Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Editorial

അഴിമതിവാഴ്ചയുടെ അരമന രഹസ്യങ്ങള്‍

പിണറായി വിജയന്റെ സത്യസന്ധത ചോദ്യം ചെയ്യപ്പെടുന്നു. സിപിഎമ്മിന്റെ അഴിമതിവിരുദ്ധ മുഖംമൂടി അഴിഞ്ഞുവീഴുകയുമാണ്.അധികാരത്തിനുവേണ്ടി വിരുദ്ധ ചേരികളില്‍നിന്ന് മത്സരിക്കുന്ന ഇടതുജനാധിപത്യ മുന്നണിയും ഐക്യ ജനാധിപത്യമുന്നണിയും അഴിമതിയുടെ കാര്യത്തില്‍ ഒറ്റക്കെട്ടാണെന്ന് ഓരോ ദിവസം ചെല്ലുന്തോറും കൂടുതല്‍ വ്യക്തമായി വരികയാണ്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Nov 25, 2020, 05:00 am IST
inEditorial

അധികാരത്തിനുവേണ്ടി വിരുദ്ധ ചേരികളില്‍നിന്ന് മത്സരിക്കുന്ന ഇടതുജനാധിപത്യ മുന്നണിയും ഐക്യ ജനാധിപത്യമുന്നണിയും അഴിമതിയുടെ കാര്യത്തില്‍ ഒറ്റക്കെട്ടാണെന്ന് ഓരോ ദിവസം ചെല്ലുന്തോറും കൂടുതല്‍ വ്യക്തമായി വരികയാണ്. കെ.എം. മാണിക്കെതിരായ ബാര്‍ കോഴ കേസ് അട്ടിമറിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബാര്‍ അസോസിയേഷന്‍ നേതാവ് ബിജു രമേശ് നടത്തിയ വെളിപ്പെടുത്തല്‍ തങ്ങളുടെ ഭരണകാലത്തെ അഴിമതികള്‍  ഒതുക്കിത്തീര്‍ക്കാന്‍ ഇടതു-വലതു മുന്നണികള്‍ ഒത്തുകളികള്‍ നടത്തുന്നത് എത്ര ലാഘവബുദ്ധിയോടെയാണെന്ന് കാണിച്ചുതരുന്നു. ബാര്‍ കോഴ കേസില്‍ പ്രതിയായ മാണി മുഖ്യമന്ത്രി പിണറായിയുടെ വീട്ടില്‍ പ്രഭാത ഭക്ഷണത്തിനെത്തിയതോടെ കേസ് ആവിയായിപ്പോവുകയായിരുന്നുവെന്നാണ് ബിജു രമേശ് പറഞ്ഞിരിക്കുന്നത്. മാണിയുടെ അപേക്ഷ പരിഗണിച്ച് കേസ് അവസാനിപ്പിക്കാന്‍ പോലീസിന് പിണറായി അപ്പോള്‍ തന്നെ നിര്‍ദ്ദേശം നല്‍കുകയായിരുന്നുവത്രേ. അന്നത്തെ കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയും മുന്‍ മന്ത്രി കെ.ബാബുവുമടക്കം കോഴ കൈപ്പറ്റിയതിന്റെ വിവരങ്ങളും ബിജു രമേശ് വെളിപ്പെടുത്തിയിട്ടുണ്ട്. ഇത് വെറും കെട്ടുകഥയല്ല. ബാര്‍ കോഴയുമായി ബന്ധപ്പെട്ട ഉള്ളറ രഹസ്യങ്ങള്‍ അറിയാവുന്ന ബിജുവിന്റെ വാക്കുകള്‍ അവിശ്വസിക്കേണ്ടതില്ല.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന് അധികാര തുടര്‍ച്ച ലഭിക്കാതെ പോയതിന്റെ മുഖ്യ കാരണങ്ങളിലൊന്ന് ബാര്‍ കോഴ കേസായിരുന്നു. യുഡിഎഫ് ഭരണകാലത്ത് മദ്യനിരോധനം വേണമെന്ന ആവശ്യം ഉയര്‍ത്തിയ വി.എം. സുധീരനെ കടത്തിവെട്ടാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടച്ചുപൂട്ടിയ ബാറുകള്‍ തുറന്നു നല്‍കാമെന്നേറ്റ് ബാറുടമകളില്‍നിന്ന് ധനമന്ത്രിയായിരുന്ന മാണി അടക്കമുള്ളവര്‍ കോടികള്‍ കോഴ വാങ്ങിയെന്നായിരുന്നു ആരോപണം. കോഴപ്പണം കൈപ്പറ്റാന്‍ മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നുവരെ ആക്ഷേപമുയര്‍ന്നു. മന്ത്രിസ്ഥാനം രാജിവയ്‌ക്കാതിരുന്ന കെ.എം.മാണിയെ കോഴ മാണിയെന്നും, തിരുവനന്തപുരം മൃഗശാലയിലെ കാണ്ടാമൃഗത്തെക്കാള്‍ തൊലിക്കട്ടിയുള്ളയാളെന്നുമാണ് അന്ന് പ്രതിപക്ഷമായിരുന്ന സിപിഎം പരിഹസിച്ചത്. മാണി ബജറ്റ് അവതരിപ്പിക്കുന്നതു തടയാന്‍ നിയമസഭ തല്ലിത്തകര്‍ക്കുകയും ചെയ്തു. അധികാരം കിട്ടിയപ്പോള്‍ ഇതേ ആളുകളാണ് മാണിക്കെതിരായ കേസ് അട്ടിമറിച്ചതെന്നു വരുമ്പോള്‍ യാതൊരു മടിയുമില്ലാതെ ജനവഞ്ചന നടത്തുകയാണ് ഇക്കൂട്ടരെന്ന് തെളിയുന്നു. മുന്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയും മറ്റും ആരോപണവിധേയരായ സോളാര്‍ അഴിമതിക്കേസിലും ഇങ്ങനെയൊക്കെത്തന്നെയാണ് സംഭവിച്ചതെന്ന് ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ. ഇടതു-വലതു മുന്നണികള്‍ പുറമേക്കു പ്രകടിപ്പിക്കുന്ന രാഷ്‌ട്രീയ എതിര്‍പ്പുകള്‍ വെറും തട്ടിപ്പാണെന്നും അഴിമതിക്കേസുകളിലെ ഒത്തുതീര്‍പ്പുകള്‍ സ്വയം വിളിച്ചു പറയുന്നു. ഇതിന്റെ ഭാഗമാണ് മാണിയുടെ മകന്‍ ജോസ് ഇടതുമുന്നണിയില്‍ എത്തിയിരിക്കുന്നത്.

