Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പ്രാര്‍ഥിക്കേണ്ടത് എങ്ങനെ

പ്രേമത്തോടെ ഈശ്വരനെ വിളിച്ചു കരയുമ്പോള്‍ ഉതിരുന്ന കണ്ണുനീര്‍ ദുഃഖത്തിന്റെ കണ്ണുനീരല്ല. അത് ആനന്ദത്തിന്റെ കണ്ണുനീരാണ്. പക്ഷെ, ഇന്ന് അധികംപേരും ദുഃഖം വന്നാലേ ഈശ്വരനെ വിളിക്കൂ എന്നുമാത്രം. മറിച്ച് എപ്പോഴും- സുഖത്തിലും ദുഃഖത്തിലും -ഈശ്വരനെ വിളിക്കാന്‍ നമ്മള്‍ തയ്യാറായാല്‍പ്പിന്നെ ദുഃഖിക്കേണ്ട ആവശ്യമേ വരില്ല. വേണ്ടതെല്ലാം ഈശ്വരന്‍ നോക്കിക്കൊള്ളുമെന്ന ബോധമുണ്ടാകും. അവിടുത്തോടൊന്നു ഹൃദയം തുറന്നു പ്രാര്‍ഥിക്കാന്‍, പ്രേമത്തോടെ രണ്ടുതുള്ളി കണ്ണുനീര്‍ ഈശ്വരനുവേണ്ടി ചൊരിയാന്‍ കഴിഞ്ഞാല്‍ നമ്മള്‍ രക്ഷപ്പെട്ടു.

മാതാ അമൃതാനന്ദമയിbyമാതാ അമൃതാനന്ദമയി
Nov 22, 2020, 05:12 pm IST
inSamskriti

മക്കളേ,

നമുക്കു വിഷമം വരുമ്പോള്‍ ഏറ്റവും പ്രിയപ്പെട്ടവരോടു തുറന്നുപറഞ്ഞാല്‍ മനസ്സിന് ആശ്വാസം കിട്ടാറുണ്ട്. അതുപോലുള്ള സ്‌നേഹവും അടുപ്പവും ഒരു ഭക്തനു ഭഗവാനോടു വേണം. ഈശ്വരന്‍ എന്റെ സ്വന്തം എന്ന ഭാവമാണു നമുക്കുണ്ടായിരിക്കേണ്ടത്. അവന്റെ യഥാര്‍ഥബന്ധു ഈശ്വരന്‍ മാത്രം. യഥാര്‍ഥ ഭക്തനു തന്റെ സുഖദുഃഖങ്ങള്‍ മറ്റാരോടും പറയുവാന്‍ താല്പര്യമുണ്ടാവില്ല. അവിടുത്തോട് ഒന്നും മറച്ചുവയേ്ക്കണ്ട ആവശ്യമില്ല. ഏതു പ്രയാസത്തിലും നമ്മള്‍ അവിടുത്തെ മാത്രം ആശ്രയിക്കുകയാണു വേണ്ടത്.  

പ്രേമത്തോടെ ഈശ്വരനെ വിളിച്ചു കരയുമ്പോള്‍ ഉതിരുന്ന കണ്ണുനീര്‍ ദുഃഖത്തിന്റെ കണ്ണുനീരല്ല. അത് ആനന്ദത്തിന്റെ കണ്ണുനീരാണ്. പക്ഷെ, ഇന്ന് അധികംപേരും ദുഃഖം വന്നാലേ ഈശ്വരനെ വിളിക്കൂ എന്നുമാത്രം. മറിച്ച് എപ്പോഴും- സുഖത്തിലും ദുഃഖത്തിലും -ഈശ്വരനെ വിളിക്കാന്‍ നമ്മള്‍ തയ്യാറായാല്‍പ്പിന്നെ ദുഃഖിക്കേണ്ട ആവശ്യമേ വരില്ല. വേണ്ടതെല്ലാം ഈശ്വരന്‍ നോക്കിക്കൊള്ളുമെന്ന ബോധമുണ്ടാകും. അവിടുത്തോടൊന്നു ഹൃദയം തുറന്നു പ്രാര്‍ഥിക്കാന്‍, പ്രേമത്തോടെ രണ്ടുതുള്ളി കണ്ണുനീര്‍ ഈശ്വരനുവേണ്ടി ചൊരിയാന്‍ കഴിഞ്ഞാല്‍ നമ്മള്‍ രക്ഷപ്പെട്ടു.

