Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പട്ടയ ഭൂമിയിലെ മരംമുറി: ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കും, പരിസ്ഥിതി ദുര്‍ബല മേഖലയില്‍ ലക്ഷക്കണക്കിന് മരങ്ങളാണ് ഇതോടെ മുറിച്ച് നീക്കുക

നാലു മാസം മുമ്പ് ഇത് സംബന്ധിച്ച് ഉത്തരവിറങ്ങിയിരുന്നെങ്കിലും ഹൈക്കോടതി ഇത് സ്റ്റേ ചെയ്തിരുന്നു. പിന്നീട് സ്റ്റേ നീങ്ങിയതോടെ പുതുക്കിയ ഉത്തരവ് ഇറക്കുകയായിരുന്നു. അപകടകരമായ സാഹചര്യത്തില്‍ നില്‍ക്കുന്ന മരം മുറിക്കാന്‍ പുതിയ ഉത്തരവ് പ്രയോജനകരമാണെങ്കിലും വലിയ വിപത്താണ് ഇതിനു പിന്നില്‍ ഒളിഞ്ഞ് കിടക്കുന്നത്.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Nov 7, 2020, 11:10 am IST
inKerala

ഇടുക്കി: പട്ടയഭൂമിയിലെ മരംമുറിക്കാന്‍ അനുമതി നല്‍കുന്ന സര്‍ക്കാര്‍ ഉത്തരവ് വലിയ പ്രകൃതി ദുരന്തങ്ങള്‍ക്ക് കാരണമാക്കുമെന്നു വിലയിരുത്തല്‍. മരംമുറി തടയാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ പോലും കര്‍ശന നടപടി ഉണ്ടാകുമെന്നും റവന്യൂ വകുപ്പ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

നാലു മാസം മുമ്പ് ഇത് സംബന്ധിച്ച് ഉത്തരവിറങ്ങിയിരുന്നെങ്കിലും ഹൈക്കോടതി ഇത് സ്റ്റേ ചെയ്തിരുന്നു. പിന്നീട് സ്റ്റേ നീങ്ങിയതോടെ പുതുക്കിയ ഉത്തരവ് ഇറക്കുകയായിരുന്നു. 1964ലെ ചട്ട പ്രകാരം പതിച്ച് നല്‍കിയ ഭൂമിയിലെ ചന്ദനം ഒഴികെയുള്ളവയാണ് മുറിക്കാന്‍ പുതിയ ഉത്തരവു പ്രകാരം അനുമതി. അപകടകരമായ സാഹചര്യത്തില്‍ നില്‍ക്കുന്ന മരം മുറിക്കാന്‍ പുതിയ ഉത്തരവ് പ്രയോജനകരമാണെങ്കിലും വലിയ വിപത്താണ് ഇതിനു  പിന്നില്‍ ഒളിഞ്ഞ് കിടക്കുന്നത്.

പുതിയ ഉത്തരവു പ്രകാരം സ്വയം കിളിര്‍ത്ത് വന്നവയും കര്‍ഷകര്‍ നട്ടുവളര്‍ത്തിയതുമായ എല്ലാം മരങ്ങളും മുറിക്കാനാകും. ഇതിന് പ്രത്യേകിച്ച് ആരുടേയും അനുമതി വേണ്ടെന്നും ഇത് തടസപ്പെടുത്തുന്ന തരത്തില്‍ ഉത്തരവുകള്‍ പാസാക്കുകയോ നേരിട്ട് ഇടപെടുകയോ ചെയ്താല്‍ ഗുരുതര കൃത്യവിലോപമായി കണക്കാക്കി ഉദ്യോഗസ്ഥനെതിരെ നടപടി സ്വികരിക്കുമെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.എ. ജയതിലക് ഇറക്കിയ ഉത്തരവില്‍ പറയുന്നു.  

കേരളം പോലുള്ള പരിസ്ഥിതി ദുര്‍ബല മേഖലയില്‍ ലക്ഷക്കണക്കിന് മരങ്ങളാണ് ഇതോടെ മുറിച്ച് നീക്കുകയെന്ന് പശ്ചിമഘട്ട സംരക്ഷണ സമിതി ചെയര്‍മാന്‍ ജോണ്‍ പെരുവന്താനം ജന്മഭൂമിയോട് പറഞ്ഞു. വലിയ പ്രകൃതി ദുരന്തങ്ങള്‍ കണ്‍മുന്നിലുണ്ടായിട്ടും അതില്‍ നിന്ന് ഒന്നും പഠിക്കാന്‍ സര്‍ക്കാര്‍ തയാറല്ല എന്നത് ജനാധിപത്യത്തിന്റെ ഗതികേടാണ്. പരിസ്ഥിതി സാക്ഷരതയില്ലാത്തവര്‍ നാടിന്റെ ഭരണാധികാരികളായാല്‍ നാടിനുണ്ടാകുന്ന വലിയ ദുരന്തമാണ് ഈ ഉത്തരവെന്നും അദ്ദേഹം.

