Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സ്വര്‍ണക്കടത്ത് അന്വേഷണം അന്താരാഷ്‌ട്ര തലത്തിലേക്ക്; ഈജിപ്ത് പൗരനെ വിട്ടുകിട്ടാന്‍ നടപടി; മുന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന്‍ ഷൗക്രി മൂന്നാം പ്രതി

ഇയാള്‍ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കാന്‍ കസ്റ്റംസ് കോടതിയെ സമീപിച്ചു. യുഎഇ, ഈജിപ്ത് രാജ്യങ്ങളുടെയും സഹകരണം തേടിയുള്ള നടപടിയോടെ സ്വര്‍ണക്കടത്ത് കേസ് അന്വേഷണം അന്താരാഷ്‌ട്ര തലത്തിലേക്ക് ഉയരുകയാണ്.

കാവാലം ശശികുമാര്‍byകാവാലം ശശികുമാര്‍
Nov 4, 2020, 10:06 am IST
inKerala

കൊച്ചി: സ്വര്‍ണക്കടത്ത് കേസ് അന്വേഷണവും നടപടികളും അന്താരാഷ്‌ട്ര തലത്തിലേക്ക്. കേസിലെ വിദേശ കറന്‍സിക്കടത്ത് അന്വേഷിച്ച് കസ്റ്റംസ് വിദേശ രാജ്യങ്ങളിലേക്കും നിയമനടപടി നീക്കുന്നു. ഇതോടെ സ്വര്‍ണക്കടത്തു കേസിലെ മറ്റൊരു ഘട്ടത്തിലേക്ക് അന്വേഷണവും നടപടികളും കടന്നു. ഇതിന്റെ ഭാഗമായി, ഈജിപ്തുകാരനും യുഎഇ കോണ്‍സുലേറ്റിലെ ജീവനക്കാരനുമായ ഖാലിദ് മൊഹമ്മദ് അലി ഷൗക്രിയെ വിദേശത്തുനിന്ന് വിട്ടുകിട്ടാന്‍ നടപടി തുടങ്ങി. കുറ്റകൃത്യങ്ങള്‍ തടയാനുള്ള അന്താരാഷ്‌ട്ര കരാര്‍ പ്രകാരം യുഎഇക്കും ഈജിപ്തിനും സഹകരിക്കാതെ പറ്റില്ല.

ഇയാള്‍ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കാന്‍ കസ്റ്റംസ് കോടതിയെ സമീപിച്ചു. യുഎഇ, ഈജിപ്ത് രാജ്യങ്ങളുടെയും സഹകരണം തേടിയുള്ള നടപടിയോടെ സ്വര്‍ണക്കടത്ത് കേസ് അന്വേഷണം അന്താരാഷ്‌ട്ര തലത്തിലേക്ക് ഉയരുകയാണ്.

സ്വര്‍ണക്കടത്തു കേസില്‍ പങ്കാളിയായ ഈജിപ്തുകാരനെ തിരികെ കിട്ടാന്‍ നടപടികളുമായി കസ്റ്റംസ് കോടതിയില്‍. യുഎഇ കോണ്‍സുലേറ്റില്‍ സാമ്പത്തിക വിഭാഗം മേധാവിയായിരുന്ന ഖാലിദ് മൊഹമ്മദ് അലി ഷൗക്രിയെ നാട്ടിലേക്ക് തിരികെ കൊണ്ടുവരാന്‍ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കണമെന്ന് സാമ്പത്തിക കുറ്റക്കേസ് കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയില്‍ അപേക്ഷ നല്‍കി. ഖാലിദിനെ കേസില്‍ മൂന്നാം പ്രതിയാക്കുകയാണ് ആവശ്യം.

കേസില്‍ പ്രതി സ്വപ്‌ന സുരേഷ് ജൂലൈ 31 ന് നല്‍കിയ രഹസ്യമൊഴിയില്‍ ഖാലിദിന്റെ സ്വര്‍ണക്കടത്തിലെ പങ്കിനെക്കുറിച്ച് പറഞ്ഞിരുന്നു. സ്വര്‍ണക്കടത്തില്‍ പങ്കാളിയായ ഖാലിദ്, ഈയിനത്തില്‍ വിഹിതമായി കിട്ടിയ 1.30 കോടി രൂപ (1,90,000 അമേരിക്കന്‍ ഡോളറായി) തിരുവനന്തപുരത്തുനിന്ന് ഒമാന്‍വഴി കെയ്‌റോയിലേക്ക് 2019 ആഗസ്റ്റില്‍ കൊണ്ടുപോയെന്നായിരുന്നു വെളിപ്പെടുത്തല്‍. വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനകളില്‍നിന്ന് രക്ഷപ്പെടാന്‍ സ്വപ്‌നയും സരിത്തും സഹായിച്ചു. ഹാന്‍ഡ് ബാഗിലായിരുന്നു ഡോളര്‍ സൂക്ഷിച്ചത്. സ്വപ്‌നയും സരിത്തും ഒമാന്‍ എയര്‍വേസില്‍ മസ്‌ക്കറ്റുവരെ ഖാലിദിനെ അനുഗമിച്ചിരുന്നുവെന്നും വെളിപ്പെടുത്തി.

ഈ വിവരങ്ങള്‍ സരിത്തും ഒക്‌ടോബര്‍ 14 ന് ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഖാലിദിനെ മൂന്നാം പ്രതിയായി കേസില്‍ ചേര്‍ക്കണമെന്നാണ് കസ്റ്റംസ് സൂപ്രണ്ടിന്റെ ആവശ്യം. എന്നാല്‍, ഖാലിദ് മുഹമ്മദ് വിദേശത്താണ്. കസ്റ്റംസ് നിയമപ്രകാരം വിദേശത്തുള്ളയാളെ പിടികൂടാന്‍ കഴിയില്ല. അതിനാല്‍ ഇയാളെ ആ രാജ്യത്തുനിന്ന് വിട്ടുകിട്ടാന്‍ നടപടിയെടുക്കണം. ഇതിനായി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കണമെന്നാണ് കസ്റ്റംസ് ആവശ്യപ്പെട്ടത്. അങ്ങനെ അന്താരാഷ്‌ട്ര ഉടമ്പടി പ്രകാരം യുക്തമായ സംവിധാനംവഴി വിഷയത്തില്‍ പരിഹാരം കാണാനാകുമെന്നാണ് കസ്റ്റംസ് ചൂണ്ടിക്കാണിക്കുന്നത്. ആവശ്യം കോടതി അഞ്ചാംതീയതി പരിഗണിക്കും.

Tags: keralaഅന്താരാഷ്ട്രസ്വര്‍ണകടത്ത്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

Kerala

ആറ് മാസത്തിലധികമായി റേഷന്‍ വാങ്ങാത്ത കാര്‍ഡ് ഉടമകളുടെ റേഷൻ കാർഡ് റദ്ദാക്കും: സുപ്രധാന നിർദ്ദേശം

പുതിയ വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.