Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമലയ്‌ക്കുവേണ്ടി നിലകൊണ്ടവരെ ദേവസ്വം മന്ത്രി അവഹേളിക്കുന്നു

ശബരിമല സന്നിധിയില്‍ നിന്നാണ് മന്ത്രി ഈ അവഹേളനം നടത്തുന്നത് എന്നതും ഇതിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. ശബരിമലയ്‌ക്കും ഹൈന്ദവ സമൂഹത്തിനൊട്ടാകെയും എതിരെ ഉയരുന്ന എല്ലാ വെല്ലുവിളികളെയും അതിശക്തമായ പ്രക്ഷോഭം കൊണ്ട് എതിര്‍ത്തുതോല്‍പ്പിച്ച വ്യക്തികളെപ്പോലും പേരെടുത്തു പറഞ്ഞ് അവഹേളിക്കാനുള്ള മന്ത്രിയുടെ നീക്കത്തിനെതിരെ വന്‍പ്രതിഷേധം ഭക്തര്‍ക്കിടയിലുണ്ട്.

കെ. ജി. മധുപ്രകാശ്byകെ. ജി. മധുപ്രകാശ്
Nov 19, 2020, 05:28 pm IST
inKerala

പത്തനംതിട്ട: ശബരിമല ക്ഷേത്രാചാരങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിനും അയ്യപ്പഭക്തരുടെ അവകാശങ്ങള്‍ക്കും ആരോഗ്യസംരക്ഷണത്തിനുമായി ശബ്ദമുയര്‍ത്തുകയും പ്രക്ഷോഭരംഗത്തിറങ്ങുകയും ചെയ്ത ഹൈന്ദവ സംഘടനാനേതാക്കളേയും സംഘടനകളേയും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍  അവഹേളിക്കുന്നു. ശബരിമലയെ തകര്‍ക്കാന്‍ എന്ന ലക്ഷ്യത്തോടെ വര്‍ഗീയ ശക്തികള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഴിയും, പ്രാദേശിക മാധ്യമങ്ങള്‍ വഴിയും ശബരിമലക്കെതിരേ വാര്‍ത്ത പടച്ചുവിടുന്നു എന്നാണ് മന്ത്രിയുടെ ആക്ഷേപം.  

ശബരിമല സന്നിധിയില്‍ നിന്നാണ് മന്ത്രി ഈ അവഹേളനം നടത്തുന്നത് എന്നതും ഇതിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. ശബരിമലയ്‌ക്കും ഹൈന്ദവ സമൂഹത്തിനൊട്ടാകെയും എതിരെ ഉയരുന്ന എല്ലാ വെല്ലുവിളികളെയും  അതിശക്തമായ പ്രക്ഷോഭം കൊണ്ട് എതിര്‍ത്തുതോല്‍പ്പിച്ച വ്യക്തികളെപ്പോലും പേരെടുത്തു പറഞ്ഞ് അവഹേളിക്കാനുള്ള മന്ത്രിയുടെ നീക്കത്തിനെതിരെ വന്‍പ്രതിഷേധം ഭക്തര്‍ക്കിടയിലുണ്ട്.

