Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പുഷ്പന്റെ നാട്ടില്‍ നിന്ന് പുതിയൊരു സന്ദേശം

രക്തസാക്ഷികളെ സൃഷ്ടിക്കുന്നത് സിപിഎമ്മിന്റെ രാഷ്‌ട്രീയ പരിപാടി തന്നെയാണ്. പാര്‍ട്ടി കെട്ടിപ്പടുക്കാനും അധികാരം പിടിക്കാനും ബോധപൂര്‍വം ബലികൊടുക്കപ്പെടുന്നവരുടെ പേരില്‍ രക്തസാക്ഷി സ്മാരകങ്ങള്‍ ഉയരുകയും, പണപ്പിരിവുകള്‍ നടത്തുകയും ചെയ്യുന്നു

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Oct 20, 2020, 05:00 am IST
inEditorial

കൂത്തുപറമ്പ് വെടിവയ്‌പ്പിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്റെ സഹോദരന്‍ ശശി ബിജെപിയില്‍ ചേര്‍ന്നത് സിപിഎമ്മിന്റെ വഞ്ചനാത്മക രാഷ്‌ട്രീയത്തെ തുറന്നുകാട്ടുന്നതാണ്. താല്‍ക്കാലികമായ രാഷ്‌ട്രീയ നേട്ടത്തിനുവേണ്ടി രക്തസാക്ഷികളെ വച്ച് വിലപേശുകയാണ് സിപിഎം എന്ന ശശിയുടെ വാക്കുകള്‍ ആ പാര്‍ട്ടിയുടെ ചാവേറുകളായി നടക്കുന്നവരുടെ കണ്ണുതുറപ്പിക്കും. സഹകരണ മന്ത്രിയായിരുന്ന എം.വി. രാഘവനെ സ്വാശ്രയ കോളജിനെതിരായ സമരത്തിന്റെ ഭാഗമായി, കൂത്തുപറമ്പില്‍ തടഞ്ഞതിനെത്തുടര്‍ന്നുണ്ടായ വെടിവയ്‌പ്പില്‍ അഞ്ച് പേര്‍ മരിച്ചിരുന്നു. ഇവരെ പാര്‍ട്ടിക്കുവേണ്ടി ജീവത്യാഗം ചെയ്ത രക്തസാക്ഷികളായി ചിത്രീകരിച്ച സിപിഎം പിന്നീട് ഭരണത്തിലെത്തിയപ്പോള്‍ സ്വാശ്രയ കോളജിനെ പിന്തുണയ്‌ക്കുന്ന വിരോധഭാസമാണ് കണ്ടത്. ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ഉള്‍പ്പെടെ പല സിപിഎം നേതാക്കന്മാരുടെയും മക്കള്‍ സ്വാശ്രയ കോളജുകളില്‍ പഠിക്കുകയും ചെയ്തു. കൂത്തുപറമ്പില്‍ വച്ച്, തന്നെ വധിക്കുകയായിരുന്നു സിപിഎമ്മിന്റെ ലക്ഷ്യമെന്ന് എം.വി. രാഘവന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതേ രാഘവന്റെ പാര്‍ട്ടിയായ സിഎംപിയുമായി സിപിഎം സഖ്യമുണ്ടാക്കുക മാത്രമല്ല, മകന്‍ നികേഷ് കുമാറിനെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വന്തം സ്ഥാനാര്‍ത്ഥിയാക്കാനും മടിച്ചില്ല. കൂത്തുപറമ്പ് രക്തസാക്ഷികളുടെ ചോരയില്‍ ചവിട്ടിനിന്നുകൊണ്ടാണ് ഈ രാഷ്‌ട്രീയ വഞ്ചനയെന്ന് വിമര്‍ശനം ഉയര്‍ന്നെങ്കിലും കണ്ണടച്ചിരുട്ടാക്കുകയായിരുന്നു സിപിഎം നേതൃത്വം.  

