Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കോവിഡ്: ജയിലിൽ തടവുകാരോട് കടുത്ത മനുഷ്യാവകാശ ലംഘനം, പന്ത്രണ്ട് അടി മാത്രം വിസ്തീർണ്ണമുള്ള മുറിയിൽ 7 പേർ

കൊറോണ വ്യാപനം ഇന്ത്യയിൽ ആരംഭിച്ചതോടെ കഴിഞ്ഞ ഏപ്രിൽ 12 നാണ് തടവുകാർക്ക് പരോൾ അനുവദിച്ചത്. അന്ന് വളരെ ചെറിയൊരു ശതമാനം ജനങ്ങൾക്ക് മാത്രമേ കോവിഡ് ബാധ ഉണ്ടായിരുന്നുള്ളു.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Nov 26, 2020, 07:48 am IST
inKerala

കണ്ണൂർ : കൊറോണാ വ്യാപനം തുടങ്ങിയ ആദ്യ ഘട്ടത്തതിൽ പരോൾ അനുവദിക്കുകയും ഇലക്ഷന്റെ പേരിൽ ജയിലിലേക്ക് തിരിച്ചു വിളിക്കുകയും ചെയ്ത തടവുകാരോട് ജയിലധികൃതർ കടുത്ത മനുഷ്യാവകാശ ലംഘനം കാണിക്കുന്നതായി തടവുകാർ. 

കൊറോണ വ്യാപനം ഇന്ത്യയിൽ ആരംഭിച്ചതോടെ കഴിഞ്ഞ ഏപ്രിൽ 12 നാണ് തടവുകാർക്ക് പരോൾ അനുവദിച്ചത്. അന്ന്  വളരെ ചെറിയൊരു ശതമാനം ജനങ്ങൾക്ക് മാത്രമേ കോവിഡ് ബാധ ഉണ്ടായിരുന്നുള്ളു. പോസിറ്റിവ് നിരക്കിൽ ഏറ്റവും പിന്നിലായിരുന്നു അന്ന് കേരളം. എന്നാൽ പോസിറ്റിവ് നിരക്ക് ഏറ്റവും ഉയർന്നു നിൽക്കുന്ന സമയത്താണ് തിരഞ്ഞെടുപ്പിന്റെ പേരിൽ ഈ മാസം 3 ന്  പരോൾ റദ്ദാക്കിക്കൊണ്ട് തടവുകാരെ ജയിലിലേക്ക് തിരിച്ചു പ്രവേശിപ്പിച്ചത്. 

സെൻട്രൽ ജയിലിൽ നിന്നും ഇവരെ അന്ന് തന്നെ തലശ്ശേരി സബ് ജയിലിൽ കോറന്റൈനിലേക്ക് മാറ്റി. ആസമയത്തു അവിടെ ഉണ്ടായിരുന്ന റിമാൻഡ് തടവുകാരെ മാറ്റി അവിടേക്കു ഇവരെ പ്രവേശിപ്പിക്കുകയായിരുന്നു. അണുനശീകരണമോ യാതൊരു വിധ ശുചീകരണപ്രവർത്തിയോ ഈ സമയത്തു നടത്തിയിരുന്നില്ല . അവിടെ അതുവരെ ഉണ്ടായിരുന്നവർ ഉപയോഗിച്ച പഴയ പായയും പാത്രങ്ങളും അഴുക്കുപിടിച്ച മുഷിഞ്ഞ തുണികളും മാത്രമാണ് ഉണ്ടായിരുന്നത്.  

പത്ത് പന്ത്രണ്ട് അടി  മാത്രം വിസ്തീർണ്ണമുള്ള മുറിയിൽ 7 പേരെയാണ് പ്രവേശിപ്പിച്ചത്. വാതിലില്ലാത്ത ദുർഗന്ധം വമിക്കുന്ന ഒരു കക്കൂസും മാത്രമാണ് മുറിക്കുള്ളിൽ ഉണ്ടായിരുന്നത്. ഇതിൽ വെള്ളമല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല. 34 പേരാണ് ഒരു സൗകര്യവുമില്ലാത്ത സബ് ജയിലിൽ മൃഗങ്ങളെ പോലെ കഴിയേണ്ടി വന്നത്. തൊട്ടുരുമ്മി കഴിയേണ്ടി വന്നിരുന്നതിനാൽ 24 മണിക്കൂറും മാസ്ക് ഉപയോഗിക്കേണ്ടിയും വന്നു. മൂന്നാം തീയതി പ്രവേശിപ്പിച്ച തടവുകാർക്ക് കോവിഡ് ടെസ്റ്റ് നടത്തുന്നത് 10 നാണ് . അപ്പോഴേക്കും 34 പേരിൽ 22 പേർക്ക് കൊറോണാ ബാധ ഉണ്ടായിക്കഴിഞ്ഞിരുന്നു. രണ്ട് ജയിൽ ഉദ്യോഗസ്ഥർക്കും രോഗ ബാധ ഉണ്ടായി. 

