Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

പി.ജെ. ജോസഫ് എംഎല്‍എയുടെ വാര്‍ഡില്‍ വീട് ഇടിഞ്ഞുവീണിട്ടും തിരിഞ്ഞ് നോക്കാതെ അധികൃതര്‍

വീടിനായി പലതവണ അപേക്ഷ നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്ന് പരാതി. കാല്‍ മുറിച്ച് കളഞ്ഞ വയോധികന്‍ അടങ്ങുന്ന കുടുംബം ദുരിതത്തില്‍

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Oct 15, 2020, 12:05 pm IST
inIdukki
ബിജെപി ജില്ല വൈസ് പ്രസിഡന്റ് ശശി ചാലക്കലിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ഇടിഞ്ഞുവീണ ഭാഗത്ത് പടുത കെട്ടുന്നു

ബിജെപി ജില്ല വൈസ് പ്രസിഡന്റ് ശശി ചാലക്കലിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ഇടിഞ്ഞുവീണ ഭാഗത്ത് പടുത കെട്ടുന്നു

വഴിത്തല: നിരവധി തവണ വീടിന് അപേക്ഷ നല്‍കിയിട്ടും പഞ്ചായത്ത് അധികൃതര്‍ പരിഗണിച്ചില്ല, കഴിഞ്ഞ ദിവസത്തെ കനത്ത മഴയില്‍ വീടിന്റെ മേല്‍ക്കൂര ഇടിഞ്ഞ് വീണു. സംഭവം പി.ജെ. ജോസഫ് എംഎല്‍എയുടെ വാര്‍ഡില്‍, ദുരിതം പുറം ലോകം അറിഞ്ഞത് ബിജെപി നേതൃത്വം ഇടപ്പെട്ടതോടെ.  

പുറപ്പുഴ പഞ്ചായത്തില്‍ 12-ാം വാര്‍ഡില്‍ കരോട്ടേല്‍ ഔതക്കുട്ടിയുടെ വീടിന്റെ മേല്‍ക്കൂരയാണ് ചൊവ്വാഴ്ച രാത്രിയില്‍ ഇടിഞ്ഞത്. ഓടിട്ട മേല്‍ക്കൂര ഇടിഞ്ഞ് വീണ മുറിയില്‍ ആളില്ലാതിരുന്നതില്‍ അപകടം ഒഴുവായി. ഏത് സമയം ഇടിഞ്ഞ് വീഴാവുന്ന വീട്ടില്‍ ദുരിത ജീവിതം തള്ളി നീക്കുകയാണ് കുട്ടികളടക്കം അടങ്ങുന്ന അഞ്ചംഗം നിര്‍ധന കുടുംബം. ഔതക്കുട്ടി വര്‍ഷങ്ങളായി കിടപ്പിലാണ്. 1960 കാലഘട്ടത്തിലാണ് ഇദ്ദേഹത്തിന്റെ കാല്‍ മുറിച്ച് മാറ്റുന്നത്. പിന്നീട് ചെറിയ ജോലികള്‍ ചെയ്ത് ജീവിച്ചെങ്കിലും കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി അവശത കാരണം മുറിയില്‍ നിന്ന് പുറത്തിറങ്ങാനാകാത്ത അവസ്ഥയിലാണ്.  

തങ്ങള്‍ കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ആളുകളാണെങ്കിലും പഞ്ചായത്ത് മെമ്പര്‍ ഇങ്ങോട്ട് തിരിഞ്ഞ് നോക്കാറില്ലെന്ന് ഇവര്‍ പറയുന്നു. ഉപജീവനത്തിന് മാര്‍ഗമില്ലാതെ വയോധികന്‍ അടങ്ങുന്ന കുടുംബം ദുരിതത്തിലാണ്. നാല് പെണ്‍മക്കളേയും വിവാഹം ചെയ്തയച്ചു. ഇതിലൊരു മകളും ഇവരുടെ ഭര്‍ത്താവും രണ്ട് കുട്ടികളുമാണ് വീട്ടിലുള്ളത്. ഭര്‍ത്താവ് ജോലി ചെയ്ത് കൊണ്ടുവരുന്ന വരുമാനമാണ് ഏക ആശ്രയം.

