Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ബിനീഷ് കോടിയേരിയുടെ വീട്ടില്‍ നാടകീയ രംഗങ്ങള്‍; ബാലാവകാശ കമ്മീഷന്‍ സ്ഥലത്തെത്തി, ഭാര്യയ്‌ക്കും വീടിന് പുറത്തേയ്‌ക്കിറങ്ങാന്‍ അനുമതി

ബാലാവകാശ കമ്മീഷന്‍ രേഖാമൂലം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ബിനീഷിന്റെ ഭാര്യയേയും കുഞ്ഞിനേയും പുറത്തുവിടാന്‍ എന്‍ഫോഴ്‌സ്‌മെന്റ് അനുമതി നല്‍കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2020, 11:57 am IST
inKerala

തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് തെരച്ചിലിനിടെ നാടകീയ രംഗങ്ങള്‍. വീടിനുള്ളിലുള്ള ബിനീഷിന്റെ ഭാര്യയെയും അവരുടെ അമ്മയെയും രണ്ടരവയസുള്ള കുട്ടിയെയും കാണാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടെത്തിയ ബന്ധുക്കളും എന്‍ഫോഴ്സ്മെന്റ്, സിആര്‍പിഎഫ് ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കമുണ്ടായതോടെയാണ് അത് നാടകീയ രംഗങ്ങളിലേക്ക് നീങ്ങിയത്.

എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ വീട്ടിലെത്തി തെരച്ചില്‍ നടത്തിയശേഷം മഹ്‌സറില്‍ ഒപ്പിടാന്‍ ആവശ്യപ്പെട്ടെങ്കിലും ഭാര്യ അതിന് തയ്യാറായില്ല. തുടര്‍ന്ന് രാവിലെ എട്ടരയോടെ ബന്ധുക്കള്‍ വീടിനു മുന്നിലെത്തിയതോടെയാണ് ബിനീഷിന്റെ ഭാര്യയും കുട്ടിയും വീട്ടിലുണ്ടെന്നും അവരെ കാണാന്‍ അനുവദിക്കണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടത്. ഇതോടെ അവിടേയ്‌ക്ക് മാധ്യമങ്ങള്‍ എത്തുകയും ബാലാവകാശ കമ്മിഷന്‍ ഇടപെടുകയുമായിരുന്നു. 

 സ്ഥലത്തെത്തിയ ബാലാവകാശ കമ്മീഷന്‍ കുഞ്ഞിനെ പുറത്തുവിടാന്‍ ആവശ്യപ്പെട്ടു. ഇദ്ദേഹം  രേഖാമൂലം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ബിനീഷിന്റെ ഭാര്യയേയും കുഞ്ഞിനേയും പുറത്തുവിടാന്‍ പിന്നീട് എന്‍ഫോഴ്‌സ്‌മെന്റ് അനുമതി നല്‍കി.  

അതേസമയം ബന്ധുക്കളെ കാണാന്‍ താത്പ്പര്യമുണ്ടോയെന്ന്  എന്‍ഫോഴ്‌സ്‌മെന്‍റ് അധികൃതര്‍ ചോദിച്ചപ്പോള്‍ ഇല്ലെന്ന് മറുപടി നല്‍കിയതിനാലാണ് അനുമതി നിഷേധിച്ചത്. എന്ന് പോലീസ് അറിയിച്ചു. ബുധനാഴ്ച വീട്ടില്‍ തെരച്ചിലിനെത്തിയ എന്‍ഫോഴ്‌സ്‌മെന്റ് അധികൃതരുടെ മഹ്സറില്‍ ഒപ്പിടാന്‍ ബിനീഷിന്റെ ഭാര്യ വിസമ്മതിച്ചതോടെയാണ് പരിശോധനാ നടപടികള്‍ നീണ്ടതും നാടകീയ രംഗങ്ങള്‍ക്കിടയാക്കിയത്. മഹ്സറില്‍ ഒപ്പിടാതെ ബിനീഷിന്റെ ഭാര്യയ്‌ക്കു വീട്ടില്‍നിന്ന് പുറത്തുപോകാനാകില്ലെന്ന നിലപാടിലായിരുന്നു  ഇഡി. രാത്രി മുഴുവന്‍ ഇഡി ഉദ്യോഗസ്ഥര്‍ ബിനീഷിന്റെ വീട്ടില്‍ തുടര്‍ന്നു. എന്നാല്‍ വീട്ടില്‍നിന്ന് കണ്ടെത്തിയ വസ്തുക്കള്‍ ഇഡി കൊണ്ടുവച്ചതാണെന്നും മഹ്സറില്‍ ഒപ്പിടാനാകില്ലെന്നുമാണ് ബിനീഷിന്റെ ഭാര്യ പ്രതികരിച്ചത്.

