Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

നെറുകയില്‍ ശ്മശാനമുള്ള കുന്ന്

പഥികന്‍ കുന്നിന്റെ വിളി കേട്ടു. പാതിവഴി താണ്ടിയപ്പോഴേക്കും മഴയുടെ പുറപ്പാടായി. മദ്ദളവും ചെണ്ടയും ഒന്നിടവിട്ട് മുഴങ്ങി. അതിനൊത്ത് കുന്നിന്റെ നെറുകയിലേക്ക് പഥികന്റെ കാല്‍വെയ്‌പുകള്‍. ഇരുവശത്തും മരങ്ങളില്‍ കാറ്റ് വീശിപ്പടര്‍ന്നു. പാത ഒരു നീര്‍ച്ചാലായി. ചെമ്മണ്ണിന്റെ നിറവുമായി ജലം താഴേക്കൊഴുകി. ആവണക്കുകളും ശതാവരികളും ചെത്തിക്കൊടുവേലികളും പൂവാങ്കുറുന്തലകളും ചെക്കിപ്പടര്‍പ്പുകളും മഴ നനഞ്ഞു. മണ്‍പുറ്റുകളലിഞ്ഞു. ചിതലുകള്‍ ചിതറി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2020, 02:27 pm IST
in Literature

അസിതമേഘപരീതമാണംബരം

അയി പഥികാ നിനക്ക് പോകേണമോ?

ഹേമന്തചന്ദ്രിക

ചൂരലിന്റെ വളഞ്ഞ കാലുള്ള കുട സവാരിവടിയെന്നോണം നിലത്തൂന്നിക്കൊണ്ട് മുമ്പ് കാളവണ്ടിപ്പാതയായിരുന്ന ടാറിട്ട നിരത്തിന്റെ ഓരം ചേര്‍ന്ന് നടക്കുമ്പോള്‍ പഥികനോര്‍ത്തത് മരണത്തെക്കുറിച്ചാണ്. എല്ലാ കൂട്ടിവെയ്‌ക്കലും പൊളിഞ്ഞേ തീരൂ, എല്ലാ ഉയര്‍ച്ചയും വീണേ തീരൂ, എല്ലാ ചേര്‍ച്ചയും പിരിഞ്ഞേ തീരൂ, ജീവിതമോ മരിച്ചേ തീരൂ.(1)

അയാള്‍ ഒരു മരണമറിഞ്ഞ് പോവുകയായിരുന്നു. എത്രയും വേഗം മരണഗൃഹത്തിലെത്തി ജഡിഭവിച്ച ശരീരത്തെ ഉപചാരപൂര്‍വ്വം വലംവെച്ചു വണങ്ങി മടങ്ങാനുദ്ദേശിച്ച് പുറപ്പെട്ടതാണ്. മീതെ മഴ പെയ്യാനോങ്ങി നില്‍ക്കുന്നു. ഏതുനേരവും പെയ്യാം. പെയ്‌തോട്ടെ. കുടയുണ്ടല്ലോ.

കുടയില്ലാതിരുന്ന ഒരു കാലം ഓര്‍മ്മയില്‍ മായാതെയുണ്ട്. പുസ്തകങ്ങള്‍ ഉടുപ്പിനുള്ളിലാക്കി തലയ്‌ക്കുമുകളിലൊരു താളില പിടിച്ചാണ് രാവിലെ പഠിപ്പിന് പോവുക. വൈകുന്നേരത്തെ മഴയ്‌ക്ക് താളിലയുടെ പ്രതിരോധമില്ല. വീടിന്റെ വ്രാന്തയിലെത്തുവോളം ഒറ്റ ഓട്ടമാണ്. അബദ്ധത്തിലെങ്ങാനും ദൈവം മുന്നില്‍ വന്നുപെട്ടാല്‍ ചോദിക്കാന്‍ ഒരു വരം മാത്രം: ശീലക്കുട.

കുട നന്നാക്കുന്ന ഒരു ഇട്ടീണാനുണ്ടായിരുന്നു. ആദ്യത്തെ മഴ പെയ്തുതോര്‍ന്നാല്‍ അതിനു പിന്നാലെ അങ്ങാടിയില്‍ ഇട്ടീണാനെത്തും. കുഞ്ചുണ്ണിയുടെ ആര്‍ഭാടമേതുമില്ലാത്ത തയ്യല്‍ക്കടയ്‌ക്ക് മുന്നിലായി ഒരു തടുക്ക് നീര്‍ത്തിയിട്ട് അതിലിരുന്നാണ് പണി. ചെറിയൊരു ഇരുമ്പുപെട്ടിയില്‍ പണിക്കോപ്പുകള്‍. കുഞ്ചുണ്ണിയുടെ കടയ്‌ക്കുള്ളിലെ മരയലമാരയ്‌ക്കടുത്തായി സൂക്ഷിച്ചിരുന്ന ഇരുമ്പുപെട്ടിയും അതിലെ എളിയ പണിക്കോപ്പുകളും, ഇട്ടീണാന്‍ തന്നെയും, ഏതോ തിരശ്ശീലയ്‌ക്ക് അപ്പുറത്തായി. അതിനു പിറകെ കുഞ്ചുണ്ണിയും ഏറെ പഴക്കം ചെന്ന സിംഗര്‍ തയ്യല്‍മെഷീനുമെല്ലാം അപ്രത്യക്ഷമായി. കളിക്കൊട്ടിലില്‍ കാലത്തിന്റെ ധനാശി. ധിതാം താം.

മദ്ദളത്തിലെ ധനാശിക്കൊട്ട് തീര്‍ന്നതും, വിളംബമില്ലാതെ, വോറൊരു ആരവം പഥികന്റെ കാതുകളില്‍ വന്നുപതിച്ചു. അയാള്‍ കണ്ടത് ഏതാനും ആണ്‍കുട്ടികളുടെ തിമിര്‍പ്പാണ്. മുറ്റിനിറഞ്ഞ പേരാലുകളുടെ കീഴ്‌പോട്ടുവളര്‍ന്ന വായവവേരുകളില്‍ പിടിച്ചുതൂങ്ങിയാടുകയാണ് അവര്‍. ഊഞ്ഞാലുകളിലെന്നോണം സോന്മേഷം ആടിക്കൊണ്ട് അവര്‍ ഒച്ചയിടുന്നു. എല്ലാരും പിറന്നപടി. അവരില്‍ ഒരു കുട്ടിയെ പഥികന് തിരിച്ചറിയാനായി. അത് അയാള്‍ തന്നെയായിരുന്നു.

നടന്നുനടന്ന് അയാള്‍ മരണവീടിനോട് അടുത്തു. പ്രതീക്ഷിക്കാവുന്നതുപോലെ വീട് മൂകം. ജഡം ശ്മശാനത്തിലേക്ക് എടുത്തിരുന്നു. മുറ്റത്തൊരു ചാര്‍ച്ചക്കാരന്‍.

”മഴ പെയ്താല്ള്ള എടങ്ങേറാലോചിച്ച് പെട്ടെന്നെടുത്തു. ശ്മശാനം കുന്നിനു മോളിലാ. വേഗം ചെന്നാല് മൊകം കാണാന്‍ പറ്റ്വാരിക്കും. ഞാന്‍ പോവാഞ്ഞത് കാല് വയ്യാഞ്ഞിറ്റാ. മൊടന്തിക്കോണ്ട് എങ്ങന്യാ കുന്ന് കേറ്വാ?”  

കുന്ന് കയറിയാലല്ലാതെ ശ്മശാനത്തിലെത്താനാവില്ല.

പഥികന്‍ കുന്നിന്റെ വിളി കേട്ടു. പാതിവഴി താണ്ടിയപ്പോഴേക്കും മഴയുടെ പുറപ്പാടായി. മദ്ദളവും ചെണ്ടയും ഒന്നിടവിട്ട് മുഴങ്ങി. അതിനൊത്ത് കുന്നിന്റെ നെറുകയിലേക്ക് പഥികന്റെ കാല്‍വെയ്‌പുകള്‍. ഇരുവശത്തും മരങ്ങളില്‍ കാറ്റ് വീശിപ്പടര്‍ന്നു. പാത ഒരു നീര്‍ച്ചാലായി. ചെമ്മണ്ണിന്റെ നിറവുമായി ജലം താഴേക്കൊഴുകി. ആവണക്കുകളും ശതാവരികളും ചെത്തിക്കൊടുവേലികളും പൂവാങ്കുറുന്തലകളും ചെക്കിപ്പടര്‍പ്പുകളും മഴ നനഞ്ഞു. മണ്‍പുറ്റുകളലിഞ്ഞു. ചിതലുകള്‍ ചിതറി.  

ശ്മശാനം കണ്ടെത്താന്‍ പഥികന് ക്ലേശിക്കേണ്ടി വന്നില്ല.

നിലത്തുറപ്പിച്ച തൂണുകളില്‍ വലിച്ചുകെട്ടിയ താര്‍പ്പായയ്‌ക്കു കീഴെ ചിത.

എല്ലാവരും പോയ്‌ക്കഴിഞ്ഞിരുന്നു, ജഡമൊഴികെ.  

പഥികന്‍ ചിതയ്‌ക്കടുത്തേയ്‌ക്കു നീങ്ങി നിലകൊണ്ട് ചിതയുടെ ചൂടു പറ്റി.  

എന്റെ പ്രിയ മരിച്ചവനേ!

കല്പാന്തം വരെ ശമിക്കില്ലെന്നതുപോലെ മഴ.

(1)  ഒരു മഹാഭാരതസൂക്തി

സി.വി. ബാലകൃഷ്ണന്‍
 

Tags: കഥ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കഥ: അവസാനത്തെ പെണ്ണ്-1

Varadyam

കഥ: ശേഷം…

കൊങ്ങന്‍പാറ കുന്നിന്‍മുകളിലെ ചെണ്ടുമല്ലി തോട്ടത്തില്‍ സ്‌നേഹ കുടുംബശ്രീ കൂട്ടായ്മയിലെ വനിതകള്‍
Agriculture

ചെണ്ടുമല്ലി കൃഷിയില്‍ വിജയഗാഥയുമായി വനിതാ കൂട്ടായ്‌മ

Literature

മഴ നനയുന്ന കുട്ടി

മോദി വിദേശയാത്രയ്ക്കിടയില്‍ വിദേശ ഇന്ത്യക്കാരെ കാണുന്നു
India

കഴിഞ്ഞ 10 വര്‍ഷത്തില്‍ 16 ലക്ഷം പേര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു; ഇതിന് കാരണം ഇന്ത്യയുടെ വളര്‍ച്ചയെന്ന് വിദഗ്ധര്‍

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞം കരാറിലൂടെ ലഭിക്കുന്ന ആനുകൂല്യം വി ഡി സതീശനെന്ന് എം വി ഗോവിന്ദന്‍

10 വര്‍ഷത്തെ മെഡിക്കല്‍ പര്‍ച്ചേസ് അന്വേഷിക്കും, കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങള്‍ നശിച്ചെന്ന് ആരോഗ്യവകുപ്പ്

ഊരാളുങ്കല്‍ സര്‍വീസ് സൊസൈറ്റിക്ക് ടെണ്ടറില്ലാതെ കരാര്‍ എടുക്കുന്നതിനുള്ള അനുമതി നീട്ടി നല്‍കി സര്‍ക്കാര്‍, അഴിമതിയാരോപണങ്ങള്‍ വിഴുങ്ങി

വാരഫലം ജൂലൈ 6 മുതല്‍ 12 വരെ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, വിവാഹകാര്യം തീരുമാനമാകും

ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍
ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍

കാഴ്ചകളുടെ പുതുപെരുമഴക്കാലം; എംഐഎഫ്എഫ് 2026: സിനിമയും സമൂഹവും പുനര്‍നിര്‍വചിക്കപ്പെടുമ്പോള്‍

ഇന്ദുജ ചെറൂളിയിലിന്റെ സുദേഷ്ണ

വ്യത്യസ്തനായൊരു സുദേഷ്ണ

കെ.കെ.മഹേശന്റെ മരണത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് ഭാര്യ: മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് പരാതി നല്‍കി

വിദേശ പഠനത്തിന് ചിലവേറും; വിദ്യാർത്ഥി വിസ ഫീസ് വീണ്ടും 25% വർദ്ധിപ്പിച്ച് ഓസ്ട്രേലിയ

‘സി.പി.ഐ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇടതുപക്ഷത്തിന് ഈ ഗതി വരില്ലായിരുന്നു…’; പിണറായിക്കെതിരെ പി.പി. സുനീർ

എസ്ബിഐയില്‍ 1500 പ്രൊബേഷണറി ഓഫീസര്‍ ഒഴിവുകള്‍; അപേക്ഷ ഓണ്‍ലൈനില്‍ ജൂലൈ 8 വരെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.