Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുസ്ലിം വിഭാഗത്തിന് അമിത പരിഗണന നല്‍കുന്നു; എല്‍ഡിഎഫ് – യുഡിഎഫ് പിന്തുണ; ക്രൈസ്തവസഭകളില്‍ അതൃപ്തി, ആശയക്കുഴപ്പം

ക്രിസ്തീയ സഭാ നേതൃത്വം രാഷ്‌ട്രീയ നിലപാട് വോട്ടെടുപ്പു വേളയില്‍ കൈക്കൊള്ളാറുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. കേരള കോണ്‍ഗ്രസ് പാര്‍ട്ടിയിലൂടെയാണ് സഭയുടെ രാഷ്‌ട്രീയം നടപ്പാക്കാറ്.

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Oct 26, 2020, 08:28 am IST
in Kerala

കൊച്ചി: തെരഞ്ഞെടുപ്പു ചൂടിലേക്ക് സംസ്ഥാനം നീങ്ങുമ്പോള്‍ എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികളെ പിന്തുണയ്‌ക്കുന്ന കാര്യത്തില്‍ ക്രൈസ്തവ സഭകളില്‍ കടുത്ത തര്‍ക്കം. ഇരു മുന്നണികളും കൂടുതല്‍ പരിഗണന നല്‍കുന്നത് മുസ്ലിം വിഭാഗത്തിനാണെന്ന തിരിച്ചറിവാണ് ഇതിനു കാരണം. ഇടതു, വലതു മുന്നണികളെ പിന്തുണയ്‌ക്കുന്നതിനെക്കുറിച്ച് സഭയില്‍ അതൃപ്തിയും ആശയക്കുഴപ്പവും രൂപപ്പെട്ടിട്ടുണ്ട്. മുസ്ലിം വിഭാഗത്തിന്റെ വോട്ടു ലക്ഷ്യമിടുന്ന ഇടതു വലതു മുന്നണികള്‍ ന്യൂനപക്ഷങ്ങളില്‍ നാല്‍പ്പതു ശതമാനം വരുന്ന ക്രിസ്തീയ സമൂഹത്തെ അവഗണിക്കുകയാണെന്നാണ് സഭകളുടെ വിലയിരുത്തല്‍. തെരഞ്ഞെടുപ്പടുക്കുമ്പോള്‍ ആര്‍ക്കൊപ്പം നില്‍ക്കണമെന്നതാണ് ഇപ്പോള്‍ ആശയക്കുഴപ്പം.

ക്രിസ്തീയ സഭാ നേതൃത്വം രാഷ്‌ട്രീയ നിലപാട് വോട്ടെടുപ്പു വേളയില്‍ കൈക്കൊള്ളാറുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. കേരള കോണ്‍ഗ്രസ് പാര്‍ട്ടിയിലൂടെയാണ് സഭയുടെ രാഷ്‌ട്രീയം നടപ്പാക്കാറ്. ആര് ഏതു മുന്നണിയിലായാലും ഏതു മുന്നണി ഭരിച്ചാലും സഭാ താല്‍പര്യങ്ങള്‍ സാധിച്ചെടുക്കാന്‍ സംവിധാനമുണ്ടായിരുന്നു. എന്നാല്‍, കേരള കോണ്‍ഗ്രസ് രാഷ്‌ട്രീയത്തിന്റെ കടിഞ്ഞാണ്‍ പിടിച്ചിരുന്ന, സഭയുടെ  ഉപദേശകനായിരുന്ന കെ.എം. മാണിയുടെ വിയോഗം സഭയുടെ രാഷ്‌ട്രീയ നിയന്ത്രണ ശേഷിയെ ബാധിച്ചു.

കേന്ദ്ര സര്‍ക്കാരിന്റെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളും സഹായങ്ങളും ഏറെയാണ്. അവ സംസ്ഥാന സര്‍ക്കാര്‍ വഴിയാണ് വിതരണം. പക്ഷേ, കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ താല്‍പര്യം മുസ്ലിം ന്യൂനപക്ഷത്തോടാണ്. സംസ്ഥാനത്ത് ന്യൂനപക്ഷ ക്ഷേമ ഫണ്ട് ഉള്‍പ്പെടെ സര്‍ക്കാര്‍ വിതരണം ചെയ്യുന്നത് 80 ശതമാനം മുസ്ലിം വിഭാഗത്തിനും 20 ശതമാനം മറ്റ് എല്ലാ ന്യൂനപക്ഷങ്ങള്‍ക്കും എന്ന അനുപാതത്തിലാണ്.

വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് സര്‍ക്കാര്‍ നിയോഗിച്ച പാലൊളി മുഹമ്മദ്കുട്ടി കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് കൊണ്ടുവന്ന നയമാണ് ഈ അനുപാതത്തിന് അടിസ്ഥാനം. കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ മന്‍മോഹന്‍സിങ്ങിന്റെ ഭരണത്തില്‍ അവതരിപ്പിച്ച സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ നടപ്പിലാക്കലിനാണ് പാലൊളി കമ്മിറ്റിയെ വച്ചത്. എന്നാല്‍, ക്രിസ്ത്യന്‍ സഭകളുടെ  വോട്ടുവാങ്ങി അധികാരത്തില്‍ വന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരും പാലൊളി കമ്മീഷന്‍ പിന്തുടര്‍ന്നു. ഇപ്പോള്‍ പിണറായി സര്‍ക്കാര്‍ അതിനുമപ്പുറം കടന്ന് മുസ്ലിം വോട്ടിന്  പ്രവര്‍ത്തിക്കുന്നുവെന്നാണ് സഭാ നേതൃത്വത്തിന്റെ ഔദ്യോഗിക പരാതികള്‍. സിനഡിലും ബിഷപ്സ് കൗണ്‍സില്‍ മീറ്റിങ്ങിലും പ്രമേയ രൂപത്തില്‍ ന്യൂനപക്ഷങ്ങളിലെ ഭൂരിപക്ഷ-ന്യൂനപക്ഷ വിവേചനത്തിനെതിരേ പ്രമേയങ്ങള്‍തന്നെയുണ്ടായി.