വീട് ഇടിഞ്ഞ് വീണതറിയിച്ചെങ്കിലും സമീപവാസിയായ മെമ്പര്‍ തിരിഞ്ഞ് നോക്കിയില്ല. സഹായത്തിനായി വില്ലേജില്‍ അപേക്ഷ നല്‍കാനാണ് അറിയിച്ചതെന്ന് ഇവര്‍ പറയുന്നു. ഒരു വീട് അനുവദിക്കാനായി അഞ്ച് തവണ അപേക്ഷിച്ചിട്ടും അധികാരികള്‍ തിരിഞ്ഞ് നോക്കിയില്ല. വീട് തേച്ചു എന്നതാണ് കാരണമായി പറയുന്നത്. കൊറോണ വന്ന് ജോലി നഷ്ടപ്പെട്ട് ഇരുന്നപ്പോള്‍ പോലും പഞ്ചായത്തിന്റെ ഭാഗത്ത് നിന്ന് യാതൊരു സഹായവും ലഭിച്ചില്ലെന്നും കുടുംബം കുറ്റപ്പെടുത്തുന്നു.

ബിജെപി നേതാക്കളുടെ ഇടപെടല്‍ തുണയായി

സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ ബിജെപി നേതാക്കള്‍ കുടുംബത്തിന് തുണയായി. കനത്ത മഴയെ അവഗണിച്ചും പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഇടിഞ്ഞ് വീണ മേല്‍ക്കൂരയുടെ മുകളില്‍ വൈകിട്ട് തന്നെ പടുത വാങ്ങി കെട്ടി.  

മഴ മാറുന്ന മുറയ്‌ക്ക് മേല്‍ക്കൂര പുനര്‍നിര്‍മ്മിക്കാനും പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനമുണ്ട്. ബിജെപി ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റ് ശശി ചാലക്കല്‍, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.എസ്. മനോജ്, എസ്‌സി മോര്‍ച്ച ജില്ലാ ജന. സെക്രട്ടറി കെ.എന്‍. സഹജന്‍, കര്‍ഷക മോര്‍ച്ച മണ്ഡലം വൈസ് പ്രസിഡന്റ് എം.ബി സോമന്‍, ഒബിസി മോര്‍ച്ച ജില്ലാ ട്രഷറര്‍ മനീഷ് മദനന്‍, പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി സോമന്‍ ചാരപുറം, കമ്മിറ്റിയംഗം രാജന്‍ കല്ലുംപുറത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സഹായം എത്തിച്ചത്. വീടിന്റെ ശോചനീയ അവസ്ഥ മനസിലാക്കിയാണ് സ്ഥലത്തെത്തിയതെന്ന് ജില്ല വൈസ് പ്രസിഡന്റ് ശശി ചാലക്കല്‍ പറഞ്ഞു.  

ഇടിഞ്ഞുപോയ സ്ഥലത്ത് പടുത വാങ്ങി തല്‍ക്കാലം കെട്ടി നല്‍കി. ഇടിഞ്ഞ് വീണ മണ്ണും പട്ടികയും നീക്കം ചെയ്തു. ഇവര്‍ക്ക് അരി അടക്കമുള്ള പലചരക്ക് സാധനങ്ങളും വാങ്ങി നല്‍കിയിട്ടുണ്ട്.

പ്രധാന്‍മന്ത്രി ആവാസ് യോജന പ്രകാരം ഇവര്‍ക്ക് വീട് ലഭ്യമാക്കാനുള്ള നടപടി പാര്‍ട്ടി ജില്ലാ കമ്മിറ്റി മുന്‍കൈയെടുക്കും. ഇത്തരത്തില്‍ നിരവധി വീടുകളാണ് പ്രദേശത്തുള്ളതെന്നും അദ്ദേഹം പറഞ്ഞു.  

പി.ജെ. ജോസഫ് വര്‍ഷങ്ങളായി എംഎല്‍എയാണ്. പതിറ്റാണ്ടുകളായി പാര്‍ട്ടി ഭരിക്കുന്ന പഞ്ചായത്തിലാണ് ഇത്തരത്തിലൊരു ദുരവസ്ഥ എന്നത് ഖേദകരണമാണെന്നും ശശി ചാലയ്‌ക്കല്‍ കുറ്റപ്പെടുത്തി.  

