Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യുയുത്സു: പാണ്ഡവര്‍ക്കായി യുദ്ധം ചെയ്ത കൗരവന്‍

രമേശ് ഇളേടത്ത്byരമേശ് ഇളേടത്ത്
May 25, 2026, 06:51 am IST
inSamskriti

ഹസ്തിനപുരിയുടെ അന്തപുരങ്ങളില്‍ കൗരവപക്ഷത്തെ നൂറു സഹോദരന്മാരുടെ ആരവങ്ങള്‍ക്കിടയില്‍, അധികമാരും ശ്രദ്ധിക്കാതെ വളര്‍ന്ന ഒരു ബാലനുണ്ടായിരുന്നു. ധൃതരാഷ്‌ട്രര്‍ക്ക് ഒരു വൈശ്യ സ്ത്രീയിലുണ്ടായ മകന്‍യുയുത്സു. ഗാന്ധാരിയുടെ നൂറു പുത്രന്മാര്‍ക്ക് ലഭിച്ചിരുന്ന അതേ രാജകീയ പരിഗണനകള്‍ യുയുത്സുവിനും ലഭിച്ചിരുന്നെങ്കിലും അവന്റെ രക്തത്തില്‍ കലര്‍ന്ന ‘അന്യത’ എപ്പോഴും അവനെ ഒരു നിഴലായി നിര്‍ത്തി.

ദുര്യോധനനും ദുശ്ശാനനും ശകുനിയുടെ കുതന്ത്രങ്ങളില്‍ മുഴുകിയപ്പോള്‍, യുയുത്സുവിന്റെ ഉള്ളില്‍ ധര്‍മ്മത്തെക്കുറിച്ചുള്ള ചിന്തകളായിരുന്നു. വിദ്വാന്‍മാരായ ഭീഷ്മരുടെയും ദ്രോണരുടെയും വാക്കുകള്‍ അവന്‍ സാകൂതം കേട്ടു.

പാണ്ഡവര്‍ ഹസ്തിനപുരിയില്‍ എത്തിയ കാലം മുതല്‍ യുയുത്സു അവരെ നിശബ്ദമായി നിരീക്ഷിച്ചിരുന്നു. ഭീമനെ വിഷം കൊടുത്തു കൊല്ലാന്‍ നോക്കിയപ്പോഴും, അരക്കില്ലത്തില്‍ വെച്ച് പാണ്ഡവരെ ദഹിപ്പിക്കാന്‍ ശ്രമിച്ചപ്പോഴും യുയുത്സുവിന്റെ ഉള്ളില്‍ നീറ്റലായിരുന്നു.

സഭാമധ്യത്തില്‍ പാഞ്ചാലിയുടെ വസ്ത്രാക്ഷേപം നടന്ന ആ കറുത്ത ദിവസം, യുയുത്സുവിന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. കൗരവസഭയിലെ പ്രമുഖരെല്ലാം തലകുനിച്ചിരുന്നപ്പോള്‍, തന്റെ സഹോദരനായ വികര്‍ണ്ണനോടൊപ്പം അധര്‍മ്മത്തിനെതിരെ ശബ്ദമുയര്‍ത്താന്‍ യുയുത്സു ആഗ്രഹിച്ചു. പക്ഷേ, ഒരു ‘ദാസീപുത്രന്‍’ എന്ന വിളിപ്പേര് അവന്റെ നാവിനെ പലപ്പോഴും ബന്ധിച്ചു.കാലം കടന്നുപോയി. കുരുക്ഷേത്രത്തിലെ യുദ്ധഭൂമിയില്‍ പതിനെട്ടു അക്ഷൗഹിണിപ്പടകള്‍ അണിനിരന്നു. ശംഖനാദങ്ങള്‍ മുഴങ്ങി. യുദ്ധം തുടങ്ങുന്നതിന് തൊട്ടുമുന്‍പ് ധര്‍മ്മപുത്രരായ യുധിഷ്ഠിരന്‍ ഒരു പ്രഖ്യാപനം നടത്തി.

