Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗോശാല, തൊഴുത്ത് സ്ഥാനങ്ങള്‍

ഗോശാല അളവുകള്‍ക്ക് വൃഷഭയോനി (പഞ്ചയോനി)വളരെ ശുഭകരമാണ്. സിംഹയോനി (ത്രിയോനി) നല്‍കുകയുമരുത്. മറ്റുള്ളവ മദ്ധ്യമങ്ങളായി സ്വീകരിക്കാം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2020, 03:00 am IST
inSamskriti

നിര്‍മ്മാണത്തില്‍ ഗൃഹത്തോടൊപ്പം തന്നെ പ്രാധാന്യമുള്ളവയാണ് ഉപാലയങ്ങളും. ഗൃഹ സംബന്ധിയായതോ, സമീപത്തുള്ളതോ ആയ ഉപാലയങ്ങള്‍ സ്ഥാപിക്കുമ്പോള്‍ അതിന്റെ സ്ഥാനത്തെക്കുറിച്ച് പ്രത്യേക നിബന്ധനകളുണ്ട്.  അതില്‍ പ്രധാനം ഉപാലയങ്ങള്‍ ഉചിതമായ ദേവസ്ഥാനങ്ങളിലും, ഗൃഹത്തിന്റെ സൂത്രങ്ങള്‍ക്കു വേധമില്ലാത്ത രീതിയിലും ആകണമെന്നുള്ളതാണ്.

ഉപാലയങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് തൊഴുത്ത്. കന്നുകാലി വളര്‍ത്തല്‍ പണ്ടുമുതല്‍ക്കേ മനുഷ്യന്റെ സാമൂഹ്യ  ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നതാകയാല്‍ അവയുടെ പരിപാലനത്തിലും സംരക്ഷണത്തിലും കൂടുതല്‍ ശ്രദ്ധ നല്‍കിയിരുന്നു. അതുകൊണ്ടുതന്നെ വീടിനോട് ഒപ്പം പ്രാധാന്യം തൊഴുത്തിനും നല്‍കി പോന്നിരുന്നു. വലിയ ഉയരത്തിലുള്ള വൈക്കോല്‍ തുറുകള്‍ വീടുകള്‍ക്കുമുന്നില്‍ ഒരു അഭിമാന സ്തംഭമായി കുറച്ചു നാളുകള്‍ക്ക് മുന്‍പ് വരെ സ്ഥാനം പിടിച്ചിരുന്നു. തൊഴുത്തിന്റെ ഉചിത സ്ഥാനങ്ങളെക്കുറിച്ച് വാസ്തു വിശദമായി  പ്രതിപാദിച്ചിട്ടുണ്ട്.

‘ഗോശാലാ  ഇന്ദ്രജലേശയോഃ’ എന്ന വാസ്തു പ്രമാണ പ്രകാരം പശുക്കള്‍ക്കുള്ള തൊഴുത്ത് കിഴക്കും പടിഞ്ഞാറും സ്ഥാനങ്ങളില്‍ ശുഭകരമാണ്. വിശേഷിച്ച് വിതഥന്‍, പൂഷാവ് എന്നീ ദേവന്മാരുടെ പദങ്ങളില്‍. പര്‍ജന്യന്‍, ജയന്തന്‍ എന്നീ ദേവന്മാരുടെയും (വടക്ക് കിഴക്ക്) പുഷ്പദന്തന്‍, ദ്വാരപാലന്‍, എന്നീ ദേവ പദങ്ങളിലും (വടക്ക് പടിഞ്ഞാറ്) വായുകോണിലും  തൊഴുത്തിനു  സ്ഥാനം നിശ്ചയിക്കാം. പോത്തിനും എരുമയ്‌ക്കും ഉള്ള തൊഴുത്ത്  ഭ്രുംഗന്‍, ശോഷന്‍, യമന്‍ എന്നീ ദേവന്മാരുടെ  പദങ്ങളിലാണ് കൂടുതല്‍ ശുഭകരം. കാളയ്‌ക്കും യമപദത്തില്‍ ആവാം. ആടിന് കൂട് അഗ്‌നി-യമ പദങ്ങളുടെ മദ്ധ്യത്തിലോ ദ്വാരപാലന്‍, സുഗ്രീവന്‍ എന്നീ ദേവപദങ്ങളിലൊ ആകാം. അന്തരീക്ഷ ദേവപദവും പൊതുവെ എല്ലാ മൃഗങ്ങള്‍ക്കും സ്വീകാര്യമാണ്.

