Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അകത്തളങ്ങളിലെ ആരുമറിയാത്ത അടിയൊഴുക്കുകള്‍; തുണച്ചത് മോദിയെയും എന്‍ഡിഎയും

മോദി സര്‍ക്കാരിന്റെ അഭിമാനപദ്ധതികളായ, പെണ്‍കുട്ടികള്‍ക്ക് പഠിക്കാനും മുന്നേറാനും അവസരമൊരുക്കുന്ന ബേട്ടി പഠാവോ ബേട്ടി ബച്ചാവോ, സൗജന്യമായി ഗ്യാസ് കണക്ഷന്‍ നല്‍കുന്ന ഉജ്വല പദ്ധതി, ഭവന നിര്‍മാണ പദ്ധതി, ജന്‍ധന്‍ യോജന, ഗര്‍ഭിണികള്‍ക്ക് വേണ്ടിയുള്ള സുരക്ഷിത് മാതൃത്വ അഭിയാന്‍, അഞ്ചു ലക്ഷം വരെയുള്ള ചികിത്സ സൗജന്യമായി ലഭിക്കുന്ന പ്രധാനമന്ത്രി ജനആരോഗ്യ യോജന തുടങ്ങിയവ ഗ്രാമങ്ങളിലുണ്ടാക്കിയ മാറ്റങ്ങള്‍ ചെറുതല്ല.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Nov 12, 2020, 10:20 am IST
inKerala

ന്യൂദല്‍ഹി: എക്‌സിറ്റ് പോളുകളെയും രാഷ്‌ട്രീയ പണ്ഡിതരുടെ കണക്കുകൂട്ടലുകളെയും പാടെ പൊളിച്ച് ബീഹാറില്‍ ഒരിക്കല്‍ കൂടി എന്‍ഡിഎ അധികാരത്തിലെത്തിയതിന്റെ ക്രെഡിറ്റ് സ്ത്രീകള്‍ക്ക്. മോദി സര്‍ക്കാരിന്റെ ക്ഷേമപദ്ധതികള്‍ കടന്നെത്തിയ വീടുകളുടെ അകത്തളങ്ങളിലാണ് അക്ഷരാര്‍ഥത്തില്‍ വിപ്ലവം നടന്നത്.

മോദി സര്‍ക്കാരിന്റെ അഭിമാനപദ്ധതികളായ, പെണ്‍കുട്ടികള്‍ക്ക് പഠിക്കാനും മുന്നേറാനും അവസരമൊരുക്കുന്ന ബേട്ടി പഠാവോ ബേട്ടി ബച്ചാവോ, സൗജന്യമായി ഗ്യാസ് കണക്ഷന്‍ നല്‍കുന്ന ഉജ്വല പദ്ധതി, ഭവന നിര്‍മാണ പദ്ധതി, ജന്‍ധന്‍ യോജന, ഗര്‍ഭിണികള്‍ക്ക് വേണ്ടിയുള്ള സുരക്ഷിത് മാതൃത്വ അഭിയാന്‍, അഞ്ചു ലക്ഷം വരെയുള്ള ചികിത്സ സൗജന്യമായി ലഭിക്കുന്ന പ്രധാനമന്ത്രി ജനആരോഗ്യ യോജന തുടങ്ങിയവ ഗ്രാമങ്ങളിലുണ്ടാക്കിയ മാറ്റങ്ങള്‍ ചെറുതല്ല.  

സമൂഹത്തിലെ താഴെത്തട്ടിലുള്ളവരും സാധാരണക്കാരുമാണ് ഇവയുടെ പ്രധാന ഗുണഭോക്താക്കള്‍. ഇത്തരം അനവധി ക്ഷേമപദ്ധതികള്‍ കൊണ്ടുള്ള പ്രയോജനം ഏറെ ലഭിക്കുന്നതും കുടുംബങ്ങള്‍ക്ക് അവയുടെ പ്രയോജനം ലഭിക്കുന്നത് നേരിട്ട് കണ്ട് ബോധ്യപ്പെടുന്നതും വീടുകളിലെ സ്ത്രീകളാണ്. രാഷ്‌ട്രീയ എതിരാളികള്‍ എന്തൊക്കെ പ്രചാരണം അഴിച്ചുവിട്ടാലും അവയുടെ ഫലങ്ങള്‍ നേരിട്ട് ലഭിച്ചവര്‍ക്ക് അറിയാം. മോദി സര്‍ക്കാരിന്റെ പദ്ധതികള്‍ കടലാസിലല്ല വീടുകളിലേക്ക് കടന്നു ചെന്നുവെന്ന്.  

സബ്‌സിഡിയും മറ്റാനുകൂല്യങ്ങളും അവരുടെ അക്കൗണ്ടുകളില്‍ നേരിട്ടെത്തി.അക്കൗണ്ടുകളില്ലാത്ത ജനകോടികളുടെ അക്കൗണ്ടുകളില്‍ അത്യാവശ്യങ്ങള്‍ക്ക് പണമായി. ഇത് അവരെ സാമ്പത്തികമായി ഭദ്രമാക്കി. എതിരാളികള്‍ എന്തു പറഞ്ഞാലും കാര്യമായ രാഷ്‌ട്രീയമില്ലാത്ത വീട്ടമ്മമാര്‍ മോദിയുടെ ബിജെപിക്കും എന്‍ഡിഎയ്‌ക്കും വോട്ടു കുത്തി.  