കോവിഡ്  ബാധ ഉണ്ടായതിനു ശേഷമാണ് വീട്ടുകാരെ അധികൃതർ വിവരം അറിയിക്കുന്നത്. ഇവർ എത്തിച്ചുതന്ന സോപ്പും സാനിറ്റയ്‌സറുമാണ് രോഗ പ്രതിരോധത്തിനായി ഉപയോഗിക്കാൻ അകെ ഉണ്ടായിരുന്നത്. പതിനേഴാം തീയതി  രണ്ടാമത് ടെസ്റ്റ് നടത്തുമ്പോഴേക്കും ബാക്കിയുള്ള 8 പേർക്കും രോഗ ബാധ ഉണ്ടായിക്കഴിഞ്ഞരുന്നു. ഇതിനിടയിൽ ഭക്ഷണം പാകം ചെയ്തുതന്ന കിച്ചണിൽ ഉണ്ടായിരുന്ന ആൾക്കും കോവിഡ് ബാധിച്ചതായി അറിയാൻ കഴിഞ്ഞു. രോഗം വന്ന എല്ലാവരെയും അഞ്ചരക്കണ്ടി മെഡിക്കൽ കൊളേജിലേക്കാണ് മാറ്റിയത്.  

ജയിലിൽ യാതൊരു സുരക്ഷാ ക്രമീകരണങ്ങളോ  ആവശ്യമായ സൗകര്യങ്ങളോ ഒരുക്കാതെ വെറും മൃഗങ്ങളെ പോലെയാണ് അധികൃതർ പാർപ്പിച്ചത്. ഒരാളിൽ നിന്നും വെറും ആറിഞ്ച് മാത്രം അകലം പാലിച്ചു കിടക്കേണ്ടി വന്നിരുന്നതിനാൽ ഉറങ്ങുമ്പോൾ പോലും മാസ്ക് ധരിക്കേണ്ടിവന്നു . രോഗാവസ്ഥയിൽ ആയിട്ടും ഭക്ഷണ  ക്രമത്തിൽ യാതൊരു മാറ്റവും വരുത്താൻ തയ്യാറായില്ല. ആശുപത്രിയിൽ നിന്നും തിരികെ ജയിലിലേക്ക് മാറ്റിയാൽ തങ്ങളുടെ ആരോഗ്യവും ജീവനും തന്നെ അപകടത്തിലാവാൻ സാദ്ധ്യതയുണ്ടെന്ന ആശങ്കയിലാണ് തടവുകാർ.

Tags: covidജയില്‍Prison
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡി ആന്റോ അഗസ്റ്റിന്റെ വീട്ടിലെ മദ്യശേഖരം: 10 വര്‍ഷം തടവുശിക്ഷ കിട്ടാവുന്ന കുറ്റം

Kerala

12കാരിയെ ഭീഷണിപ്പെടുത്തി പലയിടങ്ങളിലെത്തിച്ച് പീഡിപ്പിച്ചയാള്‍ക്ക് മുപ്പത്തൊന്നരവര്‍ഷം കഠിനതടവ്

Kerala

12 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കളരിഗുരുവിന് 17 വര്‍ഷം കഠിനതടവ്

Kerala

ഇഡ്ഡലിക്കൊപ്പം സാമ്പാർ കൂടുതൽ നൽകിയില്ല; കണ്ണൂർ ജയിലിൽ സഹതടവുകാരനെ കുത്തിപ്പരിക്കേൽപ്പിച്ചു

പുതിയ വാര്‍ത്തകള്‍

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.