Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

മുഖ്യമന്ത്രിക്കു മുന്നില്‍ ഇനി രാജി മാത്രം; കൂട്ടുപ്രതിയല്ല, യഥാര്‍ത്ഥ വില്ലനായിരിക്കും പിണറായി

ശിവശങ്കര്‍ ഒരു സ്വകാര്യ വ്യക്തിയല്ല. മുഖ്യമന്ത്രിയുടെ ഓഫീസില്‍ സര്‍വ പ്രതാപത്തോടെയും വാണരുളിയ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ്. ഈ ഓഫീസിന്റെ അധികാരം, അതായത് മുഖ്യമന്ത്രിയുടെ അധികാരം ഉപയോഗിച്ചാണ് ശിവശങ്കര്‍ സ്വര്‍ണ കള്ളക്കടത്ത് ഉള്‍പ്പെടെ രാജ്യദ്രോഹപരമായ കുറ്റങ്ങള്‍ ചെയ്തതായി തെളിയുന്നത്

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Oct 30, 2020, 05:14 am IST
inEditorial

ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് അറസ്റ്റിലായ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അഞ്ചാം പ്രതിയാക്കി റിമാന്റ് ചെയ്തതോടെ മുഖ്യമന്ത്രി പിണറായി വിജയന് ആ സ്ഥാനത്ത് തുടരാനുള്ള ധാര്‍മികാവകാശം നഷ്ടപ്പെട്ടിരിക്കുകയാണ്. ശിവശങ്കര്‍ അറസ്റ്റിലാവുന്നത് തടയാന്‍ അധികാരം ഉപയോഗിച്ച് എല്ലാ വഴികളും നോക്കിയെങ്കിലും പരാജയപ്പെടുകയായിരുന്നു. പറയത്തക്ക അസുഖമൊന്നും ഇല്ലാതിരുന്നിട്ടും കസ്റ്റംസിന്റെ അറസ്റ്റൊഴിവാക്കാന്‍ ആശുപത്രിയില്‍ പ്രവേശിച്ച ശിവശങ്കറിനുവേണ്ട എല്ലാ ഒത്താശകളും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ലഭിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് സുരക്ഷിത താവളമാക്കിയതും, അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള കോടതിവിധി വന്നതോടെ അവിടംവിട്ട്  ആയുര്‍വേദ ചികിത്സയ്‌ക്കുപോയതും അന്വേഷണ ഏജന്‍സിയുടെ പിടിയില്‍പ്പെടാതിരിക്കാനാണ്. ഈ സമയമൊക്കെ വാക്കാല്‍ തള്ളിപ്പറഞ്ഞുകൊണ്ട് ശിവശങ്കറിന് രക്ഷാകവചമൊരുക്കുകയായിരുന്നു ഭരണാധികാരം കയ്യാളുന്നവര്‍. രണ്ട് തവണ അറസ്റ്റു തടഞ്ഞ ഹൈക്കോടതി ശിവശങ്കറിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കുമെന്ന പ്രതീക്ഷയോടെയാണ് കരുനീക്കങ്ങളെല്ലാം നടത്തിയത്. എന്നാല്‍ ശിവശങ്കറിനെതിരെ വ്യക്തമായ തെളിവുണ്ടെന്നും, അറസ്റ്റു തടയാനാവില്ലെന്നും കോടതി വ്യക്തമാക്കിയതോടെ ആഴ്ചകളായി സര്‍ക്കാര്‍ അതിവിദഗ്‌ദ്ധമായി കെട്ടിപ്പൊക്കിക്കൊണ്ടുവന്ന തന്ത്രങ്ങളാണ് ചീട്ടുകൊട്ടാരംപോലെ തകര്‍ന്നത്.