കൊവിഡ് മഹാമാരിക്കിടെ ശബരിമലയില്‍ തീര്‍ത്ഥാടകരെ ദര്‍ശനത്തിന് എത്തിക്കുന്നതിലെ ആശങ്ക പങ്കുവയ്‌ക്കുകയും, കൂട്ടമായി ദര്‍ശനത്തിന് ഭക്തര്‍ എത്തിയാലുണ്ടാകാവുന്ന ഭവിഷ്യത്തുകള്‍ ചൂണ്ടാക്കാണിക്കുകയുമാണ് ഹൈന്ദവസംഘടനകള്‍ ചെയ്തത്. കാലാകാലങ്ങളായി ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ അനുഷ്ഠിക്കുന്ന ആചാരങ്ങള്‍ മിക്കതും ഇക്കുറി പാടില്ലെന്ന് വിലക്കിയത് സര്‍ക്കാരും ദേവസ്വം ബോര്‍ഡുമാണ്. പമ്പയില്‍ സ്‌നാനം പാടില്ല. നെയ്യഭിഷേകം നടത്താനാവില്ല, പമ്പയിലോ സന്നിധാനത്തോ ഭക്തര്‍ക്ക് വിരിവച്ച് വിശ്രമിക്കാനാവില്ല തുടങ്ങിയ നിഷേധങ്ങള്‍ ഭക്തരില്‍ അടിച്ചേല്‍പ്പിച്ചത് സര്‍ക്കാരാണ്. ഭക്തര്‍ അയ്യപ്പസന്നിധിയില്‍ എത്തുന്നതിനായി അനുഷ്ഠിക്കേണ്ട ആചാരങ്ങള്‍ വിലക്കിയ സര്‍ക്കാര്‍, തീര്‍ത്ഥാടനം നടത്തുന്ന തീര്‍ത്ഥാടകരെ വിനോദസഞ്ചാരികളായും തീര്‍ത്ഥാടനത്തെ വിനോദയാത്രയായും കാണുകയാണ് എന്ന വിമര്‍ശനമാണ് ഹിന്ദുസംഘടനാനേതാക്കള്‍ ഉയര്‍ത്തിയത്. ഇത് ശബരിമലയെ തകര്‍ക്കാനല്ല, മറിച്ച് തീര്‍ത്ഥാടനത്തിന്റെ പവിത്രതയെ ഉയര്‍ത്തിപ്പിടിക്കാനാണ് എന്ന് ഭക്തര്‍ പറയുന്നു.  

കൊവിഡ് വ്യാധിക്കിടെ  കൂട്ടമായി എത്താതെ അവരവരുടെ വീടുകളെ സന്നിധാനം ആക്കിമാറ്റി ഈ മണ്ഡല-മകരവിളക്ക് ഉത്സവക്കാലം വൃതനിഷ്ഠരായി കഴിയാനാണ് ഹൈന്ദവ സംഘടനകളും നേതാക്കളും ആവശ്യപ്പെട്ടത്. കൂട്ടമായി ദീര്‍ഘയാത്ര ചെയ്യാതെ അവരവരുടെ നാട്ടിലെ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്താനാണ് ഉപദേശിച്ചത്. യാഥാര്‍ത്ഥ്യം ഇതായിരിക്കെ ശബരിമലയെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ പ്രചരണം നടത്തുകയാണ് എന്ന് മന്ത്രി ആക്ഷേപിക്കുന്നത് കേവലം രാഷ്‌ട്രീയലക്ഷ്യം വച്ചാണ് എന്ന് വ്യക്തം.

