തൃശൂര്‍: കഴിഞ്ഞ ദിവസം വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പ്രശസ്ത കഥകളി കലാകാരനും കലാമണ്ഡലം അദ്ധ്യാപകനുമായ ഹരി. ആര്‍. നായര്‍ക്ക് (48) കലാലോകത്തിന്റെ അന്ത്യാഞ്ജലി.
കലാമണ്ഡലത്തിലെ കഥകളി തെക്കന്‍ കളരി അദ്ധ്യാപകനാണ്. പാഞ്ഞാളിലുള്ള വീട്ടിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
1977ല്‍ രാമചന്ദ്രന്‍ നായരുടേയും ശ്രീദേവി അമ്മയുടെയും മകനായി തിരുവനന്തപുരം ആറ്റിങ്ങല്‍ കൊരണിയില്‍ ജനനം. 1985ല്‍ ചാത്തന്നൂര്‍ കൊച്ചുനാരായണപിള്ളയുടെ ശിഷ്യനായി കഥകളി പഠനം ആരംഭിച്ചു. 1990ല്‍ കലാമണ്ഡലത്തില്‍ തെക്കന്‍ കളരിയില്‍ ചേര്‍ന്ന് കലാമണ്ഡലം രാജശേഖരന്റേയും കലാമണ്ഡലം പ്രസന്നകുമാറിന്റെയും കലാമണ്ഡലം ഗോപകുമാറിന്റെയും കീഴില്‍ കഥകളി അഭ്യസിച്ചു. 1998ല്‍ പഠനം പൂര്‍ത്തിയാക്കി അരങ്ങുകളില്‍ കത്തി, കരി, താടി വേഷങ്ങള്‍ കൂടുതലായി അവതരിപ്പിച്ചു.ഭാര്യ അഞ്ജലി ( അദ്ധ്യാപിക) . മക്കള്‍ അജന്‍ ഹരി, അനോബ് ഹരി. സംസ്‌കാരം നടത്തി.