ലൗ ജിഹാദ്, വിദ്യാഭ്യസ നയം തുടങ്ങിയ കാര്യങ്ങളില്‍ എല്‍ഡിഎഫിന്റേയും യുഡിഎഫിന്റേയും മുസ്ലിംപ്രീണന നയത്തിനെതിരെ കുറച്ചു നാളായി സഭകള്‍ പ്രത്യക്ഷമായും പരോക്ഷമായും പ്രചാരണം നടത്തുന്നുണ്ട്. സഭ നേരിട്ടു വരാതെ വിശ്വാസികളുടെ കൂട്ടായ്‌മകളിലൂടെയും പ്രസിദ്ധീകരണങ്ങളിലൂടെയും നിലപാടുകള്‍ ശക്തമായി അറിയിച്ചിരുന്നു. ഇതിനു തുടര്‍ച്ചയാണ് ഇപ്പോള്‍ ഉടലെടുത്തിരിക്കുന്ന തര്‍ക്കവും അതൃപ്തിയും.

Tags: keralachristianഎല്‍ഡിഎഫ്‌യുഡിഎഫ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിബി – ജി റാം ജി: സംസ്ഥാനത്ത് 12.12 ലക്ഷം തൊഴില്‍ ദിനങ്ങള്‍

India

വര്‍ഷകാല സമ്മേളനത്തില്‍ എഫ്സിആര്‍എ നിയമഭേദഗതി ബില്‍ അവതരിപ്പിച്ചേക്കും

Kollam

ഓപ്പറേഷൻ തണ്ടർ : എക്സൈസ് റെയ്ഡിൽ 6,400 വേദനസംഹാരി ഗുളികകളുമായി ഒരാള്‍ പിടിയില്‍

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു
Kerala

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

Kerala

ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറിന് വധഭീഷണി

പുതിയ വാര്‍ത്തകള്‍

നീറ്റ് ചോർച്ചയിൽ മൂന്നു മാസത്തിൽ വിധി; പുതിയ നിയമം വരുന്നു-10 വർഷം തടവ് ശിക്ഷ, 10 കോടി പിഴ

സിജെപിയുടെ രണ്ട് ആവശ്യങ്ങൾ അംഗീകരിച്ച് കേന്ദ്രം; നാളെ വൈകിട്ട് 3.30ന് വീണ്ടും ചർച്ച

ഹിന്ദു ഐക്യവേദി പ്രവർത്തകർ ഊരൂമൂപ്പനുമായി കൂടിക്കാഴ്ച നടത്തുന്നു

ഭീഷണി, ബലപ്രയോഗം, കൈയേറ്റ ശ്രമം; മതംമാറ്റ ലോബികള്‍ കാടുകയറുന്നു, അനുവദിക്കില്ലെന്ന് ഹിന്ദു സംഘടന നേതാക്കള്‍

ശബരിമല തന്ത്രിയാകാൻ ബ്രഹ്മദത്തൻ യോഗ്യൻ; തീരുമാനം വിദഗ്ധ സമിതിയുടേത്, തീരുമാനം നാളത്തെ ബോർഡ് യോഗത്തിൽ

ജന്തർ മന്തറിലെ സിജെപി പ്രക്ഷോഭത്തിൽ നിന്ന് വിദ്യാർത്ഥികൾ വിട്ടുനിൽക്കണമെന്ന് ജെഎൻയു, ലംഘിക്കുന്നവർക്കെതിരെ അച്ചടക്ക, നിയമ നടപടികൾ

വന്ദേമാതരം തടസപ്പെടുത്തിയാൽ മൂന്നുവർഷം വരെ തടവുശിക്ഷ; ബില്ല് രാജ്യസഭയിൽ അവതരിപ്പിച്ച് കേന്ദ്ര സർക്കാർ

കേരളം ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തൊഴിലില്ലായ്‌മയിലൂടെ കടന്നുപോകുമ്പോൾ മുഖ്യമന്ത്രി ദൽഹിയിൽ പോയി പ്രതിഷേധിക്കുന്നു: രാജീവ് ചന്ദ്രശേഖർ

എനിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട് , എന്റെ ഇഷ്ടനിറം കാവി ; മോദിയുടെ പ്രസ്താവന സ്റ്റാറ്റസാക്കി പേളി മാണി

സാംസ്കാരികപ്രവർത്തകർ അരാജക വാദികളുടെ കുഴലൂത്തുകാരാകരുത്: തപസ്യ

മോദിയെ ഉപദേശിക്കാൻ മാത്രം ഒരു ബംഗ്ലാദേശിയും വളർന്നിട്ടില്ല ; ദൽഹിയിലെ വിദ്യാർത്ഥി പ്രതിഷേധങ്ങളെ നേരിടാൻ താരിഖ് റഹ്മാന്റെ ഉപദേശം ആവശ്യമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.