2018ലെ തുലാമാസ പൂജാവേളയിലും മണ്ഡല-മകരവിളക്ക് ഉത്സവക്കാലത്തും ഈ മന്ത്രി ഉള്‍പ്പെടുന്ന സര്‍ക്കാര്‍ ശബരിമലയില്‍ കാട്ടിക്കൂട്ടിയത് എന്തായിരുന്നു എന്ന ചോദ്യവും ഭക്തര്‍ ഉയര്‍ത്തുന്നു. നൂറ്റാണ്ടുകളായി ശബരിമലയില്‍ നിലനില്‍ക്കുന്ന ആചാരങ്ങളെ തകര്‍ക്കും എന്ന ശപഥവുമായി യുവതികളെ സന്നിധാനത്ത് പ്രവേശിപ്പിക്കാന്‍ സര്‍ക്കാര്‍ അധികാരം ഉപയോഗിച്ച് നടത്തിയ കുത്സിതശ്രമങ്ങള്‍ മറന്നിട്ടില്ലെന്നും ഭക്തര്‍ പറയുന്നു. ഇടതു സര്‍ക്കാരിന്റെ ഈ ദുര്‍വാശിക്കറുതി വരുത്താന്‍ തീര്‍ത്ഥാടനക്കാലം മുഴുവന്‍ കണ്ണീരും പ്രാര്‍ത്ഥനയുമായി കേരളമൊട്ടുക്കുള്ള പാതകളില്‍ ആയിരക്കണക്കിന് സ്ത്രീകളടക്കമുള്ള ഭക്തര്‍ ഉണ്ണാവൃതമിരുന്നത് മറക്കാനാവില്ല. ഇന്നും പതിനായിരക്കണക്കിന് ആളുകള്‍ സര്‍ക്കാര്‍ ചമച്ച കള്ളക്കേസുകളില്‍ കുടുങ്ങിക്കിടപ്പുണ്ട്. കണ്ടാലറിയാവുന്നവര്‍ എന്ന ലേബലില്‍ ആയിരങ്ങള്‍ കേസുകളില്‍ ഉള്‍പ്പെടുത്തുമെന്ന ആശങ്കയിലാണ്. പോലീസിന്റെ ക്രൂരമര്‍ദ്ദനത്തിന് വിധേയരായവരില്‍ സാധാരണ പ്രവര്‍ത്തകര്‍ മുതല്‍  സംസ്ഥാന നേതാക്കള്‍ വരെയുണ്ട്. ആചാരസംരക്ഷണത്തിനായി ശബ്ദമുയര്‍ത്തിയതിന്റെ പേരില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ വേറെ. ഇതെല്ലാം ചെയ്ത് ശബരിമലയെ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ ആരെന്ന് അറിയാമെന്നും ഭക്തരും പ്രതികരിക്കുന്നു.

Tags: കടകം‌പള്ളി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീപത്മനാഭക്ഷേത്രത്തിലെ നിധി; വിവാദത്തില്‍ പ്രതികരിച്ച് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി; ‘ക്ഷേത്രങ്ങളിലെ നിധികള്‍ പ്രദർശനത്തിന് വെയ്‌ക്കാറില്ല’

Kerala

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി നോട്ടമിട്ട് സിപിഎമ്മും കടകംപള്ളിയും; പിന്തുണച്ച അനില്‍കുമാര്‍ മലക്കം മറിഞ്ഞു; സഭയില്‍ ശ്രദ്ധേയമായി നിധി ചര്‍ച്ച

Kerala

ലൈംഗിക ആരോപണ വിധേയനായ കടകംപള്ളി സുരേന്ദ്രന്‍ രാജിവയ്‌ക്കണം; ബിജെപി മാര്‍ച്ചില്‍ സംഘര്‍ഷം

Kerala

സ്വപ്‌ന കഠിനമായ വേദന അനുഭവിച്ച സ്ത്രീ; വീട്ടില്‍ പോയിട്ടുണ്ട്; പത്തു മിനിറ്റുനുള്ളില്‍ ചായ കുടിച്ച് മടങ്ങിയെന്ന് കടകംപള്ളി സുരേന്ദ്രന്‍

Kerala

കടകംപള്ളിയ്‌ക്കെതിരെ പ്രത്യക്ഷ ലൈംഗികാരോപണം ഉന്നയിച്ച സ്വപ്ന, തോമസ് ഐസക്കിനെതിരെ ‘പരോക്ഷ ആരോപണ’മുന്നയിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഡ്രോണുകളാണ് ആ്രധുനികയുദ്ധത്തിലെ വില്ലന്മാര്‍….ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന ഹെലികോപ്റ്ററുകള്‍

ബിഗ് ഫാമിലി, ബിഗ് ബ്രദര്‍.. ഇതൊന്നും അല്ലെന്ന് തെളിഞ്ഞു’, അമ്മയിലേക്ക് ഇനിയില്ലെന്ന് പാർവ്വതി തിരുവോത്ത്

ഹ്രിദ്ദു ഹാറൂൺ നായകനാകുന്ന ടെക്‌സാസ് ടൈഗറിലെ ആദ്യ ഗാനം പ്രേക്ഷകരിലേക്ക്

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

അടിമുടി അഴിമതി : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടിയായി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.