തന്റെ അടുത്തയാളാണെന്നു പറഞ്ഞ് ആരെങ്കിലും രംഗപ്രവേശം ചെയ്താല്‍ അതും ഒരു അഴിമതിയാണെന്നും, ഇത്തരം അവതാരങ്ങളെ കരുതിയിരിക്കണമെന്നും പറഞ്ഞ് അധികാരമേറ്റയാളാണ് പിണറായി വിജയന്‍. ഇതേ ആളാണ് സംസ്ഥാന രാഷ്‌ട്രീയത്തെ  ഇളക്കിമറിച്ച ഒരു അഴിമതിക്കേസ്, അതില്‍ പ്രതിയായ വ്യക്തിയുടെ ആവശ്യപ്രകാരം അട്ടിമറിച്ചതെന്ന വെളിപ്പെടുത്തല്‍ വളരെ ഗുരുതരമാണ്. അഴിമതിയുടെ കാര്യത്തില്‍ മറ്റ് അവതാരങ്ങള്‍ ആവശ്യമില്ലെന്നും, എല്ലാം താന്‍ തന്നെ ആയിക്കൊള്ളാമെന്നുമായിരിക്കാം പിണറായി ഉദ്ദേശിച്ചത്. പിണറായി വിജയന്റെ സത്യസന്ധത ഇവിടെ ചോദ്യം ചെയ്യപ്പെടുന്നു. സിപിഎമ്മിന്റെ അഴിമതിവിരുദ്ധ മുഖംമൂടി അഴിഞ്ഞുവീഴുകയുമാണ്. ബാര്‍ കോഴ കേസും സോളാര്‍ കേസുമൊക്കെ അട്ടിമറിച്ചതിന്റെ ബലത്തിലാവാം സ്വര്‍ണ കള്ളക്കടത്തും ലൈഫ് മിഷനും കെ-ഫോണും ഇ-ബസുമുള്‍പ്പെടെയുള്ള അഴിമതികള്‍ പിണറായി സര്‍ക്കാര്‍ നടത്തിയത്. പിണറായിയും മറ്റും പ്രതീക്ഷിച്ചതില്‍നിന്ന് വ്യത്യസ്തമായി ഈ അഴിമതികള്‍ക്കെതിരെയുള്ള പ്രതിഷേധം അതിരുവിടുന്നു എന്നുവന്നപ്പോഴാണ് ബാര്‍ കോഴ കേസും സോളാര്‍ കേസുമൊക്കെ പുനരുജ്ജീവിപ്പിക്കുന്നതെന്നു വേണം മനസ്സിലാക്കാന്‍. അഴിമതിയാണ് ഇടതു-വലതു മുന്നണികളുടെ ചാലക ശക്തി.  രണ്ടു കൂട്ടരെയും അധികാരത്തിനു പുറത്തുനിര്‍ത്തുകയെന്നതു മാത്രമാണ് സംസ്ഥാനത്ത് അഴിമതി അവസാനിപ്പിക്കാനുള്ള മാര്‍ഗം. അതിനുള്ള ഇച്ഛാശക്തി ജനങ്ങള്‍ പ്രകടിപ്പിക്കണം. തെരഞ്ഞെടുപ്പുകളില്‍ അത് പ്രതിഫലിക്കുകയും വേണം.