പാവപ്പെട്ടവരെ തിരിഞ്ഞ് നോക്കാത്ത ഇത്തരത്തിലുള്ള രാഷ്‌ട്രീയ ധിക്കാരത്തിനെതിരെ ബിജെപി ശക്തമായ മുന്നോട്ട് വരികയും ഇവര്‍ക്ക് എല്ലാം സഹായവുമായി ഒപ്പമുണ്ടാകുമെന്നും പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.എസ്. മനോജ് പറഞ്ഞു.  

Tags: house
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

അകലക്കുന്നത്ത് വീട് കുത്തിത്തുറന്ന് 23 പവന്‍ കവര്‍ന്നു, പാലായില്‍ മൂന്നുകടകളില്‍ മോഷണം

Kerala

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

Kerala

വാടക തര്‍ക്കം: താമസക്കാരായ ദമ്പതികള്‍ പൊലീസ് സ്റ്റേഷനില്‍ പോയപ്പോള്‍ വീട് ഇടിച്ചു നിരത്തി

Kerala

വെള്ളം ഇറങ്ങിയാലും അപകടങ്ങള്‍ ഏറെ; വീടുകളിലേക്ക് മടങ്ങുന്നത് കരുതലോടെ വേണം

Kerala

വീട്ടിലെ ലിഫ്‌റ്റിൽ തലകുടുങ്ങി വയോധികന് ദാരുണാന്ത്യം; മാതാപിതാക്കൾക്കായി മക്കൾ ലിഫ്റ്റ് നിർമ്മിച്ചത് രണ്ടു വർഷം മുമ്പ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

യു എസ് എണ്ണ-വാതക കമ്പനികള്‍ക്കെതിരെ ആക്രമണം നടത്തും : ഭീഷണി തുടർന്ന് ഇറാൻ

ഭീകരത ഹിന്ദു പറഞ്ഞാൽ ജയിൽ ; ഭീകരത മുസ്ലീം പറഞ്ഞാൽ നടപടി മരവിപ്പിക്കൽ ; ആരിഫ് ഹുസൈൻ തെരുവത്ത്

പ്രധാനമന്ത്രി മോദി നാളെ ഗുജറാത്ത്, മഹാരാഷ്‌ട്ര എന്നിവിടങ്ങൾ സന്ദർശിക്കും : വഡോദരയിൽ ജനറൽ-ഇസഡുമായി നേരിട്ട് സംവദിക്കും

അന്‍സിബയ്‌ക്ക് എതിരായി കുറ്റകൃത്യമുണ്ടോ? ഉത്തരവിടാതെ കേസ് മജിസ്‌ട്രേറ്റിന് തിരിച്ചയച്ച് ഹൈക്കോടതി

മിയാമി വിമാനത്താവളത്തിൽ ചരക്ക് വിമാനം തകർന്നുവീണ് തീപിടിച്ചു : അഞ്ച് പേർ മരിച്ചു

കട്ടിംഗ് സൗത്തുകാരെ….കരീനകപൂര്‍ പറഞ്ഞത് കേട്ടോ, നോര്‍ത്ത്, സൗത്ത് എന്നൊന്നുമില്ല…സിനിമയില്‍

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ കൂറ് പുലര്‍ത്തേണ്ടത് എക്‌സിക്യൂട്ടീവിനോടല്ലെന്ന് അലഹബാദ് ഹൈക്കോടതി

പങ്കജ് ത്രിപാഠി (വലത്ത്)

പുതിയ ട്രെന്‍റ്…ആമസോണ്‍ ടെലിവിഷന്‍ പരമ്പര സിനിമയായി മാറുന്നൂ….മൂന്ന് ദിവസത്തില്‍ 100 കോടി ക്ലബ്ബില്‍ കയറി പങ്കജ് ത്രിപാഠി നായകനായ ‘മിര്‍സാപൂര്‍’

സിബിഎസ്ഇ ക്രമക്കേട് ആരോപണം: എന്‍ എസ് യുവിന്‌റെ ‘പൊതുതാല്‍പ്പര്യം’ ഹൈക്കോടതിയില്‍ വിലപ്പോയില്ല

സ്വതന്ത്ര ഭരദ്വാജിനെ കോടതി റിമാന്‍ഡു ചെയ്തു, ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.