സുഖത്തില്‍ മതിമറന്ന് ഭക്തന്മാര്‍ ഈശ്വരനെ മറക്കുമ്പോള്‍ അവര്‍ക്കു ദുഃഖം നല്‍കുന്നതും ഭഗവാന്‍ തന്നെയാണ്.  സങ്കടത്തില്‍പ്പെട്ടവര്‍ ഈശ്വരനെ കൂടുതല്‍ ഏകാഗ്രതയോടെ വിളിക്കും. അങ്ങനെ ഈശ്വരന്‍തന്നെ ഭക്തരെ അവിടത്തോടടുപ്പിക്കുവാന്‍ വഴിയൊരുക്കുന്നു.  

ഒരിക്കല്‍ നാരദന്‍ ഒരു വനത്തിലൂടെ യാത്ര ചെയ്യുമ്പോള്‍ ദേവീഭക്തരായ ഒരുകൂട്ടം പുരോഹിതരെ കണ്ടുമുട്ടി. അവര്‍ നാരദനോടു പറഞ്ഞു, ‘ഞങ്ങള്‍ ഇത്രയും കാലം യാഗവും തപസ്സും ചെയ്തു. ഇന്നുവരെ ഈശ്വരദര്‍ശനം കിട്ടിയില്ല.’ അപ്പോള്‍ നാരദന്‍ പറഞ്ഞു, ‘നിങ്ങള്‍ യാഗവും തപസ്സും അനുഷ്ഠിച്ചു. എന്നാല്‍ അതില്‍ നിഷ്‌കളങ്കതയും പ്രേമവും ഉണ്ടായിരുന്നോ? ഈശ്വരനെ പ്രേമത്തോടെ നൊന്തുവിളിക്കൂ. നിങ്ങള്‍ക്കും ദര്‍ശനം കിട്ടും.’

എന്നാല്‍ അവര്‍ എത്ര ശ്രമിച്ചിട്ടും ഈശ്വരപ്രേമം ഉണരുന്നില്ല. അവരെ സഹായിക്കണം എന്നു ചിന്തിച്ച് നാരദന്‍ പോയി ഒരു അസുരനോടു പറഞ്ഞു, ‘നിന്നെ വധിക്കാന്‍ ഇന്ന സ്ഥലത്ത് ചില പുരോഹിതന്മാര്‍ യാഗം ചെയ്യുന്നു.’ കേട്ട പാതി കേള്‍ക്കാത്ത പാതി, അസുരന്‍ കോപിച്ചു പുരോഹിതന്മാരെ കൊല്ലുവാനായി പുറപ്പെട്ടു. അവിടെച്ചെന്ന് അട്ടഹസിച്ചുകൊണ്ട്  

പുരോഹിതന്‍മാരുടെ താടിക്കും മുടിക്കും പിടിച്ചു വലിച്ചിഴച്ചു. രക്ഷപ്പെടാന്‍ അവര്‍ കഴിയുന്നത്ര ശ്രമിച്ചു. പക്ഷെ പറ്റിയില്ല. ജീവന്‍ പോകുമെന്നായപ്പോള്‍ അവര്‍ മനസ്സ് മുഴുവനായും ദേവിയിലര്‍പ്പിച്ച്  ‘അമ്മാ… അമ്മാ…’ എന്നു അലമുറയിട്ടു കരഞ്ഞു. ഉടന്‍ ദേവി പ്രത്യക്ഷപ്പെട്ട് അസുരനെ വധിച്ച് അവരെ രക്ഷിച്ചു. ഭക്തിക്കു തീവ്രതയും ആത്മാര്‍ഥതയും കുറയുമ്പോള്‍ ഭക്തര്‍ക്കു ദുഃഖം നല്കുന്നതും ഈശ്വരന്‍ തന്നെ. എങ്കിലേ ഹൃദയം തുറന്നു വിളിക്കൂ. ഹൃദയം തുറക്കാതെ, പ്രേമമില്ലാതെ എത്ര പൂജ ചെയ്താലും തപസ്സുചെയ്താലും ഒരു ഫലവുമില്ല.  

