Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

എല്‍ഡിഎഫ് നേട്ടമായി പ്രഖ്യാപിച്ച് ഒരു കേന്ദ്ര പദ്ധതി കൂടി: സംസ്ഥാനത്ത് ഇന്ന് ആറ് ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍ക്ക് തുടക്കം

ഒരു ചാര്‍ജ്ജിംഗ് സ്റ്റേഷന് 27.98 ലക്ഷം രൂപയാണ് ചെലവ്. ആദ്യഘട്ടത്തില്‍ മൂന്ന് മാസം സൗജന്യമായാണ് ചാര്‍ജിങ്. പിന്നീട് യൂണിറ്റിന് 5 രൂപ നിരക്കില്‍ ഈടാക്കാനാണ് റെഗുലേറ്ററി കമ്മീഷന്‍ തീരുമാനിച്ചിരിക്കുന്നത്.

ഗണേഷ് മോഹന്‍ പി കെbyഗണേഷ് മോഹന്‍ പി കെ
Nov 6, 2020, 10:47 pm IST
inKerala

കണ്ണൂര്‍: സംസ്ഥാനത്ത് ഇന്ന് ആറ് ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍ പ്രവര്‍ത്തനം ആരംഭിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഫേം ഇന്‍ഡ്യാ പദ്ധതിയുടെ രണ്ടാംഘട്ടത്തിന്റെ ഭാഗമായ സ്റ്റേഷനുകളാണ് ഇന്ന് യാഥാര്‍ത്ഥ്യമാകുന്നത്. 2020 ജനവരി 3ന് കേന്ദ്ര സര്‍ക്കാരിന്റെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെവി ഇന്‍ഡസ്ട്രീസ് ആന്റ് പബ്ലിക് എന്റര്‍പ്രൈസസ് രാജ്യത്തെ 24 സംസ്ഥാനങ്ങളിലെ 62 നഗരങ്ങളിലായി 2,636 ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ നിര്‍മ്മിക്കുന്നതിന് തീരുമാനമെടുക്കുകയും  അംഗീകാരം നല്‍കുകയും ചെയ്തതിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രാജ്യത്താകമാനം വാഹന ചാര്‍ജ്ജിംഗ് സ്റ്റേഷനുകളുടെ നിര്‍മ്മാണം ആരംഭിച്ചത്.  

മോട്ടോര്‍ വാഹനങ്ങള്‍ വഴിയുള്ള പാരിസ്ഥിതിക പ്രത്യാഘാതങ്ങളും ഊര്‍ജദുര്‍വ്യയവും കുറയ്‌ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി രൂപീകരിച്ച ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിങ് ഓഫ് ഇലക്ട്രിക് വെഹിക്കിള്‍സ് ഇന്‍ ഇന്‍ഡ്യ പദ്ധതി(ഫേം ഇന്ത്യ)യുടെ രണ്ടാംഘട്ടം എന്ന നിലയിലാണ് ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ആരംഭിക്കുന്നത്. ആറ് സ്റ്റേഷനുകളാണ് ഇന്ന് കേരളത്തിലെ വിവിധ നഗരങ്ങളില്‍ ഉദ്ഘാടനം ചെയ്യപ്പെടുന്നത്. സ്റ്റേഷനുകളുടെ നിര്‍മ്മാണ ചിലവില്‍ 70 ശതമാനം തുക കേന്ദ്ര സര്‍ക്കാരും 30 ശതമാനം കെഎസ്ഇബിയുമാണ് വഹിക്കുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ നിരവധി പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ പദ്ധതികളായി പ്രഖ്യാപിച്ച് ഉദ്ഘാടനം നടത്തുന്ന സംസ്ഥാനത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ മോദി സര്‍ക്കാരിന്റെ സ്വപ്ന പദ്ധതികളിലൊന്നായ ഫേം ഇന്ത്യ പദ്ധതിയും സ്വന്തം പദ്ധതിയെന്ന നിലയില്‍ അവതരിപ്പിച്ചാണ് ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുന്നത്.  

കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെ കേരളത്തില്‍ ആദ്യഘട്ടത്തില്‍ 131 ചാര്‍ജിംഗ് സ്റ്റേഷനുകളാണ് ആരംഭിക്കാന്‍ തീരുമാനിച്ചത്. ഇതില്‍ നിര്‍മ്മാണം പൂര്‍ത്തിയായ  ആറ് സ്റ്റേഷനുകളാണ് ഇന്ന് പ്രവര്‍ത്തനം ആരംഭിക്കുന്നത്. കൊച്ചി 50, തൃശ്ശൂര്‍, 28, കണ്ണൂര്‍ 27, കോഴിക്കോട് 26 എന്നിങ്ങനെയാണ് സംസ്ഥാനത്ത് അനുവദിച്ചിട്ടുള്ള സ്റ്റേഷനുകളുടെ എണ്ണം. കെഎസ്ഇബിക്കാണ് കേരളത്തില്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിച്ച് നടത്തിപ്പിനുള്ള ചുമതല നല്‍കിയത്. ഓരോ സംസ്ഥാനത്തും വിത്യസ്ത ഏജന്‍സികള്‍ക്കാണ് സ്റ്റേഷന്‍ നിര്‍മ്മാണ-വൈദ്യുതി വിതരണ ചുമതല.  