ഈ ഉത്തരവ് നടപ്പിലാക്കിയാല്‍ ദൂരവ്യാപക പരിസ്ഥിതി പ്രത്യാഘാതങ്ങള്‍ക്കിടയാക്കും. അവസാനം ഇത് കര്‍ഷകര്‍ക്ക് തന്നെ തിരിച്ചടിയാകും. വലിയ വരള്‍ച്ചയുണ്ടായി കൃഷി തന്നെ ചെയ്യാനാവാത്ത അവസ്ഥയാകും. ഇവയൊന്നും കര്‍ഷകരെ സഹായിക്കാനോ കര്‍ഷക സ്നേഹമോ ആണെന്ന് വിശ്വസിക്കാനാകില്ലെന്നും ജോണ്‍ പെരുവന്താനം പറഞ്ഞു.

ഇടുക്കി, വയനാട് ജില്ലകളില്‍ നിലവില്‍ എസ്റ്റേറ്റിലെ മരം മുറിയുടെ മറവില്‍ ലക്ഷക്കണക്കിന് മരങ്ങളാണ് മുറിച്ച് കടത്തുന്നത്. എന്നാല്‍ സംസ്ഥാനമൊട്ടാകെ ഇതിന് അനുമതി നല്‍കിയതോടെ കോടിക്കണക്കിന് മരങ്ങളാകും ഇനി മുറിച്ചു കടത്തുക. ലോകം മുഴുവന്‍ കാലാവസ്ഥാ മാറ്റത്തിന്റെ പ്രശ്നങ്ങള്‍ അനുഭവിക്കുകയാണ്. ഈ സാഹചര്യത്തിലാണ് വോട്ട് ബാങ്ക് മാത്രം മുന്നില്‍ക്കണ്ട് സര്‍ക്കാര്‍ ഇത്തരം നീക്കങ്ങള്‍ നടത്തുന്നത്. ദൂരവ്യാപകമായി എല്ലാ ജനതയേയും ഇത് സാരമായി ബാധിക്കുമെന്നും അദ്ദേഹം. അതേസമയം വന്‍തോതില്‍ മരം മുറി നടക്കുന്ന ജില്ലയാണ് ഇടുക്കിയെന്നും ഇത്തരം തീരുമാനങ്ങള്‍ മൂലം ഉണ്ടാകുന്ന പ്രശ്നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും ജില്ലാ കളക്ടര്‍ എച്ച്. ദിനേശനും പറഞ്ഞു.

Tags: landtree
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്‌കൂളുകള്‍ക്ക് സമീപം അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനും വൈദ്യുത പോസ്റ്റുകളുടെ സുരക്ഷ പരിശോധിക്കുന്നതിനും നിര്‍ദേശവുമായി മന്ത്രി

Kerala

ചരിത്ര റബര്‍ മരം സംരക്ഷിക്കാന്‍ റബര്‍ ബോര്‍ഡിന്റെ പൂര്‍ണ പിന്തുണ; മ്യൂസിയം വളപ്പില്‍ നേരിട്ടെത്തി എന്‍. ഹരി

Kerala

എകെജി സെന്റര്‍ ഭൂമി കയ്യേറ്റ വിവാദം: സര്‍വകലാശാലയുടെ ഭൂമി മുഴുവന്‍ അളന്ന് തിട്ടപ്പെടുത്താന്‍ തീരുമാനം

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം
Thiruvananthapuram

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

Kerala

ദൈവദശകം സംസ്ഥാന പ്രാര്‍ത്ഥനാ ഗീതമാക്കണം, ആറേക്കര്‍ സ്ഥലം നല്‍കണം; മുഖ്യമന്ത്രിയോട് ശിവഗിരിമഠം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

നിതിന്‍ രാജിന്റെ മരണം; ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെൻഷൻ, നടപടി ഹൈക്കോടതി വിമർശനത്തെ തുടർന്ന്

3 ദിനം കൊണ്ട് 30 കോടി; ബ്ലോക്ക്ബസ്റ്റർ വിജയം തുടർന്ന് പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം ചിത്രം “ഖലീഫ”

സന്ദീപ് പ്രദീപ് – അഭിജിത് ജോസഫ് ചിത്രം ‘കോസ്മിക് സാംസൺ’ ടീസർ പുറത്ത് ;

ഐ ആം ഗെയിം പ്രീ റിലീസ് ഇവന്റും മ്യൂസിക് ലോഞ്ചും ഓഗസ്റ്റ് 29 ന് 6 മണിക്ക് കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ.എൻട്രി സൗജന്യം

ചിരിയും ആഘോഷവുമായി “മെൽകൗ പോണ്ടിച്ചേരി”; അർജുൻ അശോകന് ജന്മദിന ആശംസകളുമായി ചിത്രത്തിന്റെ ആദ്യ ടീസർ പുറത്ത്

നന്മയോണം” റിലീസായി

പരമ്പരാഗത കയര്‍ മേഖല കടുത്ത പ്രതിസന്ധിയില്‍; ഓണക്കാലത്ത് അധിക ബാദ്ധ്യത

ആര്‍ആര്‍ഐഐയിലെ നോഡല്‍ പരിശോധന (ഡിയുഎസ്) കേന്ദ്രം: റബര്‍ കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ഓണസമ്മാനം

ആചാരപ്പെരുമയില്‍ മങ്ങാട് ഭട്ടതിരി; ഇന്ന് മൂവിടത്ത് മനയിൽ, സാക്ഷിയായി മീനച്ചിലാറും പമ്പാ നദിയും

ശുക്രാചാര്യരായി അക്ഷയ് ഖന്ന;മഹാകാളി” ആദ്യ ഗ്ലിമ്പ്സ് പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.