Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഗുരുപവനേശന് ഏകാദശി

ദേവഗുരുവും വായുദേവനും ചേര്‍ന്ന് പാതാളാഞ്ജനശിലയില്‍ തീര്‍ത്ത വിഗ്രഹം സ്ഥാപിച്ച ഇടം ഗുരുവായൂരെന്നും പ്രതിഷ്ഠയ്‌ക്ക് ഗുരുവായൂരപ്പന്‍ എന്നും നാമധേയമുണ്ടായെന്ന് ഐതിഹ്യം. ഏകാദശിദിനത്തിലായിരുന്നു പ്രതിഷ്ഠനടത്തിയതെന്നതിനാല്‍ ഈ ദിനം ഗുരുവായൂരപ്പന്റെ പ്രതിഷ്ഠാദിനമായും കണക്കാക്കുന്നു. മഹാാഭാരതയുദ്ധത്തില്‍ കുരുക്ഷേത്രത്തില്‍വച്ച് ഭഗവാന്‍ ശ്രീകൃഷ്ണന്‍ വില്ലാളിവീരനായ അര്‍ജുനന് ഗീത ഉപദേശിച്ചത് ഈദിനത്തിലായിരുന്നു.

കൊടകര ഉണ്ണിbyകൊടകര ഉണ്ണി
Nov 24, 2020, 09:50 pm IST
inSamskriti

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ആണ്ടുവിശേഷങ്ങളില്‍ ഏറെ പ്രധാനപ്പെട്ടതാണ് ഗുരുവായൂര്‍ ഏകാദശി. വൃശ്ചികമാസത്തിലെ വെളുത്തപക്ഷ ഏകാദശിയാണത് .  ഗീതാദിനമായും നാരായണീയസമര്‍പ്പണദിനമായും ഗുരുവായൂര്‍ ഏകാദശി  ആചരിക്കുന്നു. ഗജരാജഅനുസ്മരണവും പഞ്ചരത്‌നകീര്‍ത്തനാലാപനവും ശ്രദ്ധേയമാണ്.  

ദേവഗുരുവും വായുദേവനും ചേര്‍ന്ന് പാതാളാഞ്ജനശിലയില്‍ തീര്‍ത്ത വിഗ്രഹം സ്ഥാപിച്ച ഇടം ഗുരുവായൂരെന്നും പ്രതിഷ്ഠയ്‌ക്ക് ഗുരുവായൂരപ്പന്‍ എന്നും നാമധേയമുണ്ടായെന്ന് ഐതിഹ്യം. ഏകാദശിദിനത്തിലായിരുന്നു പ്രതിഷ്ഠനടത്തിയതെന്നതിനാല്‍ ഈ ദിനം ഗുരുവായൂരപ്പന്റെ പ്രതിഷ്ഠാദിനമായും കണക്കാക്കുന്നു. മഹാാഭാരതയുദ്ധത്തില്‍ കുരുക്ഷേത്രത്തില്‍വച്ച് ഭഗവാന്‍ ശ്രീകൃഷ്ണന്‍ വില്ലാളിവീരനായ അര്‍ജുനന് ഗീത ഉപദേശിച്ചത് ഈദിനത്തിലായിരുന്നു. വൃന്ദാവനത്തില്‍ ഗോവിന്ദപട്ടാഭിഷേകം നടന്നതും ആദിശങ്കരാചാര്യര്‍ ഗുരുവായൂരിലെത്തിയതും ഇതേ ദിനത്തിലാണ്. ശങ്കരാചാര്യസ്വാമികളാണ് ഇവിടെയെത്തി നിത്യപൂജാവിധികള്‍ ചിട്ടപ്പെടുത്തിയത്. അന്നത്തെ ചടങ്ങുകളാണ് ഇന്നും തുടരുന്നത്.

ഏകാദശിയോടനുബന്ധിച്ച് ഗുരുവായൂര്‍ക്ഷേത്രത്തില്‍ 30 ദിവസം മുമ്പേ ഏകാദശിവിളക്കുകള്‍ ആരംഭിക്കും. ഇക്കുറി മഹാമാരിയുടെ പശ്ചാത്തലത്തില്‍ ആഘോഷം ഒഴിവാക്കി ആചാരത്തിലൊതുങ്ങി ഏകാദശിവിളക്കുകള്‍. അഷ്ടമി, നവമി, ദശമി, ഏകാദശി ദിവസങ്ങളില്‍ വിളക്കിന് ഭഗവാനെ പുറത്തേക്കെഴുന്നള്ളിക്കുന്നത്  മനോഹരമായ സ്വര്‍ണക്കോലത്തിലാണ്. 

ദശമിനാളില്‍ ദീപാരാധനയ്‌ക്കുശേഷം നാലമ്പലത്തിനകത്ത് മണിക്കിണറിനു സമീപം ഗണപതിനിവേദ്യംചെയ്ത് അരി അളക്കല്‍ ചടങ്ങ് നടക്കുന്നു. തുടര്‍ന്നാണ് അത്താഴപൂജ.  

