Monday, May 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെപിസിസിയുടെ ലിസ്റ്റ് ഡിസിസി വെട്ടിനിരത്തി; സംസ്ഥാന നേതൃത്വം പിന്തുണക്കുന്നവര്‍ കണ്ണൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളാകും; കോണ്‍ഗ്രസ്സില്‍ തമ്മിലടി

ജില്ലാ പഞ്ചായത്ത് ചെമ്പിലോട് ഡിവിഷനില്‍ യുഡിഎഫിലെ മുസ്ലിംലീഗ് സ്ഥാനാര്‍ഥിക്കെതിരെ ലീഗ് മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിമത സ്ഥാനാര്‍ഥിയായി രംഗത്തുണ്ട്. കണ്ണൂര്‍ കോര്‍പ്പറേഷനില്‍ അഞ്ച് ഡിവിഷനിലാണ് യുഡിഎഫ് വിമതര്‍ ശക്തമായി രംഗത്തുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2020, 10:14 am IST
in Kerala

കണ്ണൂര്‍: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ ചിത്രം തെളിഞ്ഞതോടെ കണ്ണൂര്‍ ജില്ലയില്‍ കോര്‍പ്പറേഷനിലടക്കം വിവിധ ഭാഗങ്ങളില്‍ വിമത ഭീഷണിയില്‍ ആടിയുലഞ്ഞ് യുഡിഎഫ്. ജില്ലാ പഞ്ചായത്തിലും കോര്‍പ്പറേഷനിലും നഗരസഭകളിലും ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിലുമെല്ലാം നിരവധി വിമത സ്ഥാനാര്‍ത്ഥികളാണ് പത്രിക പിന്‍വലിക്കാനുള്ള സമയത്തിന് ശേഷവും മത്സര രംഗത്തുള്ളത്. ഒട്ടുമിക്ക വിമത സ്ഥാനാര്‍ത്ഥികളും ഔദ്യോഗിക യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് കടുത്ത വെല്ലുവിളിയുയര്‍ത്തിയാണ് രംഗത്തുള്ളത്.

കെപിസിസി നിര്‍ദേശിച്ച സ്ഥാനാര്‍ഥികളെ കണ്ണൂരിലെ ഡിസിസി നേതൃത്വം വെട്ടിയത് സംബന്ധിച്ചും ജില്ലയിലെ യുഡിഎഫില്‍ പ്രതിസന്ധി ഉയര്‍ന്നിരിക്കുകയാണ്. കെപിസിസിക്ക് മുന്നേ ഡിസിസി നിശ്ചയിച്ച സ്ഥാനാര്‍ഥികള്‍ക്ക് പാര്‍ട്ടി ചിഹ്നവും നല്‍കി. ഇതോടെ കെപിസിസി സ്ഥാനാര്‍ഥികള്‍ വിമതരായി മാറി.  സ്വതന്ത്രവേഷത്തിലാണ് കെപിസിസി നിര്‍ദ്ദേശിച്ച സ്ഥാനാര്‍ത്ഥികള്‍ ജനവിധി തേടുന്നത്. ഏതാണ് ഔദ്യോഗിക സ്ഥാനാര്‍ത്ഥിയെന്ന് തിരിച്ചറിയാതെ അണികള്‍ അങ്കലാപ്പിലായി. ഇരിക്കൂര്‍ ബ്ലോക്കിലെ നുച്യാട് ഡിവിഷന്‍, തലശേരി നഗരസഭയിലെ തിരുവങ്ങാട്, പയ്യാവൂര്‍ പഞ്ചായത്തിലെ കണ്ടകശേരി എന്നിവിടങ്ങളില്‍ ഡിസിസിക്കും കെപിസിസിക്കും വെവ്വേറെ സ്ഥാനാര്‍ഥികളാണ് വോട്ടുതേടുന്നത്. ഡിസിസി നേതൃത്വം കെപിസിസിയേക്കാള്‍ വലിയ അധികാര കേന്ദ്രമായത് ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ ശക്തമായ ചേരിതിരിവിന് കാരണമായി.  

ജില്ലാ പഞ്ചായത്ത് ചെമ്പിലോട് ഡിവിഷനില്‍ യുഡിഎഫിലെ മുസ്ലിംലീഗ് സ്ഥാനാര്‍ഥിക്കെതിരെ ലീഗ് മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിമത സ്ഥാനാര്‍ഥിയായി രംഗത്തുണ്ട്. കണ്ണൂര്‍ കോര്‍പ്പറേഷനില്‍ അഞ്ച് ഡിവിഷനിലാണ് യുഡിഎഫ് വിമതര്‍ ശക്തമായി രംഗത്തുള്ളത്. കാനത്തൂര്‍, തായത്തെരു, തെക്കീബസാര്‍, ആലിങ്കീല്‍, ചാലാട് എന്നിവിടങ്ങളിലാണ് വിമത സ്ഥാനാര്‍ത്ഥികള്‍ യുഡിഎഫിന് ഭീഷണിയായത്. ആലിങ്കീല്‍ ഡിവിഷനില്‍ മുന്‍ ഡെപ്യൂട്ടി മേയര്‍ പി.കെ. രാഗേഷിനെതിരെ കെപിസിസി വര്‍ക്കിങ് പ്രസിഡന്റും എംപിയുമായ കെ. സുധാകരന്റെ മരുമകന്‍ തന്നെ വിമതനായെത്തി. വളപട്ടണം പഞ്ചായത്തിലാണെങ്കില്‍ കോണ്‍ഗ്രസും ലീഗും നേരിട്ടേറ്റുമുട്ടുന്നു.

ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ നുച്യാട് ഡിവിഷന്‍, പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ കോളയാട് ഡിവിഷന്‍, തളിപ്പറമ്പ് നഗരസഭയിലെ പാളയാട് വാര്‍ഡ്, പൂക്കോത്ത്‌തെരു, നേതാജി എന്നീ വാര്‍ഡുകളിലും ഔദ്യോഗിക സ്ഥാനാര്‍ഥികള്‍ക്കെതിരെ വിമതരുണ്ട്. പയ്യന്നൂര്‍ നഗരസഭയിലും ചെറുപുഴ, നടുവില്‍, കീഴല്ലൂര്‍, കണിച്ചാര്‍, പേരാവൂര്‍ തുടങ്ങി നിരവധി പഞ്ചായത്തുകളിലും വിമതര്‍ പിന്മാറാതെ മത്സരരംഗത്ത് സജീവമായതോടെ കണ്ണൂരിലെ യുഡിഎഫ് നേതൃത്വവും അണികളും ഒരുപോലെ ആശയക്കുഴപ്പത്തിലാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മമ്മൂട്ടി, തിരുവിഴ ജയശങ്കര്‍, ഡോ.എന്‍. രാധാകൃഷ്ണന്‍ എന്നിവര്‍ ഓണററി ഡോക്ടറേറ്റ് സമ്മാനിച്ചു

Kerala

സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ രോ​ഗി​ക​ളെ നി​ല​ത്തു കി​ട​ത്താ​ൻ പാ​ടി​ല്ല; ആ​രോ​ഗ്യ​മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ

India

പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന്‌ ജമിയത്ത് ഉലമ ഇ ഹിന്ദ്; പിന്തുണച്ച് കൂടുതല്‍ മുസ്ലിം സംഘടനകള്‍

Kerala

‘മുനമ്പം ഭൂമി വഖഫ് സ്വത്താണെന്നതിൽ തർക്കമില്ല’; സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ കെ.എസ് ഹംസ

Kerala

സ്കൂ​ൾ കു​ട്ടി​ക​ൾ​ക്ക് ല​ഹ​രി വി​ൽ​പന; തൃ​ശൂ​രി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ

പുതിയ വാര്‍ത്തകള്‍

നടപടികളിൽ പിഴച്ചുതന്നെ വി.ഡി. സതീശൻസർക്കാരിന്റെയും പോക്ക്

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് കുതിപ്പ്; ഗ്രാമിന് വില 15,000നടുത്ത്

ആൾക്കൂട്ട ആക്രമണത്തിൽ അട്ടപ്പാടിയിലെ മധു കൊല്ലപ്പെട്ട കേസിൽ ഒന്നാം പ്രതിയെ വെറുതെവിട്ടു; ശിക്ഷാവിധി ഉടൻ

വ​നി​ത-​ശി​ശു​ക്ഷേ​മ വ​കു​പ്പ് ജീ​വ​ന​ക്കാ​രെ പൂ​ട്ടി​യി​ട്ട് മ​ർ​ദി​ച്ച സം​ഭ​വം; സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി പി​ടി​യി​ൽ

ബലിപെരുന്നാളുമായി ബന്ധപ്പെട്ട് നൽകുന്ന ബലികർമങ്ങളിൽ പശുവിനെ ഉപയോഗിക്കരുതെന്ന് ഉലമ ബോർഡ്

കേജ്‌രിവാൾ അത് ചെയ്തില്ല, ദൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത അവർക്ക് വെളിച്ചം കൊടുത്തു, നേരിട്ടിടപെട്ട്

ദുരൂഹതയൊഴിയാതെ ട്വിഷ ശർമ്മയുടെമരണം; രണ്ടാം പോസ്റ്റ്‌മോർട്ടത്തിന് പിന്നാലെ മൃതദേഹം സംസ്കരിച്ചു

‘പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറിനില്‍ക്കാന്‍ തയ്യാർ, ജനറൽ സെക്രട്ടറി ‘അമ്മ ഓഫീസിൽ നടക്കുന്ന ഒരു കാര്യവും അറിയിക്കാറില്ല’- കുക്കുവിനെതിരെ ശ്വേത

സിബിഎസ്ഇ ഉത്തര പേപ്പറിന്റെ പകർപ്പിന് അപേക്ഷിക്കാൻ സമയം നീട്ടി

മെയ് മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ: 3000 രൂപ ഇല്ലെന്ന് സൂചന, ആകാംക്ഷയോടെ ജനങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.