ഒരു ചാര്‍ജ്ജിംഗ് സ്റ്റേഷന് 27.98 ലക്ഷം രൂപയാണ് ചെലവ്. ആദ്യഘട്ടത്തില്‍ മൂന്ന് മാസം സൗജന്യമായാണ് ചാര്‍ജിങ്. പിന്നീട് യൂണിറ്റിന് 5 രൂപ നിരക്കില്‍ ഈടാക്കാനാണ് റെഗുലേറ്ററി കമ്മീഷന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച് തീരുമാനം പിന്നീട് എടുക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ദേശീയപാതയില്‍ ഓരോ 25 കിലോ മീറ്ററിലും ഒരു ചാര്‍ജ്ജിംഗ് സ്റ്റേഷന്‍ ആരംഭിക്കാനുളള പദ്ധതിയുമായാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു പോവുന്നത്. 10 ലക്ഷത്തിലേറെ ജനസംഖ്യയുളള നഗരങ്ങളില്‍ ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ ആരംഭിക്കുന്നതിന് ഇന്‍സന്റീവ് കൊടുക്കുന്നതിനും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെവി ഇന്‍ഡസ്ട്രീസ് തീരുമാനിച്ചിട്ടുണ്ട്. വീടുകളില്‍ 8 മണിക്കൂര്‍ ചാര്‍ജ്ജ് ചെയ്യേണ്ടി വരുമ്പോള്‍ സ്റ്റേഷനില്‍ ഒരു വാഹനത്തിന് ഒരുമണിക്കൂര്‍ കൊണ്ട് പൂര്‍ണ ചാര്‍ജിങ് സാധ്യമാകുമെന്ന് അധികൃതര്‍ പറഞ്ഞു. പെട്രോള്‍ വാഹനത്തില്‍ 1 കിലോമീറ്ററിന് 5 രൂപ ചെലവ് വരുമ്പോള്‍ വൈദ്യുതി ഉപയോഗിച്ചാല്‍ 1.17 പൈസ മാത്രമാണ് ഇന്ധനച്ചെലവ്.

ഇന്ന് വൈകുന്നേരം 3മണിക്ക് ഓണ്‍ലെന്‍ വഴി മുഖ്യമന്ത്രി പിണറായി വിജയനാണ് ചാര്‍ജിങ് സ്റ്റേഷനുകളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുക. സംസ്ഥാനത്ത് പുതുതായി ആരംഭിക്കുന്ന 74 സ്റ്റേഷനുകളുടെ നിര്‍മ്മാണ പ്രവൃത്തിയും ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടും.

Tags: ഇലക്ട്രിക്ക് വാഹനങ്ങള്‍ELECTRIC CHARGING STATION
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

പ്രതീക്ഷിക്കുന്നത് ഏകദേശം നാലു ബില്യണ്‍ പൗണ്ട് നിക്ഷേപം; യുകെയില്‍ ഇവി ബാറ്ററി ഫാക്ടറി സ്ഥാപിക്കാനൊരുങ്ങി ടാറ്റ ഗ്രൂപ്പ്

Automobile

2030ഓടെ കമ്പനിയുടെ മൊത്തം കാര്‍ വില്‍പനയുടെ 50 ശതമാനവും ഇവികളാകുമെന്ന് ടാറ്റ മോട്ടോഴ്‌സ്; ഈ സാമ്പത്തിക വര്‍ഷം മാത്രം വിറ്റത് 50043 ഇലക്ട്രിക് കാറുകള്‍

Business

2070ല്‍ കാര്‍ബണ്‍ പുറന്തള്ളാത്ത രാജ്യമെന്ന മോദിയുടെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ 13,000 കോടിയില്‍ ടാറ്റയുടെ ഇവി ബാറ്ററി പ്ലാന്‍റ് വരുന്നു

രാജസ്ഥാന്‍ മൈനിങ്ങ് മന്ത്രി പ്രമോദ് ഭായ(ഇടത്ത്) രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് (വലത്ത്) ലിഥിയം അവശിഷ്ടങ്ങള്‍ (നടുവില്‍)
India

രാജസ്ഥാനില്‍ ലിഥിയം നിക്ഷേപം കണ്ടെത്തിയെന്ന പെരും നുണയുമായി കോണ്‍ഗ്രസ്; തെരഞ്ഞെടുപ്പിന് മുന്‍പ് അശോക് ഗെഹ്ലോട്ട് സര്‍ക്കാരിനെ വെള്ളപൂശാനുള്ള കള്ളക്കഥ

Main Article

ബഹിരാകാശ പര്യവേക്ഷണം മുതല്‍ ഇവി വരെ: സാങ്കേതിക മേഖലയില്‍ മികച്ച പ്രകടനവുമായി ഭാരതം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.