മടിയില്‍ കനമുള്ളവനേ വഴിയില്‍ ഭയക്കേണ്ടതുള്ളൂ, ഉപ്പുതിന്നവര്‍ വെള്ളം കുടിക്കട്ടെ എന്നൊക്കെയുള്ള വാചകമടികള്‍ നടത്തി ഈ രക്തത്തില്‍ തനിക്ക് പങ്കില്ലെന്ന് വരുത്താനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. ശിവശങ്കര്‍ അറസ്റ്റിലായിട്ടും സിപിഎം നേതാക്കള്‍ യാതൊരു ലജ്ജയുമില്ലാതെ ഇതൊക്കെ ആവര്‍ത്തിക്കുകയാണ്. ശിവശങ്കര്‍ ഒരു സ്വകാര്യ വ്യക്തിയല്ല. മുഖ്യമന്ത്രിയുടെ ഓഫീസില്‍ സര്‍വ പ്രതാപത്തോടെയും വാണരുളിയ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ്. ഈ ഓഫീസിന്റെ അധികാരം, അതായത് മുഖ്യമന്ത്രിയുടെ അധികാരം ഉപയോഗിച്ചാണ് ശിവശങ്കര്‍ സ്വര്‍ണ കള്ളക്കടത്ത് ഉള്‍പ്പെടെ രാജ്യദ്രോഹപരമായ കുറ്റങ്ങള്‍ ചെയ്തതായി തെളിയുന്നത്. കള്ളക്കടത്തു നടത്തിയ സ്വര്‍ണം വിട്ടുകിട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് ആരും വിളിച്ചിട്ടില്ലെന്നാണ് പിന്നീട് അച്ചടക്ക നടപടി നേരിട്ട പാര്‍ട്ടി വിധേയനായ ഒരു കസ്റ്റംസ് ഉദ്യോഗസ്ഥന്‍ പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയും സിപിഎമ്മും ഇത് ഏറ്റുപാടി. എന്നാല്‍ സ്വര്‍ണം വിട്ടുകിട്ടാന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെന്ന നിലയില്‍ ശിവശങ്കര്‍ കസ്റ്റംസിനെ വിളിച്ചുവെന്ന് ഇപ്പോള്‍ അന്വേഷണ ഏജന്‍സി കണ്ടെത്തിയിരിക്കുന്നു. പിണറായിയുടെ അപരനായാണ് ശിവശങ്കര്‍ എല്ലാം ചെയ്തിട്ടുള്ളത്. പിണറായിയുടെ അറിവും സമ്മതവുമില്ലാതെയാണ്  ഇതൊക്കെ സംഭവിച്ചതെന്ന് സാമാന്യബോധമുള്ള ഒരാളും വിശ്വസിക്കില്ല. മുഖ്യമന്ത്രിയുടെ സത്യസന്ധതയാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്. ആ പദവിയില്‍ തുടരാനുള്ള അര്‍ഹത ഇനിയില്ല.

മുഖ്യമന്ത്രി പിണറായി വിജയനും ശിവശങ്കറും, സ്വര്‍ണ കള്ളക്കടത്തു കേസിലെ മുഖ്യ പ്രതി സ്വപ്‌നയും തമ്മില്‍ അഭേദ്യബന്ധമാണുള്ളത്. മുഖ്യമന്ത്രിയെന്ന നിലയ്‌ക്കുള്ള അധികാരമാണ് മറ്റ് രണ്ടുപേരും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചത്. പിടിയിലായതോടെ സ്വപ്‌നയോട് ശിവശങ്കര്‍ അകലംപാലിച്ചതുപോലെയാണ് ശിവശങ്കര്‍ മുഖ്യമന്ത്രിക്ക് അനഭിമതനായതും! ഇത് പരസ്പര ധാരണയോടെയായിരുന്നു. ആരോപണവിധേയനായ ശിവശങ്കറിനെ ആദ്യം മാറ്റി നിര്‍ത്തിയതും, പിന്നീട് സസ്‌പെന്‍ഡു ചെയ്തതുമൊക്കെ ഒത്തുകളിയുടെ ഭാഗമാണ്. ഈ നടപടി മുഖ്യമന്ത്രിയുടെ വിശ്വാസ്യതയ്‌ക്കും നിരപരാധിത്വത്തിനും തെളിവാകുന്നില്ല. ശിവശങ്കറിനെ തള്ളിപ്പറയുമ്പോഴും ആ ഉദ്യോഗസ്ഥന്റെ കയ്യിലാണ് തന്റെ ഭാവിയെന്ന് മുഖ്യമന്ത്രിക്ക് നന്നായറിയാം. ശിവശങ്കറിന്റെ ഒറ്റവാചകത്തില്‍ പിണറായിയുടെ ലോകം ഇടിഞ്ഞുപൊളിഞ്ഞു വീഴും. സര്‍ക്കാരിന്റെ പിന്തുണയോടെ ഇതുവരെ പിടിച്ചുനിന്നതുപോലെ ഇനി ശിവശങ്കറിനാവില്ല. അണിയറക്കഥകള്‍ ഒന്നൊന്നായി പുറത്തുവരും. അവിടെ കൂട്ടുപ്രതിയല്ല, യഥാര്‍ത്ഥ വില്ലനായിരിക്കും പിണറായി. അതുവരെ  കാത്തുനില്‍ക്കാതെ മുഖ്യമന്ത്രിപദം രാജിവയ്‌ക്കുകയാണ് പിണറായിക്ക് നല്ലത്. ഇതിന് തയ്യാറല്ലെങ്കില്‍ ഉണ്ടാകാന്‍ പോകുന്ന ജനരോഷത്തില്‍ എല്ലാം ഒലിച്ചുപോകും. ഭരണം മാത്രമല്ല, പാര്‍ട്ടി പോലും.