നമുക്ക് ഏറ്റവുമധികം ബന്ധം ഭഗവാനോടായിരിക്കണം. എന്നാല്‍ മനസ്സില്‍ നിറയെ ആഗ്രഹങ്ങളുമായി, കുടുംബചിന്തകളുമായി ഭഗവാന്റെ സന്നിധിയില്‍ച്ചെന്നിട്ടു പ്രയോജനമില്ല. വക്കീലിനോടു കേസിനെക്കുറിച്ചു വിശദീകരിക്കണം. എങ്കിലേ, അദ്ദേഹത്തിനു വാദിക്കാന്‍ കഴിയൂ. ഡോക്ടറോടു രോഗവിവരം പറയണം. എന്നാല്‍ മാത്രമേ ഡോക്ടര്‍ക്കു ചികിത്സിക്കാന്‍ സാധിക്കുകയുള്ളു. എന്നാല്‍ ഈശ്വരനെ അറിയിക്കാന്‍വേണ്ടി നമ്മുടെ പ്രശ്‌നങ്ങള്‍ വിസ്തരിച്ചുപറയേണ്ട ആവശ്യമില്ല. ദുഃഖങ്ങള്‍ പറയുന്നെങ്കില്‍ത്തന്നെ അത് അവിടുത്തോടു കൂടുതല്‍ അടുക്കാന്‍ വേണ്ടി മാത്രമായിരിക്കണം. അവിടുന്ന് എല്ലാം അറിഞ്ഞുകൊണ്ടിരിക്കുന്നു, നമ്മുടെ ഓരോ ചലനവും കണ്ടുകൊണ്ട് അന്തര്യാമിയായി നമ്മുടെ ഉള്ളില്‍ കുടികൊള്ളുന്നു. അവിടുത്തെ ശക്തികൊണ്ടുമാത്രമാണു നമുക്കെല്ലാം കാണുവാനും കേള്‍ക്കുവാനും പ്രവര്‍ത്തിക്കുവാനും കഴിയുന്നത്. ഭഗവാങ്കല്‍ നമുക്കുള്ള വിശ്വാസവും സമര്‍പ്പണവുമാണ് നമ്മുടെ ദുഃഖങ്ങളെല്ലാം തീര്‍ക്കുന്നതും നമ്മളെ അവിടത്തോട് അടുപ്പിക്കുന്നതും

അവിടുത്തെ അറിയണമെങ്കില്‍ അവിടുത്തെ ശക്തിതന്നെ വേണം. സൂര്യന്റെ പ്രകാശംകൊണ്ടേ സൂര്യനെ കാണാന്‍ കഴിയു. അതിനാല്‍ എല്ലാം അവിടുത്തേയ്‌ക്കു സമര്‍പ്പിച്ചു സദാ അവിടുത്തെ സ്മരണ ചെയ്യുവാനാണു ശ്രമിക്കേണ്ടത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

എസ്എഫ്‌ഐയുടെ തുടരുന്ന കാട്ടാളത്തം

Kerala

കേരളം കുംഭമേളയെ സര്‍ക്കാര്‍ കൂടുതല്‍ ഗൗരവത്തോടെ കാണണം: മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തിലെത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കൈവരിച്ച ഡോ. എസ്. ബിജോയ് നന്ദന്‍
Kerala

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തില്‍ എത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കുറിച്ച്‌ ഡോ. എസ്. ബിജോയ് നന്ദന്‍

Cricket

ഗ്രീന്‍ഫീല്‍ഡിന്റെ വര്‍ണക്കളം; കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന് ഇന്ന് ആവേശത്തുടക്കം, ആദ്യ മത്സരം ഉച്ചയ്‌ക്ക് 2.30 ന്

India

പാര്‍ലമെന്റ് ആക്രമിക്കാന്‍ ആഹ്വാനം; കോക്രോച്ച് സമരത്തില്‍ നക്സല്‍ ഭീകരന്‍ അരുണ്‍ ഭേല്‍ക്കെയും

പുതിയ വാര്‍ത്തകള്‍

ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ വിദേശത്തേക്കു പണം കടത്തുന്നു; വന്‍ ശൃംഖലയെന്ന് ആദായ നികുതി വകുപ്പ്, പണമെത്തിയത് ചില പ്രത്യേക സ്ഥാപനങ്ങളിലേക്കു മാത്രം

അന്വേഷണം റിയാസിലേക്കോ?… റിയാസിനെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും; സിപിഎം പ്രതിരോധത്തില്‍

മാസപ്പടിക്കേസ്: 20.5 കോടിയുടെ ഹവാല ഇടപാട് ഇ ഡി കണ്ടെത്തി; രേഖകള്‍ കണ്ടെത്തിയത് മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളുടെ വീട്ടിലെ റെയ്ഡില്‍

ലോകകപ്പ് ഹോക്കി 2026: ആവേശപ്പോരാട്ടത്തില്‍ പാകിസ്ഥാനെ നിലംപരിശാക്കി ഭാരതം

ശ്രീലങ്കന്‍ പര്യടനം: ഭാരതത്തിന് 165 റണ്‍സ് വിജയം

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.