തെരച്ചിലില്‍ മയക്കുമരുന്ന് കേസിലെ പ്രതി അനൂപിന്റെ ഡെബിറ്റ് കാര്‍ഡടക്കം വീട്ടില്‍നിന്ന് കണ്ടെത്തിയെന്ന് എന്‍ഫോഴ്സ്മെന്‍റ് വ്യക്തമാക്കുന്നു. ബുധനാഴ്ച രാവിലെ 9 മണിയോടെയാണ് ഇഡി ഉദ്യോഗസ്ഥര്‍ മരുതംകുഴിയിലുള്ള കോടിയേരിയെന്ന വീട്ടിലെത്തിയത്. ബന്ധുക്കള്‍ താക്കോല്‍ എത്തിച്ചാണ് ഇഡി തെരച്ചിലിനായി അകത്തേക്കു കയറിയത്. ആ സമയം മുതല്‍ ബിനീഷിന്റെ ഭാര്യയും അവരുടെ അമ്മയും കുട്ടിയും വീടിനുള്ളില്‍ തങ്ങിയതാണ്. സിആര്‍പിഎഫും കര്‍ണാടക പൊലീസും എന്‍ഫോഴ്സ്മെന്‍റിന് സുരക്ഷ ഒരുക്കാനായി എത്തിയിരുന്നു. 

Tags: ഇഡിബിനീഷ് കോടിയേരികോടിയേരിബെംഗളൂരു മയക്കുമരുന്ന് കേസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് ആനന്ദ് വെങ്കിടേശ് (ഇടത്ത്) മുഖ്യമന്ത്രി സ്റ്റാലിനും മന്ത്രി പൊന്മുടിയും (വലത്ത്)
India

മന്ത്രി പൊന്മുടിയെ കുറ്റവിമുക്തനാക്കിയ വെല്ലൂർ കോടതി വിധി മദ്രാസ് ഹൈക്കോടതി പുനപരിശോധിക്കും; സ്റ്റാലിന് സമ്മര്‍ദ്ദം

Kerala

സെന്തിൽ ബാലാജിയുടെ സഹോദരൻ കൊച്ചിയിൽ അറസ്റ്റിൽ; കസ്റ്റഡിയിലെടുത്തത് ചെന്നൈയിലെ ഇഡി ഉദ്യോഗസ്ഥർ, നോട്ടീസ് അയച്ചിട്ടും ഹാജരായില്ല

Kerala

മോന്‍സണ്‍ മാവുങ്കല്‍ സാമ്പത്തിക തട്ടിപ്പ് കേസ്: കെ.സുധാകരന് ഇഡി നോട്ടീസ്, 18ന് ചോദ്യം ചെയ്യലിന് ഹാജരാകണം, ലക്ഷ്മണയെ നാളെ ചോദ്യം ചെയ്യും

India

ഇന്ത്യ വിരുദ്ധ വാര്‍ത്തകള്‍ക്കായി യുഎസ് കോടീശ്വരനുമായി ഇ-മെയില്‍ ഇടപാട്; കള്ളപ്പണം വെളുപ്പിക്കലില്‍ പ്രകാശ് കാരാട്ടിനെതിരേ അന്വേഷണവുമായി ഇഡി

Kerala

ബിനീഷ് കോടിയേരിക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ വിചാരണ നടപടികള്‍ സ്റ്റേ ചെയ്ത് കര്‍ണ്ണാടക ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ഉപരാഷ്‌ട്രപതി 27ന് കേരളത്തില്‍

180ല്‍ പാഞ്ഞ് വന്ദേഭാരത്; അതിവേഗ റെയില്‍ യാത്രയ്‌ക്ക് പുതിയ കുതിപ്പ്, ചെയര്‍കാര്‍ പരീക്ഷണ ഓട്ടം വിജയം

പരിഷ്‌കരിച്ച ഇപിഎഫ് പരിധി: തൊഴിലാളികള്‍ക്ക് സുരക്ഷയുടെ പുതിയ കരുത്ത്

ഒന്നായ് പാടാം വന്ദേമാതരം; ദേശീയ സാമൂഹികാലാപനം ഇന്ന് രാവിലെ 11 മണിക്ക് വിദ്യാഭാരതിയുടെ മുഴുവന്‍ വിദ്യാലയങ്ങളിലും

മുഖ്യമന്ത്രിയുടെ വിമാനയാത്ര: ആ സ്‌പോണ്‍സര്‍ ചിപ്‌സണ്‍, ലക്ഷ്യം കരാര്‍ പുതുക്കല്‍; അഴിമതി നിരോധനപ്രകാരം ശിക്ഷാര്‍ഹം

മുഖ്യമന്ത്രി സതീശന്‍ മുഖംമൂടി മാറ്റുന്നു

സൂപ്പര്‍ ലീഗ് കേരളക്ക് ഇന്ന് തുടക്കം; കണ്ണൂരും തൃശ്ശൂരും നേര്‍ക്കുനേര്‍

ഏഷ്യന്‍ ഗെയിംസ് 2026: കബഡി ഗ്രൂപ്പ് ജേതാക്കളായി ഭാരത ടീമുകള്‍; മെഡലുറപ്പിച്ചു

അനന്ത് ജീത് സിങും നരൂക പരിനാസ് ധലിവാളും മെഡലുമായി

ഏഷ്യന്‍ ഗെയിംസ് 2026: ഷൂട്ടിങ് റേഞ്ചില്‍ ഭാരതത്തിന്റെ മെഡല്‍ കുതിപ്പ് ; മിക്‌സ്ഡ് സ്‌കീറ്റില്‍ ഭാരതത്തിന് വെങ്കലം

ഏഷ്യന്‍ ഗെയിംസ്: മിന്നല്‍ വെള്ളിയില്‍ ഭാരതത്തിന്റെ മികസഡ് റിലേ ടീം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.