ദശമിദിവസം പുലര്‍ച്ചെ 3ന് നട തുറന്നാല്‍ ഏകാദശിയും കഴിഞ്ഞ് ദ്വാദശിദിവസം കാലത്ത് 9 നേ നട അടയ്‌ക്കൂ. ഇത്രയധികംനേരം തുടര്‍ച്ചയായി ക്ഷേത്രനട തുറന്നിരിക്കുന്നതും ഈ ദിവസങ്ങളില്‍ മാത്രമാണ്. ഏകാദശിദിവസം രാവിലെ 8.30 ഓടെ ശീവേലി കഴിയും. ശേഷം ഉദയാസ്തമയപൂജ. ഈ ദിവസം ഏകദേശം 2 മണിയോടെയാണ് ഉച്ചപൂജക്കുശേഷം ഉച്ചശീവേലി നടക്കുക. വൈകീട്ട് ദിപാരാധനയും അത്താഴപൂജയും കഴിഞ്ഞാല്‍ വിളക്കിന് എഴുന്നള്ളിപ്പ്. ഏകാദശിദിവസം രാത്രിയോടുകൂടി കൂത്തമ്പലത്തില്‍ ദ്വാദശിപ്പണം സമര്‍പ്പണം നടക്കും. ഏകാദശി തൊഴാനെത്തി ദ്വാദശിപണം സമര്‍പ്പിച്ച് മടങ്ങുമ്പാള്‍ ഭഗവാന്റെ അനുഗ്രഹത്തോടൊപ്പം ഭക്തര്‍ക്ക് സായുജ്യമടയാന്‍ അഗ്നിഹോത്രികളുടെ അനുഗ്രഹവുമുണ്ടാകും. ഇക്കുറി നിയന്ത്രണങ്ങളോടെയാണ് ഭഗവല്‍ദര്‍ശനം.  

ഗജരാജന്‍ ഗുരുവായൂര്‍ കേശവന്‍ ശ്രീഗുരുവായൂരപ്പനില്‍ വിലയം പ്രാപിച്ചത് 1976 ലെ ഗുരുവായൂര്‍ ഏകാദശിദിവസമായിരുന്നു. ഗുരുവായൂര്‍ കേശവനെ അനുസ്മരിച്ച് എല്ലാവര്‍ഷവും ദശമിദിവസം ഗുരുവായൂര്‍ ദേവസ്വത്തിലെ എല്ലാ ആനകളേയും പങ്കെടുപ്പിച്ച് ഗജഘോഷയാത്രയും കേശവന്റെ പ്രതിമയില്‍ ഹാരാര്‍പ്പണവും ആനയൂട്ടും നടത്തുന്നു. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അനുഷ്ഠിക്കാവുന്ന വ്രതമെന്ന പ്രത്യേകത കൂടിയുണ്ട് ഗുരുവായൂര്‍ ഏകാദശിക്ക്.  

ഏകാദശിനാള്‍ വെളുപ്പിന് കുളിച്ച് ശരീരശുദ്ധിവരുത്തി വെളുത്തവസ്ത്രം ധരിക്കണം.എണ്ണതേച്ചു കുളിക്കരുത്, വിഷ്ണുക്ഷേത്രത്തില്‍ചെന്ന് നാമംജപിച്ചുകൊണ്ട് പ്രദക്ഷിണം വച്ചുകൊണ്ടിരിക്കണം. താംബൂലചര്‍വ്വണം ഉപേക്ഷിക്കണം, ഉണ്ണുവാന്‍ പാടില്ല, പകല്‍ ഉറങ്ങരുത്, ദാഹം മാറ്റാന്‍ തുളസീദളമിട്ട വെള്ളം മാത്രമേ കുടിക്കാവൂ. ശുദ്ധോപവാസമാണ് വേണ്ടത്. അന്യചിന്തകള്‍ പാടില്ല. തെളിഞ്ഞമനസ്സോടെ ഭഗവദ്ന്നാമങ്ങള്‍ ഉരുവിടണം. ഓം നമോ നാരായണായ, ഓം നമോ ഭഗവതേ വാസുദേവായ തുടങ്ങിയ മന്ത്രങ്ങള്‍ 108 തവണ ജപിക്കുന്നതും ഭാഗവതം, നാരായണീയം, ഭഗവത്ഗീത എന്നീ ഗ്രന്ഥങ്ങള്‍ പാരായണം ചെയ്യുന്നതും ഉത്തമമാണ്.  

ഏകാദശിനാളില്‍ തുളസീപൂജയും വിശേഷമാണ്. ദ്വാദശിനാളില്‍ ഹരിവാസരസമയത്തിനുശേഷം വിഷ്ണുദര്‍ശനം ചെയ്ത് പാരണവീടുംമുമ്പ് തുളസിച്ചുവട്ടില്‍ വെള്ളം ഒഴിക്കുന്നതും തുളസീപ്രദക്ഷിണവും ശ്രേഷ്ഠമാണ്. മലരും തുളസിയിലയും ഇട്ട തീര്‍ഥം സേവിച്ചശേഷമേ വ്രതം അവസാനിപ്പിക്കാവൂ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

പുതിയ വാര്‍ത്തകള്‍

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.