കര്‍ഷകര്‍ക്ക് മൂന്നു ഗഡുക്കളായി ആറായിരം രൂപ അവരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് നല്‍കിയത് കോടിക്കണക്കണിന് കുടുംബങ്ങള്‍ക്കാണ് ലഭിച്ചത്. കൃഷിക്ക് പണമില്ലാതെ വിഷമിച്ചവര്‍ക്ക് ഇത് വലിയ ആശ്വാസമായിരുന്നു. കൊറോണക്കാലത്ത് വീട്ടമ്മമാരുടെ ജന്‍ധന്‍ അക്കൗണ്ടുകളിലേക്ക് രണ്ടായിരം രൂപ വീതം മൂന്നു തവണ കേന്ദ്ര സര്‍ക്കാര്‍ ഇട്ടിരുന്നു. ഇതും അവര്‍ക്ക് താങ്ങായി. ഇങ്ങനെ മോദി സര്‍ക്കാരിന്റെ സകല ക്ഷേമപദ്ധതികളും അവര്‍ക്ക് ഗുണകരമായി. അങ്ങനെ സ്ത്രീകളുടെ വോട്ട് എന്‍ഡിഎയ്‌ക്ക് വലിയ തോതിലാണ് ലഭിച്ചത്.  

മുത്തലാഖ് പോലുള്ള വിഷയങ്ങളില്‍ കൈക്കൊണ്ട ശക്തമായ നടപടി മുസ്ലിം സ്ത്രീകള്‍ക്ക് നല്‍കിയ ആത്മവിശ്വാസവും പിന്തുണയും ചെറുതല്ല. ഒരു കാര്യവുമില്ലാതെ മുത്തലാഖ് ചൊല്ലി മൊഴി ചൊല്ലാനാവില്ലെന്നും അങ്ങനെ ചെയ്യുന്നവര്‍ ജയിലില്‍ പോകേണ്ടിവരുമെന്നും വന്നതോടെ മുസ്ലിം സ്ത്രീകളുടെ ജീവിതം കൂടുതല്‍ സുരക്ഷിതമായി. അവരും എന്‍ഡിഎയ്‌ക്കാണ് വോട്ട് ചെയ്തതെന്ന് കരുതാം.

‘രാഷ്‌ട്രീയ ചാണക്യന്മാരെന്ന് സ്വയം അഭിമാനിച്ചു നടക്കുന്ന വിശകലന വിദഗ്ധര്‍ കാണാതെ പോയതും ഇതാണ്. നരേന്ദ്ര മോദി സര്‍ക്കാര്‍ രണ്ടാമതും അധികാരത്തില്‍ വന്നപ്പോഴും ഈ ഘടകം ശക്തമായിരുന്നു.

മഹാസഖ്യം വന്നാല്‍ പണ്ടത്തെപ്പോലെ സംസ്ഥാനത്തെ ക്രമസമാധാനം ആകെ തകരുമെന്നും അവര്‍ ഭയപ്പെട്ടു. ലാലു പ്രസാദ് യാദവിന്റെ കാലത്ത് കാട്ടുഭരണമായിരുന്നു. അഴിമതിയും അക്രമവും ഏറ്റവും അധികം നടന്നിരുന്ന സംസ്ഥാനങ്ങളില്‍ ഒന്നായിരുന്നു ബീഹാര്‍. ഇത് ഓര്‍മ്മയിലുള്ള സ്ത്രീകള്‍ വീണ്ടും അത്തരമൊരു സാഹചര്യം തീരെ ആഗ്രഹിക്കുന്നില്ല. അതും എന്‍ഡിഎയ്‌ക്ക് തുണയായി.

ജന്‍ധന്‍ അക്കൗണ്ടുകളില്‍ എത്തിയത് കോടികള്‍

ഏപ്രില്‍ മാസത്തില്‍ മോദി സര്‍ക്കാര്‍ ജന്‍ധന്‍ അക്കൗണ്ടുകള്‍ വഴി  സ്ത്രീകള്‍ക്ക് നേരിട്ട് എത്തിച്ചത് 30,000 കോടി രൂപയാണ്. ഇതിനു പുറമേ കൊറോണക്കാലത്തെ ബുദ്ധിമുട്ടുകള്‍ തരണം ചെയ്യാന്‍ ഗ്യാസ് സൗജന്യമായി നല്‍കാന്‍ 5000 കോടിയും മാറ്റിവച്ചു. ഇതു കൂടാതെ മാസം 500 രൂപ വച്ച് മൂന്നു മാസം അക്കൗണ്ടിലേക്ക് നി

ക്ഷേപിച്ചു. തൊഴിലുറപ്പ് കൂലി 182 രൂപയില്‍ നിന്ന് കേന്ദ്രം 202 രൂപയായി വര്‍ധിപ്പിച്ചു. 14 കോടിപ്പേര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്. മൂന്നു കോടി വിധവകള്‍ക്കും പാവപ്പെട്ട വൃദ്ധര്‍ക്കുമായി മാസം ആയിരം രൂപ വച്ച് വിതരണം ചെയ്തു. 8.7 കോടി കര്‍ഷകര്‍ക്കായി ഏപ്രിലില്‍ രണ്ടായിരം രൂപ വച്ച് അക്കൗണ്ടുകളില്‍ ഇട്ടു.

