Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar

ജീവിതമൂല്യം എന്ന കാന്തത്തിലേക്ക് മനുഷ്യബോധത്തെ ആകര്‍ഷിക്കാന്‍ മഹാമാരി കാരണമായി: മോഹന്‍ ഭാഗവത്‌

ആര്‍ എസ് എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിന്റെ വിജയദശമി ബൗദ്ധിക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2020, 08:51 am IST
in Parivar

  ആര്‍ എസ് എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിന്റെ  വിജയദശമി ബൗദ്ധിക്

മഹാമാരിക്കെതിരായ പോരാട്ടത്തില്‍ സമൂഹത്തിന്റെ മറ്റനവധി തലങ്ങളും കാണാനായി. ആത്മപരിശോധനാത്മകമായ ഒരു ചിന്താധാരയിലേക്ക് ലോകം മാറുകയാണ്. ‘പുതിയ-സാധാരണത്വം’  എന്ന പ്രയോഗം പലേടത്തും ഉയര്‍ന്നു വരുന്നു. യാന്ത്രികമായി മനുഷ്യന്‍ ചെയ്തുവന്നിരുന്ന പല പ്രവൃത്തികളും മഹാമാരിയുടെ വരവോടെ വെട്ടിച്ചുരുക്കപ്പെട്ടു. ജീവിതം തന്നെ ഏതാണ്ട് സ്തംഭനത്തിലായി. മനുഷ്യജീവിതത്തിലേക്ക് കൃത്രിമമായി കടന്നുവന്ന ശീലങ്ങളെല്ലാം അനാവശ്യമാണെന്നും ജീവിതത്തിന് അനിവാര്യമായവ മാത്രമാണ് നിലനില്‍ക്കുന്നതെന്നും ബോധ്യമായി. നാമമാത്രമായിട്ടാണെങ്കിലും അവനിലനില്‍ക്കുകയും ചെയ്യുന്നു.  

ലോക്ഡൗണിന്റെ ഒരാഴ്ചകൊണ്ടുതന്നെ നാം ശ്വസിക്കുന്ന വായുവില്‍ ഗുണകരമായ മാറ്റമുണ്ടായി. നദികളും കുളങ്ങളും അരുവികളും ശുദ്ധജലം കൊണ്ടുനിറഞ്ഞു. സമീപത്തെ പാര്‍ക്കുകളിലും നഗരങ്ങളിലെ പൊതുസ്ഥലങ്ങളിലും പക്ഷികളെയും മറ്റും കാണാറായി. മനുഷ്യന്റെ ഓര്‍കളിലേക്ക് കിളിനാദനങ്ങള്‍ വീണ്ടും കടന്നുവന്നു.  

പണ സമ്പാദനത്തിലും ഉപഭോഗ വസ്തുക്കളിലും നോട്ടമിട്ടു പാഞ്ഞ നമ്മള്‍ ചില അടിസ്ഥാന ജീവിത മൂല്യങ്ങളില്‍ നിന്നും വ്യതിചലിച്ചിരുന്നു. എന്നാല്‍ പ്രതിസന്ധിയുടെ ഈ കാലഘട്ടത്തില്‍ അവ നമ്മുടെ ജീവിതത്തെ വീണ്ടും ആനന്ദമയമാക്കി. സംസ്‌കാരിക മൂല്യങ്ങളെപ്പറ്റി നാം ബോധവാന്മാരായി. ദേശകാല പരിതസ്ഥിതികള്‍ക്കനുസൃതമായ സുസ്ഥിര ജീവിത പദ്ധതിയെപ്പറ്റി കുടുംബങ്ങളില്‍ പര്യാലോചന നടക്കുകയും അവയിലേക്ക് മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.  

സാംസ്‌ക്കാരികമൂല്യങ്ങളെ പറ്റി ജനങ്ങള്‍ക്ക് കൃത്യമായ ധാരണ ഉണ്ടായിക്കഴിഞ്ഞു. പ്രകൃതിയോട് ഇണങ്ങി ജീവിക്കുവാനും കുടുംബ സംവിധാനങ്ങളുടെ പ്രാധാന്യം ഒരിക്കല്‍ കൂടി മനസ്സിലാക്കുവാനും സമൂഹം തയ്യാറായിരിക്കുന്നു. ഈ തിരിച്ചറിവുകളെല്ലാം മഹാമാരിയുടെ പാര്‍ശ്വഫലങ്ങള്‍ മാത്രമാണോ അതോ യാഥാര്‍ഥ്യമാണോ എന്ന് കാലം പറയട്ടെ. ഒന്നുറപ്പാണ്, ജീവിതമൂല്യം എന്ന കാന്തത്തിലേക്ക് മനുഷ്യബോധത്തെ ആകര്‍ഷിക്കാന്‍ ഈ മഹാമാരി കാരണമായിട്ടുണ്ട്.  

