Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

മഹാകവി എത്തി ഇതുവഴിയേ…..

എവിടെയും മഹാകവി എത്തുന്നു എന്ന ആവേശം മാത്രം. കാതോടുകാതോരം ആ പ്രചാരണം ഇരമ്പി.... പരവൂരിന്റെ തെരുവോരം അക്കിത്തത്തിനെ വരവേല്‍ക്കാന്‍ ഒരുങ്ങി. മഹാകവി കെ.സി. കേശവപിള്ളയുടെ തറവാട്ടിലേക്കായിരുന്നു അക്കിത്തത്തിന്റെ വരവ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2020, 04:00 pm IST
inKollam

കേരളമാകെ സാംസ്‌കാരിക ഏകതയുടെ സന്ദേശം പരത്തി മഹാകവി അക്കിത്തത്തിന്റെ നേതൃത്വത്തില്‍ തപസ്യ നടത്തിയ തീര്‍ഥയാത്രയായിരുന്നു സന്ദര്‍ഭം. പരവൂരിന് അന്ന് ഉത്സവമായിരുന്നു. കമ്മ്യൂണിസത്തിന് പേരുകേട്ട ഗ്രാമമായിരുന്നു അന്ന് അത്. മലയാളത്തിന്റെ മഹാകവി എത്തുന്നു എന്നുകേട്ട മാത്രയില്‍ നാട് രാഷ്‌ട്രീയം മറന്നു. ഗ്രാമവീഥികളില്‍ കുരുത്തോലപ്പന്തല്‍ തീര്‍ത്തു.  

എവിടെയും മഹാകവി എത്തുന്നു എന്ന ആവേശം മാത്രം. കാതോടുകാതോരം ആ പ്രചാരണം ഇരമ്പി…. പരവൂരിന്റെ തെരുവോരം അക്കിത്തത്തിനെ വരവേല്‍ക്കാന്‍ ഒരുങ്ങി. മഹാകവി കെ.സി. കേശവപിള്ളയുടെ തറവാട്ടിലേക്കായിരുന്നു അക്കിത്തത്തിന്റെ വരവ്.

പൊഴിക്കരയ്‌ക്ക് അന്ന് ഉത്സവം. വരുന്നത് പൊന്നാനിക്കളരിയുടെ നായകന്‍… കാലത്തിനപ്പുറത്തേക്ക് കണ്ണുപായിച്ച ഇതിഹാസകവി… എത്തുന്നത് കേശവീയം പിറവിയെടുത്ത തറവാട്ടിലേക്ക്…. കന്യാകുമാരി മുതല്‍ ഗോകര്‍ണം വരെ കേരളം ഒന്ന് എന്ന് വിളിച്ചുപറയലായിരുന്നു നിളാതീരത്തുനിന്നെത്തുന്ന മഹാകവിയുടെ ദൗത്യം…. കെസിയുടെ വീട്ടില്‍ ഓര്‍മകളെ നെഞ്ചോടുചേര്‍ത്ത് അക്കിത്തം നിന്നു. കേശവീയത്തില്‍ നിന്ന് ഒന്നുരï് ശ്ലോകങ്ങള്‍ ഉരുവിട്ടു.  

തന്റെ വരവ് എക്കാലത്തേക്കും ഓര്‍മപ്പെടുത്തി ഏതാനും വരികള്‍ കുറിച്ചു. മുറ്റത്തേക്കിറങ്ങി ഒരു പിടി മണ്ണുവാരി…. പൊഴിക്കരയിലെ തറവാട്ടുമുറ്റത്തുനിന്നെടുത്ത മണ്ണുമായി ഗോകര്‍ണത്തേക്ക് മഹാകവി അക്കിത്തം യാത്രയായി.

കൊല്ലത്തോടൊരിമ്പമുïായിരുന്നു മഹാകവിക്ക്. തപസ്യയായിരുന്നു എന്നും നിമിത്തം. അക്കിത്തത്തിന് മുമ്പ് സംസ്ഥാന അദ്ധ്യക്ഷനായിരുന്ന സി.കെ. മൂസത് സാറിന്റെ സഹോദരന്‍ ബലറാം മൂസത് കൊല്ലത്ത് തപസ്യയുടെ പ്രസിഡന്റായിരുന്നു. സാംസ്‌കാരിക തീര്‍ഥയാത്രയ്‌ക്കുമുമ്പും അതിനുശേഷവും അക്കിത്തം നിരവധി തവണ കൊല്ലത്തെത്തി. തപസ്യയുടെ പതിനേഴാം സംസ്ഥാനവാര്‍ഷികോത്സവും അരങ്ങേറിയത് പബ്ലിക് ലൈബ്രറി ഹാളിലായിരുന്നു. മൂന്നു നാള്‍ അദ്ദേഹം അന്ന് ഇവിടെ തങ്ങി അതിന് നേതൃത്വം വഹിച്ചു.

