Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗസറ്റില്‍ വിജ്ഞാപനം ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ഒരു നിയമം പിന്‍വലിക്കുന്നത് ചരിത്രത്തിലാദ്യം; ഗവര്‍ണര്‍ സര്‍ക്കാരിന്റെ വിശദീകരണം തേടും

പോലീസ് നിയമ ഭേദഗതി നടപ്പാക്കും മുന്‍പ് പോലീസ് ആസ്ഥാനത്തെ ലീഗല്‍ സെല്ലില്‍നിന്ന് നിയമോപദേശം തേടണമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഇന്നലെ രാവിലെ സര്‍ക്കുലര്‍ ഇറക്കിയിരുന്നു. 118 എ വകുപ്പനുസരിച്ച് കേസെടുക്കാന്‍ പരാതികള്‍ ലഭിക്കാനിടയുള്ളതിനാലായിരുന്നു സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ അടക്കമുള്ളവര്‍ക്ക് ഡിജിപി സര്‍ക്കുലറിലൂടെ നിര്‍ദേശം നല്‍കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2020, 01:23 pm IST
in Kerala

തിരുവനന്തപുരം: പോലീസ് നിയമത്തില്‍  ഭേദഗതി വരുത്തി മാധ്യമങ്ങള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരാനുള്ള ഓര്‍ഡിനന്‍സ് പിന്‍വലിക്കാന്‍   പ്രത്യേക മന്ത്രിസഭാ യോഗം തീരുമാനിച്ചു.   ഏറെ വിവാദങ്ങള്‍ക്കൊടുവില്‍, നാണം കെട്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്റെയും  സര്‍ക്കാരിന്റെയും തീരുമാനം. ചരിത്രത്തിലാദ്യമാണ് ഗസറ്റില്‍ വിജ്ഞാപനം വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രത്യേക  മന്ത്രിസഭാ യോഗം ചേര്‍ന്ന് ഒരു നിയമം പിന്‍വലിക്കുന്നത്. നിയമ ഭേദഗതി റദ്ദാക്കിയുള്ള റിപ്പീലീങ് ഉത്തരവ് ഉടനെ പുറത്തിറങ്ങും.

ഓര്‍ഡിനന്‍സ് തള്ളാനുള്ള  ആവശ്യവുമായി എത്തുമ്പോള്‍  ഗവര്‍ണര്‍ വിശദീകരണം തേടുമെന്നുറപ്പാണ്. മാധ്യമങ്ങള്‍ക്ക് മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്ന പോലീസ് ആക്ട് ഭേദഗതിയോട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്  യോജിപ്പുണ്ടായിരുന്നില്ലെന്നാണ് സൂചന. ഒരു മാസം പിടിച്ചുവച്ച ശേഷമാണ് ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പിട്ടത്. രണ്ടു ദിവസത്തിനകം ഓര്‍ഡിനന്‍സ് പിന്‍വലിച്ചത് എന്തിനാണെന്ന് ഗവര്‍ണര്‍ക്ക് ഇനി സര്‍ക്കാരിനോട് വിശദീകരണം തേടാം. ഇത് സര്‍ക്കാരിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കും.  

ഓര്‍ഡിനന്‍സ് പിന്‍വലിക്കാന്‍ സര്‍ക്കാരിന് മുന്നില്‍ മൂന്നു വഴികളാണ് ഉണ്ടായിരുന്നത്. ഒന്നാമത്തേത്, അനുച്ഛേദം 203 രണ്ട് പ്രകാരം നിയമസഭ തുടങ്ങുന്നത് മുതല്‍ ആറാഴ്ച വരെ ഗവര്‍ണര്‍ ഒപ്പിട്ട ഓര്‍ഡിനന്‍സിന് നിയമ പ്രാബല്യമുണ്ട്. ആറാഴ്ചകള്‍ക്കുള്ളില്‍ ബില്‍ കൊണ്ടുവന്ന് നിയമമാക്കിയില്ലെങ്കില്‍ ഓര്‍ഡിനന്‍സ് റദ്ദാകും. രണ്ടാമത്തേത് ഓര്‍ഡിനന്‍സ് അംഗീകരിക്കേണ്ടതില്ലെന്ന് പ്രമേയം അവതരിപ്പിച്ച് നിയമസഭയില്‍ പാസാക്കാം. ഫെബ്രുവരിയിലേ ഇനി നിയമസഭ ഉള്ളു. മൂന്നാമത്തേത്, മന്ത്രിസഭയുടെ ശുപാര്‍ശ പ്രകാരം ഗവര്‍ണര്‍ക്ക് ഓര്‍ഡിനന്‍സ് പിന്‍വലിച്ച് ഉത്തരവിറക്കാം. ഇതാണ് സര്‍ക്കാര്‍ ഇപ്പോള്‍ നടപ്പാക്കുന്നത്.