Tags: Pinarayi Vijayanഎം ശിവശങ്കര്‍സ്വര്‍ണകടത്ത്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേന്ദ്രകമ്മിറ്റി നിലപാടുകളെ തള്ളി; വിശദീകരണ യോഗങ്ങള്‍ പിണറായിയെ ന്യായീകരിക്കാന്‍ മാത്രം; പാര്‍ട്ടിയില്‍ വിമര്‍ശനം

Editorial

ഇടത് മുന്നണിയിലെ അടിമ-ഉടമ തര്‍ക്കം

Kerala

പ്രതാപം അസ്തമിച്ചതറിയാതെ പിണറായി വിജയന്‍, എല്‍ഡിഎഫ് കണ്‍വീനറും തള്ളിപ്പറഞ്ഞു!

Kerala

ഇന്ത്യ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാർ കെജ്രിവാളും പിണറായിയും, സ്റ്റാലിനുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദിപ്‌കെ

Kerala

എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയട്ടെ, ഓണാശംസകൾ നേർന്ന് പിണറായി വിജയൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ വളർച്ചാ നിരക്ക് ശക്തമാണെന്ന് കാണിക്കാൻ ഇന്ത്യയുടെ ജിഡിപി ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന വാദങ്ങൾ തള്ളി സുർജിത് ഭല്ല

അഞ്ച് വര്‍ഷത്തിന് ശേഷം മിത്ഷുബിഷി പജീറോ ഓഫ് റോഡര്‍ പുറത്തിറക്കി

തേജസ് എംകെ1എ യുദ്ധവിമാനം (മുകളില്‍ ) എഫ് 404 എഞ്ചിന്‍ (താഴെ)

വീണ്ടും തേജസ്സ് കുതിപ്പ്….എച്ചഎഎല്ലിന് മൂന്ന് എഫ് 404 എഞ്ചിനുകൾ കൂടി കിട്ടി; തേജസ് എംകെ1എ യുദ്ധവിമാന നിര്‍മ്മാണം കുതിയ്‌ക്കും

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

40 വയസ്സിനു ശേഷം ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാർ , സമ്പത്ത് തേടിയെത്തും

കഷ്ടപ്പാടുകൾ മാറ്റി , സാമ്പത്തികമായി ഉയർച്ച നൽകുന്ന വരാഹി ദേവി

വിദേശസംഭാവന നിയന്ത്രിക്കുന്ന 2026 ലെ എഫ്‌സി‌ആർ‌എ ബിൽ: കേന്ദ്രം 31 അംഗ ജെ‌പി‌സി രൂപീകരിച്ചു, ബിജെപി എംപി നയിക്കും

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

സുക്കര്‍ബര്‍ഗിനും ജാക് ഡോര്‍സിക്കും സ്റ്റീവ് ജോബ്സിനും പ്രതിസന്ധിയില്‍ വഴികാട്ടിയ സന്യാസി നീം കരോലി ബാബയെക്കുറിച്ചുള്ള സിനിമ വന്‍ ഹിറ്റ്

റിട്ട: ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.