Tags: pinarayiഅഴിമതിcpim
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ചിത്രം: ജനം ടിവിയോട് കടപ്പാട്‌
Kerala

പിണറായിയെ ‘കാണാനില്ല’; ഇഡി വീട്ടിൽ സമൻസ് നോട്ടീസ് പതിച്ചു

Kerala

82 വയസുണ്ട് , അറസ്റ്റിന് സാധ്യതയെന്ന് പിണറായി : അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇഡി നോട്ടിസ്

Kerala

‘ഇഡിയെ തുറന്നു കാട്ടാന്‍’ സെമിനാര്‍ , പിണറായിയെ രക്ഷിച്ചെടുക്കാന്‍ സിപിഎമ്മിന്‌റെ അറ്റകൈ പ്രയോഗം!

Kerala

10 വർഷം, പിണറായി വിജയൻ നടത്തിയത് 30 വിദേശയാത്രകൾ ; ഭാര്യ കമലയടക്കം വിമാനക്കൂലി ഇനത്തില്‍ റീഇമ്പേഴ്‌സ് ചെയ്തത് 1.15 കോടി രൂപ

Kerala

സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ പിണറായി അടക്കമുളളവര്‍ അപ്പീല്‍ നല്‍കി, നാളെ പരിഗണിച്ചേക്കും

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പഴയ ബാധ്യതകളും വായ്‌പകളും പുനഃക്രമീകരിക്കും, വാണിജ്യ ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതിൽ വലിയ മുന്നേറ്റം കൈവരിക്കും

രശ്മി സാമന്ത് (ഇടത്ത്) ആര്‍എസ്എസിനെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറംചട്ട (വലത്ത്)

ആർ.എസ്.എസിന്റെ ലക്ഷ്യം വലുതും വിപുലവുമാണ്. അതുകൊണ്ടുതന്നെ, ഈ സംഘടനയ്‌ക്ക് വെറും 100 വയസ്സേ ആയിട്ടുള്ളൂ:രശ്മി സാമന്ത്

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.