Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തെറ്റുകാര്‍ ശിവശങ്കറും ബിനീഷും മാത്രമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി; ‘പിണറായിയും കോടിയേരിയും നല്ലവര്‍’

രാജ്യത്തെ അവശേഷിക്കുന്ന 'കമ്യൂണിസ്റ്റ് തുരുത്ത്' വിട്ടുകളയാതിരിക്കാന്‍ എന്തു വിട്ടുവീഴ്ചയ്‌ക്കും തയാറാണെന്ന് വ്യക്തമാക്കുന്നതാണ് സിപിഎം കേന്ദ്രനേതൃത്വത്തിന്റെ നിലപാട്. കേന്ദ്ര കമ്മിറ്റിയില്‍ ഒരാള്‍ പോലും പിണറായിക്കോ കോടിയേരിക്കോ എതിരായി ശബ്ദിച്ചില്ല. നേതാക്കളുടെ തെറ്റുകള്‍ തിരുത്താനുള്ള ശേഷി സിപിഎമ്മിന് നഷ്ടമായെന്ന് വ്യക്തമാക്കുന്ന ഏകപക്ഷീയ ചര്‍ച്ചകളും തീരുമാനങ്ങളുമാണ് കേന്ദ്ര കമ്മിറ്റിയില്‍ നിന്നുണ്ടായതെന്ന വിമര്‍ശനങ്ങള്‍ ഇതോടെ ശക്തമായി.

സന്ദീപ്‌ എസ്.byസന്ദീപ്‌ എസ്.
Nov 1, 2020, 07:44 pm IST
inKerala

ന്യൂദല്‍ഹി: പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറെയും ബിനീഷ് കോടിയേരിയെയും തള്ളിപ്പറഞ്ഞ് സിപിഎം കേന്ദ്ര കമ്മിറ്റി. പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിരപരാധിയാണെന്നും പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ കള്ളപ്പണ, കഞ്ചാവ് കേസില്‍ അറസ്റ്റിലായതില്‍ കോടിയേരി ബാലകൃഷ്ണന് മനസ്സറിവില്ലെന്നും രണ്ടു ദിവസമായി തുടരുന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗം പ്രഖ്യാപിച്ചു.  

രാജ്യത്തെ അവശേഷിക്കുന്ന ‘കമ്യൂണിസ്റ്റ് തുരുത്ത്’ വിട്ടുകളയാതിരിക്കാന്‍ എന്തു വിട്ടുവീഴ്ചയ്‌ക്കും തയാറാണെന്ന് വ്യക്തമാക്കുന്നതാണ് സിപിഎം കേന്ദ്രനേതൃത്വത്തിന്റെ നിലപാട്. കേന്ദ്ര കമ്മിറ്റിയില്‍ ഒരാള്‍ പോലും പിണറായിക്കോ കോടിയേരിക്കോ എതിരായി ശബ്ദിച്ചില്ല. നേതാക്കളുടെ തെറ്റുകള്‍ തിരുത്താനുള്ള ശേഷി സിപിഎമ്മിന് നഷ്ടമായെന്ന് വ്യക്തമാക്കുന്ന ഏകപക്ഷീയ ചര്‍ച്ചകളും തീരുമാനങ്ങളുമാണ് കേന്ദ്ര കമ്മിറ്റിയില്‍ നിന്നുണ്ടായതെന്ന വിമര്‍ശനങ്ങള്‍ ഇതോടെ ശക്തമായി.

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട വിചിത്ര നിലപാടുകള്‍ക്കും സിപിഎം സിസി അംഗീകാരം നല്‍കി. കേരളത്തില്‍ കോണ്‍ഗ്രസിനെതിരും കേരളത്തിന് പുറത്തുള്ള മറ്റെല്ലാ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിനൊപ്പവുമാണ് സിപിഎമ്മെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. കേരളത്തില്‍ സിപിഎം ഇടതു പാര്‍ട്ടികള്‍ക്കൊപ്പം മത്സരിക്കും. എന്നാല്‍ തമിഴ്നാട്ടില്‍ കോണ്‍ഗ്രസും ഡിഎംകെയും അടങ്ങുന്ന സഖ്യത്തിന്റെ ഭാഗമായിരിക്കും. ആസാമില്‍ സിപിഎം കോണ്‍ഗ്രസ് അടക്കമുള്ള എല്ലാ മതേതര പാര്‍ട്ടികളുമായി ചേര്‍ന്ന് മത്സരിക്കും. ബംഗാളില്‍ സിപിഎമ്മും ഇടതു പാര്‍ട്ടികളും കോണ്‍ഗ്രസ് അടക്കമുള്ള മതേതര പാര്‍ട്ടികളുമായി തെരഞ്ഞെടുപ്പ് ധാരണയുണ്ട്, യെച്ചൂരി വിശദീകരിച്ചു.

കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയ ബംഗാള്‍ ഘടകത്തിന്റെ നടപടിയെ യെച്ചൂരി ന്യായീകരിച്ചു. കേരളത്തിലും ബംഗാളിലും ത്രിപുരയിലും കോണ്‍ഗ്രസിനെതിരായിരുന്നു സിപിഎം. ബംഗാളില്‍ സിപിഎം പ്രവര്‍ത്തകര്‍ ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടില്ല. ബിജെപിക്കെതിരാണ് സിപിഎം എപ്പോഴും നിലപാടെടുത്തിരിക്കുന്നത്.

ചൈനയോടുള്ള വിധേയത്വം വ്യക്തമാക്കി മലബാര്‍ നാവികാഭ്യാസത്തിനെതിരായ നിലപാട് വീണ്ടും സിപിഎം ആവര്‍ത്തിച്ചു. അമേരിക്കയുമായി സഖ്യം ചേര്‍ന്നുള്ള സൈനിക നടപടികള്‍ ഇന്ത്യ അവസാനിപ്പിക്കണമെന്ന് യെച്ചൂരി ആവശ്യപ്പെട്ടു. കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് കണ്‍സള്‍റ്റന്‍സി  കരാറുകള്‍ കൊടുക്കുന്ന പിണറായി സര്‍ക്കാരിന്റെ നിലപാട് വലിയ തോതില്‍ വിമര്‍ശന വിധേയമാവുന്ന സാഹചര്യമാണ് സംസ്ഥാനത്തുള്ളത് എന്ന ആക്ഷേപം പരിശോധിക്കുമെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.

ശിവശങ്കറിനെതിരായ കേസ്

എന്ത് ധാര്‍മ്മിക വീഴ്ചയാണ് പാര്‍ട്ടിക്ക് കേരളത്തില്‍ സംഭവിച്ചതെന്നാണ് പറയുന്നത്. അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനെതിരെ ആക്ഷേപം ഉയര്‍ന്ന ഉടന്‍ തന്നെ അയാളെ സസ്പെന്‍ഡ് ചെയ്തു. ആരോപണമുയര്‍ന്ന വ്യക്തി മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനാണ്. ഐഎഎസുകാരെ നിയമിക്കുന്നത് കേന്ദ്ര സര്‍ക്കാരാണ്. അവരാണ് സംഭവങ്ങളെപ്പറ്റിയെല്ലാം അന്വേഷിക്കുന്നത്. നിയമപരമായ നടപടികള്‍ അവര്‍ സ്വീകരിക്കട്ടെ. അന്വേഷണം തുടരുകയാണ്. ഇതില്‍ സംസ്ഥാന സര്‍ക്കാരിന് എന്ത് ധാര്‍മ്മിക പ്രശ്നമാണുള്ളത്. എം. ശിവശങ്കറിന്റെ പ്രവൃത്തികള്‍ക്ക് മുഖ്യമന്ത്രിക്കോ മുഖ്യമന്ത്രിയുടെ ഓഫീസിനോ യാതൊരു പങ്കുമില്ല. ശിവശങ്കരന്‍ ചെയ്തതിന് അയാള്‍ അനുഭവിക്കണം.

ബിനീഷ് കോടിയേരിയുടെ അറസ്റ്റ്

ബിനീഷ് കോടിയേരി സിപിഎം അംഗമല്ല. അതിനാല്‍ തന്നെ കമ്യൂണിസ്റ്റ് മൂല്യങ്ങളും ജീവിത രീതികളും ഒന്നും ബിനീഷിന് ബാധകമല്ല. പാര്‍ട്ടി അംഗങ്ങള്‍ക്ക് മാത്രമാണ് പാര്‍ട്ടി ചട്ടക്കൂട് ബാധകം. ബിനീഷിനെതിരായ ഇ.ഡി അന്വേഷണത്തില്‍ കുറ്റം കണ്ടെത്തിയാല്‍ എന്തു നടപടിയും എടുക്കാമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ പറഞ്ഞിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

പുതിയ വാര്‍ത്തകള്‍

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.