കോഴിക്കോട്: സ്വര്‍ണ്ണക്കള്ളക്കടത്ത് സംഘത്തിന് കിഫ്ബിയിലെ പല പദ്ധതികളുമായും ബന്ധമുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. വിദേശത്ത് നിന്നും പണം വന്ന എല്ലാ ഇടപാടിലും ഇവര്‍ക്ക് പങ്കുണ്ട്. കിഫ്ബിയിലെ കരാറുകള്‍ സുതാര്യമായല്ല നടന്നത്. കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് മന്ത്രി തോമസ് ഐസക്ക് ലക്ഷ്യമിട്ടതെന്നും സുരേന്ദ്രന് ആരോപിച്ചു.
പാര്‍ട്ടിക്കും സര്‍ക്കാരിനും പണം ഉണ്ടാക്കാനുള്ള മറയായാണ് കിഫ്ബിയെ ഉപയോഗിച്ചത്. ഈ അഴിമതികള്‍ ഏതെങ്കിലും ഉദ്യോഗസ്ഥരുടെ തലയിലിട്ട് രക്ഷപ്പെടാനാവില്ല. ആസൂത്രിതമായ അഴിമതിയാണ് നടന്നത്. സഹസ്രകോടിക്കണക്കിന് രൂപ വായ്പ്പയെടുത്ത് അത് കൊള്ള ചെയ്യാന്‍ ഗൂഢാലോചന നടത്തിയെന്ന് സുരേന്ദ്രന് ആരോപിച്ചു.
സി.എജിയെ വിമര്‍ശിക്കുന്ന തോമസ് ഐസക്കും സര്‍ക്കാരും അന്വേഷണം ഭയപ്പെടുകയാണ്. സിഎജി കണ്ടെത്തിയ കാര്യങ്ങള്‍ അന്വേഷിച്ചാല്‍ എന്താണ് പ്രശ്നം. കരാറിലെ നടപടിക്രമങ്ങള്‍ സുതാര്യമല്ലെന്നും അഴിമതിക്ക് കാരണമാവുന്നു എന്നും മനസിലായത് കൊണ്ടാണ് സി.എജി കിഫ്ബിയെ വിമര്‍ശിക്കുന്നത്. ഇത് എങ്ങനെയാണ് രാഷ്ട്രീയ പ്രേരിതമാവുന്നത് ഏറ്റവും വലിയ വെള്ളാനയായ കിഫ്ബിയിലെ കടം എടുക്കുന്ന പണത്തിന്റെ ബാധ്യത ജനങ്ങളുടെ ചുമലില്‍ തന്നെയാണ്. പൊതുപണം കൊള്ള ചെയ്യുന്നത് അന്വേഷിക്കണ്ടയെന്ന് പറയാന്‍ തോമസ് ഐസക്കിന് അവകാശമില്ല. ട്രഷറിയില്‍ നിന്നും പണം തട്ടിയ സി.പി.എം നേതാവിന് ഇതുവരെ ചാര്‍ട്ട്ഷീറ്റ് നല്‍കിയിട്ടില്ല. തോമസ് ഐസക്ക് അറിയാതെ സിപിഎം നേതാവ് എങ്ങനെയാണ് തട്ടിപ്പ് നടത്തുകയെന്നും കോഴിക്കോട് നടന്ന പത്ര സമ്മേളനത്തില്‍ സുരേന്ദ്രന് ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: