Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

വടകര ജില്ലാ ആശുപത്രിയില്‍ ആംബുലന്‍സുണ്ട്, പക്ഷേ ഓടില്ല

വടകര ജില്ലാ ആശുപത്രിയില്‍ ആംബുലന്‍സ് ഉണ്ടെങ്കിലും രോഗികള്‍ക്ക് ആശ്രയം സ്വകാര്യ ആംബുലന്‍സുകള്‍. ആശുപത്രിയിലെ ആംബുലന്‍സ് പ്രവര്‍ത്തനരഹിതമെന്ന് പറഞ്ഞ് സ്വകാര്യ ആംബുലന്‍സ് ഏര്‍പ്പാടു ചെയ്തു നല്‍കുന്നത് ആശുപത്രി ജീവനക്കാര്‍തന്നെയാണെന്നാണ് ആരോപണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2020, 03:10 pm IST
inKozhikode

വടകര: വടകര ജില്ലാ ആശുപത്രിയില്‍ ആംബുലന്‍സ് ഉണ്ടെങ്കിലും രോഗികള്‍ക്ക് ആശ്രയം സ്വകാര്യ ആംബുലന്‍സുകള്‍. ആശുപത്രിയിലെ ആംബുലന്‍സ് പ്രവര്‍ത്തനരഹിതമെന്ന് പറഞ്ഞ് സ്വകാര്യ ആംബുലന്‍സ് ഏര്‍പ്പാടു ചെയ്തു നല്‍കുന്നത് ആശുപത്രി ജീവനക്കാര്‍തന്നെയാണെന്നാണ് ആരോപണം. വടകരക്ക് പുറത്തുള്ള സ്വകാര്യആംബുലന്‍സുകളാണ് ഇങ്ങനെ ശുപാര്‍ശ ചെയ്തു നല്‍കുന്നത്. കോഴിക്കോടേക്ക് 1350 രൂപ നിരക്കിലാണ് ജില്ലാ ആശുപത്രിയിലെ ആംബുലന്‍സ് സര്‍വീസ് നടത്തുന്നത്. അര്‍ദ്ധരാത്രിയില്‍ എത്തുന്ന ഗര്‍ഭിണികളോടും രോഗികളോടും ആംബുലന്‍സ് ഇല്ല എന്ന വിവരം നല്‍കി ജീവനക്കാരുടെ സുഹൃത്ത് വലയത്തില്‍പെട്ട സ്വകാര്യ ആംബുലന്‍സ് സര്‍വീസിന് ഒത്താശപാടുകയാണ് ഒരു വിഭാഗം ജീവനക്കാര്‍.  

മാസങ്ങള്‍ക്കു മുമ്പ് ആശുപത്രിയിലെ ആംബുലന്‍സ് പ്രവര്‍ത്തനരഹിതമായ സമയത്ത് ദൂരെ സ്ഥലങ്ങളില്‍ നിന്നുള്ള ആംബുലന്‍സ്, രോഗികള്‍ക്കുവേണ്ടി ആശുപത്രി ജീവനക്കാര്‍ വിളിച്ചു നല്‍കിയത് ഏറെ വിവാദമായിരുന്നു. ഇതിനെതിരെ ടൗണിലെ ആംബുലന്‍സ് ഡ്രൈവര്‍മാരുടെ സംഘടനയും പ്രതിഷേധവുമായി രംഗത്തെത്തി. ഇത്  പിന്നീട്  വാക്കുതര്‍ക്കത്തിലും കത്തിക്കുത്തിലും വരെയെത്തി. സംഭവം വിവാദ മായതോടെ നഗരസഭാ അധികൃതരുടെ നേതൃത്വത്തില്‍ ചേര്‍ന്ന ട്രാഫിക് റെഗുലേറ്ററി കമ്മറ്റി യോഗത്തില്‍ സ്വകാര്യ ആംബുലന്‍സുകള്‍ക്ക് ദേശീയപാതയില്‍ സ്റ്റാന്റ് അനുവദിക്കുകയും സ്വകാര്യആംബുലന്‍സുകള്‍ അവിടെ നിന്ന് മാത്രം  സര്‍വീസ് നടത്താനും തീരുമാനം എടുത്തു.  

നഗരത്തിലെ ഇരുപതോളം വരുന്ന ആംബുലന്‍സ് ജീവനക്കാര്‍ ഇത് അക്ഷരംപ്രതി പാലിക്കുമ്പോഴാണ് നഗരസഭാ അധികാരികളുടെയും പോലീസിന്റെയും ചര്‍ച്ചയിലെ നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍പറത്തി ആശുപത്രിയിലെ ജീവനക്കാര്‍ വടകരക്കു പുറത്തുള്ള ചില സ്വകാര്യ ആംബുലന്‍സുകള്‍ക്ക് ആശുപത്രി പരിസരത്ത് വാഹനം നിര്‍ത്താന്‍ സൗകര്യം ചെയ്തു നല്‍കുന്നത്. ചിലര്‍ അത്യാഹിത വിഭാഗത്തില്‍ ഉള്‍പ്പെടെ കയറി ആംബുലന്‍സിനു ആവശ്യക്കാരെ തേടിപ്പോകുകയും ചെയ്യുന്നുണ്ട്. വടകര ടൗണിലെ ഇരുപതോളം വരുന്ന ആംബുലന്‍സ് ഡ്രൈവര്‍മര്‍ക്കിടയില്‍  ഇത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.  