കമ്പോള ശക്തികളുടെ ആധീശത്വം കൊണ്ട് ലോകത്തെ ഏകോപിപ്പിക്കുക എന്ന ചിന്താഗതിക്കായിരുന്നു അടുത്തകാലം വരെ പ്രാമുഖ്യം. പുതിയ സംഭവ വികാസങ്ങളോടെ നമ്മുടെ തനിമകളെ സംരക്ഷിച്ചു നിലനിര്‍ത്തിയും ക്രിയാത്മകമായി എങ്ങിനെ ലോകത്തോട് സഹകരിക്കാം എന്ന ചിന്താഗതി പ്രധാന്യം നേടിയിട്ടുണ്ട്. സ്വദേശികളുടെ ആവശ്യകത വീണ്ടും ചര്‍ച്ചയായിട്ടുണ്ട്. ഭാരതീയ കാഴ്ചപ്പാടിനും മേല്‍പ്പറഞ്ഞ കാര്യങ്ങളെ പുനര്‍ നിര്‍വചിക്കുകയും നമ്മുടെ കാലാതിവര്‍ത്തിയായ മൂല്യങ്ങളിലേക്കും പാരമ്പര്യങ്ങളിലേക്കും പുതിയ വഴിവെട്ടിത്തുറക്കുകയും വേണം.  

മഹാമാരിയുടെ ഉല്‍പ്പത്തിയില്‍ ചൈനയുടെ പങ്ക് തര്‍ക്ക വിഷയമാണെങ്കിലും തങ്ങളുടെ സാമ്പത്തിക-സാമ്രാജ്യത്വബലം കൊണ്ട് ഭാരതത്തിന്റെ അതിര്‍ത്തിയില്‍ ഭീകരവാദം അഴിച്ചുവിടാനും ഭൂ പ്രദേശം കയ്യടക്കാനുമുള്ള ഹീനമായ പരിശ്രമങ്ങള്‍ ലോകത്തിന് ബോധ്യമുള്ളതാണ്. ഭാരതത്തിലെ ഭരണകൂടവും സൈന്യവും ജനങ്ങളും അചഞ്ചലമായി ഈ കയ്യേറ്റത്തോട് ശക്തമായി പ്രതികരിച്ചു.

ഈ ദൃഢനിശ്ചയവും ആത്മാഭിമാനവും ധൈര്യവും ചൈനയെ ഞെട്ടിച്ചുകളഞ്ഞു. ഇനിയങ്ങോട്ടും നാം കരുതലോടെ ഉറച്ചുനില്‍ക്കണം. ചൈനയുടെ സാമ്രാജ്യ വികസന മോഹങ്ങളെ ലോകം മുമ്പ് പലതവണ തിരിച്ചറിഞ്ഞിട്ടുള്ളതാണ്. അവരുടെ വൈതാളിക മോഹങ്ങളെ നിര്‍ജീവമാക്കാന്‍ സാമ്പത്തികമായും തന്ത്രപരമായും മേല്‍കൈ നേടേണ്ടതുണ്ട്. അന്താരാഷ്‌ട്ര ബന്ധങ്ങളും അയല്‍രാജ്യങ്ങളുമായുള്ള സഹകരണവും വര്‍ധിപ്പിക്കേണ്ടതുമുണ്ട്. നമ്മുടെ നേതൃത്വത്തിന്റെ നയങ്ങള്‍ ഈ ദിശയിലുള്ളതാണ്.  