ഓര്‍ഡിനന്‍സ് നടപ്പാക്കാന്‍ ഉദ്ദേശ്യമില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തട്ടിപ്പാണെന്ന ആരോപണം പ്രതിപക്ഷ പാര്‍ട്ടികള്‍ കഴിഞ്ഞ ദിവസം തന്നെ ഉന്നയിച്ചിരുന്നു. ഓര്‍ഡിനന്‍സ് റദ്ദ് ചെയ്യാനുള്ള തീരുമാനം വൈകുംതോറും സര്‍ക്കാരും സിപിഎമ്മും രാഷ്‌ട്രീയമായി ഏറെ സമ്മര്‍ദ്ദത്തിലുമായി. സിപിഎമ്മിലും  നിയമത്തിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നു. അടിയന്തരമായി നിയമം പിന്‍വലിക്കാന്‍ സീതാറം യെച്ചൂരിയും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഇതോടെയാണ് ഇന്നലെ തന്നെ മന്ത്രിസഭാ യോഗം കൂടി തീരുമാനമെടുത്തത്.  

പോലീസ് നിയമ ഭേദഗതി നടപ്പാക്കും മുന്‍പ് പോലീസ് ആസ്ഥാനത്തെ ലീഗല്‍ സെല്ലില്‍നിന്ന് നിയമോപദേശം തേടണമെന്ന് ഡിജിപി  ലോക്‌നാഥ് ബെഹ്‌റ ഇന്നലെ രാവിലെ സര്‍ക്കുലര്‍ ഇറക്കിയിരുന്നു. 118 എ വകുപ്പനുസരിച്ച് കേസെടുക്കാന്‍ പരാതികള്‍ ലഭിക്കാനിടയുള്ളതിനാലായിരുന്നു സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ അടക്കമുള്ളവര്‍ക്ക് ഡിജിപി സര്‍ക്കുലറിലൂടെ നിര്‍ദേശം നല്‍കിയത്.

Tags: Pinarayi VijayanArif Mohammad Khan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തെലങ്കാനയിലെ അഴിമതിയിലൂടെ സമ്പാദിക്കുന്ന പണം: കവിത

Kerala

ഡിയർ ശ്രീ രേവന്ത് റെഡ്ഡി; അസഭ്യ പ്രയോഗത്തിൽ മലക്കം മറിഞ്ഞ് പിണറായി വിജയൻ, നേട്ടങ്ങൾ വിവരിച്ച് കത്ത്

Kerala

‘ഡാഷ് മോനെ രേവന്താ മറുപടി വരുന്നുണ്ട്‘; രേവന്ത് റെഡ്ഡിക്കെതിരെ അസഭ്യ പ്രയോഗവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

Kerala

മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും ചര്‍ച്ച വികസന മുരടിപ്പ്

പുതിയ വാര്‍ത്തകള്‍

CCTV camera installed on wall of the building. Scan the area for surveillance purposes. Can be used background in security work. 3D Render

ഗുരുവായൂരിലെ സ്ട്രോങ് റൂമിൽ സിസിടിവി ക്യാമറ നിലച്ചു; പ്രവർത്തനരഹിതമായത് ഒരു മണിക്കൂർ നേരം, അന്വേഷണം ആവശ്യപ്പെട്ട് എൻഡിഎ സ്ഥാനാർത്ഥി

നിതിൻ രാജിന്റെ കുടുംബം കോളേജിൽ; പൊട്ടിക്കരഞ്ഞ് അച്ഛൻ രാജൻ, 10 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആക്ഷൻ കൗൺസിൽ

മമതയ്‌ക്ക് യാത്രപറയാറായി, അടുത്ത ബംഗാൾ സർക്കാർ ബിജെപിയുടേത്: അമിത് ഷാ

മൂർദ്ദാബാദും സിന്ദാബാദുമല്ല നമ്മുടെ പാരമ്പര്യം: ഗവർണർ

ശബരിമല യുവതീ പ്രവേശനം; അവിശ്വാസികൾക്ക് ആചാരങ്ങൾ ചോദ്യം ചെയ്യാൻ അവകാശമില്ല: ജസ്റ്റിസ് നാഗരത്ന

ശ്രീശങ്കരനും ശ്രീചക്രവും: അദ്വൈത ദർശനത്തിലെ താന്ത്രിക രഹസ്യം

പഹൽഗാം: ഒരു വർഷമാകുന്നു; നീതി നടപ്പാക്കിയെന്ന് ഓർമ്മിപ്പിച്ച് സൈന്യം

അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള, കെ.ഡി. ഹരികുമാര്‍

‘അമ്മമലയാളം’ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ഭൂട്ടാനിൽ നിന്നും ആഡംബരവാഹനങ്ങൾക്ക് പുറമേ വ്യാപക സിഗരറ്റ് കള്ളക്കടത്തും; ഭാരതത്തിലെത്തിയത് ആയിരം കോടിയുടെ വ്യാജസിഗരറ്റ്

എയിംസുകള്‍, ജിപ്‌മെര്‍, നിംഹാന്‍സ്, ശ്രീചിത്ര അടക്കം ദേശീയ സ്ഥാപനങ്ങളില്‍ മെഡിക്കല്‍ പിജി പ്രവേശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.