‘ഈ യുദ്ധത്തില്‍ ധര്‍മ്മത്തിന്റെ പക്ഷത്ത് നില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇപ്പോള്‍ ഇങ്ങോട്ട് വരാം. മറുപക്ഷത്തുള്ളവര്‍ക്ക് വേണമെങ്കില്‍ മനസ്സ് മാറാം.’ആ നിമിഷം കൗരവപ്പടയില്‍ ഒരു ചലനമുണ്ടായി. പതിനായിരക്കണക്കിന് വരുന്ന യോദ്ധാക്കള്‍ക്കിടയില്‍ നിന്ന് ഒരു രഥം പാണ്ഡവപക്ഷത്തേക്ക് നീങ്ങി. അത് യുയുത്സു ആയിരുന്നു.

യുദ്ധത്തിന്റെ ഓരോ ദിവസവും യുയുത്സുവിനെ സംബന്ധിച്ചിടത്തോളം നരകതുല്യമായിരുന്നു. ഭീമന്റെ ഗദയേറ്റ് ഓരോ സഹോദരനും വീഴുമ്പോള്‍ ആ വാര്‍ത്ത യുയുത്സുവിനെ തളര്‍ത്തി. അവര്‍ അധര്‍മ്മത്തിന്റെ പക്ഷത്തായിരിക്കാം, പക്ഷേ അവര്‍ അവന്റെ കൂടെ കളിച്ചു വളര്‍ന്നവരായിരുന്നു. ഒരേ അച്ഛന്റെ മക്കളായിരുന്നു. കൗരവര്‍ ഓരോരുത്തരും വീഴുമ്പോഴും യുയുത്സുവിന്റെ ഉള്ളിലെ ഒരു ഭാഗം കൂടി മരിക്കുകയായിരുന്നു.

ദുര്യോധനന്‍ വീണ വാര്‍ത്ത കേട്ടപ്പോള്‍ യുയുത്സു വിതുമ്പിപ്പോയി. ഒരുപക്ഷേ, ആ കൊട്ടാരത്തില്‍ ദുര്യോധനന്റെ പതനത്തില്‍ കൂടുതല്‍ വേദനിച്ചത് യുയുത്സു ആയിരിക്കും. കാരണം, അധികാരത്തിന് പുറമെ അവര്‍ക്കിടയില്‍ സഹോദരബന്ധത്തിന്റെ നൂലുകള്‍ ഉണ്ടായിരുന്നു.

യുദ്ധം കഴിഞ്ഞപ്പോള്‍ ഹസ്തിനപുരി ഒരു ശ്മശാനമായി മാറിയിരുന്നു. ഗാന്ധാരിയുടെ നിലവിളികള്‍ക്കിടയില്‍ യുയുത്സു ഏകനായി നിന്നു. പാണ്ഡവര്‍ക്ക് രാജ്യം ലഭിച്ചു, പക്ഷേ യുയുത്സുവിന് നഷ്ടപ്പെട്ടത് തന്റെ വലിയ കുടുംബത്തെയായിരുന്നു. എങ്കിലും അവന്‍ തളര്‍ന്നില്ല. പാണ്ഡവര്‍ രാജ്യംവിട്ടു പോയപ്പോള്‍ യുയുത്സുവിനെയാണ് രാജ്യം ഏല്‍പ്പിച്ചത്. അത് അവനോടുള്ള വിശ്വാസം കൊണ്ടായിരുന്നു. കൗരവ വംശത്തിലെ അവസാനത്തെ കണ്ണിയായി അവന്‍ ഹസ്തിനപുരിയെ പരിപാലിച്ചു.

ഇന്ന് ചരിത്രം വീരന്മാരെയും വില്ലന്മാരെയും കുറിച്ച് വാചാലമാകുമ്പോള്‍, അണിയറയില്‍ ധര്‍മ്മത്തിന്റെ കാവലാളായി നിന്ന യുയുത്സു എന്ന ആത്മസംഘര്‍ഷങ്ങളുടെ രാജകുമാരന്‍ എന്നും ഒരു വിങ്ങലായി അവശേഷിക്കുന്നു. കുരുക്ഷേത്രത്തിലെ ആ ശ്മശാനഭൂമിയില്‍ നിന്നും പുതിയൊരു പുലരിയിലേക്ക് ഹസ്തിനപുരിയെ നയിച്ച ധീരനായിരുന്നു അയാള്‍.