വീട്ടില്‍ നിലവിളക്ക് കത്തിച്ചു വെച്ചാല്‍ അത് കാലികള്‍ കാണുന്നതും യാത്രയ്‌ക്ക്  പോകുമ്പോള്‍ ഗോക്കളെ കണ്ടിറങ്ങുന്നതും ഐശ്വര്യമായതിനാല്‍ അതിന്‍പ്രകാരം ഉള്ള സ്ഥാനങ്ങള്‍ മേല്പറഞ്ഞവയില്‍ നിന്ന്  സ്വീകരിക്കാം. കന്നുകാലികള്‍ കിഴക്കോട്ടോ പടിഞ്ഞാറോട്ടോ മുഖമായി നില്‍ക്കുന്നതാണ് നല്ലത്. തെക്കോട്ടു മുഖമായോ തെക്കോട്ടു കയറിയോ നില്‍ക്കുന്നത് നല്ലതല്ല. ഒറ്റ സംഖ്യാപരമായ തൊഴുത്തുകള്‍ ആണ് ഉചിതം. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ് എന്നീ ക്രമത്തിലാണ് തൊഴുത്തു  നിര്‍മ്മിക്കേണ്ടത്. ആധുനിക യന്ത്രസഹായത്താല്‍ പരിപാലിക്കപ്പെടുന്ന വലിയ തൊഴുത്തുകളില്‍ മുഖത്തോടുമുഖമായോ, വാലോട് വാലായോ കിഴക്ക് പടിഞ്ഞാറ് ദര്‍ശനം വരുന്ന വിധം തൊഴുത്ത് ക്രമീകരിക്കണം.

ഗോശാല അളവുകള്‍ക്ക് വൃഷഭയോനി (പഞ്ചയോനി)വളരെ ശുഭകരമാണ്. സിംഹയോനി (ത്രിയോനി) നല്‍കുകയുമരുത്. മറ്റുള്ളവ മദ്ധ്യമങ്ങളായി സ്വീകരിക്കാം.  

ജ്യോതിശ്ശാസ്ത്രപരമായ ശുഭചിന്തയില്‍ അളവ്  നല്‍കുമ്പോള്‍ സിംഹകരണം, പുലികരണം, സ്ഥിരകരണം, ശുനകരണം, കഴുതകരണം എന്നിവ ചേര്‍ന്ന അളവുകള്‍ സ്വീകരിക്കരുത്.  

പുല്‍തൊട്ടിക്ക് കുറഞ്ഞത് ഒരു കോല്‍ വിസ്താരം വേണം.  നാല് ദിക്കുകളിലും ഉള്ള സൂത്രങ്ങള്‍ കടന്നു തൊഴുത്തില്‍ കയറുകയും ഇറങ്ങുകയും ചെയ്യാത്ത രീതിയിലും മറ്റു  ഉപാലയങ്ങള്‍, കിണര്‍ എന്നിവക്ക് വേധം വരാതെ കൃത്യമായ ഗമനത്തോടു കൂടിയും  വേണം തൊഴുത്ത് നിര്‍മിക്കാന്‍.

ഡോ. രാധാകൃഷ്ണന്‍ ശിവന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

തന്ത്രപരമായ ലക്ഷ്യപ്രാപ്തിയും ഔദ്യോഗിക വിജയവും: സമ്പൂർണ്ണ രാശിഫലം (20 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

Editorial

എസ്എഫ്‌ഐയുടെ തുടരുന്ന കാട്ടാളത്തം

Kerala

കേരളം കുംഭമേളയെ സര്‍ക്കാര്‍ കൂടുതല്‍ ഗൗരവത്തോടെ കാണണം: മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തിലെത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കൈവരിച്ച ഡോ. എസ്. ബിജോയ് നന്ദന്‍
Kerala

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തില്‍ എത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കുറിച്ച്‌ ഡോ. എസ്. ബിജോയ് നന്ദന്‍

Cricket

ഗ്രീന്‍ഫീല്‍ഡിന്റെ വര്‍ണക്കളം; കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന് ഇന്ന് ആവേശത്തുടക്കം, ആദ്യ മത്സരം ഉച്ചയ്‌ക്ക് 2.30 ന്

പുതിയ വാര്‍ത്തകള്‍

പാര്‍ലമെന്റ് ആക്രമിക്കാന്‍ ആഹ്വാനം; കോക്രോച്ച് സമരത്തില്‍ നക്സല്‍ ഭീകരന്‍ അരുണ്‍ ഭേല്‍ക്കെയും

ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ വിദേശത്തേക്കു പണം കടത്തുന്നു; വന്‍ ശൃംഖലയെന്ന് ആദായ നികുതി വകുപ്പ്, പണമെത്തിയത് ചില പ്രത്യേക സ്ഥാപനങ്ങളിലേക്കു മാത്രം

അന്വേഷണം റിയാസിലേക്കോ?… റിയാസിനെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും; സിപിഎം പ്രതിരോധത്തില്‍

മാസപ്പടിക്കേസ്: 20.5 കോടിയുടെ ഹവാല ഇടപാട് ഇ ഡി കണ്ടെത്തി; രേഖകള്‍ കണ്ടെത്തിയത് മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളുടെ വീട്ടിലെ റെയ്ഡില്‍

ലോകകപ്പ് ഹോക്കി 2026: ആവേശപ്പോരാട്ടത്തില്‍ പാകിസ്ഥാനെ നിലംപരിശാക്കി ഭാരതം

ശ്രീലങ്കന്‍ പര്യടനം: ഭാരതത്തിന് 165 റണ്‍സ് വിജയം

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.