Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Sports
Cricket

ആര്‍ച്ചര്‍ രാജസ്ഥാന് പ്ലേ ഓഫ് സമ്മാനിച്ചു; നിര്‍ണായക മത്സരത്തില്‍ മുംബൈയെ 30 റണ്‍സിന് തോല്‍പ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 25, 2026, 06:07 am IST
inCricket
ജോഫ്ര ആര്‍ച്ചര്‍(രണ്ടാമത്) സഹതാരങ്ങള്‍ക്കൊപ്പം വിക്കറ്റ് നേട്ടം ആഘോഷിക്കുന്നു

ജോഫ്ര ആര്‍ച്ചര്‍(രണ്ടാമത്) സഹതാരങ്ങള്‍ക്കൊപ്പം വിക്കറ്റ് നേട്ടം ആഘോഷിക്കുന്നു

മുംബൈ: ഇംഗ്ലണ്ട് പേസര്‍ ജോഫ്ര ആര്‍ച്ചര്‍ മുംബൈ ബാറ്റര്‍മാരെ എറിഞ്ഞ് വിറപ്പിക്കാന്‍ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ രാജസ്ഥാന്‍ റോയല്‍സ് ജയത്തോടെ ഉറപ്പിച്ചത് ഐപിഎല്‍ 2026 പ്ലേ ഓഫ് ബെര്‍ത്ത്. രാജസ്ഥാന് ജയം അനിവാര്യമായ നിര്‍ണായക പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനെ കീഴടക്കിയത് 30 റണ്‍സിന്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സെടുത്തു. ഇതിനെ പിന്തുടര്‍ന്ന മുംബൈയ്‌ക്ക് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

206 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ മുംബൈ അക്കൗണ്ട് തുറക്കും മുമ്പേ അപകടകാരിയായ രോഹിത് ശര്‍മയെ(പൂജ്യം) ആര്‍ച്ചര്‍ പുറത്താക്കി. മൂന്നാം ഓവറില്‍ നമന്‍ ധീറിനെ(ആറ്)യും വീഴ്‌ത്തി ആര്‍ച്ചര്‍ മുംബൈയ്‌ക്ക് ഇരട്ട പ്രഹരമേല്‍പ്പിച്ചു. തൊട്ടടുത്ത ഓവറില്‍ റയാന്‍ റിക്കിള്‍ട്ടണിനെ പുറത്താക്കിക്കൊണ്ട് നാന്ദ്രെ ബര്‍ഗര്‍ ജോഫ്ര ആര്‍ച്ചര്‍ക്ക് മികച്ച പിന്തുണ നല്‍കി. പവര്‍ പ്ലേ തീരും മുമ്പേ അപകടകാരിയായ മറ്റൊരു ബാറ്റര്‍ തിലക് വര്‍മയെ കൂടി മുംബൈയ്‌ക്ക് നഷ്ടപ്പെട്ടു.

മത്സരത്തില്‍ ആര്‍ച്ചര്‍ക്ക് പിന്നില്‍ രാജസ്ഥാന് വേണ്ടി രണ്ടാമത്തെ മികച്ച പ്രകടനം കാഴ്‌ച്ചവച്ച ബ്രിജേഷ് ശര്‍മയുടെ വിക്കറ്റ് കൊയ്‌ത്തിന്റെ തുടക്കമായിരുന്നു അത്. ഇതോടെ മുംബൈ 5.1 ഓവറില്‍ നാലിന് 38 എന്ന നിലയില്‍ പരുങ്ങി. രാജസ്ഥാന്‍ അനായാസം ജയത്തിലേക്കും പ്ലേ ഓഫിലേക്കുമെന്ന് തോന്നിച്ചതാണ് പക്ഷെ ആറാം വിക്കറ്റില്‍ ഒരുമിച്ച സൂര്യകുമാര്‍ യാദവും(60) വില്‍ ജാക്‌സും(33) മത്സര ഗതിയെ മാറ്റി. അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 63 റണ്‍സാണ് കൂട്ടിചേര്‍ത്തത്. പിന്നീടെത്തിയ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയും(34) വെടിക്കെട്ട് ബാറ്റിങ്ങാണ് കാഴ്‌ച്ചവച്ചത്. മറുവശത്ത് സൂര്യകുമാര്‍ റണ്‍നിരക്ക് താഴാതെ നിലയുറപ്പിക്കുന്ന റോളില്‍ ഗംഭീരമായി മുന്നേറി. ഈ സമയം മുംബൈ മത്സരത്തിലേക്ക് തിരിച്ചുവന്നുകൊണ്ടിരുന്നു. 15.4-ാം ഓവറില്‍ പാണ്ഡ്യയുടെ നിര്‍ണായക വിക്കറ്റും വീഴ്‌ത്തി ജോഫ്ര വീണ്ടും രക്ഷകനായെത്തി. മത്സരത്തില്‍ നാല് ഓവറുകളില്‍ വെറും 17 റണ്‍സ് മാത്രം വഴങ്ങിയാണ് ആര്‍ച്ചര് മൂന്ന് വിലപ്പെട്ട വിക്കറ്റുകള്‍ നേടിയത്. ഈ മികവിന് ആര്‍ച്ചര്‍ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടു. നാല് ഓവറില്‍ 26 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് നേടി ബ്രിജേഷും റോള്‍ ഗംഭീരമാക്കി. മറ്റ് ബൗളര്‍മാരില്‍ നാന്ദ്രെ ബര്‍ഗറും യാഷ് രാജ് പുഞ്ജയും രണ്ട് വീതം വിക്കറ്റുകല്‍ നേടി. 17.3-ാം ഓവറില്‍ സൂര്യകുമാര്‍ യാദവ് എട്ടാമനായി പുറത്തായതോടെ മുംബൈ പ്രതീക്ഷകള്‍ അസ്തമിച്ചു. ഷര്‍ദൂല്‍ ഠാക്കൂറും(പത്ത്) എ.എം.ഘസന്‍ഫറും(രണ്ട്) പുറത്താകാതെ നിന്നു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന രാജസ്ഥാന്‍ റോയല്‍സിനായി മിക്ക ബാറ്റര്‍മാരും പൊരുതിയെങ്കിലും നല്ലൊരു വ്യക്തിഗത ഇന്നിങ്‌സ് സംഭാവന ചെയ്യാന്‍ ആര്‍ക്കും സാധിച്ചില്ല. വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറേല്‍ നേടിയ 38 റണ്‍സ് ആണ് ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍. വൈഭവ് സൂര്യവംശി(നാല്) നേരത്തെ പുറത്തായി യശസ്വി ജയ്‌സ്വാള്‍(27), ദസുന്‍ ഷനക(29) എന്നിവര്‍ പൊരുതിയപ്പോള്‍ അത്ഭുത പ്രകടനവുമായി ജോഫ്ര ആര്‍ച്ചറും മികച്ച സംഭാവന നല്‍കിയാണ് മടങ്ങിയത്. 15 പന്തുകള്‍ നേരിട്ട ആര്‍ച്ചര്‍ 32 റണ്‍സെടുത്തു. രവീന്ദ്ര ജഡേജയും(19) നാന്ദ്രെ ബര്‍ഗറും(10) പുറത്താകാതെ നിന്നു. മുംബൈയ്‌ക്ക് വേണ്ടി ദീപക് ചഹറും ഷര്‍ദൂല്‍ ഠാക്കൂറും രണ്ട് വീതം വിക്കറ്റുകള്‍ നേടി.

Tags: mumbai indiansRajastan RoyalsEngland pacer Jofra Archer
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഐപിഎല്‍: മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫിലെത്തുമോ? 

Cricket

ഐപിഎല്ലിൽ വീണ്ടും വൈഭവ് സൂര്യവംശി തരംഗം; ഏറ്റവും വേഗത്തിൽ 400 റൺസ്

Cricket

തിലകിന് ശതകം; ഗുജറാത്തിനെതിരെ വമ്പൻ വിജയവുമായി മുംബൈ ഇന്ത്യൻസ്

രാജസ്ഥാന്‍ ബാറ്റര്‍ ധ്രുവ് ജുറെലിനെ കൊല്‍ക്കത്ത വിക്കറ്റ് കീപ്പര്‍ ടിം സെയ്‌ഫേര്‍ട്ട് സ്റ്റംപിങ്ങിലൂടെ പുറത്താക്കുന്നു
Cricket

ഐപിഎല്‍: കൊല്‍ക്കത്തയ്‌ക്ക് ആദ്യ മധുരം

നദീന്‍ ഡി ക്ലെര്‍ക്കിന്റെ ബാറ്റിങ് പ്രകടനം
Cricket

ആവേശപ്പോരിൽ‌ മുംബൈ ഇന്ത്യൻസിനെ വീഴ്‌ത്തി ആർസിബി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മാർച്ച് നടത്തിയാൽ അകത്താക്കുമെന്ന് ദീപ്കെയോട് പൊലീസ് : ആരെയും സമരം നടത്താൻ അനുവദിക്കില്ലെന്ന് വ്യാപാരികളും , നാട്ടുകാരും

82 വയസുണ്ട് , അറസ്റ്റിന് സാധ്യതയെന്ന് പിണറായി : അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇഡി നോട്ടിസ്

വാരണാസി ടീമിന്റെ സ്വന്തം കുംഭക്ക്”, പൃഥ്വിരാരാജിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ നേർന്ന് എസ് എസ് രാജമൗലി

കോണാട്ട് പ്ലേസിൽ തിരംഗ യാത്രയ്‌ക്ക് അനുമതിയില്ല; പാറ്റ പാർട്ടി നേതാവിന് ദൽഹി പോലീസിന്റെ നോട്ടീസ്

മന്ത്രവാദത്തിന്റെ മറവിൽ 17കാരിയെ പീഡിപ്പിച്ചു; അമ്മയെയും കൂട്ടി നാടുവിട്ട വ്യാജ ‘ജിലാനി തങ്ങൾ’ പിടിയിൽ

പത്ത് വർഷമായി ചത്ത് ജീവിക്കുന്നു ; ഇന്ത്യയിൽ ജീവിക്കുന്നത് ജനാധിപത്യ മൂല്യങ്ങൾക്ക് അടിസ്ഥാനമായിട്ടല്ല ; നുണ പ്രചാരണവുമായി റിമ

പ്രതിഷേധങ്ങളും സുരക്ഷാ നിയന്ത്രണങ്ങളും തിരിച്ചടിയാകുന്നു; കാനോട്ട് പ്ലേസിലെയും ഖാൻ മാർക്കറ്റിലെയും വ്യാപാരികൾ സുപ്രീംകോടതിയിൽ

30 വയസ്സുകാരിക്ക് 75-കാരനോട് പ്രണയം; 45 വയസ്സിന്റെ പ്രായവ്യത്യാസം ചർച്ചയാകുന്നു, നവരാത്രിക്ക് ശേഷം വിവാഹം

വെറും 5 ആഴ്ചയ്‌ക്കുള്ളിൽ അര ബില്യൺ വാച്ച് അവേഴ്‌സ് പിന്നിട്ട് ബിഗ് ബോസ് സൗത്ത്

അഭിനയ മികവും സ്വഭാവ മഹിമയും കൈമുതലാക്കിയ നടനായിരുന്നു പ്രേംനസീർ : തുളസിദാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.