 

Tags: MahabharataKauravasYuyutsuPandavas
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

മഹാഭാരതത്തിന്റെ മനസ്സിലൂടെ-3; വ്യാസന്റെ ദുഃഖം

Varadyam

മഹാഭാരതത്തിന്റെ മനസ്സിലൂടെ

Samskriti

സീതയും ദ്രൗപതിയും ധര്‍മ്മ സമരവും

Samskriti

മഹാഭാരതത്തിലെ സ്ത്രീകഥാപാത്രങ്ങള്‍: ഉത്തമയായ ഉത്തര

Samskriti

മഹാഭാരതത്തിലെ സ്ത്രീകഥാപാത്രങ്ങള്‍: ദ്വാദശ നാരിമാര്‍ക്ക് തുല്യയായ സുഭദ്ര

പുതിയ വാര്‍ത്തകള്‍

വഖഫ് ബോര്‍ഡില്‍ സങ്കീര്‍ണത സൃഷ്ടിക്കാനില്ല ; അമുസ്‍ലിം നിയമനത്തിൽ ഹൈക്കോടതിയിൽ നിലപാട് അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍

വഴിയാത്രക്കാരൻ റോഡിൽ കുഴഞ്ഞുവീണു; വാഹനം നിർത്തി അടിയന്തര സഹായവുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

പെൺകുട്ടികളുടെ വാട്ടർ ബോട്ടിലിൽ മൂത്രം കലർത്തി അഞ്ചാം ക്ലാസ് വിദ്യാർഥിയായ സഹപാഠി ; കയ്‌പ് മാറാൻ ചോക്ലേറ്റ് മതിയെന്ന് പ്രിൻസിപ്പൽ

സ്വന്തം പണം മുടക്കി പണിതു, പക്ഷേ … ബസ് സ്റ്റാന്‍ഡിലെ കടമുറികള്‍ തുറക്കാനാകാതെ വ്യാപാരികള്‍

പ്രതിഷേധങ്ങളിലും പ്രക്ഷോഭങ്ങളിലും വിദ്യാർത്ഥികളും യുവാക്കളും പങ്കെടുക്കരുത്; വിവാദ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

വന്ദേമാതരത്തില്‍ ഹൈന്ദവബിംബങ്ങളുണ്ട് ; ദേശീയഗീതമായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് സച്ചിദാനന്ദൻ

കൊലയ്‌ക്കുശേഷം പുലർച്ചെ തട്ടുകടയിൽ ആഘോഷപൂർവം ‘അത്താഴം’ ; മുത്തച്ഛൻ മരിച്ചു കിടക്കുമ്പോഴും യൂണിഫോം ധരിച്ച് സ്കൂളിൽ പോകാനിറങ്ങി 13 കാരി

ചിങ്ങച്ചന്തയില്‍ പൂക്കള്‍ക്ക് നിറപ്പകിട്ട്; മുല്ലവില ആയിരം കടന്നു, തിരുവോണം അടുക്കുന്നതോടെ വില ഇനിയും ഉയരും

തമിഴ്നാട്ടിൽ മൂന്നാം പ്രസവത്തിനും ഒരു വർഷം പൂർണ ശമ്പളത്തോടു കൂടിയ അവധി; തീരുമാനം ജനസംഖ്യാപരമായ മാറ്റങ്ങൾ കണക്കിലെടുത്ത്

സിയാന്റെ അകാല മുതിര്‍ച്ച പരിഹരിക്കപ്പെടേണ്ട വൈകല്യമാണ് ; കൃത്യമായ ശിക്ഷണത്തിലൂടെ സിയാനെ കുട്ടിയാക്കണം ; AP സമസ്ത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.