: ബിഎംഎസ്‌
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Alappuzha

നിര്‍മ്മാണ തൊഴിലാളി പെന്‍ഷന്‍ കുടിശിക നല്‍കണം; കളക്‌ട്രേറ്റ് പടിക്കല്‍ ബിഎംഎസ് ഉപവാസ സമരം 19ന്

Kerala

കേരളത്തിലേത് സാമൂഹിക സാമ്പത്തിക വ്യവസ്ഥകള്‍ തകര്‍ത്ത സര്‍ക്കാര്‍: ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍

ഇടതുസര്‍ക്കാരിന്റെ പുതിയ മദ്യനയം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ എക്സൈസ് ഡെ. കമ്മീഷണര്‍ ഓഫീസിനു മുന്നില്‍ ബിഎംഎസ് നടത്തിയ ധര്‍ണ ടോഡി & അബ്കാരി മസ്ദൂര്‍ ഫെഡറേഷന്‍ (ബിഎംഎസ്) ജനറല്‍ സെക്രട്ടറി സി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.
Thrissur

ഇടതുസർക്കാരിന്റെ പുതിയ മദ്യനയം പിന്‍വലിക്കണം: ബിഎംഎസ്

Kerala

സ്മാര്‍ട് മീറ്റര്‍: അധികഭാരം അടിച്ചേല്‍പ്പിക്കരുതെന്ന് ബിഎംഎസ്

Thrissur

മദ്യനയത്തിനെതിരെ ബിഎംഎസിന്റെ കൂട്ടധര്‍ണ 8ന്

പുതിയ വാര്‍ത്തകള്‍

വീണ വിജയനെ പൂട്ടാന്‍ ഇഡി; എസ്എഫ്‌ഐഒ കുറ്റപത്രത്തിലെ 134 നിര്‍ണ്ണായക രേഖകള്‍ ഇഡിക്ക് കൈമാറി; തിങ്കളാഴ്ച രണ്ടാംഘട്ട ചോദ്യം ചെയ്യല്‍

ജി.സുകുമാരൻ നായർ

എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയെ വിമര്‍ശിക്കണമെങ്കില്‍ ജന്‍മ നക്ഷത്ര ഫണ്ട് നല്‍കണം, കരയോഗാംഗമാകണം!

കേരളത്തിൽ മദ്രസപഠനത്തിന് ബംഗ്ലാദേശികളും ; കരുനാഗപ്പള്ളി മദ്രസയിൽ നിന്ന് എടിഎസ് കണ്ടെത്തിയത് അമർഖാനെ ; സഹായം നൽകിയത് തീവ്ര ഇസ്ലാമിസ്റ്റുകൾ

മഹുവ മൊയ്ത്രയും എന്‍ഡിഎയിലേക്കോ? ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി തനിക്ക് വൈകാരിക ബന്ധമുണ്ടെന്ന പ്രസ്താവനയുമായി മഹുവ

ബിജെപിയ്‌ക്ക് ‘അമ്മ’യില്‍ സ്ഥാനാര്‍ത്ഥികളെ കൊടുക്കാന്‍ ശ്വേതാമേനോന്‍ കമ്മീഷന്‍ വാങ്ങിയെന്ന ആരോപണമുണ്ടായപ്പോഴാണ് ശ്വേത രാജിവെച്ചത്- ലക്ഷ്മിപ്രിയ

ബീമാപള്ളി കൗൺസിലറുടെ സത്യപ്രതിജ്ഞ അള്ളാഹുവിന്റെ നാമത്തിൽ ; അതിനെ സിപിഎമ്മിന് എതിർക്കണ്ടേ ?

നൂറുകണക്കിന് ഹിന്ദുക്ഷേത്രക്കുളങ്ങള്‍ പൊതുക്കുളങ്ങളായി മാറി, ഈ ചതിയില്‍ പെടല്ലേയെന്ന് സ്വാമി ചിദാനന്ദ പുരി

ക്രൂരമായി മർദ്ദിച്ചു , ഗർഭാശയം നീക്കം ചെയ്തു : ലൗ ജിഹാദ് സംഘി പ്രചരണമെന്ന് മുദ്രകുത്തിയ ആം ആദ്മിയുടെ വനിതാ നേതാവ് മരിച്ചതിന് പിന്നിലും ലൗ ജിഹാദ്

ഉർവശി- നവ്യ നായർ- ധ്യാൻ ശ്രീനിവാസൻ ടീം ഒന്നിക്കുന്ന ഹൊറർ ചിത്രം “വിസിറ്റർ”; ടൈറ്റിൽ പോസ്റ്റർ പുറത്ത്

മലയാളം ഹിപ്-ഹോപ്പിന്റെ പുതിയ യുഗത്തിന് തുടക്കമിട്ട് ZEE5 ഇന്റെ ‘ഇൻഡി കേരള അണ്ടർഗ്രൗണ്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.