Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സുഖലോലുപരെ മാതൃകയാക്കരുത്

വിവേകചൂഡാമണി 190

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Nov 28, 2020, 12:24 pm IST
inSamskriti

ശ്ലോകം 270

ലോകാനുവര്‍ത്തനം ത്യക്ത്വാ  

ത്യക്ത്വാ ദേഹാനുവര്‍ത്തനം

ശാസ്ത്രാനുവര്‍ത്തനം ത്യക്ത്വാ  

സ്വാദ്ധ്യാസാപനയം കുരു

ലോകത്തെ അന്ധമായി അനുകരിക്കുന്നതും ആളുകളെ പ്രീതിപ്പെടുത്തുന്നതും വെടിയണം.ദേഹാഭിമാനം ഉപേക്ഷിച്ച് ദേഹത്തിന് അടിമയാകാതെ ഭൗതിക ശാസ്ത്ര ഗ്രന്ഥങ്ങളുടെ പുറകെ പോകുന്നത് വിട്ട് സ്വന്തം അദ്ധ്യാസത്തെ ഇല്ലാതാക്കുക.

മറ്റുള്ളവര്‍ ചെയ്യുന്നത് അന്ധമായി അനുകരിക്കുന്ന പ്രവണതയാണ് ലോകാനുവര്‍ത്തനം. ആളുകളെ പ്രീതിപ്പെടുത്തലും ഇത് തന്നെ. ആത്മീയ ഉത്കര്‍ഷത്തിന് ആഗ്രഹമുള്ളവര്‍ ലൗകിക ആചാരങ്ങളിലും ജീവിത രീതിയിലും മാറ്റം വരുത്തണം.

മുന്നില്‍ പോകുന്ന പശുവിന്റെ പിന്നാലെ മറ്റു പശുക്കളും പോകുന്നത് പോലെയാണ് ലോകത്തിന്റെ പുറകെയുള്ള പാച്ചില്‍. അത് നിര്‍ത്തണം. ചുറ്റുപാടുമുള്ളവര്‍ ചെയ്തു കൊണ്ടിരിക്കുന്നതിനെ അതേപടി അനുകരിക്കുന്നതു കൊണ്ട് ഒരു കാര്യവുമില്ല. ചിലപ്പോള്‍ ഗുണത്തേക്കാളേറെ ദോഷമാകാനുമിടയുണ്ട്. ലൗകികന്മാരായ ആളുകള്‍ സുഖലോലുപരായിരിക്കും. അവരെ ഒരിക്കലും മാതൃകയാക്കരുത്. ഇടംവലം നോക്കാതെ അന്ധമായി അനുകരിക്കുന്നത് വലിയ ആപത്തിന് കാരണമാകും

സാധകനായ ആള്‍ വിവേകത്തോടെ ജീവിക്കണം. മറ്റുള്ളവരെ സന്തോഷിപ്പിക്കാനോ അവരുടെ പ്രീതി പിടിച്ചുപറ്റാനോ നോക്കരുത്. എല്ലാവരേയും സുഖിപ്പിക്കല്‍ എന്നത് അനാവശ്യ കാര്യമാണ്.

ആദ്ധ്യാത്മിക വഴിയില്‍ മുന്നേറാന്‍ പഴയ ആചാര സമ്പ്രദായങ്ങള്‍ക്ക് മാറ്റം വരണം. നേരിന്റെ വഴി തന്നെ നടക്കണം.

ദേഹാഭിമാനം വെടിയണം. ദേഹത്തിന് അടിമയായി കഴിയുന്നതാണ് ദേഹാനുവര്‍ത്തനം. ശരീര പോഷണത്തില്‍ മാത്രം തല്‍പ്പരരായി കഴിയുന്നത് ഒട്ടും ഭൂഷണമല്ല. .

സൗന്ദര്യ  ആരോഗ്യ സംരക്ഷണത്തിനായും രോഗം വന്നാല്‍ ചികിത്സിച്ച് സുഖപ്പെടുത്തിയും രോഗമില്ലാത്തപ്പോള്‍ വിഷയ സുഖങ്ങളില്‍ മുഴുകി ആരോഗ്യം കളഞ്ഞും നമ്മുടെ വിലപ്പെട്ട ജീവിതകാലം കളയുകയാണ്. വിവേകശൂന്യമായ ഈ പോക്ക് ഇനിയെങ്കിലും  നിര്‍ത്തണം. വകതിരിവോടെ ജീവിക്കുക തന്നെ വേണം.

ശാസ്ത്രം പറയുന്നതിന്റെ പൊരുള്‍ അറിയാതെ ശാസ്ത്രത്തിന്റെ പേര് പറഞ്ഞ് ചടങ്ങുകളും മറ്റും അന്ധമായി അനുഷ്ഠിക്കുന്നത് ശരിയല്ല. നിരവധി കര്‍മ്മ കലാപങ്ങളില്‍ പെട്ട് പോകുന്നത് കഷ്ടമാണ്. കര്‍മ്മ ചോദനാപരമായ ശാസ്ത്രങ്ങളെ പിന്തുടരേണ്ടതില്ല.  

ഇവ  വെടിഞ്ഞാല്‍ പിന്നെ എന്ത് ചെയ്യണം? ‘സ്വാദ്ധ്യാസ അപനയം കുരു’. സ്വന്തം അദ്ധ്യാസത്തെ ഇല്ലാതാക്കുകയാണ് വേണ്ടത്. ആത്മാവല്ലാത്ത ശരീരം മുതലായവയെ ആത്മാവെന്നുള്ള തെറ്റിദ്ധാരണകളയണം.

ലോകവും ദേഹവും ശാസ്ത്രവും പൂര്‍ണമായും ഒഴിവാക്കണമെന്നല്ല. അവയെ വേണ്ട അളവില്‍ മാത്രം ഉപയോഗിക്കുക. എന്തായാലും ഇവ മൂന്നും എല്ലാവര്‍ക്കും പ്രത്യേകിച്ച് സാധകര്‍ക്ക് ആപത്തിനെയുണ്ടാക്കുന്നതാണ്.

ഈ മൂന്ന് അനുവര്‍ത്തനങ്ങളും നീക്കിയാല്‍ നമ്മിലെ മറ്റ് വാസനകളും നീങ്ങും. ഏഷണാത്രയ ത്യാഗമായി മൂന്ന് അനുവര്‍ത്തന വെടിയലിനെയും വാസനകളെ വെടിയലിനെയും പറയുന്നു. എന്നിട്ട് അദ്ധ്യാസത്തെയും അഹന്താ മമതകളേയും നശിപ്പിക്കണം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

Kerala

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

Kerala

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

Kerala

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

News

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

വനവാസികളുടെ ‘ഊര് ‘ തിരികെ നല്‍കുന്നു; ‘ഉന്നതി’ വേണ്ട, ഊരിലേക്ക് മടക്കം

ഹിമാചലിലെ ചമ്പ ജില്ലയിൽ സ്വകാര്യ ബസ് മറിഞ്ഞ് 8 പേർ മരിച്ചു ; 10 പേർക്ക് പരിക്ക്

ജെം പോര്‍ട്ടലിന് നാളെ പത്തു വര്‍ഷം പൂര്‍ത്തിയാകുന്നു

ഇടിച്ചു നേടിയ ഏഴ് സ്വര്‍ണ്ണങ്ങള്‍ ഇനി ഏഷ്യന്‍ പോര്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.