ബിജെപിക്ക് തുണയായി

ഇത്തരം കാര്യങ്ങള്‍ എന്‍ഡിഎയില്‍ തന്നെ ബിജെപിക്ക് വലിയ പിന്തുണയായി. 2015ലെ തെരഞ്ഞെടുപ്പില്‍ 53 സീറ്റുകള്‍ ലഭിച്ച ബിജെപിക്ക് ഇക്കുറി ലഭിച്ചത് 74 സീറ്റുകളാണ്. 21 സീറ്റുകളുടെ വര്‍ധന.  സംസ്ഥാനത്തെ ഏറ്റവും  

വലിയ ഒറ്റകക്ഷിയായ ആര്‍ജെഡിക്ക് 75 സീറ്റുകള്‍ മാത്രമാണുള്ളത്. ഒരൊറ്റ സീറ്റിന്റെ വ്യത്യാസത്തിലാണ് ബിജെപിക്ക് ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന സ്ഥാനം പോയത്. 110 സീറ്റുകളിലാണ് ബിജെപി മത്സരിച്ചത്. ബിജെപിക്ക് 67 ശതമാനം സ്‌ട്രൈക്ക് റേറ്റ് അഥവാ പ്രഹരശേഷിയുണ്ടെന്നാണ് ദേശീയ മാധ്യമങ്ങളുടെ വിലയിരുത്തല്‍.

Tags: narendramodiamit-shahNDAജെ.പി.നദ്ദ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭീകരവാദത്തില്‍ ഇരട്ടത്താപ്പ് പാടില്ലെന്ന് നരേന്ദ്ര മോദി, വികസനത്തിന് പുതിയ വഴികള്‍ തുറക്കുന്ന എല്ലാ ശ്രമങ്ങളെയും ഇന്ത്യ പിന്തുണയ്‌ക്കും

Kerala

അ​മി​ത് ഷാ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

India

മോദി-അമിത് ഷാ യുഗം അവസാനിച്ചുവെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയില്‍ കഴമ്പുണ്ടോ?

India

തമിഴ്നാട് രാഷ്‌ട്രീയത്തിൽ വൻ ട്വിസ്റ്റ്! ഡിഎംകെ എൻഡിഎയിലേക്കെന്ന് അഭ്യൂഹം

സെര്‍ജിയോ ഗോര്‍ (ഇടത്ത്)
India

ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗം: ഇന്ത്യയുടെ നിലപാടിനെ പിന്തുണച്ച് ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെർജിയോ ഗോര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ വളർച്ചാ നിരക്ക് ശക്തമാണെന്ന് കാണിക്കാൻ ഇന്ത്യയുടെ ജിഡിപി ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന വാദങ്ങൾ തള്ളി സുർജിത് ഭല്ല

അഞ്ച് വര്‍ഷത്തിന് ശേഷം മിത്ഷുബിഷി പജീറോ ഓഫ് റോഡര്‍ പുറത്തിറക്കി

തേജസ് എംകെ1എ യുദ്ധവിമാനം (മുകളില്‍ ) എഫ് 404 എഞ്ചിന്‍ (താഴെ)

വീണ്ടും തേജസ്സ് കുതിപ്പ്….എച്ചഎഎല്ലിന് മൂന്ന് എഫ് 404 എഞ്ചിനുകൾ കൂടി കിട്ടി; തേജസ് എംകെ1എ യുദ്ധവിമാന നിര്‍മ്മാണം കുതിയ്‌ക്കും

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

40 വയസ്സിനു ശേഷം ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാർ , സമ്പത്ത് തേടിയെത്തും

കഷ്ടപ്പാടുകൾ മാറ്റി , സാമ്പത്തികമായി ഉയർച്ച നൽകുന്ന വരാഹി ദേവി

വിദേശസംഭാവന നിയന്ത്രിക്കുന്ന 2026 ലെ എഫ്‌സി‌ആർ‌എ ബിൽ: കേന്ദ്രം 31 അംഗ ജെ‌പി‌സി രൂപീകരിച്ചു, ബിജെപി എംപി നയിക്കും

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

സുക്കര്‍ബര്‍ഗിനും ജാക് ഡോര്‍സിക്കും സ്റ്റീവ് ജോബ്സിനും പ്രതിസന്ധിയില്‍ വഴികാട്ടിയ സന്യാസി നീം കരോലി ബാബയെക്കുറിച്ചുള്ള സിനിമ വന്‍ ഹിറ്റ്

റിട്ട: ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.