കോവിഡ് കാലത്തും ജില്ലാ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തിലേക്ക് എത്തുന്ന രോഗികളോട് ആംബുലന്‍സ് ഇല്ലെന്നു പറഞ്ഞു വടകര മേഖലക്ക് പുറത്തുള്ള  ആംബുലന്‍സ് വിളിച്ച സംഭവങ്ങള്‍ ഏറെയാണ്. രാത്രികാലങ്ങളില്‍ ജോലി ചെയുന്ന ചില ആശുപത്രി ജീവനക്കാരെ സ്വാധീനിച്ചാണ് ഇത്തരം ആംബുലന്‍സ് ഡ്രൈവര്‍മാര്‍ ട്രിപ്പുകള്‍ ഒപ്പിക്കുന്നതെന്ന് ജീവനക്കാര്‍ക്കിടയില്‍ തന്നെ  ആരോപണമുണ്ട്. ജില്ലാ ആശുപത്രി അധികൃതരുടെ കാര്യക്ഷമമായ ഇടപെടല്‍ ഇല്ലാത്തതിനാലാണ് ഭീമമായി തുകക്ക് സ്വകാര്യ ആംബുലന്‍സുകളെ തേടിപോകേണ്ട അവസ്ഥ വരുന്നതെന്ന് വിവിധ കോണുകളില്‍ നിന്നും ആരോപണം ഉയരുന്നുണ്ട്. എന്നാല്‍ അധികൃതര്‍ ഈ വിഷയത്തില്‍ മൗനം തുടരുകയാണ്.  

Tags: hospitalVadakaraambulance
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹം ഫ്രീസര്‍ സൗകര്യമില്ലാത്ത ആംബുലന്‍സില്‍ കൊണ്ടുപോയതിന് തഹസില്‍ദാര്‍ക്കെതിരെ നടപടി

Kerala

സര്‍ക്കാര്‍ ആശുപത്രികളിലെ പേ വാര്‍ഡ് ലഭിക്കാന്‍ വരുമാനം മാനദണ്ഡമാക്കില്ല

Kerala

വടകര എംഡിഎംഎ കേസില്‍ ഒരു അധ്യാപിക കൂടി അറസ്റ്റിൽ; ബിആർസിയിലെ നീഷ്മ കോഴിക്കോട് കുട്ടോത്ത് സ്വദേശി

Kerala

ആശുപത്രി ശുചിമുറിയിലെ ബക്കറ്റില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച് യുവതി മുങ്ങി; ചികിത്സ തേടിയത് വയറുവേദനയെന്ന് പറഞ്ഞ്

Kerala

സര്‍ക്കാര്‍ ആശുപത്രികളിലെ ഭക്ഷണവിതരണം : നിലപാടില്‍ മലക്കം മറിഞ്ഞ് മന്ത്രി കെ മുരളീധരന്‍,രോഗികള്‍ക്ക് ആഹാരം കൊടുക്കുന്നതിന് സര്‍ക്കാര്‍ എതിരല്ല

പുതിയ വാര്‍ത്തകള്‍

ഗൗതം അദാനിക്കെതിരായ ക്രിമിനൽ കേസ് യുഎസ് കോടതി തള്ളി : തീരുമാനത്തെ സ്വാഗതം ചെയ്ത് ശതകോടീശ്വരൻ

രാഹുൽ കൊള്ളയടിച്ച ഒരു രാജകുമാരനാണ്, ഓരോ ചോദ്യത്തിനും ആഭ്യന്തരമന്ത്രി മറുപടി തരും , സഭയിൽ നിന്ന് ഓടിപ്പോകരുത് : പരിഹസിച്ച് സുധാൻഷു ത്രിവേദി

45 ദിവസത്തെ അവധി പറഞ്ഞ് പി എസ് സി സമരത്തെ തണുപ്പിക്കാമെന്ന് സർക്കാർ കരുതേണ്ട: ബി.ബി. ഗോപകുമാർ എംഎല്‍എ

മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾക്ക് മാപ്പില്ല : സിറിയൻ മുൻ പ്രസിഡന്റ് ബഷർ അൽ അസാദിന് വധശിക്ഷ വിധിച്ചു

മുട്ടില്‍ മരംമുറിക്കേസ്; അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കെതിരെ ജാമ്യമില്ലാ വാറന്റ്

ബസിൽ യുവതിയോട് അപമര‍്യാദ‍യായി പെരുമാറി; വി. ശിവൻകുട്ടിയുടെ മുൻ ഗൺമാനെതിരേ നടപടി

പോലീസ് ഭീഷണി കേസ്; അർജുൻ ആയങ്കി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ  വിട്ടു

ഗ്രീന്‍ ഓക്ക് കല്ല്യാണമണ്ഡപത്തില്‍ ജോലി ചെയ്യുന്ന ഹിന്ദു സ്ത്രീകള്‍ നെറ്റിയിലെ സിന്ദൂപൊട്ട് മായ്‌ക്കാനും തട്ടം ധരിക്കാനും നിര്‍ബന്ധിച്ചെന്ന് പരാതി

സെക്രട്ടറിയേറ്റിന് മുന്നിൽ എൽപിഎസ്ടി ഉദ്യോഗാർഥികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി

ലോക പോരാട്ടം വീണ്ടും… ഹോക്കി 2026; ഭാരതത്തിന്റെ കിരീടനേട്ടത്തിന് 51 വയസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.