Tags: വിജയദശമി ബൗദ്ധിക്ആര്‍എസ്എസ്മോഹന്‍ ഭാഗവത്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബെംഗളൂരു ബസവനഗുഡിയില്‍ സമര്‍ത്ഥ ഭാരതം സംഘടിപ്പിച്ച 77-ാമത് സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തിയശേഷം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു. സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ സമീപം
India

സൂര്യനെ ആരാധിക്കുന്ന ജനതയാണ് നമ്മള്‍, പ്രകാശത്തിന്റെ നാട്; ഭാരതം സ്വതന്ത്രമായത് ലോകത്തെ പ്രകാശിപ്പിക്കാനെന്ന് ആര്‍എസ്എസ്

Kerala

കേസരി അമൃതശതം പ്രഭാഷണ പരമ്പരയ്‌ക്ക് നാളെ തുടക്കം; ദത്താത്രേയ ഹൊസബാളെ ഉദ്ഘാടനം ചെയ്യും

യുവചേതന യുവശക്തി സംഗമത്തില്‍ ആര്‍എസ്എസ് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജക് ജെ.നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തുന്നു
Kottayam

യുവതലമുറ വൈദേശിക അടിമത്തത്തില്‍ നിന്ന് മോചിതരാകുന്നു: ജെ.നന്ദകുമാര്‍

India

ഭാരത് ഭാരതി ഓണാഘോഷം ‘ഏകാത്മതാ സംഗമം’ 15 ന്; വത്സന്‍ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തും

Varadyam

ഒരവിചാരിത യാത്ര

പുതിയ വാര്‍ത്തകള്‍

ഘടകകക്ഷികളോടുള്ള കോണ്‍ഗ്രസിന്റെ സമീപനം ശരിയല്ല: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം

കുട്ടികള്‍ മുതിര്‍ന്നാല്‍ അവരുടെ പ്രവൃത്തികളെ മാതാപിതാക്കളുമായി ബന്ധിപ്പിക്കരുത്: ദിബിസ മഹന്തയുടെ പ്രതിഷേധത്തെക്കുറിച്ച് അസം മുഖ്യമന്ത്രി

3 മാസത്തേക്ക് ആഴ്ചയില്‍ അഞ്ച് പ്രവര്‍ത്തി ദിനങ്ങളിലും ഡ്രൈവിംഗ് ടെസ്റ്റ്

ഇത് ചരിത്രനേട്ടം ; കോമൺ‌വെൽത്ത് ഗെയിംസിൽ തുടർച്ചയായ മൂന്നാം സ്വർണ്ണ മെഡൽ നേടി റെക്കോർഡ് സൃഷ്ടിച്ച് മീരാഭായ് ചാനു

എല്‍.കെ. അദ്വാനി (ഇടത്ത്) ധര്‍മ്മേന്ദ്ര പ്രധാന്‍ (നടുവില്‍) പി. ശ്യാംരാജ് (വലത്ത്)

ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെയ്‌ക്കുന്നത് ഞങ്ങളുടെ ജനാധിപത്യ മര്യാദയാണ്: ബിജെപി സംസ്ഥാന സെക്രട്ടറി ശ്യാം രാജ്

പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ഹൈപവര്‍ ടാസ്‌ക് ഫോഴ്സ്, കര്‍ശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റ്

ജുഡീഷ്യറി വിമര്‍ശനത്തിന് അതീതമല്ല, ജഡ്ജിമാര്‍ ആത്മപരിശോധന നടത്തണമെന്നും ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍

പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മാസ്റ്റര്‍പ്ലാനുമായി ആരോഗ്യവകുപ്പ്; നടപടി ഹൈക്കോടതി ഇടപെടലിന് പിന്നാലെ

പഞ്ചാബ് പേപ്പർ ചോർച്ച ലക്ഷ്യമിട്ട് സിജെപി; തന്ത്രം രൂപപ്പെടുത്തുന്നുണ്ടെന്ന് അഭിജീത് ദിപ്കെ: ഒറ്റക്കാലിൽ ഷൂ ഇട്ട് രാഹുൽ ആപ്പിനെതിരെ കളത്തിലിറങ്ങുമോ ?

ശിരോമണി അകാലിദള്‍ നേതാവ് ഹസ്രിമത് കൗര്‍ ബാദല്‍ (ഇടത്ത്) ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ മഞ്ജീന്ദര്‍ സിങ്ങ് സിര്‍സ (നടുവില്‍) പഞ്ചാബിലെ ആം ആദ്മി വിദ്യാഭ്യാസമന്ത്രി ഹര്‍ജോത് സിങ് ബെയ്ന്‍ (വലത്ത്)

ഉരുളയ്‌ക്ക് ഉപ്പേരി…പഞ്ചാബിലെ പരീക്ഷാക്രമക്കേടുകള്‍ക്ക് പിന്നിലെ ആം ആദ്മി വിദ്യാഭ്യാസമന്ത്രിയെ നീക്കാന്‍ അകാലിദളും ബിജെപിയും സമരത്തിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.