രക്തസാക്ഷികളെ സൃഷ്ടിക്കുന്നത് സിപിഎമ്മിന്റെ രാഷ്‌ട്രീയ പരിപാടി തന്നെയാണ്. പാര്‍ട്ടി കെട്ടിപ്പടുക്കാനും അധികാരം പിടിക്കാനും ബോധപൂര്‍വം ബലികൊടുക്കപ്പെടുന്നവരുടെ പേരില്‍ രക്തസാക്ഷി സ്മാരകങ്ങള്‍ ഉയരുകയും, പണപ്പിരിവുകള്‍ നടത്തുകയും ചെയ്യുന്നു. കൂത്തുപറമ്പ് വെടിവയ്‌പ്പില്‍ ആയുസ്സിന്റെ ബലംകൊണ്ടുമാത്രം രക്ഷപ്പെട്ട പുഷ്പന്‍ കാല്‍നൂറ്റാണ്ടായി ജീവച്ഛവമായി കഴിയുകയാണ്. അരയ്‌ക്ക് വെടിയേറ്റതിനാല്‍ അനങ്ങാനാവാതെ കിടക്കുന്ന ഈ ഭാഗ്യഹീനനെ ഇനിയും തളരാത്ത പോരാളിയായി അവതരിപ്പിച്ചു പോരുന്നതിനിടെയാണ് ഇത്രകാലവും സിപിഎമ്മിന്റെ സജീവപ്രവര്‍ത്തകനായിരുന്ന സഹോദരന്‍ ശശി പാര്‍ട്ടിയുടെ മനുഷ്യത്വരാഹിത്യത്തിനെതിരെ തുറന്നടിച്ച് ബിജെപിയില്‍ അംഗമായിരിക്കുന്നത്. ‘കണ്ണൂരിസം’ എന്ന പേരില്‍ അറിയപ്പെടുന്ന സിപിഎമ്മിന്റെ കൊലപാതക രാഷ്‌ട്രീയത്തിന് ഇരയാവുമ്പോഴും, അതിനെ ചെറുത്തുതോല്‍പ്പിക്കാന്‍ പ്രതിജ്ഞാബദ്ധമായ പ്രസ്ഥാനത്തിലേക്കുള്ള ഈ വരവിന് ഏറെ രാഷ്‌ട്രീയ പ്രാധാന്യമുണ്ട്. പാര്‍ട്ടിയുടെ ഭീഷണി വകവയ്‌ക്കാതെ പരസ്യ നിലപാടെടുത്ത ശശിയുടെ പാത പിന്തുടര്‍ന്ന് നിരവധി പേര്‍ ബിജെപിയില്‍ എത്തുമെന്നാണ് അറിയുന്നത്. ആദര്‍ശം മറയാക്കി ചോരയും നീരുമുള്ള യുവാക്കളുടെ ജീവനും ജീവിതവും തുലയ്‌ക്കുകയും, അധികാരത്തിലെത്തിയാല്‍ അഴിമതിയും സ്വജനപക്ഷപാതവും കാണിച്ച് പഞ്ചനക്ഷത്ര മാര്‍ക്‌സിസ്റ്റുകളായി മാറുകയും ചെയ്യുന്നവരുടെ പൊയ്‌മുഖങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയാതെ പോകാന്‍ പാടില്ല. സിപിഎമ്മില്‍ ആത്മാഭിമാനവും ആദര്‍ശബോധവും അവശേഷിക്കുന്നവര്‍ ബിജെപി  പ്രതിനിധാനം ചെയ്യുന്ന ദേശീയതയുടെയും വികസനത്തിന്റെയും ജനക്ഷേമ രാഷ്‌ട്രീയത്തിന്റെയും പാതയില്‍ അണിനിരക്കണമെന്നത് കാലഘട്ടത്തിന്റെ ആഹ്വാനമാണ്.

Tags: cpm
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

Kerala

സിപിഎമ്മിന്റെ ഹലാല്‍ ഫായിദ സഹകരണ സംഘം പൊളിഞ്ഞു; വാർത്ത പുറത്തു വന്നതോടെ നിക്ഷേപകരിൽ ഒരാൾക്ക് പണം തിരികെ നൽകി

Kerala

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

Kerala

പാവപ്പെട്ടവരുടെ വീടുകളില്‍ കയറിയാല്‍ വന്നതുപോലെ തിരിച്ചുപോകില്ല; പൊലീസുകാരെ ഭീഷണിപ്പെടുത്തി സിപിഎം നേതാവ് കെ പി ഉദയഭാനു

Kerala

വിശ്വാസികളെ വെല്ലുവിളിച്ച് വീണ്ടും സിപിഎം ; കർക്കടകവാവ് ദിനത്തിൽ പടിയൂരിൽ പന്നിയിറച്ചി ചാലഞ്ച്

പുതിയ വാര്‍ത്തകള്‍

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.