നല്ലോരുടെ ഇല്ലമാണ് കൊല്ലമെന്ന് സരസമായി പറയുമ്പോഴും അഴകത്തില്‍ തുടങ്ങുന്ന സാംസ്‌കാരിക പാരമ്പര്യത്തിന്റെ, കൊല്ലവര്‍ഷത്തിന്റെ ഗരിമയുള്ള ചരിത്രത്തിന്റെ അഭിമാനമുണരുന്ന മണ്ണില്‍ നില്‍ക്കുന്നതിന്റെ അന്തസ് ഒന്നുവേറെയാണെന്ന് മഹാകവി അന്ന് ഓര്‍മിപ്പിച്ചു.

അറിവത്രയും കൈക്കുടന്നയിലാക്കിയ ഇതിഹാസകാരന്‍ നിത്യനിര്‍മലപൗര്‍ണമിയായി കൊല്ലത്തിന്റെ ഓര്‍മയിലും നിലാവുപരത്തി നില്‍ക്കുന്നു. കാലത്തെയും കൊല്ലത്തെയും വാക്കാല്‍ അളന്ന മഹാകവിയുടെ സൗമ്യസാന്നിധ്യത്തില്‍ നിറയുകയാണ് ഈ മണ്ണും….

Tags: poetഅക്കിത്തംഅക്കിത്തം അന്തരിച്ചു
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍ മോഹന്‍ അന്തരിച്ചു

Varadyam

സ്വരമന്ദാകിനി മോഹശതങ്ങളില്‍…

Kerala

സാനു മാഷിന് ജനമനസുകളില്‍ സ്ഥാനമുണ്ട്,അതില്ലാത്തവരാണ് ഞാനിവിടെയുണ്ട് എന്ന് അറിയിക്കാന്‍ ശ്രമിക്കുന്നത്;സച്ചിതാനന്ദനെ പരോക്ഷമായി വിമര്‍ശിച്ച് പിണറായി

Special Article

അനുസ്മൃതി: പ്രജ്ഞയുടെ പ്രകാശഗോപുരം പത്മശ്രീ പി. നാരായണക്കുറുപ്പ്

Kerala

തിന്മകൾക്കെതിരെ കവിതയെ ആയുധമാക്കി: രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

എംഎംഎ: ചരിത്ര മെഡല്‍ ഉറപ്പിച്ച് സുചിക തരിയാല്‍

ഭാരത വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ അമര്‍ പ്രീത് സിങ്ങും ജപ്പാന്‍ വ്യോമസേനാ മേധാവി ജനറല്‍ തകേഹിറോ മൊറിറ്റയും ജോധ്പൂരിലെ വ്യോമസേനാ താവളത്തില്‍

തേജസില്‍ പറന്ന് ജപ്പാന്‍ വ്യോമസേനാ മേധാവി; ‘മേക്ക് ഇന്‍ ഇന്ത്യ’യുടെ കരുത്തെന്ന് പ്രശംസ

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജന്മഭൂമി സംഘടിപ്പിച്ച രാമകഥാ കോണ്‍ക്ലേവിന്റെ സമാപനസഭയില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി സ്വാമി അനുഗ്രഹഭാഷണം നടത്തുന്നു. ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍, എം.ജി. സര്‍വകലാശാല വിസി ഡോ. ഡി. മാവൂത്ത്, കണ്ണൂര്‍ സര്‍വകലാശാല വിസി കെ.കെ. സാജു, ഡോ. എ. കൃഷ്ണമൂര്‍ത്തി സമീപം

രാമകഥാ കോണ്‍ക്ലേവിന് സമാപനം: സനാതന സംസ്‌കൃതി ലോകത്തോട് സംവദിച്ചത് രാമായണത്തിലൂടെ: സ്വാമി ആനന്ദവനം ഭാരതി

ഗുരുദേവ മഹാസമാധി ശതാബ്ദിയിലെ ആത്മപ്രതിജ്ഞ

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.